മികവുത്സവത്തിൽ ഹൈടെക് പഠനരീതി പരിചയപ്പെടുത്തുന്ന വിദ്യാർത്ഥികൾ
എം എ ഹിന്ദി പരീക്ഷയ്ക്ക് ഒന്നാം റാങ്കു നേടിയ ആര്യയെ മുൻസിപ്പൽ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അനുമോദിക്കുന്നു

മികവുത്സവം' കരിപ്പൂര് മുടിപ്പുര ജംഗ്ഷനിൽ മുനിസിപ്പൽ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രശസ്ത എഴുത്തുകാരനായ പാലോട് ദിവാകരൻ മുഖ്യാതിഥിയായിരുന്നു. കേരള സർവകലാശാല എം എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എൽ ആര്യയെ ഈ ചടങ്ങിൽ ചെയർമാൻ അനുമോദിച്ചു.വിദ്യാർത്ഥികളുടെ അക്കാദമികവും കലാപരവുമായ മികവുകളുടെ അവതരണം നടന്നു.ഹൈടെക് ക്ലാസ്റൂമുകൾ എങ്ങനെ പ്രവർത്തിക്കുമെന്ന് രക്ഷകർത്താക്കളേയും നാട്ടുകാരേയും ബോധ്യപ്പെടുത്തുന്നതിനായി വിദ്യാർത്ഥികൾ വിവിധവിഷയങ്ങൾ സോഫ്റ്റ്‍വെയറുകളിലൂടെ പരിചയപ്പെടുത്തി.പഠനപ്രവർത്തനങ്ങൾക്ക് സഹായകമായ രീതിയിൽ ഐറ്റി @സ്കൂളും എസ് ഇ ആർ റ്റി യും സംയുക്തമായി ഒരുക്കിയിരിക്കുന്ന വിഭവ പോർട്ടലായ 'സമഗ്ര' വിദ്യാർത്ഥികളായ സ്വാതികൃഷ്ണയും ഗോപികയും പരിചയപ്പെടുത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി അനിത വി എസ് സ്വാഗതം പറഞ്ഞു.മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റ്റി ആർ സുരേഷ്‍കുമാർ, കൗൺസിലർമാരായ സാബു സി, റ്റി അർജുനൻ, സുമയ്യ മനോജ്, എൻ ആർ ബൈജു, നെടുമങ്ങാട് എ ഇ ഒ രാജ്കുമാർ, ബി പി ഒ മോഹനകുമാർ എന്നിവർ പങ്കെടുത്തു.