ജി.യു. പി. എസ്.തത്തമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാലക്കാട്  ജില്ലയിൽ  ചിറ്റൂർ   ഉപജില്ലയിലെ തത്തമംഗലം ചീറുമ്പക്കാവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ്.തത്തമംഗലം. ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയുടെ കീഴിലെ 25/ 271 മന്ദത്ത്കാവ് വാർഡിലാണ് ജി .യു .പി .സ്കൂൾ തത്തമംഗലം സ്ഥിതി ചെയ്യുന്നത്.രണ്ടു വാർഡുകൾ (കടവളവ്,ശ്രീകുറുമ്പക്കാവ്) അതിരുകളായുള്ള ഈ വിദ്യാലയം സ്ഥാപിതമായത് 1900 ൽ ആണ്.

ജി.യു. പി. എസ്.തത്തമംഗലം
വിലാസം
ചീറുമ്പക്കാവ്

തത്തമംഗലം
,
തത്തമംഗലം പി.ഒ.
,
678102
,
പാലക്കാട് ജില്ല
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ04923 227539
ഇമെയിൽgupstattamangalam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21354 (സമേതം)
യുഡൈസ് കോഡ്32060400108
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ നാട്ടുകൽ
തദ്ദേശസ്വയംഭരണസ്ഥാപനംചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ354
പെൺകുട്ടികൾ365
ആകെ വിദ്യാർത്ഥികൾ719
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബർത്തലോമിനി എ
പി.ടി.എ. പ്രസിഡണ്ട്ഗോപി .ആർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രതിഭ
അവസാനം തിരുത്തിയത്
24-06-202421354


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട്  ജില്ലയിൽ  ചിറ്റൂർ   ഉപജില്ലയിലെ തത്തമംഗലം ചീറുമ്പക്കാവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ജി..യു പി .എസ് .തത്തമംഗലം. ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയുടെ കീഴിലെ 25/ 271  വാർഡിലാണ് ജി .യു .പി .സ്കൂൾ തത്തമംഗലം സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയം സ്ഥാപിതമായത് 1900 -ൽ ആണ്. കൂടുതൽ ചരിത്രം

അദ്ധ്യാപക രക്ഷാകർതൃ  സമിതി

ചിറ്റൂർ തത്തമംഗലം മുൻസിപ്പാലിറ്റിയുടെ അഭിമാന താരകമായി തിളങ്ങുന്ന തത്തമംഗലം ഗവൺമെന്റ് യുപി സ്കൂൾ 1900-ൽ സ്ഥാപിതമായതാണ്. 124 വർഷത്തെ അധ്യയന പാരമ്പര്യമുള്ള ഈ വിദ്യാലയ മുത്തശ്ശിക്ക് അനുഭവസാക്ഷ്യങ്ങൾ ഏറെയാണ്. ചിറ്റൂർ സബ് ജില്ലയിൽ പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികവുറ്റ പ്രവർത്തനങ്ങൾ കർമ്മനിരതമായി നടപ്പിലാക്കുന്ന വിദ്യാലയമാണ് ഇത്.അധ്യാപക രക്ഷകർത്തൃ സമിതി

ഭൗതികസാഹചര്യങ്ങൾ

സ്കൂൾ അക്കാദമിക പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നതിനായി സ്കൂളിന് പ്രധാനമായും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ആവശ്യമാണ്. ഒരു നൂറ്റാണ്ട് പിന്നിട്ട ഈ മഹാസ്ഥാപനത്തെ മറ്റേത് വിദ്യാലയത്തിൽ നിന്നും വ്യത്യസ്തമാക്കുന്നത് കേരളത്തിന്റെ പാരമ്പര്യം ഓതുന്ന നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ് അതിന്നും സംരക്ഷിച്ചു വരുന്നു. 14 മുറികളുള്ള നാലുകെട്ടിന്റെ ചുമരുകളിൽ ഇന്ത്യയിലെ മഹാരഥന്മാരുടെയും കേരളീയ കലകളുടെയും എണ്ണ ചായ ചിത്രങ്ങൾ വരച്ച് അതീവ സുന്ദരമാക്കിയിരിക്കുന്നു.കൂടാതെ 21 ക്ലാസ്സ്‌മുറികളുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇരുനില , മൂന്നു നില കെട്ടിടങ്ങൾ വിദ്യാലയത്തിൽ തലയെടുപ്പോടുകൂടി ഉയർന്നു നിൽക്കുന്നു. കൂടുതൽ വായനയ്ക്ക് കാണുക

മാനേജ്മെന്റ്

കലയുടെ താളം

കുട്ടികളുടെ സർഗ്ഗാത്മക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി കലയെ സംയോജിപ്പിച്ച വിദ്യാഭ്യാസം അധ്യയന വർഷാരംഭത്തിൽ തന്നെ നൽകി വരുന്നു.കല, വളരെക്കാലമായി, പരമ്പരാഗത പഠനത്തിന് അനുബന്ധമായ ഒരു പ്രവർത്തനമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഒരു കുട്ടിയുടെ മൊത്തത്തിലുള്ള വികസനത്തിൽ കലയെ അടിസ്ഥാനമാക്കിയുള്ള  വിദ്യാഭ്യാസം കുട്ടികളുടെ കലാപരമായ കഴിവുകളെ ശക്തിപ്പെടുത്തുക മാത്രമല്ല, ഭാവനയും ആത്മവിശ്വാസവും മറ്റ് ഗുണങ്ങളും വളർത്തിയെടുക്കാൻ സഹായിക്കും.കലയുടെ താളം

വിവര സാങ്കേതിക വിദ്യ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് എന്നു മുതൽ എന്നു വരെ
നളിനി മാധവൻ 15/04/2002 31/03/2010
കെ അംബുജാക്ഷൻ 05/05/2010 17/07/2011
മുഹമ്മദ് ജാഫർ 12/12/2011 09/06/2016
ടി കെ രാജാമണി 09/06/2016 22/07/2016
കെ ബി പാത്തുമ്മബീവി 09/11/2016 01/06/2017
മണികണ്ഠൻ കെ 01/06/2017 01/08/2017
ജോജി പി ജോസഫ് 06/11/2017 31/05/2021
ബർത്തലോമിനി എ 28/10/2021 01/07/2022
പ്രശോഭിത വി 01/07/2022 02/06/2023











വഴികാട്ടി

{{#multimaps:10.700755895476448, 76.74903582379972|zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാലക്കാട് ടൗണിൽ നിന്നും 18 കിലോമീറ്റർ പെരുവെമ്പ് ,പുതുനഗരം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
  • ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 25 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
  • തത്തമംഗലത്തു നിന്നും 1 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.


"https://schoolwiki.in/index.php?title=ജി.യു._പി._എസ്.തത്തമംഗലം&oldid=2504478" എന്ന താളിൽനിന്ന് ശേഖരിച്ചത്