എന്റെ നാട് പൂക്കോം

തീരദേശം അവസാനിച്ച് ഇടനാട് ആരംഭിക്കുന്നിടത്ത് കുന്നുകളാൽ അതിരിടപ്പെട്ട നിലയിലാണ് നമ്മുടെ പൂക്കോം സ്ഥിതി ചെയുന്നത്. വടക്കു ഭാഗത്തു കുരിക്കൾ മൊട്ടയും തെക്കുഭാഗത്തു മൈലാടീമ്മൽ കുന്നും പടിഞ്ഞാറ് പന്യന്നൂർ വയലും വരപ്ര കുന്നും കിഴക്ക് അണിയാരം വയലും പൂക്കോമിന് അതിരുകൾ തീർക്കുന്നു. പരമ്പരാഗത നെയ്ത്ത്‌ തൊഴിലാളികൾ താമസിക്കുന്ന നാല് തെരുവുകൾ ഇവിടെ ഉണ്ട്.കാർഷിക വൃത്തിയും നെയ്തുമാണ് ഇവിടെ പ്രധാന തൊഴിലുകൾ ആയി നിലനിന്നിരുന്നത്. വളരെ കാലം മുൻപ് തന്നെ പ്രവാസം ആരംഭിച്ചവരാണ് പൂക്കോം നിവാസികൾ. ഇവിടെ മതപഠനശാലകൾ ഇതര മതസ്ഥരാൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദ്രുത ഗതിയിൽ നഗരവത്കരണം നടന്ന് കൊണ്ടിരിക്കുന്ന oru പ്രദേശമാണ് പൂക്കോം. പഴയ കാലത്തു തന്നെ നാലോളം പ്രാഥമിക വിദ്യാലയങ്ങൾ ഇവിടെ ഉണ്ടായിരുന്നു. പൂക്കോട് കുറ്റ്യാടി സംസ്ഥാന പാത കടന്ന് പോകുന്നത് പൂക്കോം പ്രദേശത്തെ കീറി മുറിച്ചാണ്.