ഗവ.എച്ച്.എസ്സ്.വീയപുരം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ഗവ.എച്ച്.എസ്സ്.വീയപുരം പ്രവർത്തനങ്ങൾ 2022-23 വരെ

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം

വീയപുരം: ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ ഹരിപ്പാട് സബ് ജില്ല വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും കവിതാ ശില്പശാലയും പ്രൗഢഗംഭീരമായി നടന്നു. ഹരിപ്പാട് ബി.പി.ഒ ശ്രീ സുധീർഖാൻ റാവുത്തരുടെ അദ്ധ്യക്ഷതയിൽ നടന്ന വർണ്ണാഭമായ ചടങ്ങിന് വിദ്യാരംഗം സബ് ജില്ല കൺവീനർ ശ്രീമതി ശ്രീലേഖ തങ്കച്ചി സ്വഗതം ആശംസിക്കുകയും മുട്ടം ശ്രീ.സി.എൻ ആചാര്യ ഉദ്ഘാടനം നിർവഹിക്കുകയും കവിതാ ശില്പശാല നയിക്കുകയുംചെയ്തു. ശ്രീ സി പ്രസാദ്, ഹെഡ്മിസ്ട്രസ്റ്റ് ശ്രീമതി ഷൈനി, എച്ച്.എം ഫോറം സെക്രട്ടറി ശ്രീ നാഗദാസ്, ശ്രീമതി മിനിമോൾ ,ശ്രീ മുഹമ്മദ് മുനീർ എന്നിവർ സംസാരിച്ചു.

കരാട്ടേ

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തിളക്കമേറിയ തീവ്രപരിശീലന മുഖങ്ങളിലൊന്ന് - അനിമേഷൻ, സൈബർ സുരക്ഷിതത്വം. മലയാളം കംപ്യൂട്ടിംഗ്, ഹാർഡ് വെയർ, ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ കുട്ടികളെ അഗ്രഗണ്യരാക്കുക-ഏകദിന പരിശീലനം

സീഡ് ക്ലബ്

"ഭൂമിയെ പച്ചപ്പട്ടുചേല യണിയിച്ച് ജീവനെ നിലനിർത്താൻ സ്വർഗ്ഗം താനെ യിറങ്ങി വന്നതോയീ കിളിപാടും നിബിഡ സുന്ദര വനമായി !!! ".

( ആലപ്പുഴയുടെ കാനന സൗന്ദര്യമായ വീയപുരത്തിന്റെ വനമേഖല സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ )

സ്ക്കൂളിലെ പ്രധാന പ്രവർത്തനങ്ങൾ

മണ്ണെഴുത്ത്

കുരുന്നുകളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന സംരംഭം - മണ്ണെഴുത്ത്

മലയാളത്തിളക്കം

"മധുമൊഴിയാം മലയാളം മനോഹരാശയങ്ങൾ മകരന്ദം പോൽ മർത്ത്യമനതാരിൽ മഞ്ജുളമായി ചൊരിഞ്ഞ് മണ്ണിലും വിണ്ണിലും മിന്നിത്തിളങ്ങട്ടെ "- മലയാളത്തിളക്കം (എൽ.പി.വിഭാഗം) ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ശ്രീ സി.പ്രസാദ് നിർവഹിച്ചപ്പോൾ ഏഴാംക്ലാസ്സിലെ കതുവന്നൂർ വീരൻ പാഠഭാഗവുമായി ബന്ധപ്പെട്ട പതിപ്പുകളുടെ പ്രകാശനം. മലയാളത്തിളക്കംUP തല പ്രവർത്തനങ്ങളുടെ തുടർച്ച

ഗവേഷണ പ്രോജക്റ്റ്

ഗവേഷണ പ്രോജക്ടിൻറെ ഭാഗമായി വീയപുരം പ്രാധമികാരോഗ്യകേന്ദ്രത്തിലെ അസി. സർജൻ ഡോ സുമി സോമൻ പിള്ളയുമായി അഭിമുഖം

==നവപ്രഭ ഉദ്ഘാടന ചടങ്ങ്==

ഉപജില്ലാ ശാസ്ത്രമേള

ഹരിപ്പാട് ഉപജില്ല ശാസ്ത്രമേളയിൽഎച്ച്.എസ് വിഭാഗം സയൻസ് വർക്കിംഗ് മോഡലിന് ഒന്നാം സ്ഥാനവുംസ്റ്റിൽ മോഡലിന് മൂന്നാം സ്ഥാനവുംനേടിയ വീയപുരം ഹൈസ്ക്കൂളിലെ മിടുക്കർക്ക് അഭിനന്ദനങ്ങൾ

മലർവാടി ക്വിസ്സ്

സ്ക്കൂൾകലോത്സവം രചന മത്സരങ്ങൾ

സ്ക്കൂൾ കലോത്സവം ഉദ്ഘാടന ചടങ്ങ്

ലഹരി വിരുദ്ധ ദിനം

അലി അക്ബർ സർ- ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്

ജനകീയ സദസ്സ്

പൊതുമുതലുകളുടെ യഥാർത്ഥ അവകാശികളായ പൊതുസമൂഹം വീയപുരം ഗവ. സ്ക്കൂളിൻറെ സമഗ്ര വികസനത്തിനായി കൈകോർക്കുന്ന ജനകീയ സദസ്സ്

സ്ക്കൂൾവികസന സമിതി

വീയപുരം ഗ്രാമത്തിന്റെ വിളക്കായ ഗവ: ഹയർ സെക്കന്ററി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളുടെ ഉദ്ധാരണത്തിൽ സമൂഹത്തിന്റെ പങ്ക് എത്രയോ ശ്രേഷ്ഠമെന്നതിന്റെ ഉത്തമ പ്രതീകം -- മറിയംബീവി ടീച്ചർ സ്കൂൾ വികസന ഫണ്ടിലേക്ക് സംഭാവന നൽകുന്നു . "ഭൗതിക സാഹചര്യങ്ങൾ വികസിച്ച് വീയപുരത്തിന്റെ വിളക്കായ നമ്മുടെ സ്കൂൾ വിജയത്തിന്റെ കൊടുമുടികൾ ഒരോന്നായി കയറി കേരളത്തിനാകെ മാതൃകയാവട്ടെ "- സ്കൂൾ വികസന ഫണ്ടിലേക്ക് സംഭാവന നൽകുന്ന ജയദത്ത് ടീച്ചർ

സത്യമേവ ജയതേ

അത്യുന്നതമാനുഷിക മൂല്യമായ സത്യസന്ധത പ്രപഞ്ചത്തിന്റെ അടിത്തറയും നട്ടെല്ലുമാണ്. വിദ്യാഭ്യാസത്തിന്റെ ഉന്നതമായ ലക്ഷ്യവും സത്യസന്ധരായ തലമുറയെ വാർത്തെടുക്കുകയാണ്. ഇന്ന് ഗ്രാമീണ നിഷ്കളങ്കതയുടെ നിറകുടമായ വീയപുരം സ്കൂളിലെ സന്ദീപ്, വിനീഷ് എന്നീ കുട്ടികൾ അവർക്ക് കിട്ടിയ സ്വർണ ചെയിൻ ഉടമയെ കണ്ടെത്തി നൽകി നാടിനാകെ മാതൃക കാട്ടിയിരിക്കുന്നു.

ശിശുദിനം

"കുഞ്ഞുങ്ങൾ പൂന്തോട്ടത്തിലെ സുഗന്ധം പരത്തുന്ന സുന്ദര പുഷ്പങ്ങളാണ്. അവരെ സ്നേഹത്തോടും ശ്രദ്ധയോടും പരിപാലിച്ച് അറിവിന്റെ അനന്തവിഹായസിലേക്ക് ആനയിക്കുന്നവർ അധ്യാപകർ " .ഈ ശിശുദിനത്തിൽ ഐശ്വര്യത്തിന്റേയും നിഷ്കളങ്കതയുടേയും പ്രതികമായ കുട്ടികൾ അണിനിരന്നപ്പോൾ 

"കുഞ്ഞുങ്ങൾ മാലഖമാരാണ് - മനസ്സുനിറയെ നന്മയും നിഷ്കളങ്കതയും പേറുന്നവർ - അവർ നാളയുടെ വാഗ്ദാനങ്ങൾ " ചാച്ചാ നെഹ്റുവിന്റെ ജന്മദിനത്തിൽ (ശിശുദിനം) അണിഞ്ഞൊരുങ്ങി തങ്ങളുടെ അവകാശങ്ങളെ ഓർമ്മപെടുത്തുമ്പോൾ ( സമൂഹത്തെ)

സ്ക്കൂൾ കലോത്സവം

"സബ് ജില്ല കലോത്സവത്തിൽ ഓവറോൾ കിരീടവും എ ഗ്രേഡുകളുമായി വീയപുരം ഗവ: ഹയർ സെക്കന്ററി സ്കൂൾ അതിന്റെ ജൈത്രയാത്ര തടരുന്നു!!!.അറബിക് - യു .പി, എച്ച് .എസ് - ഓവറോൾ കിരീടം . നാടൻപാട്ട് - A grade ,കവിതാ രചന - A grade, പദ്യപാരായണം (ഹിന്ദി) - A grade". ഹരിപ്പാട് സബ് ജില്ലാ അറബി കലോത്സവത്തിൽ യൂ. പി, ഹൈസ്കൂൾ ഓവർ ആൾ കിരീടം വീയപുരം സ്കൂളിന്. അതിൽ പങ്കെടുത്ത മിടുക്കന്മാർക്കും മിടുക്കികൾക്കും അവരെ അതിനായി തയാറാക്കിയ അധ്യാപകർക്കും അഭിനന്ദനങ്ങൾ.

ശാസ്ത്രോത്സവം

വീയപുരം: ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തി, അന്വേഷണാത്മക പഠനം ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടി പ്രവർത്തനപൂരിതമായ ശാസ്ത്രോത്സവം 2017 പി.ടി എ പ്രസിഡന്റ് ശ്രീ സി പ്രസാദ് ഉദ്ഘാടനം നിർവഹിക്കുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈനി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തുകയും ശ്രീമതി എലിസബത്ത് ,ശ്രീമതി വിമല, ശ്രീമതി ഡിഡ് വിൻ ലോറൻസ് എന്നിവർ സംസാരിക്കുകയും ചെയ്തു.കുട്ടികളുടെ ഉല്പന്നങ്ങളുടെ പ്രദർശനവും സെമിനാറും നടന്നു.

അദ്ധ്യാപക രക്ഷകർത്താ സമ്മേളനം

"സമൂഹത്തിന്റെ പ്രശ്ന പരിഹാരശാല, നാടിനെ നന്മയിലേക്ക് നയിക്കുന്ന വിളക്ക്, മനുഷ്യത്വത്തിന്റെ പത്തരമാറ്റ്, സേവനത്തിന്റെ മഹാ പാഠം, സംസ്ക്കാരത്തിന്റെ ഈറ്റില്ലം, ദേശസ്നേഹത്തിന്റെ പ്രതീകം, പ്രാവീണ്യത്തിന്റെ കളരി, ബഹുമുഖ പ്രതിഭകളെ സമൂഹത്തിന് സംഭാവന ചെയ്യുന്ന സരസ്വതിക്ഷേത്രം, യാർത്ഥ മനുഷ്യ സ്നേഹികളെ വാർത്തെടുക്കുന്ന മഹാ വിദ്യാലയം( വീയപുരം സ്കൂൾ)". ഇവിടുത്തെ ഭൗതിക സാഹചര്യങ്ങളുടെ സുസ്ഥിര വികസനത്തിന് കൈകോർത്തുകൊണ്ട് അധ്യാപകരും രക്ഷകർത്താക്കളും സമൂഹവും.

രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്

വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വീയപുരംഹയർസെക്കണ്ടറി സ്കൂളിൽ ഹരിപ്പാട് ബി. ആർ. സി യുടെ നേതൃത്വത്തിൽ പ്രൈമറി വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്ക് നൽകിയ ബോധവത്കരണ ക്ലാസ്സ്‌

മനുഷ്യാവകാശദിനം

"ഞാൻ മറ്റുള്ളവരുടെ മനുഷ്യാവകാശത്തെ നേരിട്ടോ, പ്രവൃത്തികൊണ്ടോ, വാക്കു കൊണ്ടോ, എന്റെ ചിന്തയിലൂടെയോ ഹനിക്കുകയില്ല' മനുഷ്യാവകാശ പ്രതിജ്ഞ__ ഡിസംബർ 10 _മനുഷ്യാവകാശ ദിനം.

അസംബ്ലി

ശ്രദ്ധ

"ശ്രദ്ധ - മികവിലേക്ക് ഒരു ചുവട് "പ്രവർത്തനങ്ങളിൽ എല്ലാവർക്കും പങ്കാളിത്തം, തുല്യപരിഗണന, ശിശു സൗഹാർദ സമീപനം - ശ്രദ്ധയുടെ സ്കൂൾ തല ഉദ്ഘാടനം

"എനിക്കും ക്ലാസ്സിൽ ഒരിടമുണ്ട്. എന്റെ അറിവും ഇവിടെ പരിഗണിക്കപ്പെടും" - ആത്മവിശ്വാസത്തോടെ കുട്ടികളും ശ്രദ്ധയോടു കൂടി.

"താളവും ഏകാഗ്രതയും ഒന്നിയ്ക്കുമ്പോൾ ,മനസ്സും പ്രവൃത്തിയും ഒന്നിച്ച് പ്രയാസങ്ങളെ തരണം ചെയ്യുന്നു " - ശ്രീലേഖ ടീച്ചറും മിനി ടീച്ചറും ഏകാഗ്രത പാലിച്ച് ശ്രദ്ധയോടെ പ്രവർത്തിക്കുവാനുള്ള കുട്ടികളുടെ കഴിവ് വർദ്ധിപ്പിക്കുന്ന പഠന തന്ത്രങ്ങളുമായി അവരോടൊപ്പം .

ശലഭോദ്യാനം

"ആലപ്പുഴയുടെ കാനന സൗന്ദര്യമായ വീയപുരത്തിന്റെ മാധുര്യം വർദ്ധിപ്പിച്ച് കുട്ടികളെ പ്രകൃതിയുമായി അടുപ്പിക്കുവാനും അന്വേഷണത്വരക്ക് മാറ്റുരയ്ക്കുവാനുമായി ശലഭപാർക്ക് സാക്ഷാത്ക്കരിക്കുന്ന അസുലഭ നിമിഷങ്ങൾ "- ശലഭപാർക്കിന്റെ ഉദ്ഘാടനം " പ്രകൃതിയിലേക്ക് മടങ്ങാം",Green Vein പ്രവർത്തകർ, പി.ടി.എ.പ്രസിഡന്റ്, കുട്ടികൾ എന്നിവർ സ്കൂളിലെ ശലഭപാർക്കിന്റെ ഉദ്ഘാടന വേളയിൽ " പ്രകൃതിയാണ് ഏറ്റവും വലിയ ഗുരു, പ്രകൃതിയെ സംരക്ഷിക്കേണ്ടത് ശിഷ്യരുടെ കടമയാണ്" പരിസ്ഥിതി പ്രവർത്തകനായ റാഫി സർ, സ്കൂളിന് വിവിധതരം പൂച്ചെടികൾ കൈമാറിയപ്പോൾ

ആരാമം

മധുകുംഭമേറിയ മോഹന മലരുകൾ മധുരമായി പുഞ്ചിരി തൂകി മാടി വിളിക്കുന്നു മധുപനെ. മന്ദമായെത്തിയ കാറ്റും മന്ദഹാസം തൂകി മെല്ലെ താരാട്ടുപാടി തഴുകുന്നീ മഴവില്ലിൻ അഴകേറും മനോഹര വർണ്ണസുമങ്ങളെ.

മഞ്ഞദളങ്ങളാൽ മനസ്സിൽ വർണ്ണമാരി വിതറുന്ന ഉദ്യാന റാണിയാം സൂര്യകാന്തിതൻ കാതിൽ കനകത്തിൽച്ചാലിച്ച കിന്നാരംച്ചൊലി കിണുങ്ങുന്നീ പതംഗങ്ങൾ കാറ്റിൻ പുന്നാരത്താളത്തിനൊത്ത്. കൂട്ടുകാരെത്തുന്ന നേരത്തു വിടരാൻ കൂട്ടമായി കാത്തിരിക്കുന്നീ കണ്ടാലും കണ്ടാലും കൊതിതീരാത്ത ഉദ്യാന ശോഭതൻ നിദാനങ്ങൾ.

അഴകെഴും ആരാമ ശോഭയിൽ ആനന്ദവർണ്ണത്താൽ ചിത്രംവരച്ചാടുന്ന ചിത്രപതംഗമേ, സസ്യ ലോകത്തിൻ പുണ്യമേ, വിണ്ണിൻ വരദാനമേ, വർണ്ണ പ്രപഞ്ചത്തിൻ രാജാവേ, പൂക്കൾ തൻ ജന്മസാഫല്യമേ വിദ്യാലയകീർത്തിതൻ താഴികക്കുടമേ , ആഭതൻ ശൃംഗത്തിൽ വിരാജിക്കട്ടെനീ.

ശലഭങ്ങളെകുറിച്ച് വിപിൻ സർ ക്ലാസ്സെടുക്കുന്നു

സായാഹ്ന ക്ലാസ്സ്

സ്കൂളിലെ സായാഹ്ന ക്ലാസ്സിന്റെ ഉദ്ഘാടന ദൃശ്യങ്ങളിലേക്ക് ഒരെത്തിനോട്ടം "തീവ്രയജ്ഞമായി തുടരുന്ന സായാഹ്ന ക്ലാസ്സിന്റെ നേർകാഴ്ചകൾ "

റിപ്പബ്ലിക് ദിനാഘോഷം

ഈ മഹത് ദിനം നമ്മുക്ക് മധുരം കഴിച്ച് ആഘോഷിക്കാം.പായസ വിതരണം.

കോർണർ പി.റ്റി.എ

ലൈബ്രറി കൗൺസിൽ ക്വിസ്സ്

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കുമാരപുരം പബ്ലിക്ക് ലൈബ്രറിയിൽ വെച്ചു നട ന്ന ക്വിസ്സ് മത്സരത്തിൽ രണ്ടാംസ്ഥാനവും എവർറോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും കരസ്ഥമാക്കിയ വീയപുരം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ധനഞ്ജയ് കൃഷ്ണ (HS വിഭാഗം) കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ HSS വിഭാഗം ക്വിസ് മത്സരവിജയി വീയപുരത്തിന്റെ അമൃത ചന്ദ്രൻ

മാസ്റ്റർ പ്ലാൻ സമർപ്പണം

വിദ്യാഭ്യാസത്തിന്റെ മികവ് എന്നത് ഭൗതിക സാഹചര്യങ്ങളുടെ മാത്രം മികവല്ല മറിച്ച് അക്കാദമിക മികവും കൂടിയാണ്.. ആഗോള നിലവാരത്തിലുള്ള വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കുവാൻ പര്യാപ്തമായ അക്കാദമിക മാസ്റ്റർപ്ലാൻ ,വീയപുരം സ്കൂൾ സമൂഹത്തിന് സമർപ്പിക്കുന്നു. ഏവർക്കും സ്വാഗതം.

ഇലകളിൽ ഈണമിടുന്ന ഇളംകാറ്റിന്റെ മർമ്മരമാം കുളിർമയിൽ മികവിന്റെ മാറ്റൊലി മീട്ടുന്ന മാസ്റ്റർ പ്ലാൻ സമർപ്പണ വേദിയെ ധന്യമാക്കി ജനകീയ സദസ്സും ഇളം ചില്ലകളുടെ ശീതളഛായയും മികവിന്റെ മാന്ത്രിക ചെപ്പുകളാം മക്കളും. ഇതാണ് നമ്മുടെ മാസ്റ്റർ പ്ലാൻ - കവിതാലാപനം മാസ്റ്റർ ധനജ്ഞയകൃഷ്ണ.

മികവുത്സവം

എസ്സ്.എൽ.‍ഡി.പി ജില്ലാതലസെമിനാർ അവതരണം - രണ്ടാം സ്ഥാനം

സ്ക്കൂൾ പത്രം

195 പ്രവൃത്തിദിനങ്ങളിലൂടെ മാനവിക മൂല്യങ്ങളിലധിഷ്ഠിതവും, കുട്ടികളുടെ സർവ്വതോന്മുഖ വികാസവും ലക്ഷ്യമിട്ട വർണ്ണാഭമായ അക്കാദമിക പ്രവർത്തന മികവുകളുടെ മാറ്റൊലി മുഴക്കി മുന്നേറിയ 195 ഉത്സവ പ്രതീതമായ പ്രവർത്തനങ്ങളുടെ ജീവസ്സുറ്റ ഏടുകളിലേക്കൊരെത്തിനോട്ടം - മാറ്റൊലി"

എസ്.എസ്.എൽ.സി 2018

വീയപുരം ചരിത്രവിജയത്തിൽ

വീയപുരം: നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള വിദ്യാലയ മുത്തശ്ശിക്ക് 2018 എസ്.എസ്.എൽ.സിയ്ക്ക് നൂറു മേനിയുടെ വിജയത്തിളക്കം. അമൽ പ്രസാദ് ഫുൾ A+ വാങ്ങുകയും മറ്റ് പത്ത് പേർ ആറിൽ കൂടുതൽ A+ വാങ്ങി സ്കൂളിനെ മികവിന്റെ കൊടുമുടിയിലെത്തിച്ചിരിക്കുന്നു. പ്രധാന അധ്യാപികയായ ഷൈനി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന കൂട്ടായ പ്രവർത്തനത്തിന്റെ പ്രതിഫലനമാണ് സ്കൂളിന് ലഭിച്ച ഈ പൊൻതൂവൽ

പ്രവേശനോത്സവം

ജി.എച്ച്.എസ്സ്.എസ്സ് വീയപുരം

പഞ്ചായത്ത്തല പ്രവേശനോത്സവം

വീയപുരം: പഞ്ചായത്ത്തല പ്രവേശനോത്സവം ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വർണ്ണാഭമായ ചടങ്ങുകളോടു കൂടി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈനി ടീച്ചർ സ്വാഗതം ആശംസിച്ച പ്രൗഢഗംഭീര ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജോൺ തോമസ് ഉദ്ഘാടനം നിർവഹിക്കുകയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എൻ.പ്രസാദ് കുമാർ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു മുൻ ജില്ലാ വിദ്യാഭ്യാസ ആഫീസർ ശ്രീ പി.കൃഷ്ണദാസ് മുഖ്യ പ്രഭാഷണം നടത്തുകയും സ്കൂളിനെ വിജയത്തിന്റെ ശൃംഗത്തിലെത്തിച്ച പത്താം ക്ലാസ്സിലെ കുട്ടികളെ ആദരിക്കുകയും ചെയ്തു.പ്രശസ്ത നാടൻപാട്ട് കലാകാരനും ഗവേഷകനുമായ ശ്രീ.പ്രദീപ് പാണ്ടനാട് നയിച്ച നാടൻപാട്ട് പ്രവേശനോത്സവത്തിന്റെ ആവേശമായി മാറി. ശ്രീ.മാത്യൂസ് കൂടാരത്തിൽ നവാഗതർക്ക് സമ്മാനങ്ങൾ നൽകി. ശ്രീ c പ്രസാദ്, ശ്രീമതി രാധാമണി, ശ്രീമതി ഷീജാ സുരേന്ദ്രൻ, പ്രശസ്ത കൗൺസലിംഗ് സൈക്കോളജിസ്റ്റ് ശ്രീ.എ.ആർ ഉണ്ണികൃഷ്ണൻ ,ശ്രീമതി.എലിസബത്ത്, ശ്രീമതി.രമാദേവി, ശ്രീമതി ശ്രീനി.ആർ.കൃഷ്ണൻ, ശ്രീമതി ശ്രീലേഖ, ശ്രീമതി. മിനിമോൾ എന്നിവർ സംസാരിച്ചു.ചടങ്ങിന് ഇരട്ടി മധുരമായി പായസവിതരണവും നടത്തി.

?)

വീയപൂരം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വീയപൂരം ഗവ.ഹൈസ്കൂൾ".ധാരാളം പ്രഗൽഭരായ വ്യക്തികൾക്ക് ഈ സ്കൂൾ ജന്മം നൽകിയിട്ടൂണ്ട്.

ചരിത്രം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽവീയപുരം പ‍ഞ്ചായത്തിലെ 12-)0 വാർഡിലാണ് വീയപുരം ഗവ. ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.1914 ലാണ് സ്കൂൾ സ്ഥാപിതമായത്. "കോയിക്കലേത്ത്" എന്ന കു‍‍ടുംബത്തിൻ അധീനതയിലുള്ള സ്ഥാപനമായിരുന്നു ആദ്യം ഇത്. ആദ്യമാനേജർ കോയിക്കലേത്ത് ശ്രീധരൻ പിള്ള അവർകളായിരുന്നു. ആരംഭത്തിൽ എൽ. പി. വിഭാഗമേ ഉണ്ടായിരുന്നുള്ളു. പിന്നീട് സർക്കാർ ഈ വിദ്യാലയം ഏറ്റെടുക്കുകയും 1981 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു.2014 ൽ ഹയർ സെക്കണ്ടറി ആയി ഉയർത്തി.2014 ൽ കൊമേഴ്സ് ബാച്ച് മാത്രവും 2015 മുതൽ കൊമേഴ്സും സയൻസ് ബാച്ചുകളും പ്രവർത്തിച്ച് വരുന്നു. 2014 മുതൽ പി.ടി.എ യുടെ ആഭിമുഖ‌്യത്തിൽ പ്രീപ്രൈമറി (L .K.G & U.K.G) ക്ലാസ്സുകളും പ്രവർത്തിച്ചു വരുന്നു.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ

തെക്കും കിഴക്കുമായി പമ്പയാറും അച്ചൻകോവിലാറും ഒഴുകുന്നു.ഇവയുടെ കൈവഴികളാൽ ചുറ്റപ്പെട്ട ഒരു ദ്വീപിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.പുഞ്ചപ്പാടങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ ഭൂപ്രദേശം. അപ്പർ കുട്ടനാടൻ പാടശേഖരങ്ങളാണ് സ്കൂളിന് ചുറ്റും. പായിപ്പാട് ജലോൽസവം അരങ്ങേറുന്നത് സ്കൂളിന് സമീപം അച്ചൻകോവിലാറിലുള്ള ലീ‍ഡിംഗ് ചാനലിലാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 സ്ഥിരകെട്ടിടങ്ങളിലും 4 താൽക്കാലിക കെട്ടിടങ്ങളിലുമായി 30ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി യ്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിന‍ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എജ്യൂസാറ്റ് സൗകര്യവും ലഭ്യമാണ്.രണ്ട് എൽ.സി.‍ഡി പ്രൊജക്ടറുകൾ ഉണ്ട്.ശാസ്ത്രപോഷിണി സയൻസ് ലാബ് ഉണ്ട്.5മൾട്ടിമിൃൃഡിയ റൂംഉണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ കേരളാ ഭക്ഷ്യമന്ത്രി ഇ.ജോൺ ജേക്കബ്