ജി.എൽ.പി.എസ് മോയൻ പാലക്കാട്/തിരികെ വിദ്യാലയത്തിലേക്ക് 21
തിരികെ വിദ്യാലയത്തിലേക്ക്
കോവിഡാനന്തര ക്ലാസുകൾ
2021 നവംബർ ഒന്നാം തീയതി മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിച്ചു 20 പേർ അടങ്ങുന്ന ബയോ ബബിൾ ഉൾപ്പെടെ സർക്കാർ പുറത്തിറക്കിയ മാർഗരേഖ അനുസരിച്ച് ക്ലാസുകൾ ക്രമീകരിച്ചു 65% കുട്ടികൾ ആദ്യഘട്ടത്തിൽ നേരിട്ടുള്ള ക്ലാസുകളിൽ എത്തി മറ്റുള്ളവർക്ക് എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് ഓൺലൈൻ ക്ലാസുകൾ നടത്തി.
ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രം ക്ലാസ് നടത്തി ഭക്ഷണം ടിഫിൻ ബോക്സിൽ വച്ച് സ്കൂളിലേക്ക് കൊടുത്തുവിട്ടു സ്കൂൾ ഗേറ്റിൽ കുട്ടികളെ സ്വീകരിക്കുന്നതിൽ തുടങ്ങി ഭക്ഷണം പാചകം ചെയ്യുന്നതിലും വിളമ്പുന്നതിനും എല്ലാം രക്ഷിതാക്കളുടെ സഹകരണം ഉണ്ടായിരുന്നു.
ഡിസംബർ ആദ്യവാരം ബി ആർ സി പ്രതിനിധികൾ സ്കൂൾ സന്ദർശിച്ച കുട്ടികളുടെ അക്കാദമിക സാമൂഹ്യ മാനസിക വശങ്ങൾ അവലോകനം നടത്തുകയും താഴെപ്പറയുന്ന അനുമാനത്തിൽ എത്തിച്ചേരുകയും ചെയ്തു.
🍀പ്രതീക്ഷിക്കാവുന്നത്ര മാനസിക പ്രശ്നങ്ങൾ ഇല്ല
🍀അവർ സന്തോഷത്തിലാണ്
🍀ഓഫ്‌ലൈൻ ക്ലാസുകളെ ഇഷ്ടപ്പെടുന്നു
🍀40% കുട്ടികൾ സ്കൂളിൽ എത്തിയിട്ടില്ല
എന്നാൽ ബുദ്ധിപരമായ പിന്നോക്കാവസ്ഥയിൽ അല്ലെങ്കിലും ഓൺലൈൻ ക്ലാസുകളിൽ വേണ്ടത്ര ശ്രദ്ധ നൽകാത്തത് മൂലം കുട്ടികളിൽ പലരും പഠന വിടവ് അനുഭവിക്കുന്നുണ്ട് ഇതിനായി താഴെ പറയുന്ന രീതിയിൽ പ്രവർത്തനങ്ങൾ ക്രമീകരിച്ചു.
മലയാളത്തിളക്കം
മലയാളഭാഷയിൽ പിന്നോക്ക കുട്ടികൾക്കായുള്ള പ്രത്യേക പരിപാടി തുടക്കത്തിലെ സന്നദ്ധത പ്രവർത്തനങ്ങൾക്കും പഠന പ്രവർത്തനങ്ങൾക്കും ശേഷം പഠന പിന്നോക്കാവസ്ഥയിലുള്ളവരെ തെരഞ്ഞെടുത്ത് മലയാളത്തിളക്കം പരിശീലനം നൽകാൻ തുടങ്ങി സ്കൂളിലെ പുതുതായി വന്ന മലയാളത്തിളക്കം മോഡ്യൂൾ കൈകാര്യം ചെയ്യാൻ അറിയാത്ത അധ്യാപകർക്കായി സ്കൂളിലെ രക്ഷകർത്താവ് കൂടിയായ ബി ആർ സി ട്രെയിനർ ശ്രീ ബാലഗോപാലൻസർ ക്ലാസുകൾ നടത്തി.
ശ്രദ്ധ
മലയാളം ഇംഗ്ലീഷ് പരിസര പഠനം ഗണിതം തുടങ്ങിയ എല്ലാ മേഖലകളിലും പിന്നോക്ക നേരിടുന്നവർക്കായുള്ള പരിപാടി .ഇത്തരം പരിപാടികൾ സ്കൂളിൽ നടക്കുമ്പോൾ കുട്ടികൾക്ക് വേണ്ട ലഘുഭക്ഷണം ഒരിക്കൽ അധ്യാപക കുട്ടികളെ സഹായിക്കൽ പഠനോപകരണങ്ങൾ ഒരിക്കൽ തുടങ്ങിയ മേഖലകളിൽ എല്ലാം രക്ഷിതാക്കൾ സഹായിച്ചു വന്നു.
ഹലോ ഇംഗ്ലീഷ്
ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയത്തിൽ കൂടുതൽ പ്രാവീണ്യം കുട്ടികൾക്ക് നൽകുന്നതിനുള്ള പരിപാടി.എസ് എസ് കെയുടെ ഹലോ ഇംഗ്ലീഷ് മോഡ്യൂളുകൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഓൺലൈനായി ഓഫ്‌ലൈനായും സംഘടിപ്പിച്ചു.