ഗവ.മോഡൽ.വി എച്ച്.എസ്സ്.എസ്സ്.നാട്ടകം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ.മോഡൽ.വി എച്ച്.എസ്സ്.എസ്സ്.നാട്ടകം | |
---|---|
വിലാസം | |
നാാട്ടകം മറിയപ്പള്ളി പി.ഒ. , 686013 , കോട്ടയം ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഇമെയിൽ | gmvhssnattakom@gnail.com |
കോഡുകൾ | |
യുഡൈസ് കോഡ് | 32100600309 |
വിക്കിഡാറ്റ | Q87660057 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 42 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 84 |
പെൺകുട്ടികൾ | 70 |
ആകെ വിദ്യാർത്ഥികൾ | 154 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സജൻ എസ് നായർ |
വൈസ് പ്രിൻസിപ്പൽ | പ്രീതി. കെ |
പ്രധാന അദ്ധ്യാപിക | പ്രീതി. കെ |
പി.ടി.എ. പ്രസിഡണ്ട് | ജിജി പ്രസാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജയശ്രീ |
അവസാനം തിരുത്തിയത് | |
31-01-2022 | 33034-ktm |
ചരിത്രം
കോട്ടയം ജില്ലയിൽ സ്തിതി ചെയ്യുന്നു .ജില്ല ആസ്ഥാനത്തുനിന്നും 3 കി.മീ. അകലെയുള്ള ഈ സരസ്വതി വിദ്യാലയം ജില്ലയിലെ ഏറ്റവും പുരാതനമായ സർക്കാർ വിദ്യാലയങ്ങളിലൊന്നാണ്.ഒരു സ്കൂളിന്റെ അഭാവം പരിഹരിക്കുന്നതിന് മറിയപ്പളളിയിലും പരിസരത്തുമുള്ള പൗരൻമാർ കൂടിയാലോചിച്ചതിന്റെ ഫലമായി "മറിയപ്പള്ളി പരമശിവവിലാസം" സംഘത്തിന്റെ ആഭിമുഖ്യത്തിലും അണലക്കാട്ടില്ലത്ത് ശ്രീ.സുബ്രഹ്മണ്യൻ നമ്പൂതിരിയുടെമാനേജന്റിലും 1104 ഇടവമാസം 8-നു സ്കൂൾ ആരംഭിക്കുന്നതിന് സർക്കാർ അംഗീകാരം ലഭിച്ചു. മാനേജർ ശ്രീ.സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മരണശേഷം അണലക്കാട്ടില്ലത്ത് ശ്രീ. കൃഷ്ണൻ നമ്പൂതിരി മാനേജരായി.19 വർഷം ഒരു എയിഡഡ് സ്കൂളായി തുടർന്നശേഷം സ്കൂൾഗവൺമെന്റിലേയ്ക്ക് സറണ്ടർ ചെയ്തു . അങ്ങനെ നാട്ടകം ഗവൺമെന്റ് പ്രൈമറി സ്കൂൾ ഉണ്ടായി. 7 സെന്റ് സ്ഥലത്ത് ഓലക്കെട്ടിടത്തിൽ തുടങ്ങിയ സരസ്വതി ക്ഷേത്രം , ഹൈസ്കൂൾ ആയി പിന്നീട് വൊക്കേഷണൽ ഹയർസെക്കണ്ടറിയായി ഇന്ന് നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു..............
സ്കൂളിനെ സംബന്ധിച്ച പ്രധാന തിയതികൾ
104 ഇടവം 8 പ്രൈമറി സ്കൂൾ ആരംഭിച്ചു 1123 തുലാം 1 സർക്കാർ അംഗീകൃത പ്രൈമറി സ്കൂൾ= 1956 മെയ് 23 അനുവദിച്ച മിഡിൽ സ്കൂൾ= 1966 മാർച്ച് 31 ഹൈസ്കൂൾ അനുവദിച്ചുകൊണ്ട് ഉത്തരവായി 966 ജൂൺ 1 ഹൈസ്കൂൾ ഉത്ഘാടനം= 1967 ജൂൺ17 11-ാം സ്റ്റാൻഡേർഡ് ആരംഭിച്ചു 1968 ജൂൺ 3 46 ഡിവിഷനുകളുള്ള ഹൈസ്കൂൾ 1800 വിദ്യാർത്ഥികൾ 50 അധ്യാപകർ 1 1/2 ഏക്കർ വിസ്തീർണ്ണം 730 ചതുരശ്ര അടി കെട്ടിടം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യു.പി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്ത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പ്രൈമറി വിഭാഗത്തിനായി സ്മാർട്ട് ക്ലാസ് റും വേറെയുമുണ്ട് .2010 മുതൽ ഹൈസ്കൂൾ വിഭാഗത്തിൽ ആറ് ക്ലാസ് മുറികളിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പഠിപ്പിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ജൂനിയർ റെഡ്ക്രോസ്
-
ജൂനിയർ റെഡ്ക്രോസ്
- റോഡ് സേഫ്റ്റി ക്ലബ്
- സയൻസ് ക്ലബ്
- മാത്സ് ക്ലബ്,
- സോഷ്യൽ സയൻസ് ക്ലബ്,
- ഐ.ടി. ക്ലബ്
- വർക്ക് എക്സ്പീരിയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- നേച്ചർ ക്ലബ്
മുൻ സാരഥികൾ
-
വായനാദിനം
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ശ്രീ. എൻ.രാമക്കുറുപ്പ്
ശ്രീ.കെ.എൻ.രാമൻപിള്ള
ശ്രീ. എസ്.കുഞ്ഞുവാരിയർ
ശ്രീ.കെ.കൃഷ്ണൻ നായർ
ശ്രീമതി.അംബാലികാകോവിലമ്മ
വർഗീസ് ജേക്കബ്
റേച്ചൽ
എം.യു.മണി
എ.എസ്.വൽസമ്മ
ശിലാകുമാരി. സി
ജയലക്ഷ്മി. പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിലീപ് വർമ്മ (എസ്എസ്എൽസി റാങ്ക് ഹോൾഡർ)
ആലിയമ്മ മീനു കൃഷ്ണ ജയ ടീച്ചർ ദീപമോൾ നാട്ടകം സുരേഷ് ശങ്കരൻ നമ്പൂതിരി ജോഷിമംഗലത്ത് സനായി പത്മനാഭൻ
വഴികാട്ടി
കോട്ടയം ടൗണിൽ നിന്നും 4km തെക്ക് മാറി എം.സി റോഡരികിൽ മറിയപ്പളളി ശിവപാർവ്വതി ക്ഷേത്രത്തിനു പടിഞ്ഞാറ് വശം സ്ഥിതി ചെയ്യുന്നു. അടുത്തുളള റയിൽവേ സ്റ്റേഷൻ കോട്ടയം.
ഫോൺ -04812360005{{#multimaps:9.5529645,76.5122146| width=500px | zoom=16 }} \
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ