ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ
GLPS Kozhakottur
വിലാസം
കൊഴക്കോട്ടൂ‍ർ

ജി.എൽ.പി.സ്കൂൾ കൊഴക്കോട്ടൂ‍ർ
,
അരീക്കോട് പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0483 2851450
ഇമെയിൽkozhakkotturglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48214 (സമേതം)
യുഡൈസ് കോഡ്32050100105
വിക്കിഡാറ്റQ64564351
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അരീക്കോട്,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ129
പെൺകുട്ടികൾ115
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബൂബക്കർ സി
പി.ടി.എ. പ്രസിഡണ്ട്അഷ്റഫ് കെ.ടി
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത് കെ
അവസാനം തിരുത്തിയത്
03-04-202348214


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1927-‍ൽ വിദ്യാലയം സ്ഥാപിതമായി. ബ്രിട്ടീഷുകാർ നാടു ഭരിച്ചിരുന്ന കാലം. ഉടുതുണിക്ക് മറുതുണിയില്ലാത്ത കഷ്ടപ്പാട് മാത്രം ബാക്കിയുള്ള ജനത. കൃഷിയും കന്നുകാലി വളർത്തലും ജീവിത മാർഗമായിരുന്ന അക്കാലത്ത് ജീവിത പ്രാരാബ്ധങ്ങളും ജാതി വ്യത്യാസങ്ങളും വ്യത്യസ്ത ആചാരങ്ങളും കുട്ടികളെ സ്കൂളിലേക്കയക്കാൻ മിക്ക രക്ഷിതാക്കളെയും പിന്തിരിപ്പിച്ചു. സി.വി കുട്ടികൃഷ്ണമേനോൻ ഏകാധ്യാപകനായി പ്രവർത്തനമാരംഭിച്ച സ്കൂൾ കൊഴക്കോട്ടൂർ ആറ്റുപുറം ഇല്ലത്തിൻറെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടകക്കാണ് പ്രവർത്തിച്ചിരുന്നത്. നാട്ടുകാരുടേയും പഞ്ചായത്തിൻറെയും എസ്.എസ്.എ യുടെയും ശ്രമഫലമായി 2009 ജൂൺ മാസത്തിൽ വിദ്യാലയത്തിൻറെ പ്രവർത്തനം പൂർണ്ണമായും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ കഴിഞ്ഞു. വർഷങ്ങളോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചതിനാൽ ഗവൺമെൻറ് സ്ഥാപനം എന്ന പരിഗണന ഗവൺമെൻറിൽ നിന്നും ലഭിച്ചിരുന്നില്ല.

ഭൗതികസൗകര്യങ്ങൾ

1-ാം ക്ലാസ് മുതൽ 3-ാം ക്ലാസ് വരെ ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും, 4-ാം ക്ലാസ്മലയാളം മീഡിയം മാത്രം .
റോഡ് സൗകര്യം
ആധുനിക കെട്ടിടങ്ങൾ

2019 വർഷത്തിൽ അരീക്കോട് പഞ്ചായത്ത് അനുവദിച്ച രണ്ട് പുതിയ ക്ലാസ് മുറികൾ പണി പൂർത്തീകരിച്ച് ക്ലാസ് ആരംഭിച്ചു.

സ്മാ൪ട്ട് ക്ലാസ്റൂം

എല്ലാ ക്ലാസ് മുറികളും ടൈൽ വരിച്ച് ആധുനിക വത്കരിച്ചിരിക്കുന്നു.

കമ്പ്യൂട്ടർ ലാബ്

ഒാരോ ക്ലാസ്സിലും കമ്പ്യൂട്ടറുകൾ സ്ഥാപിച്ച് ICT സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നു.

ലൈബ്രറി

എല്ലാ ക്ലാസ് മുറികളിലും പുസ്തക റാക്കോടുകൂടിയ ലൈബ്രറിയും ഗണിത ലാബും.

ഒാഡിറ്റോറിയം

സീലിംഗ് ചെയ്ത് ഭംഗിയാക്കിയ ഒാഡിറ്റോറിയവും ഡിറ്റാച്ചബിൾ സ്റ്റേജും.

പാചകപ്പുര

സ്റ്റോർ റൂമോടു കൂടിയ പാചകപ്പുര. പൂർണ്ണമായും ഗ്യാസിൽ പാചകം.

കുടിവെള്ളം

ആധുനിക ഫിൽട്രേഷനോടു കൂടിയ കുടിവെള്ള ഉപകരണം

ശുചിമറി സൗകര്യം
കളിസ്ഥലം
വാഹന സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം
പ്രത്യേക ദിനാഘോഷങ്ങൾ
സ്കൂൾ വാർഷികാഘോഷം
വിനോദയാത്രകൾ
കലാകായികശാസ്ത്ര മേളകൾ


മുൻ സാരഥികൾ

വർഷം പ്രധാനാധ്യാപകൻ
1927 സി.വി. കുട്ടികൃഷ്ണമേനോൻ
1927-1928 ഇ.കെ ശേഖരൻമാസ്റ്റർ
1928-1935 പി.വി ശങ്കരൻ നായർ
1936-1946 പി രാമൻ നായർ
1946-1956 കെ.കെ കരുണാകരൻ നായർ
1956-1958 പി കുഞ്ഞിരാമൻ
1958-1959 കെ.കെ കരുണാകരൻ നായർ
1959-1960 കണ്ണപണിക്കർ
1960-1961 മാടശ്ശേരി അലി
1961-1962 കാർത്യായനിയമ്മ
1962-1965 കെ.വി വാസുദേവൻ നായർ
1965-1968 എ.കെ ബാലഗോപാലൻ നായർ
1968-1976 പി.സി മുഹമ്മദലി
1976-1979 എൻ.വി കുട്ടിമുഹമ്മദ്
1979-1985 കെ അബ്ദുള്ള
1985-1986 ഇ.കെ ഉണ്ണിക്കുട്ടി
1986-1995 പി മുഹമ്മദ്
1995-1998 വി.കുഞ്ഞലവി
1998-2001 എം. ശേഖരൻ
2001-2003 കെ.വി അയ്യപ്പൻ
2003-2005 വസുമതി
2005-2009 പി.സി അഹമ്മദ്
2009-2019 ഇ.പി ചോയിക്കുട്ടി
2019- സി.അബൂബക്കർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

90 അദ്ധ്യയന വർഷങ്ങളിലൂടെ ഒരുപറ്റം മികച്ച വ്യക്തിത്വങ്ങളെ സമൂഹത്തിൻെറ മുൻനിരയിലെത്തിക്കാൻ വിദ്യാലയത്തിനായിട്ടുണ്ട്.

നേട്ടങ്ങൾ .അവാർഡുകൾ.

2019-20 അദ്ധ്യയന വർഷത്തിൽ LSS കരസ്ഥമാക്കാൻ 5 വിദ്യാർത്ഥികൾക്കായി. കൂടാതെ യുറീക്കാ വിജ്ഞാനോത്സവത്തിലും, വായനാമത്സരത്തിലും, കലോത്സവത്തിലും, കായികമേളയിലും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കാൻ വിദ്യാലയത്തിലെ പിഞ്ചോമനകൾക്കായി.

വഴികാട്ടി

  • അരീക്കോട് ബസ്റ്റാന്റിൽ നിന്നും കൊണ്ടോട്ടി ഭാഗത്തേക്ക് നാലു കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ കൊണ്ടോട്ടി ബസ്റ്റാന്റിൽ നിന്നും പതിനാല് കിലോമീറ്റർ - ബസ് മാർഗ്ഗം എത്താം



{{#multimaps:11.236685050559519, 76.05178088125159|zoom=8}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കൊഴക്കോട്ടൂർ&oldid=1898749" എന്ന താളിൽനിന്ന് ശേഖരിച്ചത്