ജി.എച്ച്.എസ്. കരിപ്പൂർ /ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഉദ്ഘാടനം-2017

Schoolwiki സംരംഭത്തിൽ നിന്ന്

കരിപ്പൂര് ഗവ ഹൈസ്കൂളിൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഉദ്ഘാടനവും സ്കൂൾബ്ലോഗിന്റെ പത്താംവർഷവും

കരിപ്പൂര് ഗവഹൈസ്കൂളിൽ ഈ വർഷത്തെ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പരിപാടിയുടെ ഉദ്ഘാടനം നടന്നു.ഐ റ്റി രംഗത്തെ പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്ത് കുട്ടിക്കൂട്ടം കൂട്ടുകാർ തയ്യാറാക്കിയ ഐ സി റ്റി മാഗസിൻ 'ടെക്‌ടുഡേ'പ്രകാശനം ചെയ്തുകൊണ്ട് ആനപ്പാറ ഗവ.ഹൈസ്കൂളിലെ ചന്തു എസ് ഉദ്ഘാടനം നിർവഹിച്ചു.പൂർവവിദ്യാർത്ഥിയായ അഭിനന്ദ് എസ് അമ്പാടി സ്കൂളിനു ലഭിച്ച പുതിയ റാസ്പ്ബറിപൈ കമ്പ്യൂട്ടർ കുട്ടിക്കൂട്ടം കൂട്ടുകാർക്കു പരിചയപ്പെടുത്തി പ്രസന്റേഷനവതരണം നടത്തി.തുടർന്ന് കുട്ടികൾ അവരുടെ റാസ്പ്ബറി പൈ ആശയങ്ങൾ പങ്കുവച്ചു.സ്കൂൾബ്ലോഗിന്റെ പത്താംവർഷവുമായി ബന്ധപ്പെട്ട് കുട്ടിക്കൂട്ടം ഭാഷാകമ്പ്യൂട്ടിങ് വിഭാഗത്തിലെ വൈഷ്ണവി എ വി ബ്ലോഗിൽ 'പത്താം വർഷ പോസ്റ്റ്' തയ്യാറാക്കി.'മാറുന്ന ടെക്നോളജി' എന്ന വിഷയത്തിൽ പൂർവവിദ്യാർത്ഥിയും ദേശീയശാസ്ത്രകോൺഗ്രസ് പ്രോജക്ട് അവതാരകനുമായ വിഷ്ണുവിജയൻ ക്ലാസെടുത്തു.ഹെഡ്മിസ്ട്രസ് എം ജെ റസീന,പി റ്റി എ പ്രസിഡന്റ് ബാബു പള്ളം മദർ പി റ്റി എ പ്രസിഡന്റ് ശ്രീലത,അഖിൽജ്യോതി മീനാങ്കൽ സ്കൂളിലെ അബിൻ, അജിനാദ്, എന്നിവർ സംസാരിച്ചു.കുട്ടിക്കൂട്ടം കൺവീനർ അലീന നന്ദി പറഞ്ഞു.

'ടെക് ടുഡേ' മാഗസിനെ കുറിച്ച് എഡിറ്റർ അഖിൽജ്യോതി സംസാരിക്കുന്നു
ടെക് ടുഡേ ഡിജിറ്റൽമാഗസിൻ പ്രകാശനം ചെയ്തുകൊണ്ട് ആനപ്പാറ ഗവ.എച്ച് എസ് ലെ ചന്തു എസ്