ഗവ.എച്ച്.എസ്സ്.വീയപുരം

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 16 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്സ്.വീയപുരം
വിലാസം
വീയപുരം

വീയപുരം
,
വീയപുരം പി.ഒ.
,
690514
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഫോൺ0479 2319550
ഇമെയിൽ35059alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35059 (സമേതം)
എച്ച് എസ് എസ് കോഡ്04113
യുഡൈസ് കോഡ്32110500808
വിക്കിഡാറ്റQ87478091
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ218
പെൺകുട്ടികൾ189
ആകെ വിദ്യാർത്ഥികൾ407
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ104
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ169
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗോപകുമാർ സി
പ്രധാന അദ്ധ്യാപികഷൈനി ഡി
പി.ടി.എ. പ്രസിഡണ്ട്കമറുദ്ദീൻ കെ എ
എം.പി.ടി.എ. പ്രസിഡണ്ട്കൊച്ചുമോൾജിത്ത്
അവസാനം തിരുത്തിയത്
16-09-202335059wiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വീയപൂരം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വീയപൂരം ഗവ.ഹൈസ്കൂൾ".ധാരാളം പ്രഗൽഭരായ വ്യക്തികൾക്ക് ഈ സ്കൂൾ ജന്മം നൽകിയിട്ടൂണ്ട്.

ചരിത്രം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽവീയപുരം പ‍ഞ്ചായത്തിലെ 12-)0 വാർഡിലാണ് വീയപുരം ഗവ. ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.1914 ലാണ് സ്കൂൾ സ്ഥാപിതമായത്. "കോയിക്കലേത്ത്" എന്ന കു‍‍ടുംബത്തിൻ അധീനതയിലുള്ള സ്ഥാപനമായിരുന്നു ആദ്യം ഇത്. ആദ്യമാനേജർ കോയിക്കലേത്ത് ശ്രീധരൻ പിള്ള അവർകളായിരുന്നു. ആരംഭത്തിൽ എൽ. പി. വിഭാഗമേ ഉണ്ടായിരുന്നുള്ളു. പിന്നീട് സർക്കാർ ഈ വിദ്യാലയം ഏറ്റെടുക്കുകയും 1981 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു.2014 ൽ ഹയർ സെക്കണ്ടറി ആയി ഉയർത്തി.2014 ൽ കൊമേഴ്സ് ബാച്ച് മാത്രവും 2015 മുതൽ കൊമേഴ്സും സയൻസ് ബാച്ചുകളും പ്രവർത്തിച്ച് വരുന്നു. 2014 മുതൽ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി (L .K.G & U.K.G) ക്ലാസ്സുകളും പ്രവർത്തിച്ചു വരുന്നു.


ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ

തെക്കും കിഴക്കുമായി പമ്പയാറും അച്ചൻകോവിലാറും ഒഴുകുന്നു.ഇവയുടെ കൈവഴികളാൽ ചുറ്റപ്പെട്ട ഒരു ദ്വീപിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.പുഞ്ചപ്പാടങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ ഭൂപ്രദേശം. അപ്പർ കുട്ടനാടൻ പാടശേഖരങ്ങളാണ് സ്കൂളിന് ചുറ്റും. പായിപ്പാട് ജലോൽസവം അരങ്ങേറുന്നത് സ്കൂളിന് സമീപം അച്ചൻകോവിലാറിലുള്ള ലീ‍ഡിംഗ് ചാനലിലാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 സ്ഥിരകെട്ടിടങ്ങളിലും 4 താൽക്കാലിക കെട്ടിടങ്ങളിലുമായി 30ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി യ്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എജ്യൂസാറ്റ് സൗകര്യവും ലഭ്യമാണ്.പത്ത് എൽ.സി.‍ഡി പ്രൊജക്ടറുകൾ ഉണ്ട്.ശാസ്ത്രപോഷിണി സയൻസ് ലാബ് ഉണ്ട്.5മൾട്ടിമിൃൃഡിയ റൂംഉണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. ജി.അലക്സാണ്ടർ (1975-1976)
  2. ആച്ചിയമ്മ (76-77)
  3. ഏലിയാമ്മ (79-80)
  4. എസ്സ്.ഭാസ്കരൻ നായർ(80-81)
  5. കെ.പി.ചാക്കോ(82-83)
  6. എൻ.ചെല്ലപ്പൻ(83-84)
  7. ശ്രീകുമാരവാര്യർ(84-85)
  8. പി.രാമചന്ദ്രൻ (88-90)
  9. ബി.ശന്തമ്മ (90-91)
  10. .വൽസാ അലക്സാണ്ടർ (92-93)
  11. തങ്കപ്പൻ ആശാരി (93-94)
  12. അന്നമ്മ (94-95)
  13. ജി.ഭവാനന്ദൻ (95-96)
  14. മേരി സെറാഫിൻ (96-97)
  15. പി.സി.രാജിനി (97-98)
  16. രാധാകോവിലമ്മ (98-99)
  17. നാരായണിക്കുട്ടി (99-2000)
  18. അച്ചാമ്മ വർഗീസ് (2000-2001)
  19. ജെ.ലളിതാംബിക (2001-2002)
  20. മേരിക്കുട്ടി (2002-2003)
  21. തങ്കമ്മു (2003-2004)
  22. ജമാലുദീൻ (2004-2005)
  23. ശ്രീദേവി അമ്മ (2005-2006)
  24. എ.റ്റി.അന്നമ്മ (2006-2009)
  25. പി.എൻ.സുശീലാമ്മ (2009-2010 )
  26. വി.വി.തങ്കസ്വാമി (2010-2011)
  27. ടി.കെ.തുളസീദാസ്(2011-2012)
  28. പങ്കജവല്ലി. (2012-2013)
  29. മനൊഹരൻ.എം (2012-2013)
  30. രാഘവൻ.എം (2013-2014)
  31. വിനൊദിനി.കെ.ആർ (2014-2015)
  32. കെ.വി.‍‌ഷാജി (2015-2017)
  33. ചന്ദ്രശേഖരപിളള(2017-2017)
  34. ജീവരാജ് ബി(2017-2017)
  35. ഷൈനി ഡി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ കേരളാ ഭക്ഷ്യമന്ത്രി ഇ.ജോൺ ജേക്കബ്

വഴികാട്ടി

NH 47 ൽ നിന്നും 7 കി.മി. വടക്ക് ഹരിപ്പാട്-എടത്വ റോഡിൽ സ്ഥിതി ചെയ്യുന്നു.

എടത്വ പള്ളിയിൽ നിന്നും 6 കി.മി. അകലെ തെക്ക് സ്ഥിതി ചെയ്യുന്നു.

{{#multimaps:9.32793627179631, 76.46299837108117 |zoom=18}}

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്സ്.വീയപുരം&oldid=1963304" എന്ന താളിൽനിന്ന് ശേഖരിച്ചത്