എ.എൽ.പി.എസ്. ബദിരൂർ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജെ.ആർ.സി
അന്തർദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയിൽ സേവന സന്നദ്ധത ,സ്വഭാവ രൂപവൽക്കരണം , ദയ ,സ്നേഹം ,ആതുര ശുശ്രൂഷ ,വിദ്യാഭ്യാസ പ്രചാരണം എന്നീ ഉത്കൃഷ്ടാദര്ശങ്ങൾ രൂഡ്ഡ മൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്. ആരോഗ്യം , സേവനം , സൗഹൃദം എന്നതാണ് ജെ ആർ സി യുടെ മുദ്രാവാക്യം. പരിസ്ഥിതി ദിനാചരണം പോസ്റ്റർ നിർമ്മാണം പതിപ്പ് തയ്യാറാക്കൽ പ്രതിജ്ഞ ചൊല്ലൽ വൃക്ഷത്തൈ വിതരണം ഉച്ചഭക്ഷണാവശിഷ്ട സംസ്കരണം ക്ലാസ് ശുചീകരണം (ചൂൽ ,വേസ്റ്റ് ബാസ്കറ്റ് വിതരണം ) പ്ലാസ്റ്റിക് കവർ ,മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂളിൽ കൊണ്ടുവരാതിരിക്കാനുള്ള ബോധവൽക്കരണം കുട്ടികൾക്കുള്ള വിത്ത് വിതരണം എന്നിവ ജെ ആ ർ സി യുടെ നേതൃത്വത്തിൽ നടത്തി
.
ഗണിത ക്ളബ്
ഗണിത മത്സരങ്ങൾ സ്ഥിരമായി നടത്തുന്നു, ക്ലോക്കിൽ സമയം നോക്കൽ , കലണ്ടർ നോക്കൽ തുങ്ങിയവയിൽ താഴെ ക്ലാസ്സിൽ നിന്നെ കുട്ടികൾക്ക് പരിശീലനം നൽകുന്നു.
ഹെൽത്ത് ക്ളബ്
കുട്ടികളിൽ ശുചിത്വ ബോധം ഉളവാക്കാൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രവർത്തനം നടന്നുവരുന്നു.ബോധവൽക്കരണ ക്ലാസ് പോസ്റ്റർ നിർമ്മാണം ഉച്ചഭക്ഷണം - ലഭ്യത ഉറപ്പുവരുത്തൽ വൃത്തിയായ സാഹചര്യത്തിൽ പാകപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തൽ . പാൽ,മുട്ട ,പഴം - ഓരോ കുട്ടിക്കും ലഭ്യമാകുന്നുണ്ടെന്ന് പരിശോധിക്കൽ ഫസ്റ്റ് എയ്ഡ് ബോക്സ് തയ്യാറാക്കൽ പ്ലാസ്റ്റിക് ഉല്പന്നങ്ങൾ നിരോധിക്കൽ കൃത്രിമ ഭക്ഷണ പദാർത്ഥങ്ങൾ സ്കൂളിൽ കൊണ്ടുവരുന്നത് തടയൽ വൃത്തിയായ യൂണിഫോം ,തലമുടി ,നഖം എന്നിവ വെട്ടി ഒഴിവാക്കൽ ,ദിവസേനയുള്ള കുളി എന്നീ ആരോഗ്യ ശീലങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കൽ എന്നി പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.
ഹരിതപരിസ്ഥിതി ക്ളബ്
ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ റിംഗ് കമ്പോസ്ററ് സ്ഥാപിച്ചു.