സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

ക്രമ നം അടിസ്ഥാന വിവരങ്ങൾ
1 ആകെ വിസ്തീർണ്ണം
2 സർവ്വെ നമ്പർ
3 സ്കൂൾ വികസത്തിന് അനുവദിച്ച ഭൂമി സർക്കാർ
4 ചുറ്റുമതിൽ ഉണ്ട്
5 കെട്ടിടത്തിന്റെ കൈവശാവകാശം സ്വന്തം ഉടമസ്ഥത
6 ലൈബ്രറി ഉണ്ട്
7 വൈദ്യുതീകരണം ഉണ്ട്
8 കുടിവെളളം കിണർ, നഗരസഭ കുടിവെള്ള പദ്ധതി
9 ഇന്റർനെറ്റ് ലഭ്യത ഉണ്ട്
10 ആകെ ക്ലാസ്മുറികൾ 15
11 കമ്പ്യൂട്ടർ ലാബ്
12 പാചകപ്പുര ഉണ്ട്
13 മാലിന്യനിർമ്മാർജ്ജനം ഉണ്ട്
14 കാർഷിക പ്രവർത്തനം ഉണ്ട്
15 ശുചിമുറി ഉണ്ട്

ഓരോ വിദ്യാലയത്തിന്റെയും പ്രധാനപ്പെട്ട ഒന്നാണ് നല്ല ഭൗതിക സാഹചര്യങ്ങൾ .നമ്മുടെ പാലക്കാട് മോയൻ എൽപി സ്കൂളിൽ അഞ്ച് കെട്ടിടങ്ങളിലായി  15 ക്ലാസ് മുറികൾ, ഹാൾ, ഓഫീസ് മുറി, അടുക്കള, ലൈബ്രറി എന്നിവയുണ്ട്. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ടോയ്ലറ്റുകൾ ഉണ്ട്   .

വൃത്തിയുള്ള ഒരു അന്തരീക്ഷമാണ് ഗവ. മോയൻ എൽ പി സ്കൂളിന്റെ മുഖമുദ്ര . സ്കൂളിന് ഭംഗിയേകാൻ മുൻവശത്ത്  നിരവധി ചെടിച്ചട്ടികളിലായി  പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ട്.അത് നമ്മുടെ സ്കൂളിനെ സുന്ദരമാക്കി മാറ്റുന്നുണ്ട്.മനോഹരമായ വർണ്ണ ചിത്രങ്ങൾ വരച്ച പ്രീപ്രൈമറി ഒന്നാം ക്ലാസ് കെട്ടിടം ഏവരെയും ആകർഷിക്കും .പാലക്കാട് മുൻസിപ്പാലിറ്റി ഫണ്ട് കൊണ്ട് സ്‌കൂൾ മുറ്റം ടൈൽ പാകി മനോഹരമാക്കി .കുട്ടികൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നതിനുള്ള സൗകര്യം റോട്ടറി ക്ലബ് പാലക്കാട് വക ചെയ്തുതന്നു ,കൂടുതൽ ടാപ്പുകൾ , ടൈൽ വിരിച്ച പ്രതലം. കുട്ടികൾ വളരെ സന്തോഷത്തിലാണ്

ക്ലാസ് മുറികൾ

നിലവിൽ 15 ക്ലാസ് മുറികളാണ് ഉള്ളത്( 14+1)  ക്ലാസ് മുറികളും ഒരു ഹാളും.പുതിയ കെട്ടിടത്തിന്റെ പണി അതായത് 10 ക്ലാസ് മുറികളുടെ പണി കഴിയാനുണ്ട് . നിലവിലുള്ള ക്ലാസ് റൂമുകളിൽ 5 ക്ലാസ് റൂമുകളിൽ പ്രൊജക്ടറുകൾ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ പ്രീ പ്രൈമറി ക്ലാസിലും പ്രൊജക്റ്റർ സൗകര്യമുണ്ട്. എല്ലാ അധ്യാപകരും ആവശ്യാനുസരണം ഐസിടി ഉപയോഗിച്ചുകൊണ്ടുള്ള ക്ലാസുകൾ എടുക്കുന്നുണ്ട്. എല്ലാ ക്ലാസുകളിലും ഫാനുകളും ബ്ലാക്ക് ബോർഡ് വൈറ്റ് ബോർഡ് സൗകര്യം ഉണ്ട് .നല്ല വൃത്തിയുള്ള ടൈലിട്ട വരാന്തകളും ക്ലാസ് റൂമുകളും ഉണ്ട്.

ലൈബ്രറി

കുട്ടികളെ വായനയുടെ ലോകത്തേക്ക് എത്തിക്കാനായി നല്ലൊരു പുസ്തകം ശേഖരം തന്നെ ഗവൺമെന്റ് എൽ പി സ്കൂളിൽ  സജ്ജമാക്കിയിട്ടുണ്ട്.

കുട്ടികൾക്ക് ഇഷ്ടമുള്ള എല്ലാ വിഷയങ്ങളുടെയും പുസ്തകങ്ങൾ നമ്മുടെ ലൈബ്രറിയിൽ ഉണ്ട് . ഇംഗ്ലീഷ് , മലയാളം ഭാഷകളിലായി ആയിരത്തിലധികം പുസ്തകങ്ങളുണ്ട്. അവയിൽ കഥകളും പാട്ടുകളും പഴഞ്ചൊല്ലുകളും ജീവചരിത്രങ്ങളും ലേഖനങ്ങളും യാത്രാവിവരണങ്ങളും കവിതകളും നോവലുകളും നാടകങ്ങളും തുടങ്ങിയ  ഒട്ടനവധി പുസ്തകങ്ങൾ ഉണ്ട് .ഈ പുസ്തകങ്ങളെല്ലാം ചില്ലിട്ട് എട്ട് അലിമാരങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്.സ്കൂൾ ലൈബ്രറി രജിസ്ററർ കൃത്യമായി പരിപാലിക്കുന്നുണ്ട്.

ക്ലാസ് ലൈബ്രറി

ക്ലാസ് മുറികളിൽ ക്ലാസ് ലൈബ്രറികൾ ഒരുക്കിയിട്ടുണ്ട്.ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സജീവമായി നടപ്പിലാക്കി വരുന്നുണ്ട്. കുട്ടികൾക്ക് ആവശ്യാനുസരണം പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിൽ ലഭ്യമാകുന്നുണ്ട്. കുട്ടികൾക്ക് വേണ്ട പുസ്തകങ്ങൾ അവർ തന്നെ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. കുട്ടികൾ തെരഞ്ഞെടുക്കുന്ന പുസ്തകങ്ങൾ ക്ലാസ് ലൈബ്രറി രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു.ക്ലാസിലെ കുട്ടികളുടെ ജന്മദിനത്തിൽ സ്കൂളിലേക്ക് ലൈബ്രറി പുസ്തകങ്ങൾ സമ്മാനമായി തരുന്നുണ്ട്. ഇവയെല്ലാം കുട്ടികളെ വായനയുടെ ലോകത്തേക്ക് ചിറകുവിരിച്ച് പറക്കാനുള്ള  സാഹചര്യമുണ്ടാക്കുന്നു.

പ്രീ പ്രൈമറി

മനോഹരമായ വർണ്ണ ചിത്രങ്ങൾ വരച്ച പ്രീപ്രൈമറി ഒന്നാം ക്ലാസ് കെട്ടിടം ഏവരെയും ആകർഷിക്കും .പ്രീ പ്രൈമറി ക്ലാസ്സ് റൂമുകളിൽ വളരെ മനോഹരമായ ചിത്രങ്ങളും അക്ഷരങ്ങളും അക്കങ്ങളു കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്.അധ്യാപകരുടെ വളരെ മനോഹരമായ സൃഷ്ടികളും ക്ലാസ് റൂമുകളിലെ ചാർട്ടുകളിൽ കാണാം . ശിശു സൗഹൃദപരമായിട്ടുള്ള ഇരിപ്പിടങ്ങളുമുണ്ട്.കുട്ടികൾ കളിക്കനായി നിരവധി കളിപ്പാട്ടങ്ങൾ പ്രീ പ്രൈമറി ക്ലാസുകളിൽ ഒരുക്കിയിട്ടുണ്ട്.

പ്രീ പ്രൈമറിയിലെ കുട്ടികളുടെ വർദ്ധനവ് ഓരോ വർഷവും താഴെ കൊടുത്തിരിക്കുന്ന പോലെ വർധിക്കുന്ന സാഹചര്യമാണ് ഉള്ളത്.

വർഷം  കുട്ടികളുടെ എണ്ണം

(വർദ്ധനവ്)

2016-17 73
2017-18 119
2018-19 173
2019-20 232
2020-21 235
2021-22 341

പാചകപ്പുര

നല്ല വൃത്തിയുള്ള പാചകപ്പുരയാണ് പാലക്കാട് മോയൻ എൽ പി സ്കൂളിൽ ഉള്ളത്.രണ്ടു പാചക തൊഴിലാളികളാണുള്ളത് . നേരത്തെയുണ്ടായിരുന്ന കാശുമ്മയുടെ കൈപ്പുണ്യം എടുത്തു പറയേണ്ടതാണ്.ഇപ്പോഴുള്ള ഷൈനിയുടെ പാചകം വളരെ രുചികരവും പോഷകസമ്പുഷ്ടവുമാണ്.

പ്രഥമ ശുശ്രൂഷ

വിദ്യാലയത്തിൽ ഫസ്റ്റ് എയ്ഡ് ബോക്സ് ഉണ്ട് . കുട്ടികൾക്ക് എന്തെങ്കിലും അപകടം പറ്റിയാൽ പരിശീലനം ലഭിച്ച അധ്യാപകർ പ്രഥമശുശ്രൂഷ നൽകുന്നു. അതിനുശേഷം തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജില്ലാ ആശുപത്രിയിലോ കൊണ്ടുപോവുകയും രക്ഷിതാവിനെ അറിയിക്കുകയും മരുന്നും സാമ്പത്തിക സഹായവും നൽകുകയും ചെയ്യുന്നു.

പിടിഎയുടെ 2021 22 വർഷത്തെ അക്കാദമിക ഇടപെടൽ

പ്രീ പ്രൈമറി 2021 -22 കാലയളവിൽ 341 കുട്ടികൾ അഡ്മിഷൻ എടുത്തു. നിലവിലുണ്ടായിരുന്ന ഒരു ടീച്ചറും ഒരു ആയയും സർക്കാർ ഓണറേറിയം ലഭിക്കുന്നവർ ഇവരുടെ പഠനകാര്യങ്ങളിലും മറ്റും ഇടപെടാൻ അപര്യാപ്തമായതുകൊണ്ടുതന്നെ പുതുതായി മൂന്ന് അധ്യാപകരെയും ഒരു ആയയെയും പി ടി എ നിയമിച്ചു. ഇതുകൂടാതെ സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങൾ മുതൽ വാർഷികാഘോഷം, സ്കൂൾ പ്രവേശനം, ഭക്ഷണവിതരണം, ഭക്ഷണം ഒരുക്കൽ, പഠനോപകരണങ്ങൾ നിർമാണം തുടങ്ങിയ വിദ്യാലയം നർത്തവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പിടിഎ , എസ് എം സി ,എം പി ടി അംഗങ്ങൾ സജീവമായി ഇടപെട്ട് വരുന്നു.