ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
44029-ലിറ്റിൽകൈറ്റ്സ്
പ്രമാണം:44029 2081.jpg
സ്കൂൾ കോഡ്44029
യൂണിറ്റ് നമ്പർLK/2018/44029
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിര‌ുവനന്തപ‌ുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ലീഡർഅഭിനവ്
ഡെപ്യൂട്ടി ലീഡർഗൌരി ദിപിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റോളിൻ പെട്രീഷ്യ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സന്ധ്യ
അവസാനം തിരുത്തിയത്
17-08-202444029

പൊത‌ുവിവരങ്ങൾ

2022 - 25 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ 40 ക‌ുട്ടികളാണ് ഉള്ളത്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളാകാൻ താത്പര്യമ‌ുള്ള ക‌ുട്ടികള‌ുടെ രക്ഷകർത്താക്കളിൽ നിന്ന‌ും സമ്മതപത്രം വാങ്ങ‍ുകയും അഭിര‌ുചി പരീക്ഷ നടത്ത‌ുകയ‌ും ചെയ്‌ത‌ു. അഭിര‌ുചി പരീക്ഷയിൽ വിജയികളായ 40 ക‌ുട്ടികളെ ഉൾക്കൊള്ളിച്ച‌ു കൊണ്ട് എല്ലാ ബ‌ുധനാഴ്ചകളില‌ും വൈക‌ുന്നേരം 3.30 മ‌ുതൽ 5 മണി വരെ ക‌ുട്ടികൾക്ക് മൊഡ്യ‌ൂൾ പ്രകാരമ‌ുള്ള പരിശീലനം നൽക‌ുന്ന‌ു.

സ്‌ക‌ൂൾ പ്രവർത്തനങ്ങള‌ുടെ ഡോക്യ‌ുമെന്റേഷൻ

സ്‌ക‌ൂളിലെ മ‌ുഴ‌ുവൻ പ്രവർത്തനങ്ങള‌ുടേയ‌ും ഡോക്യ‌ുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ നടത്തി വര‌ുന്ന‌ു.അതിനോടൊപ്പം സ്‌ക‌ൂൾ യ‌ൂട്യ‌ൂബ് ചാനലില‌ും , സ്‌ക‌ൂൾ ഫേസേബ‌ുക്ക് പേജില‌ും അപ്‌ലോ‌ഡ് ചെയ്യ‌ുകയ‌ും ചെയ്യ‌ുന്ന‌ു.

പ്രിലിമിനറി ക്യാമ്പ്

20/08/2022 ന് ലിറ്റിൽ കൈറ്റ്സിന്റെ പ്രിലിമിനറി ക്യാമ്പ് നടന്ന‌ു. ഹെഡ്‌മിസ്ട്രസ്സ് ഷീലാമ്മ ടീച്ചർ പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം ചെയ്‌ത‌ു. കൈറ്റ് മിസ്ട്രസ്സ്മാരായ റോളിൻ ടീച്ചറ‌ും, സന്ധ്യ ടീച്ചറ‌ും ചേർന്ന് ക‌ുട്ടികൾക്കായി ക്ലാസ്സെട‌ുത്ത‌ു. വളരെ ആവേശത്തോടെയാണ് ക‌ുട്ടികൾ ക്യാമ്പിൽ പങ്കെട‌ുത്തത്.

ലോക പ്രക‌ൃതി സംരക്ഷണ ദിനാചരണം

ലോക പ്രക‌ൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഐടി ക്ളബ്ബിന്റെ നേത‌ൃത്വത്തിൽ പോസ്റ്റർ രചന മത്സരം നടത്തുകയ‌ും വിജയികളായവർക്ക് സ്‌ക‌ൂൾ അസംബ്ളിയിൽ വച്ച് സമ്മാനം നല്ക‌ുകയ‌ും ചെയ‌്ത‌ു.

ഫ്രീഡം ഫെസ്റ്റ്

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സ്‌ക‌ൂളിൽ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ ആഗസ്റ്റ് 8,9 തീയതികളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച‌ു. ആഗസ്റ്റ് 8 ന് സ്‌ക‌ൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി. അസംബ്ലിയിൽ വച്ച് സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ച‌ു.ക‌ുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ച‌ു. ആഗസ്റ്റ് 9 ന് ഐടി കോർണർ സംഘടിപ്പിച്ച്, റോബോട്ടിക് ഉപകരണങ്ങള‌ുടെ മാത‌ൃകകള‌ുടെ പ്രദർശനം നടത്തി. പൊതുജനങ്ങൾക്കായി ഉബണ്ഡ‌ു ഇൻസ്റ്റലേഷൻ ഫെസ്റ്റ് സംഘടിപ്പിച്ച‌ു.

ഫീൽഡ് വിസിറ്റ്

ഫീൽഡ് വിസിറ്റിന്റെ ഭാഗമായി 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിനെ തിര‌ുവനന്തപ‌ുരം ടാഗോർ തീയേറ്ററിൽ വച്ച് നടന്ന ഫ്രീഡം ഫെസ്റ്റിൽ പങ്ക‌െട‌ുപ്പിച്ച‌ു.

ലോക ഫോട്ടോഗ്രഫി ദിനാചരണം

ലോക ഫോട്ടോഗ്രഫി ദിനാചരണത്തിന്റെ ( ആഗസ്റ്റ് 19 ) ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഐടി ക്ളബ്ബിന്റെ നേത‌ൃത്വത്തിൽ സെൽഫി മത്സരം നടത്തി. അധ്യാപകർക്ക‌ും വിദ്യാർത്ഥികൾക്ക‌ും മത്സരത്തിൽ പങ്കെട‌ുക്കാൻ അലസരം നല്കി. മത്സരത്തിൽ ഒന്ന്,രണ്ട്, മ‌ൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഫോട്ടോകൾ സ്ക‌ൂൾ ഫേസ്ബ‌ുക്ക് പേജിലേക്ക് അപ്‌ലോഡ് ചെയ്‌ത‌ു.

ലോക ഫോട്ടോഗ്രഫി ദിനാചരണം

ലോക ഫോട്ടോഗ്രഫി ദിനാചരണത്തിന്റെ ( ആഗസ്റ്റ് 19 ) ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഐടി ക്ളബ്ബിന്റെ നേത‌ൃത്വത്തിൽ സെൽഫി മത്സരം നടത്തി. അധ്യാപകർക്ക‌ും വിദ്യാർത്ഥികൾക്ക‌ും മത്സരത്തിൽ പങ്കെട‌ുക്കാൻ അലസരം നല്കി. മത്സരത്തിൽ ഒന്ന്,രണ്ട്, മ‌ൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഫോട്ടോകൾ സ്ക‌ൂൾ ഫേസ്ബ‌ുക്ക് പേജിലേക്ക് അപ്‌ലോഡ് ചെയ്‌ത‌ു.

ലിറ്റിൽ കൈറ്റ്സ് സ്‌ക‌ൂൾ ലെവൽ ക്യാമ്പ്

01/09/2023 വെള്ളിയാഴ്ച സ്‌ക‌ൂൾ ലെവൽ ക്യാമ്പ് നടന്ന‌ു. ക്യാമ്പിൽ വച്ച് ഓപ്പൺ ട‌ൂൺസ് എന്ന അനിമേഷൻ സോഫ്‌റ്റ്വെയർ ഉപയോഗിച്ച് ആനിമേഷന‌ും, സ്ക്രാച്ച് 3 എന്ന പ്രോഗ്രാമിംഗ് സോഫ്‌റ്റ‌വെയർ ഉഫയോഗിച്ച് ഗെയിമ‌ുകള‌ും ക‌ുട്ടികൾ തയ്യാറാക്കി.

കേരളപ്പിറവി ദിനാചരണം

കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി ( കേരളീയം 2023 ) ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ ചേർന്ന് ഒര‌ു മെഗാ ഓൺലൈൻ ക്വിസ് സംഘടിപ്പിച്ച‌ു.

സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ്

2023-24 അധ്യയന വർഷത്തിലെ സ്‌ക‌ൂൾ പാർമെന്റ് തെരഞ്ഞെട‌ുപ്പ് 04/12/2023 തിങ്ക്ലാഴ്‌ച നടന്ന‌ു.ത‌ുടർച്ചയായി ലിറ്റിൽ കൈറ്റ്സ് ഐടി ക്ളബ്ബിന്റെ നേത‌ൃത്വത്തിൽ ലാപ്‌ടോപ്പ‌ുകളെ വോട്ടിംഗ് മെഷീന‌ുകളാക്കി കൊണ്ടാണ് സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ് നടന്ന‌ു വര‌ുന്നത്. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ‌ും സോഷ്യൽ സയൻസ് ക്ലബ്ബ‌ും ചേർന്ന് ഇത്തവണത്തെ സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ‌ും ഉചിതമായ രീതിയിൽ തന്നെ നടത്ത‌ുകയ‌ുണ്ടായി.

കൈറ്റ് വിക്‌ടേഴ്സ് ലിറ്റിൽ ന്യ‌ൂസിന് വേണ്ടി വാർത്ത തയ്യാറാക്കൽ

സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പിനെ വിഷയമാക്കി കൊണ്ട് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ ലിറ്റിൽ ന്യ‌ൂസിന് വേണ്ട് വാർത്ത തയ്യാറാക്കി. 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ് ആയ ഗൌരി ദിപിൻ ആണ് വാർത്താ അവതാരക ആയത്.

ലിറ്റിൽ കൈറ്റ്സ് സബി‌ജില്ലാ ക്യാമ്പ്

2023-24 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ക്യാമ്പിലേക്ക് ആനിമേഷൻ വിഭാഗത്തിൽ 4 പേര‌ും പ്രോഗ്രാമിംഗ് വിഭാഗത്തിൽ 4 പേര‌ും ഉൾപ്പെടെ 8 ക‌ുട്ടികൾ പങ്കെട‌ുത്ത‌ു. ക‌ുട്ടികള‌ുടെ മികച്ച പ്രകടനത്തിന്റെ പേരിൽ ക്യാമ്പിൽ നിന്ന‌ും മികച്ച അഭിനന്ദനമാണ് സ്‌ക‌ൂളിന‌ും ക‌ുട്ടികൾക്ക‌ും ലഭിച്ചത്.

ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ്

സബ്‌ജില്ലാ ക്യാമ്പിലെ മികച്ച പ്രകടനത്തിന് മ‌ൂന്ന് പേർ ജില്ലാക്യാമ്പിലേക്ക് തെരഞ്ഞെട‌ുക്കപ്പെട്ട‌ു. ആനിമേഷൻ വിഭാഗത്തിൽ രണ്ട‌ു പേര‌ും, പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഒരാള‌ും. ജില്ലാ ക്യാമ്പിന് ശേഷം ക്യാമ്പിൽ പങ്കെട‌ുത്ത ക‌ുട്ടികൾ തങ്ങൾക്കുണ്ടായ ക്യാമ്പന‌ുഭവങ്ങൾ മറ്റ‌ുള്ള ക‌ുട്ടികള‌ുമായി പങ്ക‌് വച്ച‌ു.

പബ്ലിഷിങ് സോഫ്‌റ്റ് വെയർ

പബ്ലിഷിങ് സോഫ്‌റ്റ് വെയർ ആയ സ്‌ക്രൈബസ് ക‌ുട്ടികളെ പരിശീലിപ്പിക്ക‌ുകയ‌ും സ്ക്രൈബസ് സോഫ്‌റ്റ്‌വെയറിൽ ക‌ുട്ടികൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്ക‌ുകയ‌ും ചെയ്‌ത‌ു.

ഡിജിറ്റൽ മാഗസിൻ നിർമ്മാണം

2022-25 ബാച്ചിന്റെ നേത‌ൃത്വത്തിൽ സ്ക്രൈബസ് സോഫ്‌റ്റ്‌വെയറിൽ മനോഹരമായ ഒര‌ു ഡിജിറ്റൽ മാഗസിൻ തയ്യാറാക്ക‌ി സബ്‌ജില്ലാ ച‌ുമതല വഹിക്ക‌ുന്ന മാസ്റ്റർ ട്രെയിനർക്ക് അയയ്ക്ക‌ുകയ‍ും, സ്‌ക‌ൂൾ വിക്കിയിലേക്ക് അപ്‌ലേഡ് ചെയ്യ‌ുകയ‌ും ചെയ്‌ത‌ു.

എക്സ്പെർട്ട് ക്ലാസ്സ്

നെയ്യാറ്റിൻകര ബോയ്‌സ് ഹയർസെക്കന്ററി സ്‌ക‌ൂൾ അധ്യാപികയായ ഷൈലജ ടീച്ചർ വിവിധ ആനിമേഷൻ സോഫ്‌റ്റ്‌വെയറ‌ുകളെ ക‌ുറിച്ച‌ും , വ്ളാത്താങ്കര ഹൈസ്‌ക‌ൂൾ അധ്യാപികയായ രാഖി ടീച്ചർ സൈബർ സ‍ുരക്ഷയെ ക‌ുറിച്ച‌ും ക‌ുട്ടികൾക്ക് ക്ലാസ്സെട‌ുത്ത‌ു.

സൈക്കോമെട്രിക് ടെസ്റ്റ്

ക‌ുട്ടികള‌ുടെ ബ‌ുദ്ധി,കഴിവ‌ുകൾ,വ്യക്തിത്വം എന്നിവ വിലയിര‌ുത്തി ശരിയായ കോഴ്‌സ‌ുകള‌ും, തൊഴിൽപാതകള‌ും തെരഞ്ഞെ‌ട‌ുക്കാൻ സഹായിക്ക‌ുന്ന തിലേക്ക് വേണ്ടി 2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ സഹായത്തോടെ സൈക്കോമെട്രിക് ടെസ്റ്റ് കംപ്യ‌ൂട്ടർ ലാബിൽ വച്ച് 16/03/2024 ശനിയാഴ്‌ച രാവിലെ 9.30 മ‌ുതൽ ഉച്ചയ്ക്ക് 12.30 വരെ നടത്തി. തെരഞ്ഞെട‌ുക്കപ്പെട്ട 50 വിദ്യാർത്ഥികൾക്കാണ് ( എട്ടാം ക്ലാസ്സ് ) ടെസ്റ്റിൽ പങ്കെട‌ുക്കാൻ അവസരം നല്‌കിയത്.

വെക്കേഷൻ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ ( 2022-25 ബാച്ച് ) നേത‌ൃത്വത്തിൽ ഏപ്രിൽ 1, 2 തീയതികളിൽ ക്യാമ്പ് സംഘടിപ്പിക്ക‌ുന്ന‌ു. ക്യാമ്പിൽ ആനിമേഷൻ സോഫ്‌റ്റ്‌വെയറ‌ുകളായ ട‌ൂപി ട‌്യ‌ൂബ് ഡെസ്‌ക്, ഓപ്പൺ ട‌ൂൺസ്, ബ്ലന്റർ എന്നിവ ക‌ുട്ടികളെ പരിചയപ്പെട‌ുത്ത‌ുന്ന‌ു.

സമ്മർ ഗാല ( വെക്കേഷൻ ക്യാമ്പ് )

2023-24 അധ്യയനവർഷത്തിലെ "ലിറ്റിൽ കൈറ്റ്സ് തിര‍ുവനന്തപ‌ുരം ജില്ലാക്യാമ്പ്"-ലേക്ക് തെരഞ്ഞെട‌ുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് ആയ ഗൗരി ദിപിന‍ും, ഐശ്വര്യയ‌ും ചേർന്ന് ഏപ്രിൽ 1, 2 തീയതികളിൽ ക‌ുട്ടികൾക്കായി ആനിമേഷൻ നിർമ്മാണവ‌ുമായി ബന്ധപ്പെട്ട് രണ്ട‌ു ദിവസത്തെ പരിശീലനം നല്കി. ന‌ൂറോളം ക‌ുട്ടികൾ പരിശീലനത്തിൽ പങ്കെട‌ുത്ത‌ു. പരിശീലനത്തിൽ പങ്കെട‌ുത്ത യ‌ുപി ക്ലാസ്സ‍ുകളിലെ ക‌ുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാന‌ുള്ള താത്പര്യം പ്രകടിപ്പിച്ച‌ു.

ഹയർസെക്കന്ററി ഏകജാലക പ്രവേശനം - ഹെൽപ് ഡെസ്‌ക്

2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേത‌ൃത്വത്തിൽ ഹയർസെക്കന്ററി ഏകജാലകം പ്രവേശനത്തിന്റെ അപേക്ഷ സമർപ്പണത്തിനായി ഹെൽപ് ഡെസ്ക് ആരംഭിച്ച‌ു. ഹെഡ്മിസ്ട്രസ്സ് കവിത ടീച്ചർ ഹെൽപ് ഡെസ്ക് ഉദ്ഘാടനം ചെയ്തു. മേയ് 16 മുതൽ മേയ് 25 വരെ എല്ലാ പ്രവ‌ൃത്തി ദിനങ്ങളില‌ും രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഹെൽപ് ഡെസ്കിന്റെ സേവനം ലഭ്യമാക്കിയിട്ടുള്ളത്.

2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സിന് അവബോധനം

2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ച് ലിറ്റിൽ കൈറ്റ്സിന് ലിറ്റിൽ കൈറ്റ്സ് ക്സാസ്സിനെ ക‌ുറിച്ച‌ും, ക്യാമ്പ‌ുകളെ ക‌ുറിച്ച‌ും 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ക‌ുട്ടികളെ പറഞ്ഞ് ബോധ്യപ്പെട‌ുത്തി.

സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ്

2024-25 അധ്യയന വർഷത്തിലെ സ്ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പിൽ , പോളിങ് ഓഫീസർമാരായ‌ും, വോട്ടിങ് മെഷീന‌ുകളായ ലാപ്‌ടോപ്പുകൾ കൈകാര്യം ചെയ്യുന്നതിന‌ും ലിറ്റിൽകൈറ്റ്സ് നിറസാന്നിധ്യം ആയിര‌ുന്നു.