എ.വി.എച്ച്.എസ്സ്. കുറിച്ചി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എ.വി.എച്ച്.എസ്സ്. കുറിച്ചി. | |
---|---|
വിലാസം | |
കുറിച്ചി സചിവോത്തമപുരം പി.ഒ. , 686532 , കോട്ടയം ജില്ല | |
സ്ഥാപിതം | 1934 |
വിവരങ്ങൾ | |
ഫോൺ | 0481 430708 |
ഇമെയിൽ | avhskurichy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33022 (സമേതം) |
യുഡൈസ് കോഡ് | 32100100405 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 109 |
പെൺകുട്ടികൾ | 85 |
ആകെ വിദ്യാർത്ഥികൾ | 497 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 173 |
പെൺകുട്ടികൾ | 140 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അഞ്ജന എസ് |
വൈസ് പ്രിൻസിപ്പൽ | ബിന്ദു എസ് റ്റി |
പ്രധാന അദ്ധ്യാപിക | ബിന്ദു എസ് റ്റി |
പി.ടി.എ. പ്രസിഡണ്ട് | ഷാബു ഭാസ്കർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ കുറിച്ചി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.വി.എച്ച്.എസ്സ്. കുറിച്ചി.
ചരിത്രം
കോട്ടയം ജില്ലയിൽ അജ്ഞരും അസംഘടിതരുമായ ജനസഞ്ചയത്തിനിടയിലാണ് സ്വാമികൾ പ്രവർത്തനം ആരംഭിച്ചത്. സംഘടനയുടെ ശക്തിയും വിദ്യാഭ്യാസത്തിന്റെ ശ്രേയസും പകർന്നുകൊണ്ട് പൂർണ്ണരാവുന്ന പുത്തൻ തലമുറയെ സ്വാമി ദീർഘദർശനം ചെയ്തു. അതിനായി തന്റെ കർമ്മസിദ്ധിയും ജ്ഞാനശേഷിയും അദ്ദേഹം പൂർണമായി സമർപ്പിച്ചു. അദ്വൈതവിദ്യാശ്രമത്തിനോട് അനുബന്ധമായി ഒരു സംസ്‌കൃതപള്ളിക്കൂടം സ്വാമി സ്ഥാപിച്ചു. അതൊരു ഉജ്ജ്വലമായ തുടക്കം ആയിരുന്നു സമൂഹം അതിന്റെ വരകൾക്ക് വെളിയിലേയ്ക്ക് ആട്ടിയിറക്കിയവർക്ക് കയറിച്ചെല്ലാനും ഇരിക്കുവാനും പഠിക്കുവാനും ഉള്ള പൊതു ഇടം, കുറിച്ചി ദേശത്ത് പരിവർത്തനത്തിന്റെ സൂര്യോദയമായി തീർന്ന ഇടം!
1940ൽ പൊതു വിദ്യാലയം ആയി ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട സംസ്കൃത പാഠശാല ഇന്ന് ഹയർ സെക്കന്ററി നിറവിൽ
പ്രോജ്ജ്വലിക്കുന്നു.തീർത്ഥർസ്വാമികളുടെ സഹനത്തിനു മുന്നിൽ സകല ആദരവുമർപ്പിച്ചുകൊണ്ടുള്ള പിൽക്കാല വളർച്ച ആ ചരിത്രത്തെ ശുദ്ധീകരിക്കുന്നു.
2007 ൽ ആരംഭിച്ച ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ്, കമ്പ്യൂട്ടർ സയൻസ് കോമേഴ്‌സ് വിഭാഗങ്ങളിലായി മുന്നൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന ഇവിടം സ്മാർട് ക്ലാസ് റൂമുകൾ ലാബ് സൗകര്യങ്ങൾ എന്നിവയാൽ പര്യാപ്തമാണ്. ഇത് എടുത്തു പറയേണ്ട നേട്ടങ്ങളിൽ ഒന്നാണ്.ചിട്ടയുള്ള അധ്യാപനരീതിയും വിലയിരുത്തലും കൊണ്ട് അക്കാദമികമികവ് ഓരോ വർഷവും മുന്നിട്ടു നിൽക്കുന്നു.
NSS, സ്കൗട്, ലിറ്റിൽ കൈറ്റ്സ്, വിവിധ ക്ളബുകൾ, കൗൺസിലിംഗ് ക്ലാസ്സുകൾ, പെൺകുട്ടികൾക്ക് ആയോധനപരിശീലനം, പെൺകുട്ടികളുടെ ഫുട്ബോൾ ടീം തുടങ്ങി കലാ കായിക മേഖലയിലും സാംസ്കാരിക രംഗത്തും സ്വമുദ്ര പതിപ്പിച്ച ഈ വിദ്യാലയം
ഇന്ന് ചങ്ങനാശേരി വിദ്യാഭ്യാസ ഉപജില്ലയുടെ നൂറുമേനി
വിജയത്തിളക്കങ്ങളുടെ ആകെത്തുകയാണ്.
പ്രഗത്ഭരായ അധ്യാപകർ, സമൂഹത്തിന്റെ മർമ്മപ്രധാനമായ ഇടങ്ങളിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്ന പൂർവവിദ്യാർത്ഥികൾ, സർവോപരി ശാന്തമായ ആശ്രമാന്തരീക്ഷം തണുപ്പിക്കുന്ന ആത്മാബോധം. ഇവിടെ ഉന്നതിയുടെ പടവുകളിലേയ്ക്ക് പിടിച്ചുകയറ്റുകയല്ല അതിലേക്ക് സ്വയം ഉയരാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് ഇവിടെ സാധൂകരിക്കപ്പെടുന്നത്.
നിങ്ങളുടെ കുഞ്ഞുങ്ങളെ ഈ വിദ്യാലയം സ്വീകരിക്കുന്നത് ആർജ്ജവത്തോടെ വളരേണ്ടുന്ന പൗരൻ എന്ന ഉത്തരവാദിത്തബോധത്തോടെയാണ്, അതാവട്ടെ പാലിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വാഗ്ദാനമാണ്.
ഭൗതികസൗകര്യങ്ങൾ
ഒരു വിദ്യാലയം അതിന്റെ പൂർണതയെ പ്രാപിക്കുന്നത് ഭൗതിക സാഹചര്യങ്ങളിൽ കൂടി മുന്നേറ്റം കൈവരിക്കുമ്പോൾ ആണ് .സാധാരണക്കാരായ വിദ്യാർഥികൾ പഠിക്കുന്ന ഈ സ്ഥാപനം കുഞ്ഞുങ്ങളുടെ സമഗ്ര പുരോഗതി ലക്‌ഷ്യം വയ്ക്കുന്നു .ഹൈ ടെക് ക്ലാസ്റൂമുകൾ, മികച്ച ലാബുകൾ ,യാത്രാസൗകര്യം ,ഗ്രന്ഥശാല മുതലായവ മാത്രമല്ല കുട്ടികളുടെ പഠന പഠനേതര പ്രവർത്തനങ്ങളെ പ്രചോദിപ്പിക്കുന്ന നിരവധി കർമ്മപരിപാടികൾ ഇവിടെ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33022
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ