പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി

പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി | |
---|---|
പ്രമാണം:PSVPMHSS,AYRAVON 1.jpeg | |
വിലാസം | |
ഐരവൺ, കോന്നി. ഐരവൺ , കോന്നി 689 691 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1936 |
വിവരങ്ങൾ | |
ഫോൺ | 04682242385 |
ഇമെയിൽ | psvpmhs38037@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38037 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗോപകുമാർ |
പ്രധാന അദ്ധ്യാപകൻ | ബിന്ദു കൃഷ്ണ |
അവസാനം തിരുത്തിയത് | |
25-11-2020 | 38037 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ദ്രാവിഡപ്പഴമയയോളം നീളുന്ന പെരുമയുടെ പൂർവപുണ്യവുമായി ചരിത്രത്തിന്റെ താളുകളിൽ ഇടം തേടിയ കോന്നി എന്ന ഗ്രാമം.കോന്നിയുടെഹൃദയഭാഗത്തുകൂടി ഒഴുകുന്ന അച്ചൻകോവിലാറിന് കിഴക്കേക്കരയിലാണ് മലയോര മേഖലയായ ഐരവൺ എന്നഗ്രാമം.അവിടെയാണ് പ്രശസ്തമായ പി.എസ്.വേലുപ്പിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. .
ചരിത്രം
തിരുവിതാംകൂർ ഗവ.സർവീസിൽ ഫോറസ്ട് റേഞ്ച്ഓഫീസറായിരുന്ന ശ്രീമാൻ പി.എസ്.വേലുപ്പിള്ള 1936ൽ 27 വിദ്യാര്ഥികളുമായി ആരംഭിച്ച രാമചന്ദ്രവിലാസം എൽ.പി.സ്കൂളാണ് ഇതിൻറാദിരൂപം..തിരുവിതാംകൂർ സർവകലാശാലയിലെ പ്രഥമ വനിതാ പ്രൊഫസറായിരുന്ന ശ്രീമതി. കോന്നിയുർ മീനാക്ഷിയമ്മ അവർകൾ പിതൃസ്മരണാർത്ഥം സ്കൂളിന് പി.എസ്.വേലുപ്പിള്ള മെമ്മോറിയൽ ഹൈസ്കൂൾ എന്ന് പുനർനാമകരണം ചെയ്തു.1964 ലാണ് ഇത് ഹൈസ്കൂളായത്.പിന്നീട് 2000 ത്തിലിത് ഹയർ സെക്കന്ഡറി സ്കൂളായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
എൻ.സി.സി
1969 ൽജില്ലയിലെ ആദ്യത്തെ എൻ.സി.സി. (ഗേൾസ് ഡിവിഷൻ) ആരംഭിച്ചു
1988 ൽ എൻ.സി.സി. (ബോയ്സ് ഡിവിഷൻ)ആരംഭിച്ചു
- .ജൂനിയർ റെഡ്ക്രോസ്
- സ്പോട്സ് ക്ലബ്ബ് .
- എസ്.പി.സി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
ശ്രീമതി കോന്നിയൂർ മീനാക്ഷിയമ്മയുടെ ചെറുമകനും വിദ്യാലയത്തിന്റെആദ്യകാല പ്രഥമാധ്യാപകനുംമാനേജരുമായിരുന്ന ശ്രീ കെ.എന്.രാഘവൻപിള്ളയുടെയും സ്കൂൾ പ്രഥമാധ്യാപികയായിരുന്നശ്രീമതി എം.കെ ലത യുടെയും മകനുമായ ശ്രീ.അജിത്കുമാർ(സി.ഇ.ഒ. സൈബർ പാർക്ക് കോഴിക്കോട്) ആണ് ഇപ്പോൾ സ്കൂളിന്റെ ഭരണം നടത്തുന്നത്.
കോന്നിയൂർ മീനാക്ഷിഅമ്മ
ചെങ്ങന്നൂർ പാണ്ടനാട് പ്രസിദ്ധമായ വഞ്ഞിപ്പുഴ മഠത്തിലെ പി എസ് വേലുപ്പിള്ളയുടെയും കുട്ടിയമ്മയുടെയും മകളായി 1901 മാർച്ച് 28ആം തീയതി കോന്നി മറ്റപ്പള്ളിൽ തറവാടിൽ ജനിച്ചു.മാതൃക അദ്ധ്യാപിക, സാഹിത്യകാരി,സ്ത്രീ ശാക്തീകരണ പ്രവർത്തക,വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക പ്രവർത്തക എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച മഹദ്‌വ്യക്തിത്തിനുടമയായിരുന്നു പ്രൊഫ കോന്നിയൂർ മീനാക്ഷിഅമ്മ.ഗാന്ധിജി തിരുവന്തപുരത്തു നടത്തിയ ഹിന്ദി പ്രഭാഷണങ്ങൾ മലയാളത്തിൽ തർജമ ചെയ്തതിലൂടെ ഗാന്ധിജിയുടെ ആദരവിനു പാത്രമായ മീനാക്ഷിഅമ്മ തന്റ ജീവിത്തത്തിലുടനീളം ഗാന്ധി ദർശനങ്ങൾക്ക് പ്രാധാന്യം കല്പിച്ചിരുന്നു . യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1924ൽ മലയാളത്തിലും സംസ്‌കൃതത്തിലും അഭിമാനകരമായി ജയിച്ചിറങ്ങുമ്പോൾ ആ കാലത്തെ അപൂർവം വനിതാ എം എ ബിരുദധാരികളിൽ ഒരാളായിരുന്ന മീനാക്ഷിഅമ്മ ആദ്യം തിരുവനതപുരം വിമൻസ് കോളേജിലും പിന്നീട് യൂണിവേഴ്സിറ്റി കോളേജിലും അധ്യാപികയായിരുന്നു.ഔദ്യോഗിക ജീവിതം തുടരുമ്പോഴു൦ തന്റെ ഗ്രാമത്തിലെ പാവപെട്ട കുട്ടികളുടെ വിദ്യാഭാസം ചെയ്യാനുള്ള അവസരമില്യമാ മീനാക്ഷി അമ്മയെ അസ്വസ്ഥമാക്കിയിരുന്നു. അങ്ങനെ പിതാവ് പി എസ് വേലുപ്പിള്ളയോടപ്പം ചേർന്ന് കോന്നിയിലെ ഐരവൺ എന്ന ചെറുഗ്രാമത്തിൽ ഒരു പള്ളിക്കൂടം തുടങ്ങി. അക്ഷരത്തിന്റെ വെളിച്ചം നാടിനു പകർന്നു നൽകിയ ആ സ്കൂളിന് ശ്രീരാമചന്ദ്രവിലാസം സ്കൂൾ എന്നുപേരിട്ടു. പിതാവിന്റെ മരണശേഷം അത് പിതാവിന്റെ ഓര്മകള്ക്കുമുന്പിൽ സമർപ്പിച്ചു പി എസ് വേലുപ്പിള്ള മെമ്മോറിയൽ സ്കൂൾ എന്നു നാമകരണം ചെയ്തു . പ്രൊഫ.എസ് ഗുപ്തൻ നായർ , എൻ കൃഷ്ണപിള്ള, ഓ എൻ വി കുറുപ്പ് , പുതുശേരി രാമചന്ദ്രൻ , തിരുനെല്ലൂർ കരുണാകകാരൻ , പന്മന രാമചന്ദ്രൻ നായർ ,അമ്പലപ്പുഴ രാമവർമ , ചെമ്മനം ചാക്കോ .പ്രൊഫ. എം കൃഷ്ണൻ നായർ , പ്രൊഫ. കെ കുമാരൻ നായർ , തിരുവനതപുരം കളക്ടറായിരുന്ന ഓമനകുഞ്ഞമ്മ , സുഗതകുമാരി , സുലോചനാദേവി ,നബീസ ഉമ്മാൾ,ജഗതി എൻ കെ ആചാരി , ഡി ജി പി കൃഷ്ണൻ നായർ തുടങ്ങിയവർ മീനാക്ഷിയമ്മ ടീച്ചറിന്റെ പ്രിയ ശിഷ്യരിൽ പെടുന്നു .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.എൻ.രാഘവൻ പിള്ള, എം.കെ.ലത, ശാരദാമ്മ, ആർ.സദാശിവൻ നായർ, മറിയാമ്മ തരകൻ, ജെ. ജഗദമ്മ, സി. എൻ. സോയ,പി.പ്രസന്ന കുമാരി,എം.ബി
,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അജിത് കുമാർ , ബാഷ മുഹമ്മദ് , ധന്യ , ബിജി , ഡോ സുഭാഷ് , ഡോ മുരളീകൃഷ്ണൻ , ഡോ ഗോപീകൃഷ്ണൻ
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പത്തനംതിട്ടയിൽ നിന്നും പുനലൂർ റൂട്ടിൽ 10.കി.മീ. അകലെ കോന്നി.
- അവിടെ നിന്നും മഞ്ഞക്കടമ്പ്-മാവനാൽ റോഡിൽ 3കി.മീ. അകല
��