സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/പ്രവർത്തനങ്ങൾ
| Home | 2025-26 |
പരിസ്ഥിതിദിനാചരണം
പാഠം ഒന്ന് പാടത്തേയ്ക്ക് നമ്മുടെ ഭൂമിയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ, പരിവർത്തനാത്മകമായ പ്രവർത്തനത്തിന് അത് ആഹ്വാനം ചെയ്യുന്നു.
കാർഷിക പ്രവർത്തനങ്ങൾ
വീട്ടിൽ തന്നെ കാർഷിക പ്രവർത്തനങ്ങൾക്ക് വിവിധ ക്ലബുകളുടെ കുട്ടികൾ കൂടുതൽ സമയം കണ്ടെത്തി. പച്ചക്കറികൾ നടുന്നതിനായി വിവിധ ക്ലബുകളിലെ കുട്ടികളുടെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. അതുപോലെ വാഴ, കപ്പ, ചേബ്, ചേന, പയർ തുടങ്ങിയവ നട്ടു പരിപാലിച്ചുവരുന്നു. അതിനാൽതന്നെ ഈ വർഷത്തെ കാർഷിക പ്രവർത്തനങ്ങളും മെച്ചപ്പെട്ടതായിരുന്നു. ലഭ്യമായ സ്ഥലത്ത് മരച്ചീനി, ചേന, വഴുതന, പയർ തുടങ്ങിയവ കുട്ടികൾ കൃഷി ചെയ്യുന്നു. ഇതിന്റെ ഫലങ്ങൾ സ്കൂളിലെ ഉച്ച ഭക്ഷണത്തിന്റെ കറികളുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. നല്ല മനോഹരമായ ഒരു പൂന്തോട്ടവും, കുട്ടികൾക്കു വേണ്ടി മീൻ കുളവും ഉണ്ടാക്കി. അതുപോലെ ഇതുപോലുള്ള പ്രവർത്തനങ്ങൾ വീടുകളിലും ചെയ്യ്തുവരുന്നു.
'സ്മാർട്ട് ഫോൺ വെറുമൊരു ഫോണല്ല; ഇൻ്റർനെറ്റ് വഴി അനന്ത സാധ്യതകളിലേക്കുള്ള ലോകമാണ്
സ്മാർട്ട് ഫോൺ വെറുമൊരു ഫോണല്ല; ഇൻ്റർനെറ്റ് വഴി അനന്ത സാധ്യതകളിലേക്കുള്ള ലോകമാണ് എന്ന് കുട്ടികൾ അമ്മമാരെ മൾട്ടിമീഡിയ പ്രസൻ്റേഷനോടുകൂടി എടുത്ത സൈബർ സുരക്ഷാ പരിശീലന പരിപാടിയിൽ ബോധ്യപ്പെടുത്തികൊടുത്തപ്പോൾ അമ്മമാർക്ക് ആശ്ചര്യവും കൗതുകവും ഒപ്പം നെടുവീർപ്പും. സംസ്ഥാന സർക്കാരിൻറെ രണ്ടാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റും, ലിറ്റിൽ കൈറ്റ്സ് ക്ലബിലെ കുട്ടികൾ വഴി അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനത്തിന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ തുടക്കം കുറിച്ചു. ഇന്നത്തെ കാലത്ത് മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്ന് കുട്ടികളോട് പറയുന്നതിൽ അർത്ഥമില്ല എന്നും എന്നാൽ അത് എങ്ങനെ നമുക്കും കുട്ടികൾക്കും ഉപകാരപ്രദമായും സുരക്ഷിതമായും ഉപയോഗിക്കാം എന്ന കാര്യം അറിഞ്ഞിരിക്കണം എന്നും കുട്ടികൾ അമ്മമാരെ ഉദ്ബോധിപ്പിച്ചു. ഫോണിൽ വരുന്ന ഓ ടി പി ഒരു കാരണവശാലും ആരുമായും പങ്കുവെക്കരുത് എന്നും ഗൂഗിൾ പേ, മറ്റ് ബാങ്കിംഗ് ആപ്പുകൾ എന്നിവയുടെ പാസ് വേഡുകൾ രഹസ്യം
ആയിരിക്കണമെന്നും കുട്ടികൾ ഓർമ്മപ്പെടുത്തി. ചില സന്ദേശങ്ങൾ വ്യാജമാണെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത് എന്നും കുട്ടികൾ ഉദാഹരണസഹിതം വ്യക്തമാക്കി. കുട്ടികൾ എന്തിനൊക്കെ മൊബൈൽ ഉപയോഗിക്കുന്നു എന്നും എന്തൊക്കെ ഷെയർ ചെയ്യുന്നു എന്നും രക്ഷിതാക്കൾ മനസ്സിലാക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യണം. കുട്ടികളുടെ യൂട്യൂബ്, മൊബൈൽ ഗെയിമുകൾ, സോഷ്യൽ മീഡിയയുടെ ഉപയോഗം തുടങ്ങിയവയ്ക്ക് സമയപരിധി ഏർപ്പെടുത്തണമെന്നും കുട്ടികൾ തന്നെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.
വായനാദിനാചരണം
"വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും".. കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് പുതുവായിൽ നാരായണപ്പണിക്കർ എന്ന പി എൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും നാം ആചരിക്കുന്നു. വാകക്കാട് അൽഫോൻസാ ഹൈ സ്കൂൾ വായനാദിനം സമുചിതമായി ആചരിച്ചു. കുട്ടികളിൽ ഭാഷാ പരിഞ്ജാനവും സർഗാത്മക കഴിവുകളും ഗവേഷണാത്മക താല്പര്യവും പരിപോഷിപ്പിക്കുന്ന പദ്ധതിക്ക് വായനാദിനത്തിൽ അൽഫോൻസാ ഹൈ സ്കൂൾ തുടക്കം കുറിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. കൂടാതെ വായനാദിനസന്ദേശം നൽകുന്ന പോസ്റ്ററുകളും നിർമ്മിച്ചു. പോസ്റ്റർരചനാമത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ' വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക 'എന്ന പി എൻ പണിക്കരുടെ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കാൻ ഈ ആഘോഷത്തിലൂടെ സാധിച്ചു..
അനുപല്ലവി
പത്താം ക്ളാസ്സിലെ കുമാരി അനു അജിയുടെ കവിതാ സമാഹാം -അനുപല്ലവി-പ്രസിദ്ധീകരിച്ചു
മുൻ എം പി ശ്രീ ജോയ് എബ്രഹം നമ്മുടെ പച്ചക്കറിത്തോട്ടം സന്ദർശിക്കുന്നു
==പാഠ്യേതര പ്രവർത്തനങ്ങൾ==
- ആർട്സ് ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
-
സ്കൂൾ കായികമേള അദ്ധ്യാപകൻറെയും അദ്ധ്യാപകരുടെയും നേതൃത്യത്തിൽ ഭംഗയായി നടന്നു.വിവിധ മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.
- മാത്തമാറ്റിക്സ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഐ.ടി ക്ലബ്ബ്
- ലിറ്റിൽ കൈറ്റ്സ്
- വിവര വിനിമയ സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ താല്പര്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ.ടി കൂട്ടായ്മ മണലുങ്കൽ സെൻറ് അലോഷ്യസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്നു. സിസ്റ്റർ ജീനാ ജോസഫ്, ശ്രീമതി അഞ്ജു സ്കറിയ എന്നിവർ കൈറ്റ് മിസ്‍ട്രസ്സുമാരായി പ്രവർത്തിക്കുന്നു. ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തലത്തിലെ സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്‍കൂൾതലത്തിൽ സ്‍കൂൾതലനിർവഹണസമതി രൂപീകരിച്ചു. കൈറ്റ് തയ്യാറാക്കി നൽകുന്ന മോഡ്യൂളിന്റെ അടിസ്ഥാനത്തിൽ എല്ലാ മാസവും ബുധനാഴ്‍ച ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ കൈറ്റ്മിസ്‍ട്രസുമാരുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു. ഗ്രാഫിക്സ് & അനിമേഷൻ,സ്‍ക്രാച്ച് പ്രോഗ്രാമിങ്,മൊബൈൽ ആപ്പ് നിർമാണം, ആർഡിനോ ബ്ലോക്ക‍്‍ലി പ്രോഗ്രാമിങ് നിർമ്മിതബുദ്ധി, റോബോട്ടിക്സ്,ഇലക‍്ട്രോണിക്,മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്‍ക‍്ടോപ് പബ്ലിഷിങ്ങും മീഡിയ & ഡോക്കുമെന്റേഷൻ എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ്തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ മാതാപിതാക്കൾക്കളുടെ മീറ്റിംഗ് സ്‍കൂൾ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ നടത്തുന്നു.
- കെ.സി. എസ് എൽ.
- അഡാർട്ട്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- നേർക്കാഴ്ച്ച
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
