ജി എം യു പി എസ്സ് കുളത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1962 ൽ സിഥാപിതമായി.
ജി എം യു പി എസ്സ് കുളത്തൂർ | |
---|---|
വിലാസം | |
കുളത്തൂർ ജി.എം.യു.പി..എസ്.കുളത്തൂർ , വെംകടമ്പ് പി.ഒ. , 695506 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 31 - 5 - 1963 |
വിവരങ്ങൾ | |
ഫോൺ | 0471 2218180 |
ഇമെയിൽ | 44553kulathoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44553 (സമേതം) |
യുഡൈസ് കോഡ് | 32140900110 |
വിക്കിഡാറ്റ | Q64036994 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുളത്തൂർ |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 64 |
പെൺകുട്ടികൾ | 73 |
ആകെ വിദ്യാർത്ഥികൾ | 135 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്റീ. ഏ.എസ് |
പി.ടി.എ. പ്രസിഡണ്ട് | ബൈജു എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ എസ് |
അവസാനം തിരുത്തിയത് | |
15-03-2024 | ജിനേഷ് |
ചരിത്രം
നെയ്യാറ്റിൻകര താലൂക്കിൽ കുളത്തൂർ പഞ്ചായത്തിൽ നല്ലൂർവട്ടം വാർഡിൽ പ്ലാമൂട്ടുക്കട ജംഗ്ഷനിൽ നിന്നും 1 കി.മീ പടിഞ്ഞാറ് പൂഴിക്കുന്ന് റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു വ്യക്തിഗത മാനേജ്മെന്റ് സ്കൂളാണ് ജി.എം.യു.പി എസ് . കുളത്തൂർ കൂടൂതൽ വായനയ്ക്കായി
ഭൗതികസൗകരൃങ്ങൾ
ഒന്നര ഏക്കർ വിസ്‌തൃതിയുള്ള ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ സ്കൂൾ. 5 മുതൽ ഏഴാം ക്ലാസ്സ് വരെ കുട്ടികൾക്കായി 7 ക്ലാസ്സ്മുറികൾ, ലൈബ്രറി , ലാബ് , സ്റ്റാഫ് റൂം, മൾട്ടീമീഡിയ റൂം ഓഫീസ് റൂം, സ്റ്റാഫ് റൂം എന്നിവയുണ്ട്. ഇതിനു പുറമെ അടുക്കള, ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ എന്നിവയും സ്കൂളിൽ ഉണ്ട്. സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും ഓരോ ക്ലാസ്സിനും ക്ലാസ്സ് ലൈബ്രറിയും ഉണ്ട്. അസംബ്ലി ഗ്രൗണ്ടിനോട് ചേർന്ന് ഒരു ജൈവ വൈവിദ്ധ്യ തോട്ടവും, കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഒരു ജൈവ പച്ചക്കറി തോട്ടവും ശലഭ ഉദ്യാനവും നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു .
ദിനാചരണങ്ങൾ
ക്ലാസ് മുറികളിൽ മാത്രം പഠനം ഒതുക്കി നിർത്താതെ ദിനാചരങ്ങൾ ആഘോഷിച്ചു പഠനം വിപുലീകരിക്കുകയുണ്ടായി . ദിനാചരങ്ങൾ ആഘോഷിക്കുന്നതിലൂടെ കുട്ടികളിലെ കലാബോധം, ധാർമികത, ഒരുമിച്ച് നിൽക്കുവാനുള്ള കഴിവ് എന്നീ ശേഷികൾ കുട്ടി നേടുന്നു. ഇതിലൂടെ ഉത്തരവാദിത്വ ബോധമുള്ള പൗരന്മാരെ സമൂഹത്തിനായി വാർത്തെടുക്കുവാൻ കഴിയുന്നു. കുട്ടികളിൽ ജനാധിപത്യബോധവും സാംസ്കാരിക മൂല്യവും വളർത്തുന്നതിന് വിദ്യാലയങ്ങളിലെ വിവിധ ദിനാചരങ്ങൾ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഓരോ ദിനാചരണ ആഘോഷവും, ലോകത്തെ വിവിധ സാംസ്കാരിക പൈതൃകങ്ങൾ തിരിച്ചറിയുന്നതിനും കുട്ടികൾ അവയെ ബഹുമാനിക്കുന്നതിലൂടെ വിദ്യാഭ്യാസത്തിൻറെ അടിസ്ഥാന മൂല്യങ്ങൾ നേടുവാനും കഴിയുന്നു.
2022 -23 അദ്ധ്യയന വർഷത്തിൽ പരിസ്ഥിതി ദിനം , വായനാ ദിനം , ലഹരി വിരുദ്ധ ദിനം , ജനസംഖ്യ ദിനം ,ചാന്ദ്ര ദിനം എന്നിവ വിപുലമായി ആഘോഷിക്കുകയുണ്ടായി .
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു .
ചിങ്ങം 1 കർഷക ദിനം ,സ്കൂളിന്റെ സമീപത്തുള്ള രണ്ടു കർഷകരെ ആദരിച്ചുകൊണ്ട് ആഘോഷിച്ചു .
(22/08/2022) തിങ്കളാഴ്ച Dr .സി . വി .സുരേഷ് അവർകൾ ഗ്രാമോത്സവം പരിപാടിയോടനുബന്ധിച്ചു ക്ലാസ് നിർവഹിച്ചു .
അദ്ധ്യാപകർ
അധ്യാപകരുടെ മികച്ച സേവനം സ്കൂളിന്റെ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു. നിലവിൽ പ്രഥമ അദ്ധ്യാപിക ഉൾപ്പെടെ 5 അധ്യാപകരാണ് ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നത്. പ്രഥമ അദ്ധ്യാപിക ശ്രീമതി .എ .എസ .ജയശ്രീ ടീച്ചർ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു . ബി .ആർ .സിന്ധു ,പി .സുജാദേവി , പി . അനിൽ കുമാർ , പി . രാജീവ് എന്നീ അധ്യാപകരാണ് ഈ സ്കൂളിൽ സേവനം അനുഷ്ഠിക്കുന്നത് .
മികവുകൾ
എൽ എസ് എസ് വിജയികൾ
2019 -2020 ൽ ജൈവ വൈവിധ്യ ഉദ്യാനത്തിന് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു .
2019 -2020 അഭയ .പി .ആർ നും , 2020 -2021 ൽ സനീഷ് കുമാർ എസ് .എൽ നും USS സ്കോളർഷിപ് ലഭിച്ചു .
2021 -2022 ൽ നടന്ന കിക്ക്‌ബോക്സിങ് മത്സരത്തിൽ ക്ലാസ് 6 ലെ അലീന .ജെ .എം നു സംസ്ഥാന തലത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കാൻ സാധിച്ചു , തുടർച്ചയായി രണ്ടാം തവണയും (2022 -2023 ) അലീന ഒന്നാം സ്ഥാനത്തെത്തി .
വഴികാട്ടി
ഉദിയൻകുളങ്ങര- പൊഴിയൂർ റൂട്ടിൽ പ്ലാമൂട്ടുക്കട ജംഗ്ഷനിൽ നിന്നും വലത്തോട്ട് .പൂഴിക്കുന്ന് റോഡിൽ പ്ലാമൂട്ടുക്കട നിന്നും 1 കി.മി റോഡുമാർഗം സ്കൂളിൽ എത്താം. {{#multimaps: 8.34379,77.10864|zoom=18}}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44553
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ