പൂക്കോം മുസ്ലിം എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിൽ, പാനൂർ മുനിസിപ്പാലിറ്റി പരിധിയിൽ വരുന്ന പൂക്കോം എന്ന പ്രദേശത്തു കാട്ടിമുക്കിൽ മൂന്നുനിലകളിലായി തലയുയർത്തി നില്കുന്ന ഒരു എയിഡഡ് പ്രൈമറി സ്കൂളാണ് പൂക്കോം മുസ്ലിം എൽ പി സ്കൂൾ. പ്രൈമറി വിഭാഗത്തിൽ 23 അധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ 8 അധ്യാപകരും, അനധ്യാപകരും അടക്കം 50 ഓളം ആളുകൾ ജോലി ചെയ്യുന്ന ഈ സ്ഥാപനം പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിലും മറ്റു സാംസ്‌കാരിക മേഖലകളിലും വഹിക്കുന്ന പങ്ക് വളരെ വലുതാണ്...
| പൂക്കോം മുസ്ലിം എൽ പി എസ് | |
|---|---|
BUILD YOUR FUTURE HERE | |
| വിലാസം | |
പൂക്കോം പാനൂർ പി.ഒ. , 670692 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 30 - 03 - 1925 |
| വിവരങ്ങൾ | |
| ഫോൺ | 0490 2318001 |
| ഇമെയിൽ | pookkommlps14451@gmail.com |
| വെബ്‍സൈറ്റ് | www.pookkommlpschool.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14451 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| ഉപജില്ല | ചൊക്ലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പാനൂർ മുനിസിപ്പാലിറ്റി, |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 325 |
| പെൺകുട്ടികൾ | 375 |
| ആകെ വിദ്യാർത്ഥികൾ | 700 |
| അദ്ധ്യാപകർ | 24 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് സിദ്ധീഖ് കെ |
| പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് കോളിപ്പൊയിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | റാഷിദ അഫ്സൽ |
| അവസാനം തിരുത്തിയത് | |
| 29-01-2022 | NEERAJRAJM |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പൂക്കോം പ്രദേശത്തെ വിദ്യാഭ്യാസപുരോഗതിക്ക് അടിത്തറയിട്ട് പൂക്കോം മുസ്ലിം എൽപി സ്കൂൾ പ്രയാണം തുടങ്ങിയിട്ട് 97ആം വർഷം. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പൂക്കോം പ്രദേശത്തിന്റെ പുരോഗതിക്കായി ഈ സ്ഥാപനം അർപ്പിച്ച സേവനം ചരിത്രത്തിലെ താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യ പെട്ടതാണ്.

ആയിരക്കണക്കായ ആളുകൾ ഈ വിദ്യാലയത്തിൽ Read More>>>>
സാരഥികൾ
-
മുഹമ്മദ് സിദ്ധീഖ് കെ (ഹെഡ്മാസ്റ്റർ)
-
നൗഷാദ് കോളിപ്പൊയിൽ (പി.ടി.എ പ്രസിഡൻറ്)
-
റാഷിദ അഫ്സൽ (എം.പി.ടി.എ)
മാനേജ്മെന്റ്
പൂക്കോം മഹല്ലിലെ മതഭൗതിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഇഎംഎസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു പൂക്കോം മുസ്ലിം എൽപി സ്കൂൾ കമ്മിറ്റി ഏറ്റെടുക്കുക എന്നത്. നാട്ടുകാരുടെ നിരന്തരമായ അഭ്യർഥന മാനിച്ചു സ്ഥാപനത്തിന്റെ ഉന്നതി കണക്കിലെടുത്തും പിഎ അബൂബക്കർ മുസ്‌ലിയാർ പി സ്കൂൾ ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന് കൈമാറാൻ സന്നദ്ധമായി. ആ സമയത്ത് സ്കൂൾ നിൽക്കുന്ന കെട്ടിടം ഒഴികെ ബാക്കി സ്ഥലം എല്ലാം സ്വകാര്യവ്യക്തിയുടെ കൈവശമായിരുന്നു മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ഒരേക്കർ സ്ഥലം ഉണ്ടായിരിക്കണം എന്ന് നിർബന്ധം ഉള്ളതിനാൽ ഈ ആവശ്യത്തിനായി കമ്മിറ്റിക്ക് വളരെയധികം പരിശ്രമിക്കേണ്ടി വന്നു. നാട്ടുകാരുടെ നിർലോഭമായ സഹകരണം കൊണ്ടും സഹൃദയനായ ബി അഹമ്മദ് ഹാജി യിൽ നിന്നും സ്കൂൾ നിൽക്കുന്ന ഭൂമി കമ്മിറ്റി വിലക്കുവാങ്ങി. കേരള മദ്രസ നിൽക്കുന്ന പറമ്പിലെ വടക്കുഭാഗത്ത് 25 സെന്റ് സ്ഥലം വൈ എം ഇസ്മായിൽ ഹാജി വിലക്കുവാങ്ങി കമ്മിറ്റിക്ക് സംഭാവന ചെയ്തു. വളരെയധികം പ്രയത്നിച്ച ട്ടും മാനേജ്മെന്റ് കൈമാറ്റം സംബന്ധിച്ച് ഡിപ്പാർട്ട്മെന്റ് തലത്തിൽ അനുകൂലതീരുമാനം ഉണ്ടാവാൻ വളരെയധികം കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ ഒടുവിൽ 1991 പൂക്കും മുസ്ലിം എൽപി സ്കൂളിന്റെ മാനേജ്മെന്റ് ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന് കീഴിലായി.
-
വൈ.എം അബ്ദുല്ലഹാജി (മേനേജർ)
-
വൈ.എം അസ്ലം (സെക്രട്ടറി മാനേജിങ് കമ്മിറ്റി)
-
മുഹമ്മദ് ഹാജി കെ.വി ( പ്രസിഡൻറ് മാനേജ്മെൻറ് കമ്മിറ്റി)
-
അബ്ദുള്ള എൻ (ട്രഷറർ)
ഭൗതികസൗകര്യങ്ങൾ
പൂക്കോം കാട്ടിമുക്കിൽ രണ്ട് ബിൽഡിംഗുകളിലായി മൂന്നുനിലകളിൽ ആയി (28 ) ക്ലാസ്സ്‌റൂമുകളുമായി പ്രവർത്തിച്ചു വരുന്ന പൂക്കോം മുസ്ലിം എൽ പി സ്കൂൾ ഭൗതിക സാഹചര്യങ്ങളിൽ നമ്മുടെ പ്രദേശത്തെ മറ്റു പ്രൈമറി വിദ്യാലയങ്ങളെക്കാൾ വളരെ മുന്നിൽ നിൽക്കുന്നു. വളരെ മികച്ച, ആധുനിക രീതിയിലുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത് പൂക്കോം പ്രദേശത്തേ പൂക്കോം നിവാസികൾ വാട്സാപ്പ് കൂട്ടായ്മയുടെ സംഭവനയായി 8 ക്ലാസ്സ്‌റൂമുകൾ സ്മാർട്ട് ക്ലാസ് ആക്കിയിട്ടുണ്ട്.

പൂക്കോം നിവാസികളായ നല്ലവരായ ചില കുടുംബങ്ങളുടെ സഹായത്തിലൂടെ 16 കമ്പ്യൂട്ടറുകളുമായി നല്ലൊരു IT ലാബ് സജ്ജമാക്കിയിട്ടുണ്ട്.സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷക്ക് വേണ്ടി സ്കൂളും പരിസരവും CCTV നിരീക്ഷണത്തിലാണ്. ആധുനിക രീതിയിൽ സജ്ജീകരിച്ച വിശാലമായ സ്കൂൾ ഓഫീസ് റൂമും വിസിറ്റേഴ്സ് ഏരിയയും പൂർവ വിദ്യാർത്ഥിയായ റംഷാദ് പൊട്ടന്റവിടയുടെ ഓർമ്മക്ക് വേണ്ടി സ്കൂളിന് സംഭാവന ചെയ്തിട്ടുണ്ട്.കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ വിശാലമായ ഡെയിനിങ് ഹാൾ സൗകര്യം ഉണ്ട്.. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് പ്രത്യേകം ബാത്റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായി കിണറും ടാപ്പും കൂടാതെ വാട്ടർ ഫിൽറ്റർ സിസ്റ്റവും ഉണ്ട്. മറ്റു എൽ പി സ്കൂളുകളെ അപേക്ഷിച്ചു വളരെ വിശാലമായ പ്ലേ ഗ്രൗണ്ടും, ഷട്ടിൽ കോർട്ടും വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി സ്കൂളിന് സ്വന്തമായി 4 വാഹനങ്ങൾ ഉണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ അദ്ധ്യാപകർ
ഞങ്ങളൊന്ന് മാറി ചിന്തിച്ചു😊
-
സംസ്ഥാന ശാസ്ത്ര മേള
RGMHSS ഓവറോൾ ചാംപ്യൻഷിപ്പ് കരസ്ഥമാകാക്കിയപ്പോൾ വന്ന വാർത്ത -
കഥകളി അവതരണം
കലാമണ്ഡലം ഹരിനാരയണൻ &പാർട്ടി-റിപ്പോർട്ട് -
പൈ അറ്റൻഡൻസുമായി ഒമ്പതാം ക്ലാസുകാരൻ -റിപ്പോർട്ട് -
കുട്ടികൾ ശേഖരിച്ച പ്ലാസ്റ്റിക്ക് സഞ്ചികളും ഉപയോഗിച്ച് കഴിഞ്ഞ പേനകളും -
ജില്ലയിൽ rgmhss അവതരിപ്പിച്ച മികച്ച പ്രോജക്ട് -
സംസ്കൃതം അക്ഷരശ്ലോകത്തിൽ തസ്നിക്ക് സ്വപ്നസാക്ഷാത്ക്കാരം
കൂടുതൽ വാർത്തകൾ
ചിത്രജാലകം
-
യക്ഷഗാനം-സംസ്ഥാന കലോൽസവം എ ഗ്രേഡ്
-
കോൽകളി-സംസ്ഥാന കലോൽസവം എ ഗ്രേഡ്
-
തുഞ്ചൻ പറമ്പിലേക്കുള്ള പഠനയാത്ര
-
ഒപ്പന-സംസ്ഥാന കലോൽസവം എ ഗ്രേഡ്
-
സംഘഗാനം-സംസ്ഥാന കലോൽസവം എ ഗ്രേഡ്
-
പരിചമുട്ടു കളി-സംസ്ഥാന കലോൽസവം എ ഗ്രേഡ്
-
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഉദ്ഘാടനം
-
ഗാന്ധിസ്ക്വയർ ഉദ്ഘാടനചടങ്ങ്
-
വിദ്യാരംഗം-തലശ്ശേരി വിദ്യാഭ്യസ ജില്ല-പ്രവർത്തനോദ്ഘാടനം
-
ജില്ലാ സ്കൂൾ കലോത്സവത്തിൽ ചാമ്പ്യൻമാരായrgmhssന് മാതൃഭൂമിയുടെ ഉപഹാര സമർപ്പണം
-
ജില്ലാ ശാസ്ത്ര നാടകമത്സരം ഒന്നാം സ്ഥാനം,സംസ്ഥാനനാടക മത്സരത്തിൽ A ഗ്രേഡ്
-
ബധിര ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വേണ്ടി മാൻ ഓഫ് ദ സീരീസ് ആയ പ്രിയപ്പെട്ട പൂർവ്വകാല വിദ്യാർത്ഥി മുജീബിന് നൽകിയ സ്വീകരണം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൂർവവിദ്യാർത്ഥികളിൽ ചിലർ
- സുകല-ഇൻഷൂറന്സ് ഡവലപ്പ്മെന്റ് ഓഫീസർ വടകര
- ഷമ-എഞ്ചിനീയറിംഗ് കോളജ് ടീച്ചർ
- ഡോ.അഹന
- ഡോ.അസ്‌ന
- ഡോ.നിമിഷ
- ഡോ.ശ്രീജി
- ഡോ.ഫാത്തിമ
- ഡോ.ശ്രീലാൽ
- ഡോ.മഷൂദ്
- ഡോ.പ്രജിന
- ഡോ.അശ്വതി ഭരത്.പാനൂർ ഗവ.ഹോസ്പിറ്റൽ
- ഡോ.ടിന്റു.പാനൂർ ഗവ.ഹോസ്പിറ്റൽ
- ഡോ.ജിതിൻ തലശ്ശേരി ഗവ.ഹോസ്പിറ്റൽ
- ഡോ.ആനഘ നായർ-റേഡിയോളജി,ഇന്ദിര ഹോസ്പിറ്റൽ തലശ്ശേരി
- ഡോ.തേജസ്വിനി- ഇന്ദിര ഹോസ്പിറ്റൽ തലശ്ശേരി
- ദീപിന.എസ്.ബി.ഐ സ്റ്റാഫ് പാനൂർ
- മൃദുആനന്ദ്.ബംഗലൂരു എയർപോർട്ട്
- ജിഷ്ണു.പത്രപ്രവര്ത്തനം
- ആതിര.കവയിത്രി
വഴികാട്ടി
- കണ്ണൂർ ജില്ല ദേശീയപാത 66 നിന്നും കുഞ്ഞിപ്പള്ളി വഴി മേക്കുന്ന് പാനൂർ റോഡിൽ പൂക്കോം പ്രദേശത്ത് കാട്ടിമുക്കിന് സമീപം സ്ഥിതി ചെയ്യുന്നു.(10.3 km)
- കൂത്തുപറമ്പ് നിന്നും പൂക്കോം ഭാഗത്തേക്ക് (11.2km), കാട്ടിമുക്കിനു സമീപം.
- പാനൂരിൽ നിന്ന് 1.2 കിലോമീറ്റർ കാട്ടിമുക്കിന് സമീപം.
- തലശ്ശേരി വഴി പൂക്കോം പാനൂർ റോഡ്(10.7 km).
- തലശ്ശേരി വഴി പാനൂർ പൂക്കോം റോഡ് (12.5km).
{{#multimaps: |zoom=16 |11.747220132203529, 75.57485306864328}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14451
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചൊക്ലി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ