ഗവ എൽ പി എസ് ഭരതന്നൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.2016-17 അധ്യയന വർഷത്തിൽ 'പാലോട് ഉപ ജില്ലാ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ ഓവറോൾ ഫസ്റ്റും,ജനറൽ വിഭാഗത്തിൽ ഓവറോൾ സെക്കന്റും നേടി.പാലോട് ഉപജില്ലാ കായിക മത്സരത്തിൽ ഓവറോൾ ചാമ്പ്യനുമാണ്.പാലോട് ഉപജില്ലാ ശാസ്ത്ര മേളയിൽ സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൽ ഓവറോൾ കിരീടവും,പ്രവർത്തി പരിചയഎക്സിബിഷനില് ഒന്നാം സ്ഥാനവും,ചിരട്ടകൊണ്ടുള്ള ഉത്പന്ന നിർമ്മാണത്തിലും,ഫാബ്രിക് പെയിന്റിനും ,കയർ കൊണ്ടുള്ള ഉത്പന്ന നിർമ്മാണത്തിനും ഒന്നാം സമ്മാനവും,കുട നിർമ്മാണത്തിലും,വു‍ഡ് കാർവിങ്ങിലും രണ്ടാം സ്ഥാനവും നേടി നമ്മുടെ വിദ്യാലയം മുൻ വർഷങ്ങളിലേതു പോലെ മുന്നേറ്റം തുടർന്നു കൊണ്ടിരിക്കുന്നു.റവന്യൂജില്ലാതലത്തിൽ ചിരട്ട കൊണ്ടുള്ള ഉത്പന്ന നിർമ്മാണത്തിൽ ഒന്നാംസ്ഥാനവും,സാമൂഹ്യശാസ്ത്ര ചാർട്ടിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

മുൻ വർഷങ്ങളിൽ സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനവും ശലഭ പാർക്കും സന്ദർശിക്കാൻ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലത്തുളള 3 സ്കൂളുകളിൽ നിന്നും എത്തിയിരുന്നു.


2019 -20 വർഷത്തെ സബ് ജില്ലാ കലോത്സവത്തിലും ശാസ്ത്ര മേളയിലും പ്രവൃത്തിപരിചയ മേളയിലും മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു.

എൽ എസ് എസ് 2021 വിജയികൾ

2019 വർഷത്തിൽ 5 വിദ്യാർത്ഥികൾക്ക് LSS സ്കോളർഷിപ്പ് കിട്ടി. 2020 വർഷത്തിൽ 7 കുട്ടികൾക്ക് LSS സ്കോളർഷിപ്പ് നേടാൻ കഴിഞ്ഞു.2021 വർഷത്തിലെ എൽ എസ് എസ് ഫലം പ്രഖ്യാപിച്ചപ്പോൾ 13 കുട്ടികൾ എൽ എസ് എസ് നേടി. ചരിത്ര വിജയം കരസ്ഥമാക്കി നമ്മുടെ സ്കൂൾ സബ്ജില്ലയിൽ മുന്നേറുന്നു.

2021-2022 വർഷത്തെ LSS പരീക്ഷയിൽ 6 LSS കളും 2022 - 23 വർഷം 3 LSS കളും നേടി.

2022-23വർഷത്തെ പാലോട്  സബ് ജില്ലാ ശാസ്ത്ര മേളയിൽ കളക്ഷൻ വിഭാഗത്തിൽ രണ്ടാം സ്ഥാനവും സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

2023 - 24 വർഷത്തെ പാലോട് സബ് ജില്ലാ കായിക മേളയിൽ LP  Kiddies boys വിഭാഗത്തിൽ overall Second നേടി.

2023 - 24 വർഷത്തെ പാലോട് സബ് ജില്ലാ ശാസ്ത്ര മേളയിൽ സയൻസ് കളക്ഷൻ ഒന്നാം സ്ഥാനവും, സയൻസ് ചാർട്ടിൽ ഒന്നാം സ്ഥാനവും പരീക്ഷണത്തിൽ മൂന്നാം സ്ഥാനവും നേടി ശാസ്ത്ര മേള ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സാമൂഹ്യ ശാസ്ത്ര മേളയിൽ ചാർട്ടിന് ഒന്നാം സ്ഥാനം ലഭിച്ചു.

2023 - 24 വർഷത്തെ പാലോട് സബ്ജില്ല.കലാമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം നേടി.