സെന്റ് തോമസ് എച്ച് എസ് തിരൂർ
സെന്റ് തോമസ് എച്ച് എസ് തിരൂർ | |
---|---|
പ്രമാണം:/home/user/Desktop/myschool.jpg | |
വിലാസം | |
തിരൂർ തിരൂർ, എംജി. കാവ് പി.ഒ, , തൃശൂർ 680581 , തൃശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1915 |
വിവരങ്ങൾ | |
ഫോൺ | 04872200730 |
ഇമെയിൽ | st.thomashsthiroor@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 22022 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | തൃശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫാ.വർഗീസ് തരകൻ |
പ്രധാന അദ്ധ്യാപകൻ | ഫാ.വർഗീസ് തരകൻ |
അവസാനം തിരുത്തിയത് | |
02-08-2018 | 22022 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശൂർ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നായ സെന്റ് തോമസ് ഹൈസ്കൂള് , നഗരത്തില് നിന്നു 8 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1915ല് സെന്റ് തോമസ് പ്രൈമറി വിദ്യാലയമായി ആരംഭിച്ച സ്കൂൾ ഇന്ന് തൃശൂർ ജില്ലയിലെ പ്രശസ്തമായ ഹയർ സെക്കന്ററി വിദ്യാലയമായി നിലകൊളളുന്നു.
ചരിത്രം
1915-ല് റവ. ഫാ. മാത്യു പാലയൂര് ആരംഭിച്ച പ്രൈമറി സ്കൂൾ 1943-ല് ഹൈസ്കൂള് ആയി ഉയര്ത്തപ്പെട്ടു. ശ്രീ. കെ. രാമപ്പണിക്കര് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2001-2002-ല് കമ്പ്യുട്ടര് ക്ലാസ്സ് ആരംഭിച്ചു. 2004 മുതല് ഇംഗ്ലിഷ് മീഡിയവും സ്പെഷ്യല് യൂണിഫോമും നടപ്പിലാക്കി.1997-1998-ലെ എസ്.എസ്.എല്.സി പരീക്ഷയില് സിമി ജോസ് പതിമൂന്നാം റാങ്ക് നേടി. 2007-2008, 2008-2009 എന്നീ വര്ഷങളില്എസ്.എസ്.എല്.സി പരീക്ഷയില് 100% വിജയംനേടാനും സാധിച്ചു.2009-2010 വര്ഷത്തിലും ഈ വിജയം ആവര്ത്തിച്ചു (309). 2010-2011 അധ്യയനവര്ഷത്തില് വിദ്യാര്ഥികളെയെല്ലാം ജയിപ്പിച്ച് ഈ നേട്ടം ആവര്ത്തിച്ചു (333).2011-2012 അധ്യയനവര്ഷത്തിൽ 325 വിദ്യാർഥികളെ പരീക്ഷക്കിരുത്തി എല്ലാവരും വിജയിചു. അതിരൂപ്തയിൽ ഒന്നാമതായി.2016-17 എസ്.എസ്.എൽ. സിക്ക് എല്ലാ കുട്ടികളും വിജയിച്ച് സ്കൂളിന്റെ സൽകീർത്തി നിലനിർത്തി. റവ.ഫാ. വർഗ്ഗീസ് തരകന്റെ നേതൃത്വത്തിൽ 2017-18 ലും എസ്.എസ്.എൽ.സിക്ക് 240 കുട്ടികൾ എല്ലാവരും വിജയിക്കുകയും 15 ഫുൾ ഏ പ്ലസ് നേടുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
അഞ്ച്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനു മൂന്ന് കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുപതോളം കമ്പ്യുട്ടര് ഉള്ള ലാബ്, സയൻസ് ലാബ്, മീഡിയ റൂം എന്നിവയും ഇവിടെയുണ്ട്.2017 ജനുവരി 18ന് പുതിയ മൂന്ന്നില സ്കൂൾ കെട്ടിടം നിലവിൽ വന്നു. സംസ്ഥാന ഗവ. സഹായത്താൽ ലഭിച്ച 24 ഹൈ-ടെക്ക് ക്ലാസ്സ് മുറികളിൽ വളരെ നല്ല രീതിയിൽ അധ്യയനം നടത്താൻ സാധിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റോഡ് സേഫ്റ്റി ക്ലബ്
- ട്രാഫിക് ക്ലുബ്ദ്
- ജൂനിയർ റെഡ്ക്രോസ്
- ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്
- ഹെൽത്ത് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- കാർഷിക ക്ലബ്ബ്
- ബ്ലൂ-ആർമി
- ഇലക്ടോറിയൽ ക്ലബ്ബ്
- ഹായ് സ്കൂൾ കുട്ടികൂട്ടം
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
തൃശൂർ അതിരൂപത കോർപറേറ്റ് മേനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5ഹയർ സെക്കണ്ടറി, 21 ഹൈസ്കൂൾ എന്നിവയുൾപ്പെടെ വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.അതിരൂപത ബിഷപ് റൈറ്റ്. റവ. ആൻഡ്രൂസ് താഴത്തിന്റെ മേല്നോട്ടത്തിലുള്ള ഈ വിദ്യാലയത്തിന്റെ കോർപ്പറേറ്റ് മാനേജരായി പ്രവർത്തിക്കുന്നതു റവ. ഫാ. ആന്റണി ചെമ്പകശ്ശേരി ആണ്. റവ. ഫാ. ഡേവിസ് പനംങ്കുളം ആണ് ലോക്കൽ മേനേജർ. അസി.വികാരി ജെറിൻ ചൂണ്ടൽ ആണ്. റവ.ഫാ.വർഗീസ് തരകൻ പ്രധാനാധ്യാപകനായി പ്രവർത്തിക്കുന്നു.ശ്രീ.ബാബു സി. എൽ ആണ് പിടിഎ പ്രസിഡണ്ട്.എം.പി.ടി.എ. പ്രസിഡണ്ട് ശ്രീമതി.ഫിലോമിന കെ.ജെ. ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1943 - 47 | ശ്രീ. കെ. രാമപ്പണിക്കര് | |
1947 - 65 | റവ. ഫാ.പീറ്റര് ആളൂര് | |
1965- 79 | ശ്രീ. സി. പി. ആന്റണി | |
1979- 82 | ശ്രീ. സി. പി. ആന്റണി (ജൂനിയര്) | |
1982 - 84 | ശ്രീ. പോള് ജെ. വേഴാപ്പറഠബിൽ | |
1984 - 89 | ശ്രീ. പി.ജെ.ജോയിക്കുട്ടി | |
1989 - 92 | ശ്രീ. സി. വി.സൈമണ് | |
1992 - 93 | ശ്രീ. സി. സി. വര്ഗീസ് | |
1993 - 95 | ശ്രീ. വി.കെ ആന്റണി | |
1995 - 98 | ശ്രീ. ടി. എല്. ജോസ്‍ | |
198 - 99 | ശ്രീ. ടി. ജെ. സൈമണ് | |
1999-02 | ശ്രീ. കെ. എഫ്. മത്തായി | |
2002 - 06 | ശ്രീ ടി.ജെ. ജോസ് | |
2006- 2010 | ശ്രീ. കുറ്റിക്കാട്ട് ആന്റണി ബാബു | |
ശ്രീ. ജസ്റ്റിൻ തോമസ് പി | ||
ഫാ.വർഗീസ് തരകൻ
[1] പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവഅധ്യാപകര്
വഴികാട്ടിതൃശൂര് നഗരത്തില് നിന്ന് വടക്കാഞ്ചേരിയിലേക്കുള്ള നാഷനല് ഹൈവേയില് 8 കിലോമീറ്റര് അകലെയാണ് തിരൂര് സെന്റ് തോമസ് ഹൈസ്കൂള്. മുളങ്കുന്നത്ത്കാവ് മെഡിക്കല് കോളേേജിലേക്കു ഇവിടെ നിന്നു 5 കിലോമീറ്റര് അകലമേയുള്ളൂ.
<googlemap version="0.9" lat="10.597002" lon="76.21542" zoom="14" width="350" height="350" selector="no" controls="none"> 11.071469, 76.077017, st thothomas HS thirooror 10.588903, 76.209154 St Thomas HS Thiroor </googlemap>
|