കഴിഞ്ഞ രണ്ട് വർഷമായി (2016-17,2017-18) പി ടി എ നടത്തിയ പ്രവർത്തനങ്ങൾ

  • പെൺകുട്ടികൾക്കായുള്ള ടോയിലറ്റുകളിൽ രണ്ട് ഇടങ്ങളിൽ ഇൻസിനറേറ്ററുകൾ സ്ഥാപിച്ചു
  • സ്കൂളിലെ ഖരമാലിന്യങ്ങൾ സംസ്ക്കരിക്കാൻ മണിക്കൂറിൽ അമ്പത് കിലോ സംസ്കരണശേഷിയുള്ള ഗ്രീൻ ഓക്സിഗാഡ് ഇൻസിനറേറ്റർ സ്ഥാപിച്ചു.
  • സ്കൂളിലെ രണ്ടായിരത്തിൽപരം കുട്ടികൾക്കും അധ്യാപകർക്കും ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കാനും കുട്ടികൾക്ക് മാലിന്യമുക്തമായ ജലത്തിൽ ആഹാരം പാകംചെയ്യാനുമായി രണ്ട് വാട്ടർപ്യൂരിഫയറുകളും ജലത്തിന്റെ സുഗമമായ വിതരണത്തിന് പന്ത്രണ്ട് ടാപ്പുകളും സ്ഥാപിച്ചു.
  • അവ ഗ്രിൽമറയിട്ട് സുരക്ഷിതമാക്കി.
  • ഉച്ചഭക്ഷണ സമയത്തെയും ശുചിമുറികളിലെയും ജലക്ഷാമം പരിഹരിക്കാൻ രണ്ട് കുഴൽ കിണറുകളും രണ്ട് വാട്ടർടാങ്കുകളും സ്ഥാപിച്ച് ജലക്ഷാമത്തിന് ശാശ്വത പരിഹാരമാക്കി.
  • വിശാലമായ കാമ്പൗണ്ടിൽ വിവിധ കെട്ടിടങ്ങളിലായാണ് സ്കൂളിലെ അമ്പത്തിനാല് ക്ലാസ്സ്മുറികൾ പ്രവർത്തിക്കുന്നത് എല്ലായിടത്തും വ്യക്തതയോടെ സ്കൂൾ ബെല്ലുകൾ കേൾക്കാത്തതും സ്കൂൾ അറിയിപ്പുകൾ എല്ലാകുട്ടികളിലും എത്തികാൻ പ്രയാസം അനുഭവപ്പുടുന്നതും എല്ലാക്ലാസ്സിലെയും കുട്ടികൾക്ക് (രണ്ടായിരത്തിൽപരംകുട്ടികൾ)ഒന്നിച്ച് അസംബ്ലിനടത്താൻ സൗകര്യമില്ലാത്തതിനാൽ ക്ലാസ്സുകളിൽനിന്ന് തന്നെ പൊതു അസംബ്ലി നടത്താനും കുട്ടികളുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണ ഇടവേളയിൽ നടക്കുന്ന സ്കൂൾ റേഡിയോയിലെ പരിപാടികൾ എല്ലാക്ലാസ്സുകളിലെയും കുട്ടികൾക്ക് ലഭ്യമാക്കാനും പി ടി എ ക്ലാസ്സ് മുറികളിലും കോറിഡോറുകളിലുമായി അറുപത് സ്പീക്കറുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു.
  • എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിക്കുകയും ലൈറ്റും ഫാനും സ്ഥാപിക്കുകയും ചെയ്തു.
  • കൂടാതെ ക്ലാസ്സ്റൂം ഫർണ്ണീച്ചറുകളുടെ കുറവ് പരിഹരികികുന്നതിന് മാനേജ്മെന്റിനെ സാമ്പത്തികമായി സഹായിക്കുന്നു.
  • സ്കൂൾ സൗന്ദര്യ വത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാനേജ് മെന്റിന്റെ സഹായത്തോടെ സ്കൂൾ ഓഫീസിന് മുൻവശം മനോഹരമായ ഗാർഡൻ സ്ഥാപിച്ച് പരിപാലിക്കുന്നു.
  • ഒപ്പം ജൈവവൈവിധ്യ പാർക്കിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ഇതിനോടകം ആറായിരത്തിലധികം രൂപയുടെ വൃക്ഷത്തൈകൾ വാങ്ങി നട്ടു പരിപാലിക്കുന്നു.
  • സ്കൂൾ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പി ടി എ സ്കൂൾ ഗേറ്റിൽ ഇരുപതുമാസമായി സെക്യൂറിറ്റിയെ നിയമിച്ച് ശമ്പളം നൽകുന്നു.
  • ശുചിമുറി പരിപാലനത്തിന് സ്കൂൾ ജീവനക്കാർക്ക് പുറമേ ഒരു അധിക ജീവനക്കാരിയെ താത്കാലിക അടിസ്ഥാനത്തിൽ നിയമിച്ചു. ശുചിമുറി കൂടുതൽ ഗേൾസ് ഫ്രെണ്ടിലിയാക്കാൻ ഇതുവഴി സാധിക്കുന്നു. പെൺകുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് നടപ്പിലാക്കിവരുന്ന കുമാരി പ്രോജക്ടിന്റെ പി ടി എ പിന്തുണ പ്രവർത്തനം കൂടിയാണിത്.
  • സ്കൂൾ അക്ഷര സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ലൈബ്രറി പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകികൊണ്ട് പി ടി എ പൂർവ്വവിദ്യാർത്ഥികളുടെ സഹകരണത്തോടെ മുപ്പത്തിയഞ്ച് ക്ലാസ്സുകളിൽ ഓരോന്നിനും അയ്യായിരം രൂപവീതമുള്ള ചിലവായ സ്റ്റീലലമാരകൾ വാങ്ങി സ്ഥാപിച്ചുനൽകി. അവയിൽ പുസ്തകങ്ങൾ കുട്ടികൾ ശേഖരിച്ചുവരുന്നു.
  • എണ്ണൂറിലധികം കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്ന ഇവിടെ ഒമ്പത്,പത്ത് ക്ലാസ്സുകളിലെ ഇരുനൂറിലധികം കുട്ടികളും ഉച്ചഭക്ഷണം കഴിക്കുന്നു. ഇവരുടെ ഭക്ഷണം പോഷക സമൃധമാക്കാൻ പി ടി എ അധിക വിഭവങ്ങൾ വാങ്ങി നൽകുന്നതിനൊപ്പം വെക്കാനും വിളമ്പാനുമുള്ള പാത്രങ്ങളും വാങ്ങിനൽകി.
  • ഹൈടെക് ക്ലാസ്സ്മുറികൾ ഒരുക്കുന്നതിന്റെ ഭാഗമായി പത്ത് ക്ലാസ്സ്മുറികളും വരാന്തയും ടൈൽപാകി ഡസ്റ്റ് ഫ്രീയാക്കി ജനാലകളും വാതിലുകളും ബലപ്പെടുത്തി പൂട്ടുകൾ പിടിപ്പിച്ചു.
  • നാൽപ്പതു ക്ലാസ്സ്മുറികളിൽ ഹൈടെക്ക് ക്ലാസ്സുകളിലെ ലാപ്‌ടോപ്പും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കാൻ പ്രത്യേക ബോക്‌സുകൾ സ്ഥാപിച്ച‌ു

പി ടി എ യുടെ അക്കാദമിക ഇടപ്പെടലുകൾ

  • എല്ലാ പി ടി എ, എം പി ടി എ യോഗങ്ങളിലും അക്കാദമിക പ്രവർത്തന റിപ്പോർട്ട് അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ചചെയ്യുന്നു. പരിഹാര പ്രവർത്തനങ്ങൾ നിർദ്ദേശിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു.
  • ടേം പരീക്ഷക്കു പുറമെ തുടർ മൂല്ല്യനിർണ്ണയ പ്രക്രിയയുടെ ഭാഗമായി മിഡ്ടേം വിലയിരുത്തലകൾ നടത്തുന്നു.രണ്ട് മാസത്തിലൊരിക്കൽ ക്ലാസ്സ് പി ടി എകൾ ചേർന്ന് പഠന പുരോഗതി വിലയിരുത്തുന്നു.
  • എസ് എസ് എൽ സി കുട്ടികൾക്കു പി ടി എ യുടെ സഹായത്തോടെ വൈകിട്ട് നാലു മുതൽ അഞ്ചുവരെ അധിക സമയ ക്ലാസ്സുകൾ നടത്തുന്നു.
  • ട്യൂഷൻ സൗകര്യമില്ലാത്തതും അധിക സഹായം ആഗ്രഹിക്കുന്നതുമായ കുട്ടികൾക്കു ഡിസംബർ മാസം മുതൽ നൈറ്റ് ക്ലാസ്സുകൾ നടത്തുന്നു.
  • ജനുവരി മുതൽ സ്കൂൾ പ്രവർത്തി സമയത്തിന്ശേഷം എല്ലാ വിഷയങ്ങളും യൂണിറ്റടിസ്ഥാനത്തിൽ വിലയിരുത്തുന്നു.
  • രക്ഷാകർത്താക്കളുമായി നിരന്തരം ആശയ വിനിമയം നടത്തി ഓരോ കുട്ടിയുടെയും പഠന പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നു.

വിദ്യാരംഭം കുഞ്ഞോമനകൾക്ക് ആദ്യാക്ഷരം കുറിക്കാൻ അവസരം ഒരുക്കി.

പുണ്യക്ഷേത്രങ്ങൾക്കും സാംസ്കാരിക കേന്ദ്രങ്ങൾക്കുമൊപ്പം മതാതീത സങ്കല്പമനുസരിച്ച് ഈ വർഷത്തെ വിദ്യാരംഭ ദിനത്തിൽ അക്ഷരങ്ങളിലൂടെ അറിവിന്റെ ലോകത്തേക്ക് ചുവട് വെക്കുന്ന കു‍ഞ്ഞോമനകൾക്ക് ആദ്യാക്ഷരം കുറിക്കാൻ നൂറിന്റെ നിറവീൽ നിൽക്കുന്ന അക്ഷര മുത്തശ്ശിയുടെ മടിത്തട്ടിൽ ഇടമൊരുക്കി സ്‌ക‌ൂൾ പി ടി എ. സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത ദീപംതെളിച്ചതോടെ ചടങ്ങുകൾ ആരംഭിച്ചു. പി ടി എ പ്രസിഡന്റ് ദേശീയ അധ്യാപക അവാർഡ് ജേതാവ‍ുമായ ശ്രീ. കെ ജി ശിവപ്രസാദ്, ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപാൾ ശ്രീമതി ബിന്ദു ആർ ശേഖർ സ്കൂൾ മാനേജർ പ്രൊഫ. ആർ.ചന്ദ്രശേഖരൻ പിള്ള ഹെഡ്മിസ്ട്രസ്സ് എൽ.ശ്രീലത ഡോ.നിസ്സാർ, ശ്രീ അനിൽ മുഹമ്മദ് മുൻ അദ്ധ്യാപകൻ ശ്രീ എം സുഗതൻ എന്നിവർ കുട്ടികളെ ആദ്യാക്ഷരം എഴുതിച്ചു. കുട്ടികൾക്ക് അക്ഷരകിറ്റും മധുരവും നൽകി.

പി ടി എ യുടെ ഇടപെടലുകൾമൂലം സ്കൂളിന് ലഭിച്ച - ISO 9001:2015 അംഗീകാരം

അന്താരാഷ്ട്ര തലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേന്മാനിലവാരത്തിന് നൽകപ്പെടുന്ന ഐ.എസ്.ഒ സർട്ടിഫിക്കറ്റ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിന് ലഭിച്ചു. ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിത്. മാസങ്ങൾക്ക് മുൻപ് പഠനസംഘം സ്‌കൂൾ സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. രണ്ടായിരത്തി പതിനാറ് ആഗസ്റ്റ് അഞ്ചിനാണ് അംഗീകാരം ലഭിച്ച് കൊണ്ടുളള അറിയിപ്പ് സ്‌കൂളിൽ ലഭിക്കുന്നത്. മികച്ച അക്കാദമിക് അന്തരീക്ഷം, ശുചിത്വ പൂർണ്ണവും സ്ത്രീ സൗഹൃദപരവുമായ ശുചി മുറികൾ, ശുദ്ധീകരിച്ച് അണുവിമുകതമാക്കി സുലഭമായി ലഭിക്കുന്ന കുടിവെള്ളം, മികച്ച ലൈബ്രറി, ലബോറട്ടറി സംവിധാനങ്ങൾ, പരിസ്ഥിതി സൗഹൃദമായ വിദ്യാലയ അന്തരീക്ഷം, പഠനാനുബന്ധ പാഠ്യേതര പ്രവർത്തനങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നീ ഘടകങ്ങൾ വിലയിരുത്തിയാണ് സർട്ടിഫിക്കറ്റ് നൽകിയത്.

വിദ്യാർത്ഥി പ്രവേശനത്തിൽ തുടർച്ചയായവർദ്ധനവിന് പി ടി എ പ്രധാനപങ്കാണ് വഹിച്ചത്.

2000മുതൽ ഡിവിഷനുകളുടെ എണ്ണത്തിൽ കുറവ് വരുന്നില്ല.തുടർച്ചയായ വർദ്ധനവുമാത്രം. അൺ ഇക്കണോമിക്കുകളായും കൊഴിഞ്ഞ് പോക്കുകളായും സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ വിദ്യാലയങ്ങൾ അടച്ചു പൂട്ടൽ ഭീക്ഷണി നേരിട്ട കാലഘട്ടത്തിലാണ് ഈ വിദ്യാലയം പൊതുവിദ്യാലയ സംരക്ഷണത്തിന്റെ മഹനീയ മാതൃകയുമായി ജനമനസുകളിൽ ഇടം പിടിച്ചത്. പഠന സമയങ്ങൾക്കപ്പുറം നാട്ടിലെ സാംസ്കാരിക പരിപാടികൾക്ക് അവസരം ഒരുക്കിനൽകി ഇന്നാടിന്റെ സാംസ്കാരിക കേന്ദ്രമായിമാറുന്ന മനോഹരകാഴ്ചയാണ് ഇവിടെ കാണാൻ കഴിയുന്നത്.

കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിന് പി ടി എ നടത്തുന്ന പ്രവർത്തനങ്ങൾ

* യോഗ .

  • കരാട്ടെ
  • കുംഫു
  • റോളർ സ്കേറ്റിങ് തുടങ്ങിയ കായിക പരിശീലന പരിപാടികൾ.
  • കലാ-കായിക പരിശീലനങ്ങൾ.

കരുനാഗപ്പള്ളി മഹോത്സവം

സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമാതി വിജ്ഞാനത്തിന്റെ കലയുടെ വാണിജ്യത്തിന്റെ ഉല്ലാസത്തിന്റെ വിസ്മയ കാഴ്ച്ചകളൊരുക്കി സ്കൂൾ ശതാബ്ദി ആഘോഷകമ്മിറ്റി, ഭരണസമിതി,പി ടി എ, സ്റ്റാഫ് കൗൺസിൽ എന്നിവയുടെ നേത്രത്വത്തിൽ പതിനൊന്ന് ദിനരാത്രങ്ങൾ നീണ്ടുമിന്ന ദേശീയ പ്രദർശനം സംഘഠടിപ്പിച്ചു.

പ്രധാന പവലിയനുകൾ

1. ശാസ്ത്ര സാങ്കേതിക വക‌ുപ്പ് ,
2. ഫിലാറ്റലി ,
3. ഹെറിറ്റേജ് & ആർക്കിയോളജി ,
4. ഫ്ലവർ ഷോ ,
5. പുസ്തകോത്സവം ,
6. ISRO ,
7. ട്രൈബൽ വില്ലേജ് ,
8. പെറ്റ് ഷോ ,
9. അക്വാ ഷോ ,
10. മെഡിക്കൽ കോളേജ് ,
11. PRD ,
12. ടൂറിസം ,
13.KSEB ,
14.NTPC ,
15.KMML ,
16. ഫോറസ്റ്റ് ,
17. മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ,
18.KEL ,
19. സ്വാന്തന പരിചരണം ,
19. കേരള നിയമസഭ,
20. കേരള കശുവണ്ടി വികസന കോർപ്പറേഷൻ ,
21.ലളിതകലാ അക്കാദമി ,
22.ഫാം ഇൻഫർമേഷൻ ബ്യൂറോ ,
23. ട്രാക്കോ കേബിൾസ് ,
24. കേരള സോപ്സ് & ഓയിൽസ് ,
25. കെ ബിപ്,
26.250തിൽപരം വ്യാപാര സ്റ്റാളുകൾ,
27.അമ്യൂസ്മെന്റെ പാർക്ക്,
28.വിനോദ ഗയിമുകൾ,
29, ചിൽഡ്രൻസ് പാർക്ക്,
30. ഈ വിദ്യാലയത്തിലെ കുട്ടികളുടെ മികവുകളുടെ പ്രദർശനം.

പ്രധാന പരിപാടികൾ

  • 7.04.17 രാത്രി നൃത്തോത്സവം ,
  • 8.04.17 രാത്രി എരഞ്ഞോളി മൂസ, സീമ രമേശ് മാപ്പിളപ്പാട്ട് ,
  • 9.04.17 ഗാനസന്ധ്യ അരിസ്റ്റോ സുരേഷും സംഘവും ,
  • 10.04.17 ഇന്ത്യൻ ലജൻഡ് മ്യൂസിക് ,
  • 11.04.17 ഗോത്ര ഗാഥ, വയനാട് നാട്ട് കൂട്ടം ,
  • 12.04.17 ഗാനമേള വിധു പ്രതാപ് ,
  • 13.04.17 നൃത്ത നിശ ,
  • 14.04.17 മ്യൂസിക് നൈറ്റ് | Kബാന്റ് ,
  • 15.04.17 ടാലന്റ് ഷോ ഉഗ്രം ഉജ്ജ്വലം ,
  • 16.04.17 പട്ടുറുമാൽ ,
  • 17.04.17 കോമഡി ഷോ.

ദേശീയ പ്രദർശനം അക്ഷരാർത്ഥത്തിൽ സാംസ്കാരിക കരുനാഗപ്പള്ളിയുടെ ചരിത്രത്തിൽ ഇന്നേവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും അവിസ്മരണീയവുമായി മാറി. ഒരു വിദ്യാലയത്തിന്റെ ആഘോഷം ഒരു നാടിന്റെ ആകെ ഉത്സവമായിമാറുന്ന അതിനോഹരമായ കഴ്ച. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരിൽ സാധാരണക്കാരായവർ മുതൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ വരെയുള്ളവരുടെ പങ്കാളിത്തംകൊണ്ട് സമ്പന്നമായ മഘോത്സവം. പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തകരെ ഇത് തെല്ലോന്നുമല്ല പ്രചോദിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്തതു.

പഠഠനത്തിൽ പ്രാദേശിക വിഭവങ്ങൾ (മനുഷ്യ വിഭവശേഷി ഉൾപ്പെടെ) പ്രയോജന പ്പെടുത്താൻ ഇടപെടൽ

സിനിമ പഠന ക്ലാസ്സ്

ചലചിത്ര നിർമ്മാണത്തിന്റെ അണിയറ വിശേഷങ്ങൽ കുട്ടികൾക്ക് മുന്നിൽ തുറന്ന് കാട്ടികൊണ്ട് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടന്ന സിനിമ പഠന ക്ലാസ്സ് ശ്രദ്ധേയമായി. പ്രശസ്ത പുസ്തക രചയിതാവും കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായ ഡോ: പി.കെ. ഗോപനാണ് "സിനിമ വിവിധ ഘട്ടങ്ങളിൽ " എന്ന വിഷയത്തിൽ ക്ലാസ്സുകൾ നയിച്ചു. പുതിയ പാഠ്യപദ്ധതിയിൽ ചലചിത്രങ്ങളും ചലചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ ഉൾപ്പെടുത്തപ്പെട്ട സാഹചര്യത്തിലാണ് സ്കൂൾ നല്ലപാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇത്തരമൊരു ക്ലാസ്സ് സംഘടിപ്പിച്ചത്. സിനിമയെക്കുറിച്ച് ഓരോ യൂണിറ്റ് വീതം പത്താം ക്ലാസ്സ് ഇംഗ്ലീഷ് , ഹിന്ദി പാഠപുസ്തകങ്ങളിൽ പാഠ്യവിഷയമായുണ്ട്. സെക്കന്റുകൾ ദൈർഘ്യമുള്ള ഷോട്ടുകൾക്കു പിന്നിൽ അണിയറ പ്രവർത്തകർ അനുഭവിക്കേണ്ടി വരുന്ന യാതനകൾ ഇന്ത്യയിലെ എക്കാലത്തേയും മികച്ച സംവിധായകൻ സത്യജിത്ത് റേയുടെ അനുഭവങ്ങളിലൂടെ മനസ്സിലാക്കാൻ സാധിച്ചു. 36 സിനിമകളിൽനിന്ന് 32 അന്താരാഷ്ട്ര അവാർഡുകൾ നേടിയ ആ മഹാപ്രതിഭയെ അടുത്തറിയാൻ ക്ലാസ്സ്സഹായിച്ചു. ഇറാനിയൻ സംവിധായകനായ മജീദ് മജീദിയുടെ 'Children's Heaven' എന്ന ചലചിത്രവും സെമിനാറിൽ ചർച്ച ചെയ്യപ്പെടിടു. ഷൂട്ടിങ്, എഡിറ്റിങ്, സൗണ്ട് മിക്സിങ്, വിവിധതരം ‍ഷോട്ടുകൾ, ക്യാമറ ആങ്കിൾ എന്നിവയിൽ തുടങ്ങി ചലചിത്ര ആസ്വാദന രീതിവരെ സെമിനാറിൽ ചർച്ച ചെയ്യപ്പെട്ടു. പാഠഭാഗങ്ങൾ ആഴത്തിൽ മനസിലാക്കുവാനും നിത്യേന നാം കാണുന്ന സിനിമയുടെ കാണാപ്പുറങ്ങൾ മനസിലാക്കുവാനും സെമിനാർ സഹായിച്ചെന്നു കുട്ടികൾ അഭിപ്രായപ്പെട്ടു. രണ്ട് ബാച്ചായി സ്കൂളിലെ പതിനൊന്ന് ഡിവിഷനുകളിൽ പഠിക്കുന്ന അഞ്ഞൂറിലാധികം കുട്ടികൾക്കാണ് ക്ലാസ്സ് ലഭിച്ചത്.

ബഹിരാകാശ ക്ലാസ്സ്

സ്കൂൾ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തിലേ ശാസ്ത്രജ്ഞൻ ശ്രീ അൻസർ സ്കൂലിലെത്തി ഭാരതീയ ബഹിരാകാശ പര്യവേഷണം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ ഡിജിറ്റൽ മീഡിയായുടെ സഹായത്തോടെ ക്ലാസ്സെടുത്തു. കുട്ടികൾക്കൊപ്പം അധ്യാപകരും ക്ലാസ്സിൽ പങ്കെടുത്തു. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ക്ലാസ്സ് ഒരുമണിക്ക് അവസാനിച്ചു. സ്കൂൾ മാനേജർ പ്രൊഫ: ആർ ചന്ദ്രശേഖരൻ പിള്ള ഉദ്ഘാടനം നിർവ്വഹിച്ചു. ബഹിരാകാശ വാരത്തോടനുബന്ധിച്ച് ശാസ്ത്ര സിനിമ പ്രദർശനം, ശാസ്ത്ര നാടക അവതരണം എന്നിവയും സംഘടിപ്പിച്ചു. കുട്ടികൾ ശാസ്ത്ര മാസിക തയ്യാറാക്കി.

ഗണിതശാസ്ത്ര സെമിനാർ

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ & ബോയിസ് ഹയർ സെക്കന്ററി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എസ് എസ് എൽ സി പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ ഗണിത ശാസ്ത്ര ശില്പശാല സ്കൂൾ ഗണിത ശാസ്ത്ര പാഠപുസ്തകങ്ങളുടെ നിർമ്മാതാവും കേരള യൂണിവേഴ്സിറ്റി ഗണിത ശാസ്ത്രം മുൻ മേധാവിയുമായ ഡോ: ഈ . കൃഷ്ണൻ ക്ലാസ്സ് നയിക്കുന്നു. സ്കൂൾ മാനേജർ പ്രൊഫ: ആർ.ചന്ദ്രശേഖരപിള്ള ഉദ്ഘാടനം നിർവ്വഹിച്ചു.സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ.പി.ആർ.വസന്തൻ, ഫ്രൊഫ:ആർ.രാധാകൃഷ്ണപിള്ള, സംസ്ഥാന അദ്യാപക അവാർഡ് ജേതാവ് ശ്രീ സുനിൽ കുമാർ, പ്രിൻസിപാൾ ബിന്ദു ആർ ശേഖർ, ഹെഡ്മാസ് ട്രസ്റ്റ് മാരായ ശ്രീമതി.എൽ.ശ്രീലത, ശ്രീമതി മേരി ടി അലക്സ്, ശ്രീ.ജി.പി .അനിൽ തുടങ്ങയവർ സംസാരിച്ചു.കരുനാഗപ്പള്ളി സബ്ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളും ശില്പശാലയിൽ പങ്കെടുത്തു.

എൻഡോവ്മെന്റ്കൾ

എസ് എസ് എൽ സിക്കും മറ്റ് ഉയർന്ന പരീക്ഷകളിലും കലാ-കായിക-മേള കളിലും ഉന്നത വി‍ജയം നേടുന്ന കുട്ടികൾക്കും പഠന മികവിന് സ്കോളർഷിപ്പുകൾ നേടുന്ന കുട്ടികൾക്കും മികച്ച വിജയം നേടുന്ന പൂർവ്വ വിദ്യാർത്ഥികൾക്കും പി ടി എയും എം പി ടി എയും എർപ്പെടുത്തിയിട്ടുള്ള അവാർഡുകൾ കലോത്സവ സമാപന സമ്മേളനത്തിലും പ്രവേശനോത്സവത്തിലും വിതരണം ചെയ്യ‌ുന്നു. .