എ.എം.യു.പി.സ്കൂൾ കൻമനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വർഷമായി സ്കൂൾ സ്ഥാപിച്ചിട്ട് ,കന്മനം എന്ന ചെറിയ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .താനൂർ സബ് ജില്ലയാണ്. എൽ.കെ.ജി ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയാണ് ഇവിടെ ഉള്ളത്
എ.എം.യു.പി.സ്കൂൾ കൻമനം | |
---|---|
വിലാസം | |
കന്മനം പി.ഒ. | |
കോഡുകൾ | |
സ്കൂൾ കോഡ് | 19674 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | തിരുരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വളവന്നൂർ |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുഭാഷിണി |
പി.ടി.എ. പ്രസിഡണ്ട് | താജുദീൻ ഞാറക്കാട് |
എം.പി.ടി.എ. പ്രസിഡണ്ട് | നാസർ കടമ്പിൽ |
അവസാനം തിരുത്തിയത് | |
19-01-2024 | Schoolwikihelpdesk |
മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള കന്മനത്താണ് ഈ സകൂൾസ്തിതിചെയ്യുന്നതു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.106 വർഷമായി സ്കൂൾ സ്ഥാപിച്ചിട്ട് ,കന്മനം എന്ന ചെറിയ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .താനൂർ സബ് ജില്ലയാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് മലപ്പുറം ജില്ലയിൽ വളവന്നൂർ പഞ്ചായത്തിൽ ഉൾപ്പെട്ട കന്മനം എ എം യു പി സ്കൂൾ ഒരു നൂറ്റാണ്ടിനപ്പുറത് വറുതിയുടെ കാലത്ത് അജ്ഞതയും അന്ധവിശ്വാസങ്ങളും കൂരിരുട്ട് പരത്തിയ ഒരു സമൂഹത്തെ ആദ്യാക്ഷരത്തിന്റെ മധുരം പകർന്നു നൽകി അറിവിന്റെ തിരിനാളം തെളിയിച്ച കന്മനം എ എം യു പി സ്കൂൾ 1918 ശ്രീ ഞാറക്കാട് ഖാദർ കുട്ടി അവറുകളുടെ മഹാ മനസ്കതയിൽ യാഹു മൊല്ലാക്കയുടെ കീഴിൽ ഓത്തുപള്ളിയായിട്ടായിരുന്നു സ്ഥാപനത്തിന്റെ തുടക്കം . ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം മതപഠനവും നടന്നു പൊന്നു . 1954 ആയപ്പോഴേക്കും ശ്രീ കുഞ്ഞി ചെക്ക് ഹാജി മാനേജർ സ്ഥാനം ഏറ്റെടുക്കുകയും നാലു മുറികളുള്ള ഓല കെട്ടിടത്തിലേക്ക് വിദ്യാലയത്തെ മാറ്റുകയും ചെയ്തു . ഒന്ന് മുതൽ നാലു വരെ ക്‌ളാസ്സുകളിലായി തുടങ്ങിയ ഈ സ്ഥാപനം 1976സെപ്തംബര് ആയപ്പോഴേക്കും യു പി സ്കൂളായി മാറി . ഇപ്പോഴത്തെ മാനേജർ ആയ ശ്രീ ഉണ്ണി ഹാജിയുടെ നേതൃത്വത്തിൽ നല്ലൊരു പുരോഗതിയാണ് പിന്നീട് ഉണ്ടായത് . സമീപ പ്രതേശത്തെ സ്കൂളുകളേക്കാൾ വിദ്യാഭ്യാസ പുരോഗതിക്ക് നല്ലൊരു മാറ്റം ഉണ്ടായി . മനുഷ്യൻ വിവേകപൂർവം ചിന്തിക്കുകയും തങ്ങൾക്ക് നേടാൻ കഴിയാത്ത വിദ്യാഭ്യാസം തന്റെ മക്കൾക്ക് നേടിയെടുക്കണമെന്ന ചിന്തയിലേക്ക് ഈ നാട് കൈ കോർത്തതിനാലാണ് ഈ പ്രദേശം വിദ്യാഭ്യാസ പരമായി വളരെ മുന്നോട്ട് പോയത് . പിന്നീട ഉണ്ണിയാജിയുടെ കാലശേഷം അവരുടെ മകനായ അബ്ദു സമദ് ഏറ്റെടുത്തു .അവരും സ്കൂളിന്റെ പുരോഗതിക്കു വേണ്ടി ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നു .നമ്മുടെ സ്കൂളിൽ പഠിച്ചവർ, അതുകൊണ്ടുതന്നെ ഇവിടത്തെ കുറവുകൾ പരിഹരിക്കുന്നതിൽ തങ്ങളുടെ അനുഭവങ്ങളുടെ സാക്ഷ്യത്തിൽ അവർ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതിനാലാണ് അക്ഷര ദീപം തെളിയിക്കുന്ന ഈ തിരുമുറ്റത്തെ ഏറ്റവും ആദരവോടെ അവർ നെഞ്ചിലേറ്റുന്നത് . ജൂൺ മാസം മുതൽ നടത്തിയ വിവിധങ്ങളായ പരിപാടികൾ നാടിനും നാട്ടാർക്കും കുറെ അനുഭവങ്ങൾ സമ്മാനിച്ച് എന്നത് ഏറെ സന്തോഷകരവും അഭിമാനാര്ഹവുമാണ് .
ഭൗതികസൗകര്യങ്ങൾകമ്പ്യൂട്ടർ ലാബ്
- ലൈബറി
- കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ജെ അർ സീ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ബുൾ ബുൾ
- ഗൈഡ്
- ഫുട്ബോൾ