എ.എൽ.പി.എസ്. വെള്ളൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ്. വെള്ളൂർ | |
|---|---|
| വിലാസം | |
വെള്ളൂർ വെള്ളൂർ പി.ഒ. , 676517 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 08 - 1953 |
| വിവരങ്ങൾ | |
| ഫോൺ | 9846859991 |
| ഇമെയിൽ | alpsvellur@gmail.com |
| വെബ്സൈറ്റ് | www.velluralps.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18407 (സമേതം) |
| യുഡൈസ് കോഡ് | 32051400208 |
| വിക്കിഡാറ്റ | Q64566968 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മലപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മലപ്പുറം |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പൂക്കോട്ടൂർ പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 100 |
| പെൺകുട്ടികൾ | 115 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സജിത കെ |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുസ്സലാം കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഫസീല |
| അവസാനം തിരുത്തിയത് | |
| 02-02-2022 | 18407 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിലെ വെള്ളൂർ എന്ന കൊച്ചു പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1953 ൽ ആണിത് ആരംഭിച്ചത് വെള്ളൂർ പ്രദേശത്തിന് വിദ്യാഭ്യസത്തിന്റെ വെള്ളി വെളിച്ചം വീശിയ സ്ഥാപനമാണിത് . ഈ സ്ഥാപനത്തിൽ 10 അധ്യാപകരും 215 കുട്ടികളും ഉണ്ട്.ഈ സ്ഥാപനത്തിൽ നിന്നും വിദ്യ നുകർന്ന് വിവിധ മേഖലകളിൽ പ്രാഗൽപ്യം തെളിയിച്ച നിരവധി ഉന്നത വ്യക്തിത്വങ്ങളെ സംഭാവന ചെയ്യാൻ ഈ മഹൽ ഗേഹത്തിനായിട്ടുണ്ട്.
ചരിത്രം
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിൽ വാർഡ് 17 വെള്ളൂർ എന്ന കൊച്ചു ഗ്രാമത്തിലാണ് എ.എൽ.പി സ്കൂൾ വെള്ളൂർ സ്ഥിതി ചെയ്യുന്നത് .സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസത്തിന്റെ വെള്ളിവെളിച്ചം നൽകിക്കൊണ്ട് വട്ടോളി അലവിക്കുട്ടി മൊല്ല എന്ന മഹത് വ്യക്തിത്വം ഓത്ത് പള്ളിയിലൂടെ തുടങ്ങി ഒട്ടേറെ പ്രതിസന്ധികളുടെ വൈദ്ധരണികൾ താണ്ടി 1953 ൽ വെള്ളൂർ എ.എൽ.പി.സ്കൂൾ എന്ന ഔദ്യോഗിക നാമത്തിലൂടെ സ്കൂളായി മാറി.
കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
മുൻ സാരഥികൾ
മുൻ മാനേജർമാർ
| 1964 - 1990 |
1990 - 2012 |
|---|
ഇപ്പോഴത്തെ സാരഥികൾ
| MANAGER |
PTA PRESIDENT |
MTA PRESIDENT |
ഇപ്പോഴത്തെ അധ്യാപകർ
| HEADMISTRESS |
|---|
| SENIOR ASISTENT |
LPST |
FTA |
|---|---|---|
| FTA |
LPST |
LPST |
| LPST |
LPST |
LPST |
ഭൗതികസൗകര്യങ്ങൾ
- സ്കൂൾ വാഹന സൗകര്യം

- a / c ഡിജിറ്റൽ കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി&റീഡിങ് റൂം
- സൗജന്യവും വിഭവസമൃദ്ധവുമായ ഭക്ഷണം
- ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം ടോയ്ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
ഓൺലൈൻ പ്രവേശനോത്സവം 2021 -22
01 -06 -2021 ന് ഓൺലൈൻ പ്രവേശനോത്സവം അതി വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.മലപ്പുറം നിയോജക മണ്ഡലം എം.എൽ.എ പി.ഉബൈദുല്ല ഉദഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇസ്മായീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പനക്കൽ ഗോപാലൻ,ജുമൈല ടീച്ചർ ആശംസകൾ അറിയിച്ചു സംസാരിച്ചു.പ്രശസ്ത കലാകാരന്മാരായ ശിഹാബ് പൂക്കോട്ടൂർ,മണി അറുമുഖൻ എന്നിവർ സംബന്ധിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ നടന്നു.അധ്യാപകരും,കുട്ടികളും,പി.ടി.എ / എം.ടി.എ അംഗങ്ങളും ഓൺലൈനായി പരിപാടിയിൽ സംബന്ധിച്ചു.

വിഡിയോ കാണുവാൻ
സ്കൂൾ പ്രവേശനോത്സവത്തിന്റെ വാർത്താ അവതരണം.
ഓൺലൈൻ സ്പെഷ്യൽ അസംബ്ലി
ജൂൺ 05 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓൺലൈൻ അസ്സംബ്ലി സംഘടിപ്പിച്ചു.പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.സി.എം ജോയ് (Associate Professor(Retired) and Former Registrar ,Kerala Forest Research Institute).പരിപാടിയിൽ സംബന്ധിച്ചു .ബഹു.വിദ്യാഭ്യാസ മന്ത്രിയുടെ പരിസ്ഥിതി ദിന സന്ദേശം കുട്ടികളെ കേൾപ്പിച്ചു.കുട്ടികൾക്കായി ഒരു തൈ നടാം ,ഡ്രൈ ഡേ ,ചിത്രരചന ,പോസ്റ്റർ നിർമ്മാണം ,ഗാനാലാപനം എന്നിവയും നടത്തി.

വിഡിയോ കാണുവാൻ

മലപ്പുറം ജില്ലാ രൂപീകരണ ദിനം
ജൂൺ 16 മലപ്പുറം ജില്ലാ രൂപീകരണ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്തി.മലപ്പുറത്തിന്റെ അടിസ്ഥാന വിവരങ്ങളും പ്രശസ്ത വ്യക്തിത്വങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ട് മലപ്പുറത്തെക്കുറിച്ച് പാടാം ....പഠിക്കാം .....ഒരു വീഡിയോ തയ്യാറാക്കി.
വായനാ വാരം
ജൂൺ 19 വായനാ ദിനത്തിൽ വെർച്വൽ അസംബ്ലി സംഘടിപ്പിച്ചു.പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ ശ്രീ.പി.സുരേന്ദ്രൻ മുഖ്യാതിഥിയായി പരിപാടിയിൽ പങ്കെടുത്തു.വിദ്യാഭ്യാസ മന്ത്രിയുടെ വായനാ ദിന സന്ദേശം കുട്ടികളെ കേൾപ്പിച്ചു.കുട്ടികൾക്കും,പൂർവ്വ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.


വെർച്വൽ അസംബ്ലി
2021 ജൂൺ 19 വായനാ വാരത്തോടനുബന്ധിച്ച്
പൊതു ജനങ്ങൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ്
മത്സരത്തിന്റെ ഫലം കാണുവാൻ VIDEO യിൽ ക്ലിക്ക് ചെയ്യൂ
ഡിജിറ്റൽ മാഗസിൻ
വായന വരത്തോടാനുബന്ധിച്ചു വെള്ളൂർ എ. എൽ. പി സ്കൂളിലെ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും സൃഷ്ടികൾ ഉൾപെടുത്തിക്കൊണ്ട് അക്ഷര മധുരം 2021എന്ന ഡിജിറ്റൽ മാഗസിൻ കാണുവാൻ ഇവിടെ CLICK ചെയ്യൂ
ഓൺലൈൻ സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് 2021
ഓൺലൈൻ ആയിക്കൊണ്ട് ഈ വർഷത്തെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തപ്പെട്ടത്.സ്കൂളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും വോട്ട് രേഖപ്പെടുത്തുവാൻ അവസരം ഉണ്ടായിരുന്നു.തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും കുട്ടികൾക്ക് മനസ്സിലാക്കി കൊണ്ടാണ് ഓൺലൈൻ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടത്തപ്പെട്ടത്.Survey Heart എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ഓൺലൈനായി തിരഞ്ഞെടുപ്പ് നടത്തിയത്.

തിരഞ്ഞെടുപ്പിന്റെ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക
സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞ ചടങ്ങ് 2021
തിരഞ്ഞെടുപ്പിന്റെ കൂടുതൽ ഫോട്ടോകൾ കാണുവാൻ താഴെ ക്ലിക്ക് ചെയ്യുക.
ഓൺലൈൻ സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് 2021
ചാന്ദ്ര ദിന ഓൺലൈൻ ക്വിസ് മത്സരം 2021
ചാന്ദ്ര ദിനത്തോടനുബന്ധിച്ചു സ്കൂളിൽ കുട്ടികൾക്കായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.
- ഓൺലൈൻ ക്വിസ്
- പതിപ്പ് തയ്യാറാക്കൽ
- റോക്കറ്റ് നിർമ്മാണം
- കവിതകൾ ആലപിക്കാൻ
ഓൺലൈൻ ക്വിസ് മത്സര ഫലം VIDEO
സ്വാതന്ത്ര്യദിനാഘോഷം 2021
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ വ്യത്യസ്ഥങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.
- വെർച്ച്വൽ അസംബ്ലി
- ഓൺലൈൻ ക്വിസ്
- കുട്ടികളുടെ കലാപരിപാടികൾ

കൂടുതൽ വിവരങ്ങൾക്ക് താഴെ സ്വാതന്ത്ര്യദിനാഘോഷം 2021 എന്നതിൽ ക്ലിക്ക് ചെയ്യൂ
ഗുരുവന്ദനം 2021
സെപ്റ്റംബർ 05 അധ്യാപക ദിനത്തിൽ വെള്ളൂർ പ്രദേശത്തെ പ്രായം ചെന്ന പഴയ കല അധ്യാപകരായ ശ്രീ.ആലിക്കുട്ടി മുസ്ലിയാർ ,ശ്രീ.ശ്രീനിവാസൻ മാസ്റ്റർ എന്നിവരെ അവരുടെ വീടുകളിൽ പോയി ആദരിച്ചു.വെള്ളൂർ സ്കൂളിൽ പഠിപ്പിച്ച പഴയ കല അധ്യാപകരെ ഉൾപ്പെടുത്തിക്കൊണ്ട് ഓൺലൈൻ ആയി ഗുരുവന്ദനം എന്ന പരിപാടി സംഘടിപ്പിച്ചു.

പരിപാടിയുടെ കൂടുതൽ ഫോട്ടോകളും വീഡിയോകളും കാണുവാൻ
താഴെ ഗുരുവന്ദനം 2021 എന്നതിൽ ക്ലിക്ക് ചെയ്യുക.
സ്കൂൾ തനത് പ്രവർത്തനങ്ങൾ
CAPTURE - 21
കുട്ടികളിൽ അറിവ് വർധിപ്പിക്കുന്നതിനായി തുടങ്ങിയ ഒരു പദ്ധതിയാണ് CAPTURE - 21 .എല്ലാ ദിവസവും എല്ലാ ക്ലാസ്സുകളിലും GK വിഭാഗത്തിൽ നിന്നും 2 ചോദ്യങ്ങൾ കുട്ടികൾക്ക് നൽകുകയും ,അവർ ആ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി ഒരു നോട്ട് ബുക്കിൽ എഴുതിവെക്കുന്നു.എല്ലാ മാസാവസാനങ്ങളിലും ഓരോ ക്ലാസ്സുകളിലും ടീച്ചർ നൽകിയ ചോദ്യങ്ങളെ ആസ്പദമാക്കി ക്വിസ് മത്സരം നടത്തുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.വർഷാവസാനം എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഗ്രാന്റ് ക്വിസ് ഫിനാലെ സങ്കെടിപ്പിക്കും
ഇപ്പോൾ ഓൺലൈൻ ആയിക്കൊണ്ടാണ് പരിപാടികൾ നടത്തപ്പെടുന്നത്.
ഒപ്പം ക്യാമ്പയിൻ
വെള്ളൂർ എന്ന കൊച്ചു ഗ്രാമത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഒരു പരിപാടിയാണ് ഒപ്പം ക്യാമ്പയിൻ (എന്റെ ഗ്രാമം ലഹരി മുക്ത ഗ്രാമം ).2022 ജനുവരി 15 മുതൽ മാർച്ച് 31 വരെ 3 മാസക്കാലം നീണ്ട് നിൽക്കുന്ന പരിപാടിയാണ്.ഇതിന്റെ ഔപചാരികമായ ഉദഘാടനം 2022 ജനുവരി 13 ന് കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ ശ്രീ.ടി.വി.ഇബ്രാഹീം നിർവഹിച്ചു.അന്നേ ദിവസം രക്ഷിതാക്കൾക്കും നാട്ടുകാർക്കും ബോധവൽക്കരണ ക്ലാസ് നടത്തി.സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ.ജിറ്റ്സ് പി.ബി ബോധവൽക്കരണ ക്ലാസ് നടത്തി.
3 മാസക്കാലയളവിനുള്ളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
ടേബിൾ ടോക്ക്
17 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായമുള്ള യുവാക്കളെ ഉൾപ്പെടുത്തി സ്കൂളിൽ വെച്ച് ബോധവൽക്കരണം സങ്കെടിപ്പിക്കും.
നാട്ടുകൂട്ടം
ലഹരി മുക്ത ബോധവൽക്കരണ പ്ലെക്കാർഡുകൾ നിർമിച്ചു കുട്ടികൾ റാലി നടത്തുന്നു.
വെള്ളൂർ അങ്ങാടിയിൽ കുട്ടികൾ ലഹരി മുക്ത ബോധവൽക്കരണ നാടകം അവതരിപ്പിക്കുന്നു.
ലഖു ലേഖ വിതരണം
കുട്ടികളെ ഗ്രുപ്പുകളാക്കി വെള്ളൂർ പ്രദേശത്തെ എല്ലാ വീടുകളിലും ബോധവൽക്കരണ ലഖു ലേഖ വിതരണം ചെയ്യുന്നു.
ജാഗ്രത സമിതി രൂപീകരണം.
ജന പ്രതിനിധികൾ ,നാട്ടിലെ പൗരപ്രമുഖർ ,ക്ലബ്ബ് പ്രതിനിധികൾ പോലീസ് തുടങ്ങിയവരെ ഉൾപ്പെടുത്തി ജാഗ്രത സമിതി രൂപീകരിക്കൽ.
ക്ലബുകൾ
വഴികാട്ടി
{{#multimaps:11.113150600563793, 76.04173464802305| width=80%| 11.113150600563793, 76.04173464802305| zoom=18 }}
- മലപ്പുറത്ത്നിന്നും 12 km കോഴിക്കോട് റൂട്ടിൽ വന്ന് അത്താണിക്കൽ എന്ന സ്ഥലത്ത് ഇറങ്ങി ഇടത് ഭാഗത്തെ റോഡിൽ പ്രവേശിച്ച് 1.5 km ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
- വള്ളുവമ്പ്രത്തു നിന്നും മലപ്പുറം ഭാഗത്തേക്ക് 2 km യാത്ര ചെയ്താൽ അത്താണിക്കൽ എത്താം.അവിടെ നിന്നും വലത് ഭാഗത്തുള്ള ഉള്ളോട്ടുള്ള റോഡിൽ 1.5 km യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18407
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മലപ്പുറം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ






















