ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക

Schoolwiki സംരംഭത്തിൽ നിന്ന്
15:51, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക
വിലാസം
മുത്തേലിപൈക

പൂവരണി പി.ഒ.
,
686577
,
കോട്ടയം ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ04822226903
ഇമെയിൽlflpschoolpaika@gmail.com
കോഡുകൾ
സ്കൂൾ കോഡ്31525 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഗസ്റ്റിൻ ജോസ്
അവസാനം തിരുത്തിയത്
01-02-2022Asokank


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പെെക സ്ഥലത്തുള്ള ഒരു എയ്ഡഡ് / വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)

ചരിത്രം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പെെക സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.ഒരു വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാവുകയെന്നത് പൈക ഗ്രാമത്തിന് ചിരകാല അഭിലാഷമായിരുന്നു.ഇതിനായി 1914 മുതൽ പരിശ്രമങ്ങൾ നടത്തി വന്നു.പാംബ്ലാനിയിൽ ചാക്കോ ജോസഫിൻ മാനേജ്മെൻറിൽ തൂങ്കുഴിയിൽ ഡോ.ടി.കെ. ജോസഫ് വക പുരയിടത്തിൽ ഒരു ഇംഗ്ലീഷ് -ഹിന്ദി സ്കൂൾ നടത്തിപ്പോന്നിരുന്നു.കാലക്രമേണ ഈ സ്കൂൾപൈക സെൻറ് ജോസഫ്സ് പള്ളി ഏറ്റെടുക്കുകയുണ്ടായി.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

1.5ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥീതീചെയ്യുന്നത്.ഓട്മേഞ്ഞ കെട്ടിടമാണ്.ഓഫീസ് മുറി,6 ക്ലാസ്സ്മുറികൾ,സ്റ്റേജും കമ്പ്യൂട്ടർ റൂമും പ്രോജക്ടർ ഉണ്ട്. ഉപയോഗയോഗ്യമായ 2 കമ്പ്യൂട്ടറുകളും 4 ലാപ്ടോപ് ,3 LCD പ്രോജക്ടറും ഇന്റർനെറ്റ് സൗകര്യവും ഉണ്ട് .മുൻവശത്ത് വിശാലമായ മൈതാനം ഉണ്ട് .കുടിവെള്ളത്തിന് കിണറും ജലസംഭരണിയും ടാപ്പുകളുമുണ്ട് .പാചകപ്പുരയുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടൊയിലറ്റ് സംവിധാനങ്ങൾ ഉണ്ട്. അഞ്ഞൂറിലധികം പുസ്‌തകങ്ങളുള്ള ലൈബ്രറി ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി രണ്ടുവീതം ദിനപത്രങ്ങൾ ഓരോ ക്‌ളാസിലും ലഭ്യമാക്കിയിട്ടുണ്ട്. സ്കൂളിന്റെ ഭൗതികസാഹചര്യവികസനത്തിനായി സ്കൂൾ വികസന സമതി പ്രവർത്തിച്ചു വരുന്നു.പൂർണ്ണമായും ശിശുസൗഹൃദപരവും ശിശുകേന്ദ്രീകൃതവുമായ ഭൗതീകാന്തരീക്ഷം ഈ സ്കൂളിൽ നിലനിൽക്കുന്നു. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ സ്കൂൾ കവാടത്തിൽ പ്രോട്ടോക്കോൾപാലിച്ച് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനുളള സംവിധാനം ഒരുക്കിയിട്ടുണ്ട്.അതിനായി പുതിയ വാഷ്ബെയ്സനുകൾ പിടിപ്പിച്ചു. സാനിറ്റൈസ് ചെയ്യുന്നതിനുളള ക്രമീകരണം ഇവ നടത്തി.

പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ വിപുലമായ രീതിയിൽ കാർഷിക ക്ലബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.കൃഷിയോടുളള ആഭിമുഖ്യവും താൽപ്പര്യവും വളർത്തിയെടുക്കാൻ ഇതിലൂടെ സാധിക്കുന്നു .വിവിധയിനം പച്ചക്കറികൾ, വാഴ ,ചേന, ചേമ്പ് എന്നിവ നല്ല രീതിയിൽ പരിപാലിച്ചു വരുന്നു.കൂടാതെ ഒരു വിപുലമായ ഔഷധത്തോട്ടം നമ്മുടെ സ്കൂളിനു സ്വന്തമായി ഉണ്ട്.കറ്റാർവാഴ,കൈയ്യുന്ന്യം,ഒരില,മൂവില,രാമച്ചം ,മുറികൂട്ടി,തുളസി,ചങ്ങലംപരണ്ട തുടങ്ങി ധാരാളം ഔഷധസസ്യങ്ങൾ സ്കൂൾ തോട്ടത്തിൽ ഉണ്ട്.കൂടുതൽ വായിക്കുക.

  • യോഗാക്ലബ്ബ്

ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ യോഗാ മാസ്റ്റർ റ്റോംസ് സാറിന്റെ നേതൃത്വത്തിൽ യോഗാ പരിശീലനങ്ങൾ നടന്നു വരുന്നു.കുട്ടികളിൽ മാനസീക ശാരീരിക ബൗദ്ധീക ആരോഗ്യത്തിന് ഉതകുന്ന വിധം പരിശീലനങ്ങൾ ക്രമീകരിച്ചിരിക്കുന്നു.കുട്ടികളിൽ ഊർജ്ജവും ഉത്സാഹവും ഉയർത്തുന്നതിന് യോഗാ ക്ലാസ് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്.

യോഗാക്ലബ്ബ്







പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂൾ തല ഉദ്‌ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു.മാതൃ സംഗമം പ്രസിഡന്റ് ശ്രീമതി രജനി സുരേഷ് പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു .ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു ജൈബി സന്ദേശം നൽകി. പി.ടി.എ പ്രതിനിധികൾ ,രക്ഷിതാക്കൾ ,പൂർവ്വവിദ്യാത്ഥികൾ,നാട്ടുകാർ എല്ലാം ഈ യത്നത്തിൽ പങ്കാളികളായി .


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര്
1 സിസ്റ്റർ മേരി ടി വി
2 സിസ്റ്റർ ത്രേസ്സ്യമ്മ കെ എം
3 സിസ്റ്റർ ഷേർലി മാനുവൽ
4 സിസ്റ്റർ ആൻസമ്മ തോമസ്
5

നേട്ടങ്ങൾ

ഉപജില്ലാ പ്രവർത്തിപരിചയ മേളയിൽ മികവാർന്ന പ്രകടനം കാഴ്ചവച്ചു.7 ഇനങ്ങളിൽ A ഗ്രേഡ് കരസ്‌ഥമാക്കി .3 ഇനങ്ങളിൽ B ഗ്രേഡ് നേടി .കോട്ടയത്ത് വച്ച് നടന്ന ജില്ലാ തല പ്രവർത്തിപരിചയ മേളയിൽ വെജിറ്റബിൾ പ്രിന്റിങ്ങിൽ അഭിഷേക് വിനോദ് 2nd A ഗ്രേഡ് കരസ്‌ഥമാക്കി.ഉപജില്ലാ കലോത്സവത്തിൽ ദേശഭക്തി ഗാനം ,സംഘഗാനം ,മലയാളം പദ്യംചൊല്ലൽ എന്നീ ഇനങ്ങളിൽ 2nd A ഗ്രേഡ് നേടാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു .DCL IQ പരീക്ഷയിൽ ക്യാഷ് അവാർഡ് ,ഗോൾഡ് മെഡൽ ,സർട്ടിഫിക്കറ്റ് എന്നിവ നേടി .

സ്കൂൾ പരിസരത്തു ജൈവ പച്ചക്കറി കൃഷി നടത്തുന്നു Spoken English ,സംഗീതം ,നൃത്തം ,ചിത്രരചന ,കായിക പരിശീലനങ്ങൾ കുട്ടികൾക്ക് നൽകിവരുന്നു .

നേട്ടങ്ങളുടെ ഒരു നിര ധാരാളം കുട്ടികൾക്ക് LSS SCHOLARSHIP നേടി എടുക്കാൻ കഴിഞ്ഞിട്ടുണ്ട്.നിരവധി ക്വിസ് മൽസരങ്ങളിൽ പങ്കെടുത്ത് വിജയം കൈവരിക്കാൻ ലിറ്റിൽ ഫ്ലവർ എൽ പി എസിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഹലോ ഇംഗ്ളീഷ്, മലയാളത്തിളക്കം,ഉല്ലാസഗണിതം ,ഗണിതവിജയം എന്നീ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നമ്മുടെ സ്കൂളിൽ നടന്നുവരുന്നു.സ്കൂളിൽ വച്ച് നടന്ന ഗണതവിജയം വിജയകരമായി തന്നെ നടത്താൻ സാധിച്ചു.ഈ പരിപാടികളെല്ലാം കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോക്ടർ ജോർജ് മാത്യു പുതിയിടം

2 .ഫാ അനീഷ് പൊന്നെടുത്തുകല്ലേൽ

വഴികാട്ടി

പാലാ - പൊൻകുന്നം റോഡിൽ പൈക ടൗണിൽ സെൻറ് ജോസഫ് ചർച്ചിന് എതിർവശത്തായി ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു . {{#multimaps:9.652609,76.724792 |width=1100px|zoom=16}}