ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 31 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19042 (സംവാദം | സംഭാവനകൾ) (→‎4.ചാന്ദ്രദിനം - 21-7-2024)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

1. ജ‍ൂൺ 19-25വായനാവാരം - 2024

Reading the Technology - Celebration of Reading Week June 19 - 25

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
31-07-202419042

ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട് ജി.എച്ച്.എസ്.എസ് പേരശ്ശനൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. "റീഡിങ് ദി ടെക്നോളജി" എന്ന ആശയത്തെ അടിസ്ഥാനമാക്കി ഒരാഴ്ച

നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത കവിയും,ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിലെ അസോസിയേറ്റ് പ്രൊഫസറുമായ മോഹന കൃഷ്ണൻ നിർവഹിച്ചു. കമ്പ്യൂട്ടർ ഹാർഡ്‌വെയറുകളും അവയുടെ കണ്ടുപിടിത്തത്തിന്റെ പ്രത്യേകത, കമ്പ്യൂട്ടർ ഭാഷകളുടെ പരിചയപ്പെടുത്തുന്ന പ്രദർശനം, ഇൻറർനെറ്റിന്റെയും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെയും പരിണാമം, മലയാളം ടൈപ്പിംഗ് എന്നീ വിഷയത്തെ ആസ്പദമാക്കി എക്സിബിഷൻ സംഘടിപ്പിച്ചു.

കമ്പ്യൂട്ടർ ഭാഷകളെ കുറിച്ച് സെമിനാർ അവതരണം നടന്നു. പരിപാടിയിൽ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ പങ്കെടുത്തു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ൂ

2. ജൂൺ 26 ലഹരി വിരുദ്ധ ദിനം - 26-6-2024

ക്വിസ് മത്സരത്തിൽ പങ്കെട‍ുക്ക‍ുന്ന നാട്ട‍ുകാർ
ക്വിസ് മത്സരത്തിൽ പങ്കെട‍ുക്ക‍ുന്ന ക‍ുട്ടികൾ

2024 ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനവ‍ുമായി ബന്ധപ്പെട്ട് ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പൊതുജനങ്ങൾക്കായി ക്വിസ് മത്സരം നടത്തി. പേരശ്ശന്നൂർ അങ്ങാടിയിലെ വിവിധ ഭാഗങ്ങളിലായി വെച്ച് നടത്തിയ ക്വിസ്സിൽ നിരവധിപേർ പങ്കെടുത്തു. ഹയർസെക്കൻഡറി വിഭാഗത്തില‍ും ക‍ുട്ടികൾക്കായി ക്വിസ് മത്സരം നടത്തി.

ലിബർ ഓഫീസ് ഇമ്പ്രെസ്സിൽ തയ്യാറാക്കിയ സ്ലൈഡ‍ുകൾ ഉപയോഗിച്ചായിരുന്നു ക്വിസ് തയ്യാറാക്കിയത്. 10 ചോദ്യങ്ങൾ അടങ്ങിയ ക്വിസിൽഎല്ലാവരും ആവേശത്തോടെയാണ് പങ്കെട‍ുത്തത്

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ൂ


3. ലോക പേപ്പർ ബാഗ് ദിനം - 12-7-2024

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പേപ്പർ ബാഗ‍ുമായി

പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കുന്നതിൻ്റെ പാരിസ്ഥിതിക നേട്ടങ്ങളെ കുറിച്ച് അവബോധം വളർത്താൻ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആഘോഷിക്കുന്ന വാർഷിക പരിപാടിയായ, ലോക പേപ്പർ ബാഗ് ദിനത്തിൽ പ്രകൃതി സംരക്ഷണത്തിനായ് കുരുന്നു കരങ്ങളാൽ ആവുന്നത്ര ചെയ്യുക എന്ന സന്ദേശം സമൂഹത്തിന് നൽകിക്കൊണ്ട് ജി എച്ച് എസ് എസ് പേരശ്ശന്നൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ പേപ്പർ ബാഗുകൾ നിർമ്മിച്ചു.

4.ചാന്ദ്രദിനം - 21-7-2024

ചാന്ദ്രദിന വീഡിയോ കാണ‍ുന്ന ക‍ുട്ടികൾ

ജൂലൈ 21 ചാന്ദ്രദിനവ‍ുമായി ബന്ധപ്പെട്ട് ജ‍ൂലൈ 23 ചൊവ്വാഴ്ച ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിവിധ പരിപാടികൾ അവതരിപ്പിച്ച‍ു. ചാന്ദ്രയാത്രയ‍ുടെ വിവിധ ഘട്ടങ്ങൾ

ഉൾപ്പെട‍ുത്തിക്കൊണ്ട് ക‍ുട്ടികൾ ശബ്ദം നൽകിയ ഒരു സിനിമാ പ്രദർശനം നടത്തി. കൂടാതെ എല്ലാ ക‍ുട്ടികൾക്കും വേണ്ടി ആദ്യത്തെ ചാന്ദ്രയാത്രയ‍ുമായി ബന്ധപ്പെട്ട ഒരു മെഗാ ക്വിസ് മത്സരവ‍ും നടത്തി.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ൂ