ജി.എച്ച്.എസ്. കരിപ്പൂർ
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കരിപ്പൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1മുതൽ 10 വരെ ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.
| ജി.എച്ച്.എസ്. കരിപ്പൂർ | |
|---|---|
| വിലാസം | |
കരിപ്പൂർ 695541 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1927 |
| വിവരങ്ങൾ | |
| ഫോൺ | 04722812143 |
| ഇമെയിൽ | ghskarippoor@yahoo.co.in |
| വെബ്‍സൈറ്റ് | http://www.kilithattu.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42040 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അനിത വി എ സ് |
| അവസാനം തിരുത്തിയത് | |
| 22-07-2018 | 42040 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
1927-ൽ എരഞ്ഞിമൂട്ടിൽ പരമേശ്വരപിള്ള നാട്ടുക്കാരുടെ സഹായത്തോടെ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതാണ് കരിപ്പൂർ ഗവൺമെന്റ് ഹൈസ്കൂളായി തീർന്നത്. അന്നത്തെ ഹെഡ്മാസ്റ്റർ വിളയിൽ പരമേശ്വരപിള്ളയായിരുന്നു. ആദ്യം മൂന്നാം ക്ലാസ് വരെയും തുടർന്ന് അഞ്ചാം ക്ലാസ് വരെയുമായിരുന്നു പഠനം.പിതാംബരവിലാസം പിതാംബരൻ നായർ ആണ് രേഖാമൂലമുള്ള ആദ്യ വിദ്യാർഥി. ജ്ഞാനമുത്തു, ദാക്ഷായണി ടീച്ചർ എന്നിവർ ആദ്യകാലത്തെ അധ്യാപകരായിരുന്നു.1975-ലാണ് യു.പി.സ്കൂളായി അപ് ഗ്രേഡ് ചെയ്തത്.1980-81-ൽ ഹൈസ്കൂളായി മാറി. 35 ജീവനക്കാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. ശ്രീമതി അനിത വി എസ് ആണ് പ്രധമാധ്യാപിക.ഇപ്പോൾ എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങളിലായി 593വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
2.50ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്.5 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് ഐ സി റ്റി അധിഷ്ഠിത പഠനത്തിനാവശ്യമായ ഒരു ആഡിയോവിഷ്വൽ റൂമിന്റെ അഭാവമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഹായ് സ്കൂൾ കുട്ടികൂട്ടം
.
ഈ മനോഹര നിമിഷങ്ങൾ'
ഇന്നത്തെ താരങ്ങളിവരായിരുന്നു...കരിപ്പൂര് ഗവ.ഹൈസ്കൂളിലെ 'കുട്ടിക്കൂട്ടം' (ഇനി മേലിൽ 'ലിറ്റിൽ കൈറ്റ്സ്'@കരിപ്പൂര്)
IT@school..KITE (Kerala Infrastructure And Technology For Education)ന്റെയും പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 45000 ക്ലാസ്മുറികൾ ഹൈടെക്കാക്കുന്നതിന്റേയും 'ലിറ്റിൽ കൈറ്റ്സ്'ഐ ടി ക്ലബ്ബുകളുടേയും ഉദ്ഘാടനം ഇന്ന് ടാഗോർതിയറ്ററിൽ നടന്നു.'ലിറ്റിൽ കൈറ്റ്സ്'ഐ ടി ക്ലബ്ബുകളുടെ ഉദ്ഘാടനം ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത് തിരശ്ശീല നീക്കി കരിപ്പൂര് സ്കൂളിലെ കുട്ടിക്കൂട്ടം കൂട്ടുകാരെ സദസിനു പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു.അവർ മലയാളം ടൈപ്പിങ്ങിൽ സ്കൂൾവിക്കി അപ്ഡേഷൻ ബ്ലോഗ് പോസ്റ്റിങ്ങ്,ഇലക്ട്രോണിക്സ്,ആന്ഡ്രോയിഡ് ആപ്പ് തയ്യാറാക്കൽ,ഹാർഡ്‍വെയർ എന്നിങ്ങനെ അഞ്ചു കൂട്ടങ്ങളിലായാണ് വേദിയിൽ നിരന്നത്.അവരുടെ പ്രവർത്തനങ്ങളെ കുറിച്ച് മുഖ്യമന്ത്രിയും,വിദ്യാഭ്യാസമന്ത്രിയും മറ്റു മന്ത്രിമാരും ചോദിച്ചറിഞ്ഞു.'ലോകകേരളസഭ'യെ പരിചയപ്പെടുത്തിക്കൊണ്ട് അവർ തയ്യാറാക്കിയ ആപ്പ് മുഖ്യമന്ത്രിയ്ക്കു പരിചയപ്പെടുത്തി.അദ്ദേഹം വളരെ കൗതുകത്തോടെയാണ് അത് നിരീക്ഷിച്ചത്.'കൈറ്റ്'ചെയർമാൻ ഉഷാറ്റൈറ്റസ് ഐ എ സ് കുട്ടികളുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ഞങ്ങളുടെ സ്കൂളിലെ കൂട്ടുകാരെ ഇത്തരം ഒരു പരിപാടിയിലേയ്ക്ക് അതിഥികളായി ക്ഷണിച്ച കൈറ്റ് വൈസ്ചെയർമാൻ അൻവർ സാദത്ത് സാറിനു ഞങ്ങൾ നന്ദി പറയുന്നത് ഞങ്ങളുടെ'ലിറ്റിൽകൈറ്റ്സ്'പ്രവർത്തനങ്ങളിലൂടെയായിരിക്കും.
'ഞങ്ങളുടെ ബ്ലോഗ് കാണുക'
http://www.kilithattu.blogspot.com
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി കെ സുധി
ചെറുകഥാകൃത്ത്, നോവലിസ്റ്റ്.
ആകാശത്തിലെ നിരത്തുകൾ, എസ്കവേറ്റർ, ഉദാരഞരക്കങ്ങൾ(ചെറുകഥാസമാഹാരം)
അഴിഞ്ഞുപോയ മുഖങ്ങൾ - (നോവലറ്റുകൾ)
ഇപ്പോൾ തിരുവനന്തപുരം ഗവണ്മെന്റ് ട്രെയിനിങ്ങ് കോളേജിൽ ലൈബ്രേറിയൻ
പി കെ സുധിയുടെ ബ്ലോഗ്-[1]
വഴികാട്ടി
| {{#multimaps: 8.615717, 77.018025 |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ഫലകം:FSC