തിരുവങ്ങൂർ യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 6 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തിരുവങ്ങൂർ യു പി എസ്
വിലാസം
കൊയിലാണ്ടി തിരുവങ്ങൂർ യു പി സകൂള്

തിരുവങ്ങൂർ പി.ഒ,
കൊയിലാണ്ടി
,
673304
സ്ഥാപിതം1894
വിവരങ്ങൾ
ഫോൺ9497169430
ഇമെയിൽthiruvangoorups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16361 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കൊയിലാണ്ടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1 ശേഖരൻ
അവസാനം തിരുത്തിയത്
06-01-2021Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

തിരുവങ്ങൂർ യു പി സ്കൂൾ വിദ്യാലയ ചരിത്രം

          അഭിനിവേശത്തിന്റെ വിത്ത് പാകി വാസ്കോഡഗാമ കാല് കുത്തിയ കാപ്പാട് കാപ്പാടിനോട് ചേർന്ന് കിടക്കുന്ന പൂക്കാട് 1894ഇൽ സ്ഥാപിതമായ വിദ്യാലയമാണ് തിരുവങ്ങൂർ യു പി സ്കൂൾ.വിദ്യാഭ്യാസ രേഖകളിൽ തിരുവങ്ങൂർ യു പി സ്കൂൾ എന്നാണെങ്കിലും നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ഈ വിദ്യാലയം കീക്കോത്ത് സ്കൂളാണ് . പുത്തൻവളപ്പ് എന്ന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു.വിദ്യാലയം നിൽക്കുന്ന സ്ഥലം റവന്യു രേഖകളിൽ തിരുവങ്ങൂർ അംശത്തിലായതു കൊണ്ടാണ്  പൂക്കാട് സ്ഥിതി ചെയ്തിട്ടും  വിദ്യാലയത്തിന് തിരുവങ്ങൂർ യു പി സ്കൂൾ എന്ന് പേര് വരാൻ കാരണം.ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്തു മലബാറിൻറെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ പ്രഭവ കേന്ദ്രമായിരുന്നു ചേമഞ്ചേരി. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ ആകൃഷ്ടരായി നിരവധി ചെറുപ്പക്കാർ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ സംഘടിച്ചു .ഭരണകൂടത്തിന്റെ ചൂഷണങ്ങൾക്കെതിരായ  തീപ്പന്തം അറിവിന്റെ തിരിനാളമാണെന്ന തിരിച്ചറിവിൽ നിന്ന് പ്രദേശത്തെ  പ്രമാണി കുടുംബാംഗങ്ങളും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കിഴക്കോത് ചന്തുക്കുട്ടിനായരും അനുജൻ കൃഷ്ണൻ നായരും സ്വന്തം വീട്ടുവരാന്തയിൽ ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിച്ചു അതാണ് ഇന്ന് കാണുന്ന തിരുവങ്ങൂർ യു പി സ്കൂൾ.
                           1916 ൽ ഈ വിദ്യാലയം 5  വരെ ക്ലാസ്സുകളുള്ള എൽ പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു 1934  ൽ വിദ്യാലയത്തിൽ 6  7 ക്ലാസുകൾ ആരംഭിക്കുകയും യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു.വിദ്യാലയത്തിന്റെ മാനേജരായിരുന്ന കീക്കോത്ത കൃഷ്ണൻ നായർ അന്തരിച്ചതിനെ തുടർന്ന് 1960  ൽ വിദ്യാലയത്തിന്റെ മാനേജരായി വി കുഞ്ഞിരാമൻ നായർ ചുമതലയേറ്റു. അദ്ദേഹം മാനേജരായി ചുമതലയേറ്റ ശേഷമാണു തിരുവങ്ങൂർ യു പി സ്കൂൾ ഇന്ന് കാണുന്ന നിലയിലേക്ക്  അഭിവൃദ്ധിപ്പെട്ടത് വിദ്യാലയത്തിൽ ഇന്ന് കാണുന്ന കെട്ടിടങ്ങളെല്ലാം നിർമ്മിക്കപ്പെട്ടത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. O V Swamikkuttimaster
  2. P Rghavan master
  3. T Balakrishnan master
  4. P Narayanan master

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=തിരുവങ്ങൂർ_യു_പി_എസ്&oldid=1070124" എന്ന താളിൽനിന്ന് ശേഖരിച്ചത്