ജി.എൽ.പി.എസ് മോയൻ പാലക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

റോഡിന്റെ ഇരുവശത്തുമായി വിദ്യാലയം സ്ഥിതി ചെയ്യുന്നതിന് ഭരണസൗകര്യത്തിനായി എൽ പി സ്കൂളിലെ സ്വാതന്ത്ര്യ വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റി.വെറും നാല് ഗ്ലാസ് മുറിയിൽ തുടങ്ങിയ ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തിൽ കൂടുതൽ കുട്ടികളും എൽ പി യിൽ 19 ഡിവിഷനുകളും പ്രീ പ്രൈമറിയിൽ ആറിൽ കൂടുതൽ ഡിവിഷനുകളുമായി വർദ്ധിച്ചു.പാലക്കാട് ജില്ലയ്ക്ക് തന്നെ മാതൃകയായി ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന മികച്ച വിദ്യാലയം ആയി മോയൻ എൽ.പി തലയുയർത്തി നിൽക്കുന്നു.ഈ വിദ്യാലയത്തിന്റെ ഭരണസാരഥിത്യം വഹിച്ച മുൻഗാമികൾ തങ്കപ്പൻ മാസ്റ്റർ കമലം ടീച്ചർ ഹരിദാസൻ മാസ്റ്റർ വാസുദേവൻ മാസ്റ്റർ സുന്ദരൻ മാസ്റ്റർ രാധ ടീച്ചർ മണിയമ്മ ടീച്ചർ തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ പിടിഎ , എം പി ടി എ ,എസ് എം സി , നഗരസഭ ,പൂർവ്വ വിദ്യാർത്ഥികൾ ,റോട്ടറി ക്ലബ്, ലയൻസ് ക്ലബ്, ആയുഷ് കെയർ  ഫൗണ്ടേഷൻ ,എംഎൽഎ , എംപി,ജനപ്രതിനിധികൾ എന്നിവരുടെ പരിലാലയം ഒരു വടവൃക്ഷമായി പാലക്കാടിന്റെ നഗരമധ്യത്തിൽ ഏവർക്കും താങ്ങും തണലുമായി ആശയും ആശ്രയവുമായി അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകളെ ഇന്നും എന്നും ആവേശപൂർവ്വം വരവേറ്റു കൊണ്ടിരിക്കുന്നു.


ഈ വിദ്യാലയത്തിലെ കഴിഞ്ഞ 5 വർഷങ്ങളിലെ കുട്ടികളുടെ എണ്ണം ചുവടെ കൊടുക്കുന്നു

വർഷം ക്ലാസ്
1 2 3 4 ആകെ പ്രീപ്രൈമറി
2016-17 65 64 63 76 272 73
2017-18 99 98 85 82 367 119
2018-19 107 137 126 117 487 175
2019-20 132 44 172 158 606 232
2020-21 163 150 173 194 680 235
2021-22 262 223 209 239 938 341

ഇപ്പോൾ എൽ പി വിഭാഗത്തിൽ 26 ഡിവിഷൻ

പ്രീപ്രൈമറി വിഭാഗത്തിൽ 12 ഡിവിഷൻ

എൽഎസ്എസ് വിജയികൾ

2016-17.           ---    3

2017 -18             ---. 3

2018 -19           ---   13

2019 -20           ------ 29

2020-21 14

2021-22 12

2019 -20 വർഷത്തിൽ എംഎൽഎയുടെ "സ്മാർട്ട് സ്കൂൾ ഓഫ് ദി ഇയർ" അവാർഡ് , 2018 -19, 2019 20 വർഷങ്ങളിൽ തുടർച്ചയായി "ശ്രദ്ധ" പരിപാടി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി . ഡയറ്റ് നടത്തിയ "സർഗ്ഗവസന്തം" പരിപാടിയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി. 2018 19 പ്രളയം ഒഴികെ എല്ലാ വർഷവും കലാമേള അറബിക് കലാമേള ശാസ്ത്രമേള എന്നിവയിൽ ഒന്നാം സ്ഥാനം നേടി . ഈ വിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ കുട്ടികളുടെയും വീട് സന്ദർശിച്ചു . 2016 17 വർഷം മുതൽ എല്ലാ വർഷവും മികവുത്സവം,പഠനോത്സവം എന്നിവ നടത്തി വിദ്യാലയ മികവുകൾ സമൂഹത്തിൽ എത്തിച്ചു.

നിലവിൽ 15 ക്ലാസ് മുറികളാണ് ഉള്ളത്( 14+1)  ക്ലാസ് മുറികളും ഒരു ഹാളും.