ഗവ. എൽ.പി.എസ്. കന്യാകുളങ്ങര
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ കന്യാകുളങ്ങര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
| ഗവ. എൽ.പി.എസ്. കന്യാകുളങ്ങര | |
|---|---|
| വിലാസം | |
കന്യാകുളങ്ങര വെമ്പായം പി.ഒ. , 695615 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1893 |
| വിവരങ്ങൾ | |
| ഫോൺ | 0472 2834358 |
| ഇമെയിൽ | glpskanya1357@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43408 (സമേതം) |
| യുഡൈസ് കോഡ് | 32140301403 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | നെടുമങ്ങാട് |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വെമ്പായം |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 14 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വിമല പി |
| പി.ടി.എ. പ്രസിഡണ്ട് | നുജും.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ചുകുമാരി |
| അവസാനം തിരുത്തിയത് | |
| 28-01-2022 | 43408 1 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കന്യാകുളങ്ങര ഗവ.എൽ പി സ്കൂൾ നെടുമങ്ങാട് താലൂക്കിൽ വെമ്പായം ഗ്രാമ പഞ്ചായത്തിൽ തേക്കട വില്ലേജിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് നിലനിൽക്കുന്ന വിദ്യാലയ മുത്തശ്ശിയാണ്. 100-ൽ പരം വർഷങ്ങൾക്ക് മുമ്പ് കുടിപള്ളിക്കൂടമായി വടക്കേപ്പാറ വീടിന്റെ ഭാഗത്ത് പ്രവർത്തനം ആരംഭിച്ചു. പറങ്കിമാംവിള ശ്രീ അലിയാരുകുഞ്ഞ് സംഭാവനയായി നൽകിയ സ്ഥലത്ത് സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. ആദ്യകാല എം.എൽ.എ മാരായ ശ്രീ പൊന്നറ ശ്രീധർ ,ശ്രീ പി.എസ്.നടരാജപിള്ള തുടങ്ങിയവരുടെ ഇടപെടലുകളും സഹകരണങ്ങളും സ്കൂൾ സ്ഥാപിക്കുന്നതിന് ലഭിച്ചിട്ടുണ്ട്. പിന്നീട് പടിപടിയായി ഹൈസ്കൂൾ ആയി മാറുകയും ചെയ്തു.
1962-ൽ ഹൈസ്കൂളിൽ നിന്നും പ്രൈമറി വിഭാഗം പ്രത്യേക ഹെഡ് മാസ്റ്ററുടെ കീഴിലാക്കി എൽ.പി.എസ് ആക്കി മാറ്റി പ്രവർത്തിച്ചു തുടങ്ങി. അതിനുശേഷം പൊതു തീരുമാനപ്രകാരം പെൺകുട്ടികളുടെ വിഭാഗം എൽ.പി.എസ് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയും എൽ .പി .എസിന്റെ പ്രവർത്തനം ഇപ്പോഴത്തേ ബോയ്സ് ഹൈസ്കൂളിന്റെ കെട്ടിടത്തിലേക്ക് മാറ്റുകയും വീണ്ടും പഴയ സ്ഥലത്തു തന്നെ പ്രവർത്തനം തുടരുകയും ചെയ്തു. പിൽക്കാലത്ത് ഗേൾസ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നിടത്തേക്ക് മാറുകയും എൽ.പി.എസ് ബോയ്സ് സ്കൂളിന്റെ പുറകുവശത്ത് ഇപ്പോൾ പ്രവർത്തിക്കുന്നിടത്ത് സ്ഥാനം ഉറപ്പിക്കുകയും ഉണ്ടായി. അങ്ങനെ കന്യാകുളങ്ങരയ്ക്ക് മൂന്ന് ഗവൺമെന്റ് സ്കൂളുകൾ സ്വന്തമാക്കാൻ കഴിഞ്ഞു.
60 വർഷങ്ങൾക്ക് മുമ്പ് 5, 6, 7 എന്നീ ക്ലാസുകളും അതിനു ശേഷം 8, 9, 10 ക്ലാസുകളും ഗവൺമെന്റിൽ നിന്ന് അനുവദിച്ചു കിട്ടിയ ഹൈസ്കൂളുകളും പ്രൈമറി സ്കൂളും പ്രവർത്തനം തുടരുന്നു.
1911-ൽ മഹാത്മാ ഗാന്ധി വേറ്റിനാട് മണ്ഡത്തിൽ എത്തുകയും അവിടെ നടത്തിയ പ്രഭാഷണം ഉൾക്കൊണ്ട് ഈ സ്കൂളിലെ കുട്ടികളും നാട്ടുകാരും ഇൻഡ്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയതായും ചരിത്രം വെളിവാക്കുന്നു.
1950 -തോടെ വടക്കേപ്പാറയിൽ ശ്രീ അബ്ദുൽ റഹുമാൻ, പെരുംകൂർ ശ്രീ രാമകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് പിരിവെടുത്തും ഗവൺമെന്റിന്റെ സഹായത്തോടെയും രണ്ടു കെട്ടിടങ്ങളുടെ പണി പൂർത്തിയാക്കി. പിന്നീട് ശ്രീ കുഞ്ഞുകൃഷ്ണ പിള്ള എം.എൽ.എ അനുവദിച്ച രണ്ടു നില കെട്ടിടവും ഹൈസ്കൂളിന് ലഭിക്കുകയുണ്ടായി.
സാമൂഹിക, രാഷ്ട്രീയ രംഗത്തുൾപ്പെടെ സുപ്രധാന മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ചിട്ടുള്ള നിരവധി സമർത്ഥരായ പൂർവ്വ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. 1962 മുതൽ വേറിട്ട് പ്രവർത്തനം ആരംഭിച്ച പ്രൈമറി വിഭാഗം കന്യാകുളങ്ങരയ്ക്ക് ഒരു തിലകക്കുറിയായി തിളങ്ങി നിൽക്കുന്നു. പ്രതിസന്ധികളിൽ പലതിലും തളരാതെ തികഞ്ഞ മികവോടെ നിലനിൽക്കുന്നതിനു പിന്നിൽ മികച്ച പി.ടി.എകൾ, നേതൃപാടവമുള്ള പ്രധമാധ്യാപകർ, ഒത്തൊരുമയോടെ പ്രവർത്തിച്ച അധ്യാപകർ, അനധ്യാപകർ, നല്ലവരായ നാട്ടുകാർ തുടങ്ങിയവർ ഉൾപ്പെട്ട ഒരു കൂട്ടായ്മ തന്നെയാണെന്ന് സ്കൂൾ ചരിത്രം വ്യക്‌തമാക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്.
- സ്കൂൾ മാഗസിൻ
- NEWS QUIZ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- എഴുത്തോല
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
സ്കൂളിന്റെ പ്രധാനധ്യാപകർ
| ക്രമനമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | വാസുദേവൻ | 2000 | 2002 |
| 2 | K.K.സുരേന്ദ്രകുറുപ്പ് | 2002 | 2002 |
| 3 | A.നസീമബീവി | 2002 | 2003 |
| 4 | N. സരസ്വതി | 2003 | 2003 |
| 5 | M.ശാന്തമ്മ | 2003 | 2005 |
| 6 | K.K.രാധാമണി | 2006 | 2007 |
| 7 | M.റഫീക് | 2007 | 2012 |
| 8 | R.പുഷ്ക്കലാമ്മാൾ | 2012 | 2016 |
| 9 | J.ഗീത | 2016 | 2018 |
| 10 | P.വിമല | 2018 | |
.
പ്രശംസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഗവ. എൽ. പി. എസ് കന്യാകുളങ്ങര
മുൻ എം എൽ എ യും എം പി യുമായിരുന്ന ശ്രീ. തലേക്കുന്നിൽ ബഷീർ.
മുൻ കേന്ദ്ര മന്ത്രിയും ഇപ്പോഴത്തെ പാർലമെൻറ് അംഗവുമായ ശ്രീ.കൊടിക്കുന്നിൽ സുരേഷ്.
നെടുമങ്ങാട് ഗവ: കോളജ് പ്രിൻസിപ്പലായിരുന്ന ശ്രീമതി. സൗദാ ബീവി.
യൂണിവേഴ്സിറ്റി കോളജ് ലക്ചററായിരുന്ന ശ്രീ.പള്ളിക്കൽ അബ്ദുൾ മജീദ്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളർ ആയിരുന്ന ശ്രീ.വേറ്റിനാട് ശശിധരൻ നായർ.
പ്രൊഫ: ശ്രീധരൻ നായർ.
ഇംഗ്ലണ്ടിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീ.ബഷീർ.
ഡോ.റഷീദ
ഡോ.അബ്ദുൾ ഷുക്കൂർ.
ഡോ. സോമശേഖരൻ നായർ.
ശ്രീ.A M സാലി
ഡോ.വൽസല.
A E O യും പിൽക്കാലത്ത് നെടുവേലി HSS പ്രിൻസിപ്പാളുമായിരുന്ന ശ്രീമതി ശ്രീകുമാരി അമ്മ.
A E O യും SMVHSS ഹെഡ്മാസ്റ്ററുമായിരുന്ന ശ്രീ.ഹമീദ്
സ്പോർട്സ് കൗൺസിൽ ഡയറക്ടറായിരുന്ന ശ്രീ.നജുമുദ്ദീൻ.
തിരുവനന്തപുരം RDO ആയിരുന്ന മുഹമ്മദ് മുസ്തഫ.
കവിയും നാടക രചയിതാവുമായ ശ്രീ മുഹാദ് വെമ്പായം.
ഡോ. ജിൻസി
ഡോ.റീബ.
===വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.6298819,76.9346058 |zoom=12 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43408
- 1893ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കണിയാപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ