കലാം.എൽ.പി.എസ്. വെള്ളീരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കലാം.എൽ.പി.എസ്. വെള്ളീരി | |
|---|---|
| വിലാസം | |
വെള്ളേരി ചെമ്രക്കാട്ടൂർ പി.ഒ. , 673639 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 27 - 05 - 1995 |
| വിവരങ്ങൾ | |
| ഇമെയിൽ | kalamalps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48235 (സമേതം) |
| യുഡൈസ് കോഡ് | 32050100 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | പ്രൈമറി |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 84 |
| പെൺകുട്ടികൾ | 93 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മഞ്ജുള.സി |
| സ്കൂൾ ലീഡർ | ഫാത്തിമ റജ |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ അലി അസ്‌ലം |
| അവസാനം തിരുത്തിയത് | |
| 13-03-2024 | 48235 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും അരീക്കോട് സുല്ലമുസലാം ഓറിയന്റൽ ഹെഡ് മാസ്റ്ററും കേരളം യൂണിവേഴ്സിറ്റി സെന്റ് മെമ്പറും കാലിക്കറ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറും പുളിക്കൽ ജാമിഅ സലഫിയുടെ രജിസ്ട്രാറുമായിരുന്ന മർഹൂം എൻ.വി ഇബ്രാഹിം സാഹിബ് ദീർഘ കാലം അരീക്കോട് പഞ്ചായത് പ്രസിഡന്റ് ആയിരുന്നു. സ്ത്രീ പുരുഷ ഭേദ മന്യേ സാർവത്രിക വിദ്യാഭ്യാസം എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപാട് .അതിനു വേണ്ടി അദ്ദേഹം ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി.
പഴയ തലമുറയുടെ വിധാഭ്യാസ പുരോഗതിക്ക് വേണ്ടി വയോജന വിദ്യാഭ്യാസ രംഗത് സേവനങ്ങൾ ചെയ്യണം എന്ന ദൃഢ നിശ്ചയത്തോടെ അന്നത്തെ മഞ്ചേരി ,കുണ്ടോട്ടി ബ്ലോക്കുകൾ കേന്ദ്രീകരിച്ച 1979 ൽ മേൽപ്രദേശങ്ങളിലെ വിദ്യാഭ്യാസ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരെ ഉൾപ്പെടുത്തി രൂപീകൃതമായ സംഘടനയാണ് കേരള അഡൾട്ട് ലിറ്ററസി ഓഗ്മെന്റിങ് മൂവ്മെന്റ് (കലം).(റെജി 100 / 79 ). അതിന്റെ പ്രസിഡന്റ് എൻ.വി ഇബ്രാഹിം മാസ്റ്ററും സെക്രട്ടറി വി ഹംസ സാഹിബും ആയിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം ജനാബ് എൻ മുഹമ്മദ് മാസ്റ്റർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
അരീക്കോട് പഞ്ചായത്തിലെ വിദ്യാഭ്യാസ പിന്നോക്ക അവസ്ഥയെക്കുറിച്ച് ഏറെ പഠനം നടത്തിയിരുന്ന എൻ വി ഇബ്രാഹിം സാഹിബ് ഒരു സ്കൂൾ പോലുമില്ലാത്ത വെള്ളേരിയിൽ ഒരു എൽ .പി സ്‌കൂളിന് അപേക്ഷിക്കുവാൻ നിർദ്ദേശിക്കുകയും അത് പ്രകാരം അപേക്ഷ നൽകുകയും ചെയ്തു.കിട്ടിയ അപേക്ഷകൾ സംസ്ഥാന സർക്കാർ ശുപാർശ ചെയ്ത കേന്ദ്ര ഗവണ്മെന്റിലേക്ക് അയക്കുകയും കേന്ദ്ര ഗവണ്മെന്റ് നിർദ്ദേശ പ്രകാരം 6 ഹയർസെക്കണ്ടറി സ്‌കൂളുകൾ 12 യു പി സ്‌കൂളുകൾ 24 എൽ പി സ്‌കൂളുകൾ എന്നിവ അനുവദിക്കുകയും ചെയ്തു.
അതിൽ പെട്ടതാണ് കലം എ .എൽ .പി സ്‌കൂൾ .തുടർന്ന് സ്‌കൂളിന്റെ പ്രാഥമിക പ്രവർത്തങ്ങൾ നടത്താൻ എൻ വി വീരാൻ കുട്ടി ഹാജ്ജി ചെയർമാനും ജനാബ് കെ വി അബ്ദുറഹ്മാൻ മുസ്ലിയാരും (അന്നത്തെ പഞ്ചായത് മെമ്പർ ) കൺവീനറുമായി ഒരു കമ്മീറ്റി രൂപീകരിച്ചു. 27.07 .1995 സ്‌കൂൾ വെള്ളേരി മദ്രസയിൽ ആരംഭിക്കുകയും ചെയ്തു.
കെട്ടിട നിർമാണത്തിന് രണ്ടു ഗഡുക്കളായി 3.6 ലക്ഷം രൂപ കേന്ദ്ര ഗവൺമെന്റ് നൽകി അത് കൊണ്ട് കെട്ടിടം നിർമിച്ചു. പുതിയ കെട്ടിടത്തിൽ വിദ്യാലയം ആരംഭിക്കുകയും ചെയ്തു ആവശ്യമായ സ്ഥലവും മറ്റ് സൗകര്യങ്ങളും കമ്മിറ്റി ഏർപ്പെടുത്തി. 29 07 95 മുതൽ 16. 01 . 2003 വരെ തുച്ഛമായ ശമ്പളത്തിലാണ് അധ്യാപകർ ജോലി ചെയ്തിരുന്നത്. 01 06 2003 മുതൽ ശമ്പളം നൽകാൻ ഉത്തരവ് ആയെങ്കിലും അത് നടപ്പിലാക്കാൻ പല തരത്തിലുള്ള പ്രയാസങ്ങൾ ഉണ്ടായി. സുപ്റ്റെം കോടതി വരെ പോകേണ്ടി വന്നു. സുപ്രീ കോടതിയുടെ വിധി കൂടി പരിഗണിച്ച ബഹു കേരള സർക്കാർ 16 01 2002 മുതൽ ജീവനക്കാർക്ക് എയ്ഡഡ് സ്‌കൂൾ അദ്യാപകർക്കുള്ള ശമ്പളവും മാറ്റ് ആനുകൂല്യങ്ങളും നൽകാൻ ഉത്തരവായിട്ടുണ്
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ
ബാത്‌റൂം
കിച്ചൺ
സ്കൂൾ ഗ്രൗണ്ട്
സ്റ്റേജ്
കംപ്യൂട്ടർ ലാബ്
പ്രയർ ഹാൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണം
ദിന പത്ര ക്വിസ്സ്
പഠന സഹവാസ ക്യാമ്പ്
പതിപ്പ് നിർമ്മാണം
ചരിത്ര സ്ഥലങ്ങൾ സന്ദർശനം
കല കായിക മത്സരങ്ങൾ
അമ്മയും കുട്ടിയും - ക്വിസ്സ് മത്സരം
മുൻ സാരഥികൾ
| sl no | name of the teacher | period | |
|---|---|---|---|
| 1 | NV Ibrahim master | ||
| 2 | KV Abdurahman musliar | ||
എൻ.വി ഇബറാഹീം മാസ്റ്റർ [1],
കെ വിഅബ്ദുറഹ്മാൻ മുസ്ലിയ്യാർ,
എൻ.വി വീരാൻ കുട്ടി ഹാജി
എൻ. മുഹമ്മദ് മാസ്റ്റർ
ചെറിയാപ്പു തങ്ങൾ
ചോഴികുട്ടി പുതുക്കുടി
കേലുകുട്ടി പുതുക്കുടി
സൈദലവി ഹാജി പി
കുട്ടി ഹസ്സൻ ഹാജി കല്ലട
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
അരീക്കോട് സബ്ജില്ലാ കല മേളയിൽ മികച്ച വിജയം
അരീക്കോട് സബ്ജില്ലാ കായിക മേളയിൽ മികച്ച വിജയം
അനുബന്ധം
വഴികാട്ടി
അരീക്കോട് നിന്നും കൊണ്ടോട്ടി റൂട്ടില് കടുങ്ങല്ലുൂ൪ പാലം സ്റ്റോപ്പില് ബസ് ഇറങ്ങി
ഓട്ടോ മാർഗ്ഗം അവിടെ നിന്ന് രണ്ട് കിലോമീറ്ററ് താഴത്തുമുറി - മുണ്ടബ്ര റൂട്ടിൽ സ്കൂളിൽ മുന്നിൽ എത്താം
{{#multimaps:11.2091384,76.0226726|zoom=8}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണ ലേഖനങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 48235
- 1995ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ പ്രൈമറി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അരീക്കോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ