ജി.എൽ.പി.എസ് മോയൻ പാലക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് മോയൻ പാലക്കാട് | |
---|---|
വിലാസം | |
Palakkad Palakkad , Palakkad പി.ഒ. , 678002 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 05 - 1961 |
വിവരങ്ങൾ | |
ഫോൺ | 0491 2530061 |
ഇമെയിൽ | gmoyanlpspkd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21622 (സമേതം) |
യുഡൈസ് കോഡ് | 32060900726 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാലക്കാട് മുനിസിപ്പാലിറ്റി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 329 |
പെൺകുട്ടികൾ | 602 |
ആകെ വിദ്യാർത്ഥികൾ | 931 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മണിയമ്മ കെ |
പി.ടി.എ. പ്രസിഡണ്ട് | ഉദയകുമാർ ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീതി |
അവസാനം തിരുത്തിയത് | |
08-02-2022 | 21622-pkd |
ചരിത്രം
പാലക്കാട് നഗരത്തിന്റെ ഹൃദയ ഭാഗത്തുസ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1961 വരെ ഗവ : മോയൻ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ ഭാഗം ആയിരുന്നു .1961 ൽ ഒരു സ്വതന്ത്ര ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു .ഓല മേഞ്ഞ ഒരു ഷെഡ് !കാല കാലങ്ങളിൽ ഈ വിദ്യാലയത്തിന്റെ ഭരണ സാരഥ്യം വഹിച്ചിരുന്ന പ്രധാനാധ്യാപകരുടെയും സഹപ്രവർത്തകരുടെയും പി.ടി.എ യുടെയും പ്രയത്നഫലമായി പഠന നിലവാരം ഉയർത്താനും ,ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തനും സാധിച്ചു .മികച്ച സൗകര്യങ്ങൾ ഉള്ള ഒരു എൽ .പി.സ്കൂൾ ആയി മാറ്റിയെടുക്കുന്നതിനായി ഡിപ്പാർട്ടമെന്റ് ഫണ്ട് ,ജനകീയാസൂത്രണം ഫണ്ട് ,എം.പി.ഫണ്ട് ,എം.എൽ .എ ഫണ്ട് ,ഡി.പി.ഇ.പി ഫണ്ട് ,എസ.എസ.എ ഫണ്ട് എന്നിവ പ്രയോജനപ്പെടുത്തി .കൂടാതെ ലയൺസ് ക്ലബ് ,റൗണ്ട് ടേബിൾ ,എൻ.ജെ നായർ വിജയലക്ഷ്മി ചാരിറ്റബിൾട്രസ്റ്റ് ,റോട്ടറി ക്ലബ് ,തുടങ്ങി നിരവധി സന്നദ്ധ സംഘടനകളുടെ സഹായം വിസ്മരിക്കാനാവില്ല ...കൂടുതലറിയാം
ഇന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായ് 933 കുട്ടികൾ പഠിക്കുന്നു .കൂടാതെ പ്രീ .പ്രൈമറി ക്‌ളാസിൽ 341 കുട്ടികളും പഠിക്കുന്നു
ഭൗതികസൗകര്യങ്ങൾ
...... നാലു കെട്ടിടങ്ങൾ ... മൂന്നെണ്ണം വാർപ്പ് കെട്ടിടങ്ങൾ ,ഒരെണ്ണം ഓട് മേഞ്ഞത് ...നിലവിൽ 15 ക്ലാസ് മുറികളാണ് ഉള്ളത് (14+1) 14 ക്ലാസ് മുറികളും ഒരു ഹാളും.ഓഫീസ്മുറിയും ,സ്റ്റാഫ് മുറി ,അടുക്കള ,കലവറ യും കാലപ്പഴക്കം ചെന്നതും പുതുക്കിപ്പണിയേണ്ട അവസ്ഥയിലുമാണ് .കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ടോയ്‌ലെറ്റുകളും,മൂത്രപ്പുരകളും ഉണ്ട് ആവശ്യാനുസരണം ജലം ലഭ്യമാക്കിയിട്ടുണ്ട് ,എങ്കിലും ഇവയിൽ ചിലതു പുതുക്കി പണിയേണ്ട അവസ്ഥയിലാണ് . എല്ലാ ക്ലാസ്സിലും കുട്ടികളുടെയും അധ്യാപകരുടെയും പഠന സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ ഉണ്ട് .റാക്കുകളും ഉണ്ട് . സ്‌കൂളിന് മനോഹരമായ മുറ്റവും ,നല്ല സ്റ്റേജും ഉണ്ട് .
മനോഹരമായ വർണ്ണ ചിത്രങ്ങൾ വരച്ച പ്രീപ്രൈമറി, ഒന്നാം ക്ലാസ് കെട്ടിടം ഏവരെയും ആകർഷിക്കും പാലക്കാട് മുൻസിപ്പാലിറ്റി ഫണ്ട് കൊണ്ട് സ്‌കൂൾ മുറ്റം ടൈൽ പാകി മനോഹരമാക്കി ...കുട്ടികൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നതിനുള്ള സൗകര്യം റോട്ടറി ക്ലബ് പാലക്കാട് വക ..ചെയ്തുതന്നു ....കൂടുതൽ ടാപ്പുകൾ ,... ടൈൽ വിരിച്ച പ്രതലം ... കുട്ടികൾ സന്തോഷത്തിലാണ്
ലൈബ്രറി
ലൈബ്രറിയിൽ പുസ്തകങ്ങൾ ആവശ്യാനുസരണം ഉണ്ട്
🌷ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കാൻ ചില്ലിട്ട 8 അലമാരകൾ നിലവിലുള്ള പ്രധാനധ്യാപിക സ്പോൺസർ ചെയ്തിട്ടുണ്ട് . (100000 രൂപ)
== പാഠ്യേതര പ്രവർത്തനങ്ങൾ ==ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഗവർമെന്റ് .എയ്‌ഡഡ് വിഭാഗത്തിൽ ചാമ്പ്യന്മാർ ...... 'അറബിക് കലോത്സവത്തിൽ തുടർച്ചയായ പത്താം തവണയും ഒന്നാം സ്ഥാനം ..... '2016 - 17 വർഷത്തിൽ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം ' മാസാന്ത ക്വിസ് ഫീൽഡ്ട്രിപ് സ്റ്റഡിടൂർ മോയൻ സ്റ്റോർ ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ ഉപജില്ലയിൽ മികച്ച പ്രകടനം കായിക മേളകളിൽ നല്ല പ്രകടനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.ഭാഷ ക്ലബ് ,ഗണിത ക്ലബ് ,ഹരിത ക്ലബ് സയൻസ് ക്ലബ് തുടങ്ങിയവ സജീവമായി പ്രവർത്തിക്കുന്നു
== എന്നെ ഞാൻ ആക്കിയ വിദ്യാലയം .....ഗവ:മോയൻ എൽ.പി സ്കൂൾ പാലക്കാട് . പൂർവ്വ വിദ്യാർത്ഥി സംഗമം 2017 മാർച്ച് 26 ഞായർ 10 മണിക്ക് മുൻ പാലക്കാട് ജില്ലാ കളക്ടർ Sri. അലി അസ്‌ക്കർ ബാഷ, അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് പ്രേംനാഥ് ,Prof.V.V വിശ്വനാഥ്‌ൻ, ബോംബെ ഐ .ഐ.ടി., ഡോ.അന്നപൂർണ്ണി സുബ്രഹ്മണ്യൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് Banglore ,........ മോയൻ എൽ.പി.സ്‌കൂളിൽ ആദ്യാക്ഷരം കുറിച്ച് ഉയരങ്ങൾ കീഴടക്കിയവർ നിരവധി .... സമൂഹത്തിന്റെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന പൂർവ വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മ 2017 മാർച്ച് 26 ഞായർ പത്ത് മണിക് സ്കൂൾ അങ്കണത്തിൽ ചേരുന്നു ....... ഈ കൂടിച്ചേരലിൽ ,ഈ വിദ്യാലയത്തിന്റെ അഭിമാനമായ താങ്കളുടെ സാന്നിധ്യം ഉണ്ടാകുമല്ലോ ? സ്നേഹത്തോടെ, കെ.മണിയമ്മ .പ്രധാനാധ്യാപിക .9496233244, 8547879595 ==''''''''
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
മാനേജ്മെന്റ്
2021 - 22 വർഷത്തെ കുട്ടികളുടെ എണ്ണം
ക്ലാസ് | ഡിവിഷനുകൾ | ആൺകുട്ടികൾ | പെൺകുട്ടികൾ | ആകെ കുട്ടികൾ |
---|---|---|---|---|
പ്രീ- പ്രൈമറി | ||||
1 | 4 | 93 | 169 | 262 |
2 | 5 | 84 | 139 | 223 |
3 | 5 | 77 | 132 | 209 |
4 | 5 | 75 | 164 | 239 |
ആകെ കുട്ടികൾ | 329 | 604 | 933 |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പേര് | വർഷം | |
---|---|---|
1 | വേലായുധൻ കുട്ടി | |
2 | തങ്കപ്പൻ | |
3 | കമലം | |
4 | ഇട്ടാമൻ | |
5 | സുന്ദരൻ കെ.എം | |
6 | സി.വാസുദേവൻ | |
7 | ഹരിദാസൻ | |
8 | രാധാദേവി |
നേട്ടങ്ങൾ
ഈ വിദ്യാലയത്തിലെ കഴിഞ്ഞ 5 വർഷങ്ങളിലെ കുട്ടികളുടെ എണ്ണം ചുവടെ കൊടുക്കുന്നു
2016- 17 -.367 കുട്ടികൾ
2017 -18 -487 കുട്ടികൾ
2018- 19 -613 കുട്ടികൾ
2019 -20 -838 കുട്ടികൾ
2020- 21 -935 കുട്ടികൾ
2021- 22. -1277 കുട്ടികൾ
ഇപ്പോൾ എൽ പി വിഭാഗത്തിൽ 936 കുട്ടികളും, (26 ഡിവിഷൻ)
പ്രീപ്രൈമറി വിഭാഗത്തിൽ 341 കുട്ടികളുമുണ്ട് ( 12 ഡിവിഷൻ)
എൽഎസ്എസ് വിജയികൾ
2016-17. --- 3
2017 -18 ---. 3
2018 -19 --- 13
2019 -20 ------ 29
2019 -20 വർഷത്തിൽ എംഎൽഎയുടെ "സ്മാർട്ട് സ്കൂൾ ഓഫ് ദി ഇയർ" അവാർഡ് , 2018 -19, 2019 20 വർഷങ്ങളിൽ തുടർച്ചയായി "ശ്രദ്ധ" പരിപാടി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി . ഡയറ്റ് നടത്തിയ "സർഗ്ഗവസന്തം" പരിപാടിയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി. 2018 -19 പ്രളയം ഒഴികെ എല്ലാ വർഷവും കലാമേള ,അറബിക് കലാമേള ,ശാസ്ത്രമേള എന്നിവയിൽ ഒന്നാം സ്ഥാനം നേടി . ഈ വിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ കുട്ടികളുടെയും വീട് സന്ദർശിച്ചു . 2016 -17 വർഷം മുതൽ എല്ലാ വർഷവും മികവുത്സവം, പഠനോത്സവം എന്നിവ നടത്തി വിദ്യാലയ മികവുകൾ സമൂഹത്തിൽ എത്തിച്ചു.
നിലവിൽ 15 ക്ലാസ് മുറികളാണ് (ഉള്ളത്14+1) ക്ലാസ് മുറികളും ഒരു ഹാളും.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സി. പി. എം നേതാവ് ,പ്രകാശ് കാരാട്ട് ,പ്രസീത തമ്പാൻ , സുമേഷ് മേനോൻ ഡോക്ടർ അന്നപൂർണ്ണി സുബ്രഹ്മണ്യം ,ഐ .ഐ. എസ്.ഇ ആർ ബാംഗ്ലൂർ ....ഡോക്ടർ വിശ്വനാഥൻ ഐ.ഐ.ടി ബോംബെ , അഡ്വക്കേറ്റ് പ്രേംനാഥ് , മുൻ കളക്ടർ അലി അസ്‌കർ ബാഷ,.......
വഴികാട്ടി
{{#multimaps:10.779181269887783, 76.65401563655344|width=800px|zoom=18}}
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21622
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ