സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് അലോഷ്യസ് എച്ച്.എസ്സ്,മണലുങ്കൽ
[[Category:കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:33026]] [[Category:1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]
കോട്ടയം ജില്ലയിലെ അകലക്കുന്നം പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അലോഷ്യസ് എച്ച്.എസ്സ്,മണലുങ്കൽ. ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ വിശേഷണത്തിന് തിളക്കം കൂട്ടുന്ന പ്രകൃതി സൗന്ദര്യം കൊണ്ടും ഇന്ത്യയിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ള സ്വാഭാവിക റബ്ഭറിന്റെ ഉത്പാദന കേന്ദ്രം എന്ന നിലയിലും ഏറെ പ്രശസ്തി നേടിയ ജില്ലയാണ് കോട്ടയം. പടിഞ്ഞാറെ അതിർത്തിയിലെ വേമ്പനാട്ടുകായലും കിഴക്കൻ പ്രദേശങ്ങളിലെ ഹരിതാഭമായ കുന്നും മലകളും ജലസമൃദ്ധമായ പുഴകളും അരുവികളും വിനോദ സഞ്ചാരികളെ എന്നും ആകർഷിച്ചിട്ടുണ്ട്. ചരിത്രം
ബഹുമാനപ്പെട്ട റ്റി.എം ചക്കോ കാട്ടുപറമ്പിൽ ആയിരുന്നു ആദ്യ പ്രധാന അധ്യാപകൻ. പ്രിപ്പേർട്ടറി , ഫസ്റ്റ്, സെക്കൻഡ്, തേർഡ് എന്നീ ക്രമത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു. 1949-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ. എം.സി ജോസഫ് ആയിരുന്നു. സ്കൂൾ ആരംഭിക്കുന്നതിലും ഹൈസ്കൂൾ ആയി ഉയർത്തുന്നതിലും അന്നത്തെ നമ്മുടെ നിയമസഭാ സാമാജികനായിരുന്ന ബഹു: പി.റ്റി.ചാക്കോ വളരെയധികം സഹായിച്ചിട്ടുണ്ട്. മാനേജ്മെന്റ്പാലാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസി മാനേജ്മെന്റ് ആയിട്ടുള്ള ഈ സ്കൂൾ കേരള ഗവൺമെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്ക്കൂൾ ആണ്. പാലാ രൂപതാധ്യാക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സ്കൂളിന്റെ രക്ഷാധികാരിയായും റവ.ഫാ.ജയിംസ് കുടിലിൽ ലോക്കൽ മനേജരായും മേൽനോട്ടം വഹിക്കുന്നു. ഭൗതികസൗകര്യങ്ങൾമൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായ് 17 ക്ലാസ്സ് മുറികളും ,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, ഓഫീസ് റൂം എന്നിവ ഉൾപ്പെടുന്നു. കമ്പ്യൂട്ടർ ലാബിൽ പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ |
ക്രമ നംമ്പര് |
വർഷം | പേര് | ||
---|---|---|---|---|
1 | 1955-62 | റവ.ഫാ. സഖറിയാസ് പൂവത്തിങ്കൽ | ||
2 | 1962-73 | ഫാ.റ്റി.എം.മക്കിൾ | ||
3 | 1973-82 | ഫാ.കെ.എ.ഐസക്ക് | ||
4 | 1983-86 | ഫാ.മാത്യു മുണ്ടുപാലയ്കൽ | ||
5 | 1986-89 | പി.ജെ. ജോസഫ് | ||
6 | 1989-90 | എം.ജെ.ആഗസ്തി | ||
7 | 1990-93 | കെ.സി.തോമസ് | ||
8 | 1993-95 | സി.എം. ജയിംസ് | ||
9 | 1995-97 | കെ സി തോമസ് | ||
10 | 1997-2000 | ഫാ.റ്റി.റ്റി. തോമസ് | ||
11 | 2000-2004 | രാജമ്മ കെ ജോർജ്ജ് | ||
12 | 2004 | തങ്കമ്മ ജോസഫ് | ||
13 | 2004-2007 | റ്റി ജെ ദേവസ്യ | ||
13 | 2007 | മാത്യു ജെ പന്തപ്പള്ളിൽ | ||
14 | 2007-2010 | പി എ തോമസ് | ||
15 | 2010-2013 | മേരി തോമസ് | ||
16 | 2013-2015 | ജോർജ്കുുട്ടി ജേക്കബ് | ||
17 | 2015-2016 | ഗ്രേസമ്മ ജോർജ്ജ് | ||
18 | 2016-2017 | എൽസമ്മ കെ എസ് | ||
19 | 2017 | ജോയ്സൺ ജോസ് |
പ്രവേശനോത്സവം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പരിസ്ഥിതി ദിനം
വായന ദിനാചരണം
വഴികാട്ടി
{{#multimaps:9.62878 ,76.673369| width=500px | zoom=16 }}