എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഇടയാറന്മുള എ.എം.എം  ഹയർസെക്കൻഡറി സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻനിരയിൽ തന്നെയാണ് നിൽക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു വിജയങ്ങളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ്, ഉപന്യാസം, പ്രസംഗം മുതലായ മത്സരങ്ങളിലും കുട്ടികൾ മികവു പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐടിമേളകളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുന്നു. കലോത്സവ, കായികമേളകളിലും കുട്ടികളുടെ നേട്ടങ്ങൾ അഭിനന്ദനാർഹമാണ്. വിവിധ സ്കൂളുകളിൽ എവറോളിംഗ് ട്രോഫികൾക്കുവേണ്ടി നടക്കുന്ന മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു..

2021-22 ൽ നടന്ന-പ്രവർത്തനങ്ങൾ
2020-21 ൽ നടന്ന-പ്രവർത്തനങ്ങൾ
2019-20 ൽ നടന്ന- പ്രവർത്തനങ്ങൾ
2018-19 -ൽ നടന്ന പ്രവർത്തനങ്ങൾ

എ.എം.എം യൂട്യൂബ് ചാനൽ

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന  വിദ്യാലയവാർത്തകൾ എ.എം.എം ന്യൂസ് എന്ന പേരിൽ സ്കൂളിന്റെ എ.എം.എം യൂട്യൂബ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്തു വരുന്നു.(എ.എം.എം യൂട്യൂബ് ചാനൽ കാണുക

ഡിജിറ്റൽ മാഗസിൻ നിർമ്മാണം

ലിറ്റിൽ കൈറ്റ്സ് യുണിറ്റിന്റെ നേതൃത്വത്തിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ എല്ലാ വർഷവും വിദ്യാലയ വാർത്തകളും, പാഠ്യപാഠ്യേതര പ്രവർത്തനങ്ങളും ഉൾപ്പെടുന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുന്നു

ക്രമ നമ്പർ വർഷം മാഗസിന്റെ പേര്
1 2019 അതിജീവനം
ക്രമ നമ്പർ വർഷം മാഗസിന്റെ പേര്
1 2020 പടവുകൾ

സ്ക്കൂൾ ബ്ളോഗ്

സ്കൂളിലെ പാഠ്യപാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും ബ്ലോഗിലേക്ക് അപ്ഡേറ്റ് ചെയ്യുന്നു. സ്കൂൾ ബ്ലോഗ് അപ്ഡേഷനിൽ നേതൃത്വം വഹിക്കുന്നത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. ബ്ളോഗ് നിർമ്മാണത്തിലൂടെ കുട്ടികളുടെ കമ്പ്യൂട്ടറിലുള്ള വിജ്ഞാനം വളരുന്നതിന് സാധിച്ചിട്ടുണ്ട്.

https://ammhssedayaranmula.blogspot.com

എ.എം.എം വിദ്യാലയവാർത്തകൾ

ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ധാരാളം വിദ്യാലയ വാർത്തകൾ വിക്ടേഴ്സ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്തു വരുന്നു. വിവിധ സ്കൂളുകളിലെ വിദ്യാലയ വാർത്തകൾ കോർത്തിണക്കിയ ലിറ്റിൽ ന്യൂസിൽ ഞങ്ങളുടെ വിദ്യാലയ വാർത്തകളും സംപ്രേഷണം ചെയ്തിട്ടുണ്ട്.

ക്രമ നമ്പർ പ്രോഗ്രാമിന്റെ പേര്
1 എ.എം.എം ന്യൂസ് മേക്കിങ് പ്രോഗ്രാം
2 സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി
3 വായനക്ക്‌ ഒരു ദിനം ... ജൂൺ 19
4 ഡിജിറ്റൽ ഓണാഘോഷ പരിപാടികൾ2019
5 സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2019
6 സേഫ് സൗണ്ട് പ്രോഗ്രാം ഒക്ടോബർ-1
7 "നവജീവൻ" ...ഷോർട് ഫിലിം
8 എക്സ്പോ 2019
9 വിദ്യാലയം പ്രതിഭകളിലേക്കു പരിപാടി
10 മാതൃശാക്തീകരണ പദ്ധതി
11 കലാകാരനുമായുള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അഭിമുഖം
12 ശിശുദിനാഘോഷം 2019
13 പ്രമേഹ ബോധവത്കരണ പരിപാടി
14 രക്ഷാകർത്യ വിദ്യാഭ്യാസ പരിപാടി
15 വിദ്യാലയ മികവ് 2019-20
16 കൊറോണ വൈറസ് ബോധവത്കരണം
17 സ്കൂൾ വാർഷിക യോഗം 2020
18 കുട്ടികളുടെ കലാപരിപാടികൾ 2020
19 ആഗോള കൈകഴുകൽ ദിനം ഒക്ടോബർ 15
20 ആറന്മുള കണ്ണാടി
21 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം2019-20
22 സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം
23 സംസ്ഥാന കായിക ദിനം
24 ഹിന്ദി ദിനം

ഇ-അരങ്ങ്

വിദ്യാരംഗം ക്ലബ്ബിലേക്ക് അഞ്ചു മുതൽ പത്ത് വരെയുള്ള  ക്ലാസുകളിൽ നിന്നും  തെരഞ്ഞെടുക്കപ്പെട്ട  കുട്ടികളുടെ ഗൂഗിൾ മീറ്റിൽ കവിയും ഗാന രചയിതാവുമായ ശ്രീ.സജീവൻ ചെമ്മരത്തൂർ  ഈ വർഷത്തെ വിദ്യാരംഗം പ്രവർത്തനങ്ങൾ ഉദ്ഘാടനം നടത്തി.വിദ്യാരംഗം പ്രവർത്തനത്തിന് വേണ്ടി വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി.കുട്ടികൾക്ക് അവർ രചിക്കുന്ന കഥകൾ ,കവിത, ഉപന്യാസം തുടങ്ങിയ മേഖലയിലുള്ള അവരുടെ കഴിവുകൾ  പങ്കുവയ്ക്കുവാൻ ഉള്ള അവസരങ്ങൾ ഇതിലൂടെ ലഭിച്ചു.കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക സംഘർഷം കുറക്കുന്നതിനും സർഗാത്മക കഴിവുകളെ വളർത്തുന്നതിനും ഇ-അരങ്ങ് സംഘടിപ്പിച്ചു.

എങ്ങനെയാണ് കുട്ടികൾ കവിത എഴുതേണ്ടത് എന്നും, അതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്നും വളരെ സരസമായ രീതിയിൽ അദ്ദേഹം കുട്ടികളിൽ എത്തിച്ചു. നിരവധി കുട്ടികൾ അവർ തയ്യാറാക്കിയ കവിതകൾ ഗൂഗിൾ മീറ്റിലൂടെ ആലപിച്ചു. കുട്ടികളുടെ ഭാവനകൾ വളരുവാൻ ഈ പ്രവർത്തനങ്ങൾ ഒരുപാട് സഹായകരമായി. എല്ലാ കുട്ടികൾക്കും ഇത് ഒരു വേറിട്ട അനുഭവം ആയിരുന്നു.കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുവാനായുള്ള അവസരങ്ങൾ  സ്കൂൾ തലത്തിലും ക്ലാസ് തലത്തിലും വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.മികവ് പുലർത്തുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകുന്നുണ്ട്.

ഭിന്നശേഷിക്കാർക്കുള്ള പിന്തുണ

2021 മെയ് മാസം മുതൽ ഭിന്നശേഷി കുട്ടികൾക്ക് അവരുടെ ഡിസബിലിറ്റി  കാറ്റഗറി അനുസരിച്ച് വൈറ്റ് ബോർഡ് എന്ന പേരിൽ യൂട്യൂബ് ചാനൽ വഴി ക്ലാസ്സുകൾ എടുക്കാൻ ആരംഭിച്ചിരുന്നു. ക്ലാസ്സ് 1 മുതൽ 12 വരെ  എല്ലാവിഷയങ്ങൾക്കും ക്ലാസ്സുകൾ നൽകിയിരുന്നു. അതിനു ശേഷം കാഴ്ചശക്തിയില്ലാത്ത കുട്ടികൾക്കു വേണ്ടി ടോക്കിങ് ടെക്സ്റ്റും നൽകി വരുന്നു.റേഡിയോ സoപ്രേഷണം പോലെ ക്ലാസ്സുകൾ നൽകുന്ന രീതി. ഓ എച്ച്, എച്ച് ഐ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ്  നടത്തുകയും അവർക്ക് വേണ്ട ഉപകരണങ്ങൾ നൽകുകയും ചെയ്തു. എല്ലാ കുട്ടികൾക്കും വർക്ക്ഷീറ്റ് വീട്ടിൽ ഇരുന്ന് ചെയ്യാനായി നൽകി. എല്ലാവരും രക്ഷകർത്താക്കളുടെ സഹായത്തോടെ വർക്ക് ഷീറ്റ് ചെയ്തു,ഓണത്തിന് എല്ലാവരുടേയും വീടുകൾ സന്ദർശിച്ച് ഓണക്കോടി നൽകി, ഭക്ഷണ കിറ്റ് വിതരണം ഒരു പൂർവ വിദ്യാർഥി സംഘടനയുടെ സഹായത്തോടെ ഇപ്പോഴും നടന്നു വരുന്നു. മെഡിസിൻ ആവശ്യമുള്ള എല്ലാ കുട്ടികൾക്കും അത് എത്തിച്ച് നൽകി.

ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കാലം നീണ്ടു നിന്ന വിവിധങ്ങളായ പരിപാടികൾ ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി. കലാപരിപാടികളിൽ പങ്കാളികളായ മുഴുവൻ കുഞ്ഞുങ്ങൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. ക്രിസ്മസിന് എല്ലാ കുഞ്ഞുങ്ങൾക്കും കേക്ക്, സ്റ്റാർ മുതലായവ വിതരണം ചെയ്തു. രണ്ടാഴ്ചയിലൊരിക്കൽ കുട്ടികളുടെ രക്ഷകർത്താക്കളുടെ  ഫോണിലൂടെ ബന്ധപ്പെട്ട് അവരുടെ ശാരീരിക, മാനസിക, വൈകാരിക പ്രശ്നങ്ങൾ അവർ പങ്ക് വയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ രണ്ടാഴ്ച മുതൽ കുട്ടികളുടെ വീടുകളിൽ എത്തിയുള്ള ഹോം ബെയ്സ്ഡ് എജുക്കേഷൻ  പുനരാരംഭിച്ചു. ഇനി മുതൽ സ്കൂളുകളിൽ നേരിട്ടെത്തിയുള്ള പരിശീലനവും ആരംഭിക്കുന്നു. ഭിന്നശേഷി കുഞ്ഞുങ്ങൾക്കു വേണ്ട പരിപൂർണ പിന്തുണയും പ്രോത്സാഹനവും നൽകാൻ എല്ലാവരും  ഒപ്പമുണ്ട്...

പ്രതിഭകൾക്ക് പ്രണാമം

ഇടയാറന്മുള എ എം എം ഹയർ സെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക കലാ ശാസ്ത്ര രംഗങ്ങളിൽ സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനായി 'പ്രതിഭകൾക്ക് പ്രണാമം' പരിപാടി ആരംഭിച്ചു.സ്കൂൾ നിലനിൽക്കുന്ന പ്രദേശത്തെ വിവിധ പ്രതിഭകളെ ആദരിക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനുമുള്ള തുടർപരിപാടിയാണിത്. സ്കൂൾ സീനിയർ അധ്യാപകൻ അനിഷ് ബഞ്ചമിൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ചിത്രകാരൻ രഘു വെണ്ണിക്കുളത്തിനെ ആദരിച്ചു. സ്കൂളിന്റെ ഉപഹാരം സമർപ്പിച്ചു. ചിത്രരചനയുടെ ചരിത്രവും വിവിധ കാലഘട്ടങ്ങളും ആധുനിക പ്രവണതകളും രഘു വെണ്ണിക്കുളം വിശദീകരിച്ചു.സുനു മേരി സാമുവൽ, ആശാ പി മാത്യു, സഹദ്മോൻ പി എസ് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട ജില്ലയിലെ എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ അഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിക്കുക എന്നപരിപാടി നടത്തി .ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം റോഷൻ ഇടയാറന്മുളയുമായി അഭിമുഖം നടത്തി. അധ്യാപകരും കുട്ടികളും ചേർന്ന് റോഷൻ ഇടയാറന്മുളയെ ആദരിച്ചു. സ്കൂൾ തലം മുതൽ നിരവധി അനുകരണ വേദികളിൽ പങ്കിട്ട ഈ കലാകാരൻ മാർത്തോമാ സഭയുടെ അനുഗ്രഗീത മാർ ക്രിസ്റ്റോസ്റ്റാം തിരുമേനിയെ ആദ്യമായി വേദിയിൽ അനുകരിച്ചു എന്ന പേര് കൂടെ ഇദ്ദേഹത്തിന് സ്വന്തം. കോമഡി ഉത്സവം ഗിന്നസ് വേൾഡ് റെക്കാർഡ് ജേതാവ് കൂടിയായ ഈ കലാകാരൻ എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി കൂടെയാണ് .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ടു പ്രതിഭകളെ ആദരിക്കുന്ന ഈ അവസരത്തിൽ സ്കൂൾ ഒന്നടങ്കം റോഷൻ ഇടയാറന്മുളയെ ആദരിച്ചു .കുട്ടികളുമായി കുറച്ചു സമയം സ്കൂളിൽ അദ്ദേഹം ചിലവഴിച്ചു. സ്കൂളിന്റെ ഉപഹാരം സമർപ്പിച്ചു.

മക്കൾക്കൊപ്പം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം  സർവശിക്ഷക് അഭ്യാന്റെ നേതൃത്വത്തിൽ ഈ അദ്ധ്യയന വർഷം നടപ്പാക്കിയ പദ്ധതിയാണ് മക്കൾക്കൊപ്പം.ഓൺലൈൻ കാലഘട്ടത്തിൽ കുട്ടികളുടെ ശാരീരിക മാനസീക ആരോഗ്യപരിപാലനത്തിൽ രക്ഷിതാക്കളുടെ പങ്ക് ഈ പ്രോഗ്രാമിലൂടെ വിവിധ വിദ്യാഭ്യാസ വിദഗ്ദർ ഗൂഗിൾ മീറ്റിലൂടെ രക്ഷിതാക്കളെ മനസ്സിലാക്കി. അഞ്ച്  ഗ്രൂപ്പുകളായിട്ടാണ് ഈ രക്ഷാകർതൃ ശാക്തീകരണ പരിപാടി സ്കൂളിൽ നടത്തിയത് . ശ്രീ ഷിബു എസ്. പീതാംബരൻ (ഹെഡ്മാസ്റ്റർ വലിയകുളം സ്കൂൾ റാന്നി), ശ്രീമതി ഗീത എസ്. (ബി ആർ സി റാന്നി ),  ശ്രീമതി ബിജി കെ നായർ (ഹെഡ്മിസ്ട്രസ്സ് സെന്റ് ജോസഫ് എച്ച്. എസ്. ),  ശ്രീ ജോസ് എബ്രഹാം (പി.സി.എച്ച് എസ്. പുല്ലൂപ്രം റാന്നി), ശ്രീമതി ജീജ ദാസ് (റിസോഴ്സ് പേഴ്സൺ ) തുടങ്ങിയ പ്രഗത്ഭരായ വ്യക്തികൾ ആയിരുന്നു ഈ ക്ലാസ്സ് നയിച്ചത്. വിവിധ ക്ലാസ്സുകളിൽ  നടത്തിയ ഈ പ്രോഗ്രാം സ്കൂളിലെ വിവിധ അദ്ധ്യാപകർ അദ്ധ്യക്ഷ പദം അലങ്കരിച്ചു. പത്താം ക്ലാസ്സിലെ പ്രോഗ്രാം ഉദ്ഘാടനം ചെയ്തത് തിരുവല്ല വിദ്യാഭ്യാസ ഓഫിസർ ശ്രീമതി. പ്രസീന  മാഡം ആണ്. പ്രോഗാമിന് ആശംസകൾ അർപ്പിക്കാൻ വിവിധ രക്ഷിതാക്കളും ഓൺലൈൻ മീറ്റിൽ എത്തിയെന്നുള്ളത് പ്രശംസനീയമാണ്.

ഗുരു വന്ദനം

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ മുൻകാലങ്ങളിൽ മികച്ച നേതൃത്വം നൽകി ഇപ്പോൾ 80 വയസ്സിന്റെ പൂർണ്ണതയിൽ എത്തിയ അദ്ധ്യാപക ശ്രേഷ്ഠരെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ദേശീയ അദ്ധ്യാപക ദിനത്തിൽ അവരുടെ ഭവനങ്ങളിൽ എത്തി പൊന്നാടയണിയിച്ച് ആദരിച്ചു. അദ്ധ്യാപകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും പൂർവ്വ വിദ്യാർഥികൾ തങ്ങളുടെ അദ്ധ്യാപകരുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ നന്ദിപൂർവ്വം സ്മരിക്കുകയും ചെയ്തു. ശ്രീമാൻമാരായ സി. കെ. വർഗീസ്, സി. പി. ഉമ്മൻ, ശ്രീമതിമാരായ അന്നമ്മ സക്കറിയ, പി. ജെ. അന്നമ്മ, സാറാമ്മ തോമസ് എന്നീ അദ്ധ്യാപക ശ്രേഷ്ഠരെയാണ് ഗുരുവന്ദനം പരിപാടിയിൽ ആദരിച്ചത്.

മാതൃവന്ദനം

2021 ഒക്ടോബർ 1 ലോക വൃദ്ധദിനത്തിൽ സ്കൂളിന്റെ പരിധിയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ മുരിക്കുംവേലിൽ ഇല്ലത്ത് ശ്രീമതി. ശ്രീദേവി അന്തർജ്ജനത്തെ (104) സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൊന്നാടയണിയിച്ചു ആദരിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ജയ വേണുഗോപാൽ ആശംസകൾ നേർന്നു.




അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം

2021 ഡിസംബർ 10 അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഇടയാറന്മുള എ. എം. എം ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് കുട്ടികളുടെ നേതൃത്വത്തിൽ പ്രോഗ്രാം അവതരിപ്പിക്കുകയുണ്ടായി.ഈ പരിപാടി ഉദ്ഘാടനം ചെയ്തത് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ലാലി ജോൺ ടീച്ചർ ആണ്.തുടർന്ന് കുട്ടികൾക്ക് അതിമനോഹരമായ ക്ലാസ് എടുത്തത് സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ ശ്രീ ബിൽബി ജോസഫ് സാർ ആണ്. കൂടാതെ എൻഎസ്എസ് വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ആയി പോസ്റ്റർ പ്രദർശനം നടത്തുകയുമുണ്ടായി.

ലഹരി വിരുദ്ധ ക്യാമ്പയിൻ - ദേശീയ യുവദിനം

ലഹരിവിരുദ്ധപ്രതിജ്ഞ

ലിറ്റിൽ കൈറ്റ്സിന്റെയും  വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ യുവജന  ദിനമായ ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു. ദേശീയ യുവ ദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും,  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ  ഇ-പ്രതിജ്ഞ ലിങ്ക്  വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും കുട്ടികളും അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ  ഡോക്യുമെന്റ് ചെയ്തു.


കാടും കടലും

എൻ.എസ്.എസ് സഹായവിതരണത്തിന് പത്തനംതിട്ടജില്ലയിൽ തുടക്കംകുറിച്ചു.വിദ്യാർത്ഥികളിൽ സാമൂഹ്യപ്രതിബദ്ധത വളർത്തുക എന്ന ഉദ്ദേശത്തോടെ നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് സെല്ലിന്റെ നിർദേശപ്രകാരം, പാർശ്വവൽക്കരിക്കപ്പെടുന്ന സമൂഹത്തെ, കൈത്താങ്ങ് നൽകി സഹായിക്കുക എന്ന ലക്ഷ്യത്തോടെ കാടും കടലും എന്ന പദ്ധതിക്ക്  പത്തനംതിട്ട ജില്ലയിൽ ‌ തുടക്കം കുറിച്ചു.

പത്തനംതിട്ട ജില്ലയിലെ മൂഴിയാർ - സായിപ്പിൻകുഴി ആദിവാസി ട്രൈബൽ കോളനിയിലെ കുടുംബങ്ങൾക്ക് പത്തനംതിട്ട എൻഎസ്എസ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ന് ആദ്യസഹായ വിതരണം നടത്തി.ഇടയാറന്മുള എ.എം.എം. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സംഗീത എം ദാസ് എന്നിവരുടെ നേതൃത്വത്തിൽ സമാഹരിച്ച നിത്യോപയോഗസാധനങ്ങൾ അടങ്ങിയ  സ്നേഹസമ്മാന കിറ്റുകൾ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ എൻഎസ്എസ് വോളണ്ടിയർ ലീഡറുമാരായ  ജയ്സൺ, മഹി മണിക്കുട്ടൻ  എന്നിവരിൽനിന്നും എൻ.എസ്.എസ്, പി.എ.സി. അംഗം  അനുരാഗ്. എൻ ഏറ്റുവാങ്ങി.

സന്ദർശക ദിനസരി

സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിന് എത്തിയ മഹത് വ്യക്തിത്വങ്ങൾ സന്ദർശക ദിനസരിയിൽ എഴുതിയ കുറിപ്പുകൾ.

ക്രമ നമ്പർ പേര്
1 സന്ദർശക ദിനസരി

ചിത്രങ്ങൾ കാണാം