ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അന്നുണ്ടായിരുന്ന സൺഡേ സ്കൂൾ കെട്ടിടം വിപുലീകരിച്ച് 1943 ൽ കേംബ്രിഡ്ജ് സ്കൂൾ ആരംഭിച്ചു.സ്കൂളിന് അംഗീകാരം ലഭിക്കാനായി സർക്കാരിലേക്ക് തുടർച്ചയായി അപേക്ഷകൾ സമർപ്പിക്കുകയുണ്ടായി.തത്ഫലമായി 1949 ൽ ബഹു.പറത്താനത്ത് തോമ്മാച്ചൻറ കാലത്ത്

ലിറ്റിൽ ഫ്ലവർ എൽ പി സ്കൾ സ്ഥാപിതമായി.1976  ൽ ബഹു.ജോർജ് നെല്ലിക്കാട്ടിൽ അച്ചൻ ഇപ്പോഴത്തെ സ്കൂൾ കെട്ടിടം പണിയുകയുണ്ടായി.പൈകയിലുളളവർക്കു മാത്രമല്ല സമീപപ്രദേശങ്ങളായ സ്ഥലങ്ങളിൽ ഉളളവർക്കും വിദ്യാഭ്യാസത്തിന് ഈ സ്ഥാപനം ഏറെ ഉപകരിച്ചിരുന്നു.ഏകദേശം നാലായിരത്തിലധികം കുട്ടികൾ ഇവിടെ നിന്നും അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. കാലഘട്ടത്തിനനുസൃതമായ വളർച്ചയും പുരോഗതിയും എല്ലാ കാലഘട്ടങ്ങളിലും ഈ സ്കൂളിൽ ഉണ്ടായിട്ടുണ്ട്. എന്ന് റെക്കോഡുകൾ സാക്ഷ്യപ്പെടുത്തുന്നു.നാളെയുടെ വാഗ്ദാനങ്ങളായ ഇളം മനസുകളിൽ വിജ്ഞാനം പകരുന്നതോടോപ്പം ഈശ്വരവിശ്വാസവും സൻമാർഗ്ഗബോധവും വളർത്തി നാടിന് തന്നെ മുതൽക്കൂട്ടായി നിലനിൽക്കുവാൻ എന്നും ഈ സ്കൂൾ പരിശ്രമിക്കുന്നു.2024ൽ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നു.