ഉള്ളടക്കത്തിലേക്ക് പോവുക

ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
00:40, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohanji (സംവാദം | സംഭാവനകൾ)


Homeചരിത്രംസൗകര്യങ്ങൾഭരണംപി ടി എപൂർവ്വ വിദ്യാർത്ഥിനികൾഅംഗീകാരങ്ങൾ
സ്‌ക‌ൂൾ അറിയിപ്പ‌ുകൾ: മുഖ്യമന്ത്രിയുടെ ദ‌ുരിതാശ്വാസ നിധിയിലേക്കു കുട്ടികളിൽനിന്നുള്ള ധനശേഖരണം സെപ്റ്റംബർ 11 ന്.
ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി
വിലാസം
കരുനാഗാപ്പള്ളി

690518
,
കൊല്ലം ജില്ല
സ്ഥാപിതം01 - 10 - 1962
വിവരങ്ങൾ
ഫോൺ04762620073
ഇമെയിൽ41032kollam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41032 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൽ ‍ശ്രീലത
അവസാനം തിരുത്തിയത്
09-09-2018Mohanji


പ്രോജക്ടുകൾ






മികവിന്റെ കേന്ദ്രം

വിദ്യാഭ്യാസത്തിനായി മൈലുകൾ താണ്ടി പോകേണ്ടിയിരുന്ന കാലാത്ത് നാട്ടുകാർക്ക് ഒരുസ്കൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് തന്റെ മൂന്നര ഏക്കർ ഭൂമിയിൽ കരുനാഗാപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി 1916-ൽ ഇംഗ്ലീഷ് സ്കൂൾ ആയിട്ടാണ` ഈ സ്കൂൾ ആരംഭിച്ച്ത്. 1962-ൽ വേർതിരിച്ച് ഗേൾസ് ഹൈസ്കൂൾ നിലവിൽവന്നു.

വിദ്യാഭ്യാസരംഗത്ത് സമാനതകളില്ലാത്ത നേട്ടങ്ങളുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളുകൾ മാതൃകയാകുന്നു. അക്കാദമിക് രംഗത്തും ഭൗതികസാഹചര്യങ്ങളുടെ വിപുലീകരണത്തിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃകയായി ഈ സ്കൂളുകൾ മാറുകയാണ്. സാമൂഹ്യപരിഷ്കർത്താവും പണ്ഡിതനുമായിരുന്ന സി എസ് സുബ്രഹ്മണ്യൻപോറ്റി 1916ൽ സ്ഥാപിച്ച സ്കൂൾ രണ്ടുവർഷക്കാലം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ സമാപിച്ചു.. ശുചിത്വപദ്ധതി, സാന്ത്വന പരിരണം, ജൈവകൃഷി, ലൈബ്രറി, ദേശീയ പ്രദർശനം തുടങ്ങി ഒട്ടേറെ വൈവിധ്യപൂർണമായ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു. ഓണക്കാലത്ത് കുട്ടികൾ സംഘടിപ്പിച്ച സ്കൂൾ അങ്ങാടി ഏറെ ശ്രദ്ധേയമായി. ഇതിലൂടെ രണ്ട് ലക്ഷം രൂപയുടെ വിൽപ്പന നടന്നു. കൂടാതെ അക്കാദമിക് രംഗത്ത് എ ലീപ് ഇൻ ലേണിങ് അസിസ്റ്റൻസ് (alila)പ്രൊജക്ടും നടപ്പാക്കുന്നു. കൂടാതെ ആർട്ട് ആൻഡ് ക്രാഫ്റ്റ് സെന്റർ, ഡൈനിങ് ഹാൾ, വാനിരീക്ഷണകേന്ദ്രം, പ്ലാനിട്ടോറിയം, മെച്ചപ്പെട്ട കളിസ്ഥലം എന്നിവയുടെ പ്രവർത്തനവും തുടങ്ങിക്കഴിഞ്ഞു. എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ എ പ്ലസ് വാങ്ങി സ്കൂൾ ജില്ലയിൽ ഒന്നാമതെത്തി

.

പന്ത്രണ്ടായിരത്തിഅഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ള ശതാബ്ദി മന്ദിരമത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു. ഡോ. ടി എൻ സീമ എംപി, സി ദിവാകരൻ എംഎൽഎ എന്നിവരുയടെ വികസനഫണ്ട് ഉപയോഗിച്ച് ന്നിർമ്മിച്ച മൂന്നാംനിലയുടെ സമർപ്പണം 2017 ജനുവരി 27ന് നടക്കും . രണ്ടുകോടി രൂപയുടെ നിർമാണപ്രവർത്തനവും 15 ലക്ഷം രൂപയുടെ ഫർണിച്ചറുകളുടെ നിർമാണവും പൂർത്തിയായി. ഇതിൽ 28 ക്ലാസ്മുറികൾ, ശിശുസൗഹൃദ ടോയ്ലെറ്റുകൾ, പുൽത്തകിടി, നവീകരിച്ച കംപ്യൂട്ടർ ലാബ് എന്നിവയുണ്ട്. പിടിഎ മുൻകൈയെടുത്ത് കുടിവെളള ശുദ്ധീകരണ പ്ലാന്റും മാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞു. ക്ലബ് പ്രവര്ത്തനങ്ങൾക്കായീ 200പേര്ക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ആർക്കിടെക്ട് ജി ശങ്കറാണ് കെട്ടിടങ്ങളുടെയും മനോഹരമായ ഗേറ്റിന്റെയും രൂപകൽപ്പന നിർവഹിച്ചിട്ടുള്ളത്. അന്താരാഷ്ട്ര തലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേൻമാനിലവാരത്തിന് നൽകപ്പെടുന്ന ഐ.എസ്.ഒ സർട്ടിഫിക്കറ്റ് 2016 ആഗസ്റ്റ് 18 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് കൈമാറി. ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിത്. കരുനാഗാപ്പള്ള, കുലശേഖരപുരം, ആലപ്പാട്, തൊടിയൂ൪, മൈനാഗപ്പള്ളി, തഴവ,പന്മന പ‍‍ഞ്ചായത്തുകളില്നിന്ന് ഒരു രൂപ അംഗത്വഫീസ് നല്കി അംഗമാകുന്നവർ ചേർന്നു തെരഞ്ഞെടുക്കുന്ന ഒമ്പതംഗ ഭരണസമിതി അഞ്ച് വർഷക്കാലം ഭരണം നടത്തുന്നു. ഭരണസമിതി സെക്രട്ടറിയാണ് മാനേജർ. പ്രൊഫ. ആർ ചന്ദ്രശേഖരപിള്ള മാനേജരായും എ കെ രാധാകൃഷ്ണപിള്ള പ്രസിഡന്റായുമുള കമ്മിറ്റിയാണ് ഇപ്പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.


മികവുകൾ

  • ISO 9001 : 2015 സർട്ടിഫിക്കറ്റ് ലഭിച്ച പൊതുവിദ്യാലയം
  • 2018 S S L C പരീക്ഷയിൽ കൊല്ലം റവന്യ‌ു ജില്ലയിൽ ഏറ്റവും കൂടുതൽ Full A+ നേടിയ വിദ്യാലയം (114)
  • 2018 S S L C പരീക്ഷയിൽ കൊല്ലം റവന്യ‌ു ജില്ലയിൽ അഞ്ഞ‌ൂറിലധികം കുട്ടികൾ പരീക്ഷ എഴ‌ുതി 100% വി‍ജയം നേടിയ ഏകവിദ്യാലയം.
  • ഈ സ്ക‌ൂൾ തുടക്കം ക‌ുറിച്ച ക്യാപ്റ്റൻ ലക്ഷ്‌മി പെയിൻ & പാലിയേറ്റീവ് കെയർ ഇന്ന് ജില്ലയിലെ ഏറ്റവും വലിയ പാലിയേറ്റീവ് പ്രസ്ഥാനം.
  • എല്ലാ ഹൈസ്‌കൂൾ ക്ലാസ്സ് മുറികളും ഹൈ-ടെക്(41 Rooms)
  • പെൺക‌ുട്ടി - ശാക്തീകരണ കേന്ദ്രം
  • അക്കാദമിക നിലവാരം ഉയർത്താൻ ALILA ( A LEAP IN LEARNING ASSISTANCE)പ്രോജക്‌ട്.
  • സംസ്ഥാന - ദേശീയ വേദികളിൽ തിളക്കമാർന്ന പ്രകടനങ്ങൾ.
  • ഉന്നത - സർവ്വകലാശാല പരീക്ഷകളിൽ ഇവിടെ പഠിച്ചിറങ്ങിയ കുട്ടികൾ തുടർച്ചയായി ഒന്നാം റാങ്ക് ജേതാക്കളാക‌ുന്ന‌ു.
  • പാഠ്യേതര പ്രവർത്തനങ്ങൾക്ക‌ു മലയാള മനോരമ നല്ലപാഠം പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ.

മലയാളം
ഇംഗ്ലീഷ്
ഹിന്ദി
ചരിത്രം
സയൻസ്
ഐ.ടി
സംസ്കൃതം
അറബി

















വഴികാട്ടി

{{#multimaps: 9.0582514,76.533571| width=800px | zoom=16 }}