ഗവ എൽ പി എസ് ഭരതന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ഗവ എൽ പി എസ് ഭരതന്നൂർ
Jump to navigationJump to search
ഗവ എൽ പി എസ് ഭരതന്നൂർ | |
---|---|
വിലാസം | |
ഗവ എൽ പി എസ് ഭരതന്നൂർ , ഭരതന്നൂർ പി.ഒ. , 695609 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1970 |
വിവരങ്ങൾ | |
ഫോൺ | 0472 2868453 |
ഇമെയിൽ | glpsbharathannoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42603 (സമേതം) |
യുഡൈസ് കോഡ് | 32140800602 |
വിക്കിഡാറ്റ | Q64037011 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പാങ്ങോട് പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 222 |
പെൺകുട്ടികൾ | 207 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനോൾ ബി. എസ് |
പി.ടി.എ. പ്രസിഡണ്ട് | സുജിത് ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബാ കരീം |
അവസാനം തിരുത്തിയത് | |
25-01-2022 | Sathish.ss |
ചരിത്രം
പാലോട് ഉപവിദ്യാഭ്യാസജില്ലയില് പാങ്ങോട് ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമത്തിലാണ് ഭരതന്നൂര് ഗവ.എല്.പി എസ് സ്ഥിതി ചെയ്യുന്നത്.1970 വരെ ഭരതന്നൂര് ഹൈസ്കൂളിന്റെ ഭാഗമായി പ്രവര്ത്തിച്ചിരുന്ന എല് പി വിഭാഗമാണ് 1970-71 അദ്ധ്യയന വര്ഷത്തില് ഭരതന്നൂര് സ്റ്റേഡിയത്തിനു സമീപം ഭരതന്നൂര് ഗവ.എല് പി എസ് എന്ന പേരില് പ്രത്യേകം പ്രവര്ത്തനമാരംഭിച്ചത്.എല് പി വിഭാഗം മാത്രം പരിഗണിക്കുമ്പോള് പാലോട് സബ്ജില്ലയില് ഏറ്റവും കൂടുതല് കുട്ടികള് പഠിക്കുന്ന വിദ്യാലയമാണിത്. ഈ വിദ്യാലയത്തിലെ ആദ്യ പ്രഥമാധ്യാപകന് ശ്രീ കുഞ്ഞുകൃഷ്ണപിള്ളയും ആദ്യവിദ്യാര്ത്ഥി ഡി ബേബിയുമാണ്.സാധാരണക്കാരുടേയും കൂലിവേലക്കാരുടേയും മക്കളാണ് ഈ വിദ്യാലയത്തിലെ ഭൂരിഭാഗം കുട്ടികളും.120ല്പരം കുട്ടികള് എസ് സി,എസ് ടി വിഭാഗങ്ങളില് നിന്നും പഠിക്കുന്നു എന്ന പ്രത്യേകതയും ഈ വിദ്യാലയത്തിനുണ്ട്.മെച്ചപ്പെട്ട ഭൌതികസാഹചര്യങ്ങളുള്ള ഈ വിദ്യാലയം സാമൂഹ്യ പിന്നോക്കാവസ്ഥയിലും സബ്ജില്ലാ,ജില്ലാതല മത്സരങ്ങളില് തുടര്ച്ചയായ മികവ് തെളിയിച്ചുകൊണ്ട് മുന്നേറുകയാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് കോണ്ക്രീറ്റ് കെട്ടിടങ്ങളും,ഒരു ഓടിട്ട കെട്ടിടവും,ആഡിറ്റോറിയവും,പാചകപ്പുരയും,സ്റ്റോര് റൂമും നിലവിലുണ്ട്.ടൈല് പാകി ആകര്ഷകമാക്കിയ ക്ലാസ് മുറികള് ശിശുസൌഹൃദമാക്കി മാറ്റിയിട്ടുണ്ട്.ഉദ്യാനം,താമരക്കുളം,ലാന്ഡ്സ്കേപ്പിംഗ്,പച്ചക്കറിത്തോട്ടം,ഔഷധസസ്യങ്ങള് എന്നിങ്ങനെ ജൈവവൈവിധ്യ സമൃദ്ധിയുള്ള ഈ വിദ്യാലയത്തില് കുട്ടികള്ക്ക് കളിക്കുന്നതിന് ആകര്ഷകമായ പാര്ക്കും സജ്ജമാക്കിയിട്ടുണ്ട്. ലൈബ്രറി,സയന്സ് ലാബ്,സാമൂഹ്യശാസ്ത്ര ലാബ്,ഗണിതലാബ്,കംപ്യൂട്ടര് ലാബ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനപ്രവര്ത്തനങ്ങള്ക്കുപുറമേ വിദ്യാരംഗം കലാസാഹിത്യവേദി,ഇംഗ്ലീഷ്ക്ലബ്,സയന്സ്ക്ലബ്,സാമൂഹ്യശാസ്ത്രക്ലബ്,സ്പോര്ട്സ്ക്ലബ്,കാര്ഷികക്ലബ് എന്നിവയിലൂടെ മറ്റ് പാഠ്യേതര പ്രവര്ത്തനങ്ങളും നടക്കുന്നുണ്ട്.
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുവനന്തപുരം ഗവ.മെഡിക്കല് കോളേജിലെ ന്യൂറോളജി വിഭാഗത്തിലെ ഡോ.സുനില് ഈ വിദ്യാലയത്തിലെ പൂര്വവിദ്യാര്ത്ഥിയാണ്. ഈ പ്രദേശത്തുനിന്നും സര്ക്കാര് സര്വീസിലും,മറ്റ് പൊതുമേഖലാസ്ഥാപനങ്ങളിലും ജോലിചെയ്യുന്നവരില് ഭൂരിഭാഗം പേരും ഈ വിദ്യാലയത്തിലെ പൂര്വവിദ്യാര്ത്ഥികളാണെന്നതില് അഭിമാനിക്കാവുന്നതാണ്.
മികവുകൾ
2016-17 അധ്യയന വർഷത്തിൽ 'പാലോട് ഉപ ജില്ലാ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ ഓവറോൾ ഫസ്റ്റും,ജനറൽ വിഭാഗത്തിൽ ഓവറോൾ സെക്കന്റും നേടി.പാലോട് ഉപജില്ലാ കായിക മത്സരത്തിൽ ഓവറോൾ ചാമ്പ്യനുമാണ്.' പാലോട് ഉപജില്ലാ ശാസ്ത്ര മേളയിൽ സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൽ ഓവറോൾ കിരീടവും,പ്രവർത്തി പരിചയഎക്സിബിഷനില് ഒന്നാം സ്ഥാനവും,ചിരട്ടകൊണ്ടുള്ള ഉത്പന്ന നിർമ്മാണത്തിലും,ഫാബ്രിക് പെയിന്റിനും ,കയർ കൊണ്ടുള്ള ഉത്പന്ന നിർമ്മാണത്തിനും ഒന്നാം സമ്മാനവും,കുട നിർമ്മാണത്തിലും,വുഡ് കാർവിങ്ങിലും രണ്ടാം സ്ഥാനവും നേടി നമ്മുടെ വിദ്യാലയം മുൻ വർഷങ്ങളിലേതു പോലെ മുന്നേറ്റം തുടർന്നു കൊണ്ടിരിക്കുന്നു. റവന്യൂജില്ലാതലത്തിൽ ചിരട്ട കൊണ്ടുള്ള ഉത്പന്ന നിർമ്മാണത്തിൽ ഒന്നാംസ്ഥാനവും,സാമൂഹ്യശാസ്ത്ര ചാർട്ടിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വഴികാട്ടി
{{#multimaps: 8.763682, 76.981902|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- Pages using infoboxes with thumbnail images
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42603
- 1970ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ