ഫീൽഡ് വിസിറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

1.U Lസൈബർ പാർക്ക്

  ലിറ്റിൽ കൈറ്റ്സ് ഫീൽഡ് വിസിറ്റിന്റെ ഭാഗമായി 16.2.2019 ന് ULസൈബർ പാർക്ക് സന്ദർശിച്ചു.രാവിലെ 9.30 ന് സ്കൂളിൽ നിന്നും പുറപ്പെട്ടു.10.30 ന് സൈബർ പാർക്കിലെത്തി.19 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും SITC convener,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഇന്ദു,ഡോ.സജില,ഷിജില തുടങ്ങിയതായിരുന്നു പഠനസംഘം.ഇൻഫർമേഷൻ ടെക്നോളജി എന്താണെന്നും അവിടെ പ്രവർത്തിക്കുന്ന  സോഫ്റ്റ് വെയർ,ഹാർഡ് വെയർ   കമ്പനികളെകുറിച്ചും അവിടുത്തെ ജീവനക്കാർ വിശദീകരിച്ചു.വെബ് പേജ് നിർമാണത്തെകുറിച്ചും സ്റ്റാർട്ട് അപ്പ് സംരംഭങ്ങളെകുറിച്ചും ഉള്ള അറിവുകൾ കുട്ടികൾക്ക് പകർന്നു നൽകി.

2.EMMRC, Calicut University

  കാലിക്കറ്റ് യൂണിവേഴ്സിറ്റി Educational Multimedia Research Centre ലിറ്റിൽ കൈറ്റ്സ് പഠനസംഘം അന്നേദിവസം ഉച്ചയ്ക്കുശേഷം സന്ദർശിച്ചു.വീഡിയോ റെക്കോർഡ് ചെയ്യുമ്പോഴുള്ള വ്യത്യസ്ത ഷോട്ട്കളെകുറിച്ചും ലൈറ്റ് ക്രമീകരണത്തെ കുറിച്ചുമുള്ള അറിവ് കുട്ടികൾക്ക് പകർന്നു നൽകി.സ്റ്റുഡിയോയിൽ വീഡിയോ എഡിറ്റ് ചെയ്യുന്ന വിധം കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.
"https://schoolwiki.in/index.php?title=ഫീൽഡ്_വിസിറ്റ്&oldid=620489" എന്ന താളിൽനിന്ന് ശേഖരിച്ചത്