പടനായർകുളങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
പടനായകൻമാകുടെ നാട്- പടനായർകുളങ്ങര

അറുമുഖൻ പിളളയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ സൈന്യം കരുനാഗപ്പളളി പിടിച്ചടക്കി. പടയ്ക്ക് ആവശ്യമായ നായകന്മാരേയും നായന്മാരേയും തെരഞ്ഞെടുത്ത കരുനാഗപ്പളളിയിലെ പടനായർകുളങ്ങര ഇന്നും ചരിത്ര സാക്ഷ്യമായി നിലകൊളളുന്നു. ദളവാമാർ താമസിച്ചു പടകളെ തിരഞ്ഞെടുത്ത ദളവാ മഠങ്ങളും പടകൾക്ക് ആവശ്യമായ ആയുധാഭ്യാസം നൽകിയ തിരുവൂർകളരി, കുറുങ്ങാട്ട്കളരി എന്നിവയുടെ അവശിഷ്ടങ്ങളും ഇവിടെ കാണാം. രാജാവിന്റെ പടയിലേക്ക് നായന്മാരേയും നായകന്മാരേയും തെരഞ്ഞെടുത്തതിന്റെ പാരിതോഷികമായി വസ്തുക്കൾ കരമൊഴിവായി വിട്ടുകൊടുക്കുന്ന സമ്പ്രദായം കരുനാഗപ്പളളിയിൽ നിലനിന്നിരുന്നു. രാജകൊട്ടാരത്തിലേക്ക് ഉത്സവത്തിനും സദ്യക്കും സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നതിനും മറ്റ് സേവനങ്ങൾക്കും വേണ്ടിയാണ് ഈ വിരുത്തി സമ്പ്രദായം ഏർപ്പെടുത്തിയത്. 1904-ൽ നിയമം മൂലം നായർ വിരുത്തി സമ്പ്രദായം അവസാനിപ്പിച്ചെങ്കിലും കൈവശക്കാർക്ക് കൈവശാവകാശം ലഭിച്ചു. വാളും പരിചയും കൊണ്ടുളള പഴയ ആയോധനവിദ്യ കരുനാഗപ്പളളിയിൽ നിന്നും ലഭിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഇന്നും അത് ഉത്സവചടങ്ങായി ഓച്ചിറ പടനിലഘോഷത്തിൽ കരുനാഗപ്പളളിയുടെ പങ്കാളിത്തം.

"https://schoolwiki.in/index.php?title=പടനായർകുളങ്ങര&oldid=533317" എന്ന താളിൽനിന്ന് ശേഖരിച്ചത്