പൂക്കോം മുസ്ലിം എൽ പി എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


വാനവിസ്മയം

  •       കുട്ടികളുടെ സർഗ്ഗശേഷികൾ പരിപോഷിപ്പിക്കാനും, അവർക്ക് പുത്തൻ അനുഭവങ്ങൾ പകർന്ന് നൽകുവാനും ഒപ്പം സമൂഹ സമ്പർക്കത്തിനും സഹവർത്തിത്വത്തിനും വേണ്ടി സ്കൂൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ദ്വിദിന ക്യാമ്പ് ആയിരുന്നു വാനവിസ്മയം 2018.  ക്യാമ്പിൽ പങ്കെടുത്ത കുട്ടികളെയും കൊണ്ട് കനകമലയിലേക്ക് യാത്ര പോവുകയും അവിടെ അവർക്ക് വാന നിരീക്ഷണത്തിന് അവസരം ഇരിക്കുകയും ചെയ്തു. നക്ഷത്രങ്ങളുടെ വിസ്മയലോകത്തെക്കുറിച്ചു വാനനിരീക്ഷകനായ (....) എന്നവരുടെ വളരെ മികച്ച ഒരു ക്ലാസും കുട്ടികൾക്ക് ലഭ്യമായി.

കളേഴ്സ് ഡേ/വർണ്ണങ്ങളുടെ ദിനം

  •    പ്രീ പ്രൈമറി തലത്തിലെ കുഞ്ഞു മക്കൾ വർഷംതോറും കളർസ്‌ഡേ ആഘോഷിച്ചു വരുന്നു  മുൻകൂട്ടി നിശ്ചയിച്ച ഒരു ദിവസം വിദ്യാർത്ഥികളും അധ്യാപകരും ഓരോരുത്തർക്കും ലഭിച്ച കളറിൽ വസ്ത്രം ധരിച്ചും അവരുടെ ക്ലാസും പരിസരവും അതെ കളറിൽ അലങ്കരിച്ചും വിഭവങ്ങൾ ഒരുക്കിയും കളിപ്പാട്ടങ്ങൾ ശേഖരിച്ചും വർണ വിസ്മയം ഒരുക്കുന്ന ബഹുവർണ പരിപാടി.

വിദ്യാലയം പ്രതിഭകളിലേക്ക്

  •      നമ്മുടെ നാട്ടിൽ കല കായിക സാംസ്‌കാരിക രംഗങ്ങളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കുന്ന ഈ പരിപാടിയിൽ പാനൂർ പ്രദേശത്തെ വളർന്നുവരുന്ന എഴുത്തുകാരൻ ആയ ദാവൂദ് പാനൂരിനെ വീട്ടിൽ എത്തി കുട്ടികളും അധ്യാപകരും അനുമോദിക്കുകയും അദ്ദേഹത്തിന് ഉപഹാരം സംസാരിക്കുകയും ചെയ്തു. കുട്ടികൾക്ക് അദ്ദേഹവുമായി ഒരു അഭിമുഖത്തിനും അവസരം ഒരുക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

ഹിരോഷിമ നാഗസാക്കി ദിനാചരണം

ശിശുദിനം

പഠനയാത്രകൾ

ലോക വന്യജീവി ദിനം

താങ്ങായും തണലായും

അറബിക് വാരാചരണം

പ്രീ പ്രൈമറി പ്രവേശനോത്സവം

മലയാള ഭാഷദിനം

അഭിമാനതാരങ്ങൾ