എ.എൽ.പി.എസ്. ബദിരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. ബദിരൂർ
വിലാസം
ബദിരൂർ

മക്കട പി.ഒ.
,
673611
,
കോഴിക്കോട് ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0495 2266469
ഇമെയിൽbadiruralps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17417 (സമേതം)
യുഡൈസ് കോഡ്32040200104
വിക്കിഡാറ്റQ64551170
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകക്കോടി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ95
ആകെ വിദ്യാർത്ഥികൾ186
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത ജെ
പി.ടി.എ. പ്രസിഡണ്ട്ദിൽഷാദ്
എം.പി.ടി.എ. പ്രസിഡണ്ട്സുഷിജ
അവസാനം തിരുത്തിയത്
06-06-2023Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മക്കട : കോഴിക്കോട് ജില്ലയിലെ കക്കോടി പഞ്ചായത്തിൽ മക്കട അംശം ബദിരൂരിൽ 1912 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,

ചരിത്രം

നൂററാണ്ടുകൾക്ക്മുൻപ് ആശാൻമാരുടെ ​​എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു. കണിപ്പോത്തു വീട്ടിൽ നാരായണൻ നായർ ഇതേററു വാങ്ങി. വളരെക്കാലം വരെ അഞ്ചാം തരം വരെ ക്ലാസുകൾ നടത്തിയിരുന്നു. പിന്നീട് അ‍ഞ്ചാം ക്ലാസ് ഒഴിവാക്കി. 1912 വരെയുള്ള കുട്ടികളുടെ പ്രവേശന രജിസ്ററർ ഇന്നിവിടെയുണ്ട്. 1935 മുതലാണ് ഇന്നത്തെ കെട്ടിടം പണിതത്. 485 കുട്ടികൾ വരെ പഠിച്ച റെക്കോർഡുകൾ വരെ ഉണ്ട്. തുന്നൽ ടീച്ചറും അറബിക് അധ്യാപകരും ഉൾപ്പടെ 14 പേർ ഉണ്ടായിരുന്നു. ഇപ്പോൾ അറബിക് ഉൾപ്പടെ 10 പേർ. പൂർവ വിദ്യാർത്ഥികളിൽ പലരും അധ്യാപകരായും ഈ വിദ്യാലയത്തിൽ കടന്നു വന്നു.കണിപ്പോത്തു തറവാട്ടിൽ കണിപ്പോത്തു നാരായണൻ മാസ്റ്ററുടെ സഹോദരീ മക്കൾക്കു താവഴിയായി അധികാരം എഴുതിവെച്ചതനുസരിച്ചു കെ ഗോവിന്ദൻ നായർ ,കെ രാഘവൻ നായർ ,കെ ദാമോദരൻ നായർ ,കെ ഗംഗാധരൻ നായർ എന്നിവർ സ്കൂൾ മാനേജര്മാരായി പ്രവർത്തിച്ചു . കെ ശ്രീനിവാസൻ നായർ ഇപ്പോൾ മാനേജരായി തുടരുന്നു .

          വർഷംതോറും കുട്ടികളുടെ കലാപരിപാടികൾ നടത്താറുണ്ട്. പാഠ്യവിഷയത്തോടൊപ്പം പഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകിവരുന്നു .L S Sപരീക്ഷക്ക് വര്ഷം തോറും നല്ല വിജയം കാഴ്ചവെക്കാൻ കഴിയാറുണ്ട് .  പഠന നിലവാരത്തിന്റെ കാര്യത്തിൽ ആരംഭ കാലം തൊട്ടേ മുന്നിട്ടു നിൽക്കുന്ന ചരിത്രമാണ് ബദിരൂർ എ ൽ പി സ്കൂളിനുള്ളത് . മക്കട  ബദിരൂർ ദേശം പിന്നോക്ക പ്രദേശമായതിനാൽ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ സ്ഥാപനത്തിന്റെ വളർച്ച നാടിന്റെ വളർച്ചയായി കണ്ടുകൊണ്ടാണ്എല്ലാ പ്രവർത്തനങ്ങളും നടത്തി വരുന്നത് .

ഭൗതികസൗകരൃങ്ങൾ

ഒന്നാം ക്ലാസുമുതൽ കുട്ടികൾക്ക് ഐ ടി അധിഷ്ടിത പഠനം നടത്താൻ അനുയോജ്യമായ  കമ്പ്യൂട്ടർ ലാബ്.

ഇംഗ്ളിഷ് ഭാഷ പരിപോഷിപ്പിക്കാനായി communicative english ക്ലാസുകൾ നടത്തുന്നു.
സംസ്‌കൃതം ക്ലാസ് ഒന്നാം ക്ലാസ് മുതൽ .  കുട്ടികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കാൻ ടാലെന്റ്റ്  ലാബ് സൗകര്യം .

കരാട്ടെ , അബാക്കസ് പ്രത്യേക പഠന ക്ലാസുകൾ. കലാപഠനത്തിനു വേണ്ടി ഡാൻസ് ക്ലാസ്  നടത്തിവരുന്നു .

അധ്യാപകർ

ശ്രീലത (പ്രധാന അദ്ധ്യാപിക)

സന്ധ്യ

ഷിജി

ദിനി

റെജുലാറാണി

ബുഷ്‌റ

പ്രവീണ

പ്രബിഷ

ഹരിശങ്കർ

മുൻ സാരഥികൾ

ക്രമനമ്പർ പേര് വർഷം
1 ചിരുതേയികുട്ടി ടീച്ചർ
2 മാധവൻ മാസ്റ്റർ
3 ദാമോദരൻ മാസ്റ്റർ
4 ഭാസ്കരൻ  മാസ്റ്റർ
5 ശ്രീനിവാസൻ മാസ്റ്റർ  
6

ദിനാചരണങ്ങൾ

'പ്രവേശനോത്സവം' . അറിവിൻെറ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ അക്ഷരദീപം നൽകി സ്വീകരിച്ചു. മധുരം നുണഞ്ഞ് സമ്മാനക്കിറ്റും വാങ്ങി പ്രവേശനോത്സവം ആഘോഷിച്ചു.

പരിസ്ഥിതി ദിനാചരണം : പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി മരങ്ങൾ വെച്ച് പിടിപ്പിച്ചു' പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, റാലി എന്നിവ നടത്തി.

വായനാ വാരാചരണം -; പ്രൈമറി വിഭാഗം കുട്ടികൾ വായിക്കേണ്ട കൃതികൾ പരിചയപ്പെടുത്തി. വായനാ മത്സരം, രചനാ മത്സരം എന്നിവ നടത്തി.വ)യന പരിപോഷിപ്പിക്കാനായി പുസ്തകങ്ങൾ വിതരണം ചെയ്തു. ലൈബ്രറി നവീകരിച്ചു.

ഓണം :- അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി. പൂക്കളമിട്ടു. പല തരം കലാപരിപാടികൾ നടത്തി -

സ്വാതന്ത്ര്യ ദിനാചരണം - പതാക വന്ദനം, പ്രസംഗ മത്സരം, ദേശഭക്തിഗാനാലാപനം എന്നിവ നടത്തി.പായസവിതരണം നടത്തി. സ്വാതന്ത്ര്യ ദിന ക്വിസ് നടത്തി വിജയികൾക്ക് സമ്മാനദാനം നടത്തി -

ഗാന്ധിജയന്തി :- ക്ലാസുകളിൽ ഗാന്ധി പതിപ്പുകൾ തയ്യാറാക്കി.ക്വിസ് മത്സരം നടത്തി - സേവനവാരം ആചരിച്ചു.

കേരളപ്പിറവി ദിനം :- കേരളപ്പിറവി ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനം നൽകി, വിവിധ രചനാ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി .ചുമർചിത്ര നിർമ്മാണവും നടന്നു.

ശിശുദിനം: ശിശുദിന ക്വിസ്, പായസവിതരണം എന്നിവ നടത്തി.

ക്രിസ്മസ് :- കടലാസുകൊണ്ട് നക്ഷത്രങ്ങൾ ഉണ്ടാക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങൾ കൊണ്ട് ക്രിസ്മസ് ട്രീ അലങ്കരിച്ചു. ക്രിസ്മസ് അപ്പൂപ്പനും സംഘവും കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു.

പഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾതല പ്രവർത്തനങ്ങൾ 2019-2020



വിദ്യാരംഗം

കുരുന്നു പ്രതിഭകളുടെ സാഹിത്യ അഭിരുചികൾ കണ്ടെത്താനും പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ഭാഷാഭിരുചി വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാ അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം

{{#multimaps: 11.2677236, 75.7987818|zoom=18}}


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._ബദിരൂർ&oldid=1913638" എന്ന താളിൽനിന്ന് ശേഖരിച്ചത്