സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ
2022-23 വരെ | 2023-24 | 2024-25 |
പ്രവർത്തനങ്ങൾ
4. സത്യമേവ ജയതേ ബോധവൽക്കരണ ക്ലാസ്സ്
7. യാത്രയയപ്പ്
8. ഓണാഘോഷം
13. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ-
.ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ അസംബ്ലി നടത്തി. ഹെഡ്മാസ്റ്റർ മനോജ് കുമാർ സർ ഉദ്ഘാടനം ചെയ്തു . ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്യത്തിൽ മറ്റു ക്ലബ്ബുകളുടെ കൂട്ടായ്മയോടെ ചട്ടഞ്ചാൽ ജംഗ്ഷൻ മുതൽ സ്‌കൂൾ വരെ ലഹരിക്കെതിരെ വിദ്യാർത്ഥി മതിലൊരുക്കി . സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് സ്‌കൂളിലെ മുഴുവൻ കുട്ടികളെയും വൃത്താകൃതിയിൽ അണിനിരത്തി ലഹരി വിരുദ്ധ പ്രതിഞ്ജ നടത്തി . മുഴുവൻ പരിപാടികളുടെയും വീഡിയോ ഷൂട്ടിംഗും , ഫോട്ടോയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എടുത്ത് ഡോക്യൂമെന്റേഷൻ ചെയ്ത് lkchss യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്തു.
Youtube video link : https://www.youtube.com/watch?v=RztswH1WEqo
14. ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സ്
15. സബ് ജില്ലാ ശാസ്ത്രോത്സവം
കാസർഗോഡ് സബ് ജില്ലാ ശാസ്ത്രോത്സവം ഗണിത ശാസ്ത്ര മേള , സാമൂഹ്യ ശാസ്ത്ര മേള , ഐ ടി മേള എന്നിവ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിലും , പ്രവൃത്തി പരിചയമേള, സയൻസ് മേള എന്നിവ GUPS തെക്കിൽ പറമ്പ സ്‌കൂളിൽ വെച്ചും നടത്തി .സാമൂഹ്യ ശാസ്ത്ര മേളയിൽ 34 പോയന്റ് നേടി ചട്ടഞ്ചാൽ HSS റണ്ണേഴ്‌സ് അപ്പ് ആയി . ഐ ടി മേളയിൽ 57 പോയിന്റോടെ ചട്ടഞ്ചാൽ HSS ഓവറോൾ ചാമ്പ്യന്മാരായി. ഹൈസ്‌കൂൾ വിഭാഗം 27 പോയിന്റോടെ രണ്ടാം സ്ഥാനത്തും , ഹയർ സെക്കണ്ടറി വിഭാഗം 30 പോയിന്റോടെ ഒന്നാം സ്ഥാനവും നേടി . പ്രവൃത്തി പരിചയമേളയിൽ 230 പോയിന്റോടെ സ്‌കൂൾ റണ്ണേഴ്‌സ് അപ്പ് ആയി . ഗണിത ശാസ്ത്ര മേളയിൽ 83 പോയിന്റോടെ HS വിഭാഗം ചാമ്പ്യൻഷിപ്പ് നേടി .
16. ജില്ലാ ശാസ്ത്രോത്സവം
കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ ചട്ടഞ്ചാൽ HSS റണ്ണേഴ്‌സ് അപ്പ് ആയി . മൊത്തം 41 പോയന്റാണ് സ്‌കൂൾ നേടിയത് . ഹൈസ്‌കൂൾ വിഭാഗത്തിൽ 30 പോയിന്റോടെ ഒന്നാം സ്‌ഥാനം നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി . ഗണിത ശാസ്ത്ര മേളയിൽ 47 പോയിന്റോടെ റണ്ണേഴ്‌സ് അപ്പ് ആയി.
17. സബ് ജില്ലാ കലോൽസവം
സബ് ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ സ്‌കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം . മത്സരിച്ച ഭൂരിഭാഗം ഇനങ്ങളിലും എ ഗ്രേഡ് നേടിക്കൊണ്ട് കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച വിജയം നേടി. ചവിട്ടു നാടകത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിലും, ഹയർ സെക്കന്ററി വിഭാഗത്തിലും തുടർച്ചയായ കുത്തക നില നിർത്താൻ സ്‌കൂളിന് കഴിഞ്ഞു. തിരുവാതിരക്കളി ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടാൻ സ്‌കൂളിന് കഴിഞ്ഞു.