ഗവ.എൽ.പി.എസ്.ആറ്റിൻകുഴി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.ആറ്റിൻകുഴി | |
---|---|
വിലാസം | |
ആറ്റിൻകുഴി ജി എൽ പി എസ് ആറ്റിൻകുഴി ,ആറ്റിൻകുഴി , കഴകൂട്ടം പി.ഒ. , 695582 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | glpsattinkuzhy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43402 (സമേതം) |
യുഡൈസ് കോഡ് | 32140300109 |
വിക്കിഡാറ്റ | Q64035145 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
വാർഡ് | 100 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സരിത ബീഗം എം എൻ |
പി.ടി.എ. പ്രസിഡണ്ട് | രാജിത് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജ്യോതി വിജയകുമാർ |
അവസാനം തിരുത്തിയത് | |
05-02-2024 | Suragi BS |
തിരുവനന്തപുരം റവന്യൂ ജില്ലയിലെ, തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ, കണിയാപുരം ഉപജില്ലയിലെ ആറ്റിൻകുഴി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്ഗവ.എൽ.പി.എസ്.ആറ്റിൻകുഴി .വളരെ പ്രസിദ്ധമായ ആറ്റിൻകുഴി ദേവാലയത്തിനു തൊട്ടു പുറകിലായാണ് നൂറു വർഷം പഴക്കമുള്ള ഈ വിദ്യാലയ മുത്തശ്ശി സ്ഥിതിചെയ്യുന്നത്. മികച്ച അദ്ധ്യാപനം കൊണ്ട് മികവുറ്റ പ്രവർത്തങ്ങൾ കൊണ്ടും അദ്ധ്യാപക അനധ്യാപക രക്ഷകർത്താക്കളുടെ പരിശ്രമത്തിന്റെയും ഒത്തൊരുമയുടെയും ഫലമായി മികവിന്റെ പാതയിലാണ് നമ്മുടെ ഈ വിദ്യാലയം.
ആദ്യകാലത്തു ഓരോ ക്ലാസ്സുകളിലും 4 ഡിവിഷനുകൾ വരെ പ്രവർത്തിച്ചിരുന്നു. സ്ഥലപരിമിതിയും കുട്ടികളുടെ ബാഹുല്യവും കാരണം ഷിഫ്റ്റ് സമ്പ്രദായം നിലവിൽവന്നു. ശ്രീ തോപ്പിൽ ധർമരാജൻ ഇവിടത്തെ പൂർവ്വവിദ്യാർഥിയാണ്
ചരിത്രം
തിരുവിതാംകൂർ രാജഭരണകാലത് ആറ്റിൻങ്കുഴി ദേശത്തു ശ്രീ കൃഷ്‌ണപിള്ള വൈദ്യരുടെ മേൽനോട്ടത്തിൽ പമ്പ്ഹൗസിനു സമീപം ശ്രീ വിശ്വംഭരൻ അവർകളുടെ മുത്തശ്ശിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 40 സെന്റ് പുരയിടത്തിൽകൂടി കുടിപ്പള്ളിക്കുടമായി ആരംഭിച്ചു .1920 ൽ മാനേജ്‌മന്റ് സ്കൂളായി മാറിയെങ്കിലും മാനേജ്മെന്റ് സ്കൂളുകൾ സർക്കാർ ഏറ്റെടുത്തപ്പോൾ ആറ്റിൻകുഴി സ്കൂളും ഗവൺന്മെന്റ് സ്‌കൂളായി .ആറ്റിപ്ര വടക്കേവിളാകത്തു വീട്ടിൽ ശ്രീ മാധവൻപിള്ളയായിരുന്നു ആദ്യത്തെ പ്രധമാധ്യാപകൻ .ആറ്റിപ്ര മുറിയിൽ തെക്കുറുമ്പുവീട്ടിൽ ബി .ശാന്തമ്മയാണ് ആദ്യ വിദ്യാർഥി .തുടക്കത്തിൽ 1 മുതൽ 5 വരെ ഓരോ ഡിവിഷനുകൾ പ്രവർത്തിച്ചിരുന്നു.1955 നു ശേഷമാണു ഈ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തു പ്രവർത്തനമാരംഭിച്ചത് .അന്ന് ഓല കൊണ്ടുള്ള ഒരു താൽക്കാലിക ഷെഡ്ഡായിരുന്നു സ്കൂൾ കെട്ടിടം. സ്കൂളിന് ആവശ്യമായ 90 സെന്റ് സ്ഥലം നൽകിയത് അരശുമൂട് കളിയിലിൽ തറവാട്ടംഗമായ ശ്രീ സി.വി .രാമന്പിള്ളയ് ആയിരുന്നു.പുതിയസ്കൂൾ കെട്ടിടം നിര്മിക്കുന്നതുവരെയുള്ള 6 വർഷക്കാലം ക്ഷേത്രത്തിനു സമീപം ശ്രീമതി വിമല ഡോക്ടറുടെ ഡിസ്പെന്സറിക്കു പുറകിൽ ഡ്രൈവർ കുട്ടൻപിള്ള എന്ന വ്യക്തിയുടെ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നു.
2022- ൽ നൂറാം വാർഷികം ആഘോഷിക്കുന്ന സ്കൂളാണ് ഗവ.എൽ.പി.എസ്.ആറ്റിൻകുഴി .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
അംഗീകാരങ്ങൾ
വഴികാട്ടി
- കഴക്കൂട്ടം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (1.1കിലോമീറ്റർ)
- വിഴിഞ്ഞം പെരുമാതുറ .. തീരദേശപാതയിലെ .സ്റ്റേഷൻകടവ് ബസ്റ്റാന്റിൽ നിന്നും (1 കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ കഴക്കൂട്ടം ബസ്റ്റാന്റിൽ നിന്നും 2.1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 8.5506525,76.8738591| zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43402
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ