അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:26, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13739AELPS (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ
വിലാസം
അരിയിൽ

അരിയിൽ
,
670143
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ8590163836
ഇമെയിൽariyileastlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്13739 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടുവം ഗ്രാമപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരതി പി കെ
അവസാനം തിരുത്തിയത്
19-03-202413739AELPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ അരിയിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ.കൂടുതൽ വായിക്കാൻ ....

ഭൗതികസൗകര്യങ്ങൾ

ജൈവവൈവിധ്യങ്ങളുടെ കലവറയായ പട്ടുവം ഗ്രാമപഞ്ചായത്തിൽ പാലേരിപ്പറമ്പ് എന്ന സുന്ദരമായ ഗ്രാമത്തിൽ  ഒരേക്കറോളം സ്ഥലത്ത്  റോഡരികിൽ വിദ്യാലയം   തലയെടുപ്പോടെ പ്രൗഢി ഒട്ടും കുറയാതെ അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ നിലകൊള്ളുന്നു.  പഠ നത്തിനാവശ്യമായ  എല്ലാ സൗകര്യങ്ങളും  സ്കൂളിൽ ലഭിക്കുന്നു . വിശാലമായ മൈതാനവും ശുചിയായ അടുക്കളയും, ശുചിമുറിയും സ്കൂളിന്റെപ്രത്യേകതയാണ് .  ലാംഗ്വേജ് തിയേറ്റർ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്  എന്നിവയും സ്കൂളിന്റെപ്രവർത്തനത്തിന് മാറ്റുകൂട്ടുന്നു.  ഏതുകാലത്തും  ജലലഭ്യതയുള്ള  കിണർ സ്കൂളിന്റെ  ഭാഗ്യമാണ്.  ഏതു ഭാഗത്തുനിന്നും കുട്ടികൾക്ക്  സ്കൂളിലെത്താൻ കഴിയുംവിധം വാഹന സൗകര്യവും സ്കൂളിന്റെ പ്രവർത്തനത്തെ സുഗമമാക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂളിന്റെ നേട്ടം  എടുത്തുപറയാവുന്നതാണ്.  പ്രവർത്തി പരിചയമേളയിൽ യുപി വിഭാഗത്തിൽ അഞ്ചാം ക്ലാസ് ഒറ്റ ഡിവിഷനിൽ നിന്ന്  കുട്ടികളെ പങ്കെടുപ്പിച്ച്  ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത് സ്കൂളിന്  എന്നും ഒരു മുതൽക്കൂട്ടാണ്.  മിക്ക വർഷങ്ങളിലും എൽപി , യുപി വിഭാഗങ്ങളിൽ സ്ഥാനം  നിലനിർത്താൻ സ്കൂളിന് കഴിയുന്നു.  രണ്ടാം ക്ലാസ് മുതൽ സ്കൂളിൽ നിന്ന് പങ്കെടുത്ത് +2 തലംവരെ സംസ്ഥാന തലത്തിൽ കുട്ടികൾ പങ്കെടുത്ത് സ്ഥാനം നേടി സ്കൂളിൽ അഭിമാനം എന്നും നിലനിർത്തുന്നു. പപ്പറ്ററിയിൽ  ഗോപിക ഹരിദാസ്, വയറിങ്ങിൽ അഭിനീത് എൻ. എം ,ശാസ്ത്രഗണിതശാസ്ത്ര മേളയിൽ ക്വിസ് മത്സരത്തിൽ ആദർശ് പി . കെ  എന്നിവർ വർഷങ്ങളായി സ്കൂളിന്റെ അഭിമാനം കാത്തു സൂക്ഷിച്ചവരാണ് . ദേശാഭിമാനി ക്വിസ് മത്സരത്തിൽ സൗരവ് കെ വി സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി ഫിലിം സ്റ്റാർ മോഹൻലാലിന്റെ കയ്യിൽ നിന്നും സമ്മാനം വാങ്ങിയത് സ്കൂളിന് വലിയ നേട്ടമാണ്. അറബിക് കലാമേളയിൽ  ഇന്നും  മികച്ച നിലവാരം പുലർത്തുന്നു.  

വിദ്യാരംഗം പ്രവർത്തനങ്ങളിൽ മികച്ച വിദ്യാലയമായി തിരഞ്ഞെടുത്തിട്ടുണ്ട്.സ്കൂളിന്റെ എന്നും അഭിമാന നേട്ടമായി പറയാവുന്നത് മഴക്കാല പച്ചക്കറി തോട്ടം ആണ് .  മികച്ച പച്ചക്കറി തോട്ടത്തിനുള്ള  അവാർഡും സ്കൂളിന് ലഭിച്ചിട്ടുണ്ട്.  കുട്ടി കർഷകനുള്ള  അവാർഡ് യദു കൃഷ്ണ ആർ നമ്പ്യാർ ഏറ്റുവാങ്ങിയത്  സ്കൂളിന്  എന്നും അഭിമാനകരമാണ്.

മാനേജ്‌മെന്റ്

ക്രമ നമ്പർ പേര് വർഷം
1 ശ്രീ.ചന്തുക്കുട്ടി നമ്പ്യാർ 1918 1981
2 ശ്രീമതി.ദേവകി അമ്മ 1981 1999
3 ശ്രീ.ബാലൻ നമ്പ്യാർ പി വി 1999 2004
4 ശ്രീ.കെ വി കുഞ്ഞികൃഷ്ണൻ നമ്പ്യാർ 2004 2017
5 ശ്രീമതി.കെ വി ഭാർഗ്ഗവി 2017 2021
6 ശ്രീമതി.സുജാത ബാലകൃഷ്ണൻ 2021



സ്ഥാപകൻ  : ശ്രീ .കെ . ചന്തുക്കുട്ടി മാസ്റ്റർ

മുൻസാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 ശ്രീ.ചന്തുക്കുട്ടി മാസ്റ്റർ 1918 1962
2 ശ്രീ.ഗോപാലൻ മാസ്റ്റർ 1962 1978
3 ശ്രീ.ജനാർദ്ദനൻ നമ്പ്യാർ 1978 1994
4 ശ്രീ.കെ. വി കുഞ്ഞികൃഷ്ണൻ നമ്പ്യാർ 1994 1997
5 ശ്രീമതി.എം . വി കാർത്ത്യായനി ടീച്ചർ 1997 1997
6 ശ്രീമതി.ജാനകി ടീച്ചർ 1997 2002
7 ശ്രീ.ഗോവിന്ദൻ മാസ്റ്റർ 2002 2013
8 ശ്രീമതി.കെ രാധാമണി ടീച്ചർ 2013 2023
9 ശ്രീമതി.രതി പി കെ 2023

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആയിരക്കണക്കിന് കുട്ടികൾകൾ നമ്മുടെ വിദ്യാലയത്തിൽ നിന്നും പഠിച്ച്  മികച്ച രീതിയിൽ സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിച്ചുവരുന്നു.

വഴികാട്ടി

{{#multimaps:12.015740773226675, 75.34982096948642 | width=800px | zoom=17}}