കലാം.എൽ.പി.എസ്. വെള്ളീരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പഴയ തലമുറയുടെ വിധാഭ്യാസ പുരോഗതിക്ക് വേണ്ടി വയോജന വിദ്യാഭ്യാസ രംഗത് സേവനങ്ങൾ ചെയ്യണം എന്ന ദൃഢ നിശ്ചയത്തോടെ അന്നത്തെ മഞ്ചേരി ,കുണ്ടോട്ടി ബ്ലോക്കുകൾ കേന്ദ്രീകരിച്ച 1979 ൽ മേൽപ്രദേശങ്ങളിലെ വിദ്യാഭ്യാസ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരെ ഉൾപ്പെടുത്തി രൂപീകൃതമായ സംഘടനയാണ് കേരള അഡൾട്ട് ലിറ്ററസി ഓഗ്മെന്റിങ് മൂവ്മെന്റ് (കലം).(റെജി 100 / 79 ). അതിന്റെ പ്രസിഡന്റ് എൻ.വി ഇബ്രാഹിം മാസ്റ്ററും സെക്രട്ടറി വി ഹംസ സാഹിബും ആയിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം ജനാബ് എൻ മുഹമ്മദ് മാസ്റ്റർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

അരീക്കോട് പഞ്ചായത്തിലെ വിദ്യാഭ്യാസ പിന്നോക്ക അവസ്ഥയെക്കുറിച്ച് ഏറെ പഠനം നടത്തിയിരുന്ന എൻ വി ഇബ്രാഹിം സാഹിബ് ഒരു സ്കൂൾ പോലുമില്ലാത്ത വെള്ളേരിയിൽ ഒരു എൽ .പി സ്‌കൂളിന് അപേക്ഷിക്കുവാൻ നിർദ്ദേശിക്കുകയും അത് പ്രകാരം അപേക്ഷ നൽകുകയും ചെയ്തു.കിട്ടിയ അപേക്ഷകൾ സംസ്ഥാന സർക്കാർ ശുപാർശ ചെയ്ത കേന്ദ്ര ഗവണ്മെന്റിലേക്ക് അയക്കുകയും കേന്ദ്ര ഗവണ്മെന്റ് നിർദ്ദേശ പ്രകാരം 6 ഹയർസെക്കണ്ടറി സ്‌കൂളുകൾ 12 യു പി സ്‌കൂളുകൾ 24 എൽ പി സ്‌കൂളുകൾ എന്നിവ അനുവദിക്കുകയും ചെയ്തു

അതിൽ പെട്ടതാണ് കലം എ .എൽ .പി സ്‌കൂൾ .തുടർന്ന് സ്‌കൂളിന്റെ പ്രാഥമിക പ്രവർത്തങ്ങൾ നടത്താൻ എൻ വി വീരാൻ കുട്ടി ഹാജ്ജി ചെയർമാനും ജനാബ് കെ വി അബ്ദുറഹ്മാൻ മുസ്ലിയാരും (അന്നത്തെ പഞ്ചായത് മെമ്പർ ) കൺവീനറുമായി ഒരു കമ്മീറ്റി രൂപീകരിച്ചു. 27.07 .1995 സ്‌കൂൾ വെള്ളേരി മദ്രസയിൽ ആരംഭിക്കുകയും ചെയ്തു.

കലാം.എൽ.പി.എസ്. വെള്ളീരി/ചരിത്രം|കെട്ടിട നിർമാണത്തിന് രണ്ടു ഗഡുക്കളായി 3.6 ലക്ഷം രൂപ കേന്ദ്ര ഗവൺമെന്റ് നൽകി അത് കൊണ്ട് കെട്ടിടം നിർമിച്ചു. പുതിയ കെട്ടിടത്തിൽ വിദ്യാലയം ആരംഭിക്കുകയും ചെയ്തു ആവശ്യമായ സ്ഥലവും മറ്റ് സൗകര്യങ്ങളും കമ്മിറ്റി ഏർപ്പെടുത്തി. 29 07 95 മുതൽ 16. 01 . 2003 വരെ തുച്ഛമായ ശമ്പളത്തിലാണ് അധ്യാപകർ ജോലി ചെയ്തിരുന്നത്. 01 06 2003 മുതൽ ശമ്പളം നൽകാൻ ഉത്തരവ് ആയെങ്കിലും അത് നടപ്പിലാക്കാൻ പല തരത്തിലുള്ള പ്രയാസങ്ങൾ ഉണ്ടായി. സുപ്റ്റെം കോടതി വരെ പോകേണ്ടി വന്നു. സുപ്രീ കോടതിയുടെ വിധി കൂടി പരിഗണിച്ച ബഹു കേരള സർക്കാർ 16 01 2002 മുതൽ ജീവനക്കാർക്ക് എയ്ഡഡ് സ്‌കൂൾ അദ്യാപകർക്കുള്ള ശമ്പളവും മാറ്റ് ആനുകൂല്യങ്ങളും നൽകാൻ ഉത്തരവായിട്ടുണ്.