ഹൈസ്കൂൾ പരിപ്പ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ എയ്ഡഡ് /വിദ്യാലയമാണ് ഹൈസ്കൂൾ പരിപ്പ്
| ഹൈസ്കൂൾ പരിപ്പ് | |
|---|---|
| വിലാസം | |
പരിപ്പ് പരിപ്പ് പി.ഒ. , 686014 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1 - 06 - 1941 |
| വിവരങ്ങൾ | |
| ഫോൺ | 0481 2516197 |
| ഇമെയിൽ | highschoolparippu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33036 (സമേതം) |
| യുഡൈസ് കോഡ് | 32100700210 |
| വിക്കിഡാറ്റ | Q87660065 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 220 |
| പെൺകുട്ടികൾ | 170 |
| ആകെ വിദ്യാർത്ഥികൾ | 390 |
| അദ്ധ്യാപകർ | 21 |
| സ്കൂൾ നേതൃത്വം | |
| വൈസ് പ്രിൻസിപ്പൽ | അർച്ചന എൻ |
| പ്രധാന അദ്ധ്യാപിക | അർച്ചന എൻ |
| പി.ടി.എ. പ്രസിഡണ്ട് | ഷാജി |
| എം.പി.ടി.എ. പ്രസിഡണ്ട് | അക്കി |
| അവസാനം തിരുത്തിയത് | |
| 01-03-2024 | Aksharavruksham |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
അക്ഷരനഗരിയായ കോട്ടയത്തുനിന്ന് ഉദ്ദേശം പത്തു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി ശാന്തസുന്തരമായ പരിപ്പ് എന്ന ഗ്രാമത്തിലാണ് സ്കൂൾസ്ഥിതിചെയ്യുന്നത്. ചരിത്രപരമായും സാംസ്കാരികമായും നിരവധി പ്രത്യേകതകൾ ഉളള ഒരു പ്രദേശമാണിത്. സ്ഥലപ്പേരിലെ കൗതുകം മുതൽ ചരിത്രപരമായ പ്രത്യേകതകൾ ഈ നാടിനെ മറ്റുള്ള ഇടങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു.1941 - ൽ ഒരു മലയാളം മിഡിൽസ്കൂളായി ആരംഭിച്ച സ്കൂൾ പിന്നീട് സാധാരണ സ്കൂളായി തീരുകയും 1964 ൽ ഹൈസ്കൂളായിഉയർത്തപ്പെടുകയും ചെയ്തു.
പരിപ്പും പരിപ്പിലെ സരസ്വതീമന്ദിരങ്ങളും കോട്ടയം പട്ടണത്തിൽനിന്നും ഉദ്ദേശം പത്തു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി വേമ്പനാട്ടുകായൽവരെ വ്യാപിച്ചു കിടക്കുന്ന സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് പരിപ്പു്. പുരാതന കാലത്ത് ഈ പ്രദേശത്തിന്റെ ഭരണനൈപുണ്യത്തെ മുൻനിർത്തി മറ്റുള്ളവർ ഈ കൊച്ചു ഗ്രാമത്തിനു് ഭരിപ്പ് എന്ന പേരു നല്കി. കാലാന്തരത്തിൽ ഭരിപ്പ്എന്ന വാക്ക് പരിപ്പു് ആയിത്തീർന്നു. പരിപ്പിൽ നായരുണ്ടെന്നും നായർക്കു് പരിപ്പുണ്ടെന്നും ഇവിടെ വന്നപ്പോൾ ബോധ്യമായി എന്നു് 1935-ൽ ശ്രീ മന്നത്തു പത്മനാഭൻ പ്രസ്താവിച്ചതു് ഇവിടെ സ്മരണീയമാണു്. മീനച്ചിലാറിന്റെ പോഷകനദികളുടെ പരിലാളനമേറ്റു് സന്ദർ ശകരെ സ്വീകരിക്കാൻ നിറകുടങ്ങളുമായി കാത്തുനിൽക്കുന്ന തെങ്ങിൻ തോപ്പുകളും,പച്ചപ്പട്ടു വിരിച്ചു കിടക്കുന്ന നെൽപാടങ്ങളും ഇടകലർന്നു സ്ഥിതിചെയ്യുന്ന മനോഹരമായ ഈ ഗ്രാമത്തിൽ നൂറ്റാണ്ടുകൾക്ക് മുൻപു മുതൽ നാനാജാതി മതസ്ഥരായ ജനങ്ങൾ പരസ്പരം സഹകരിച്ചും സഹായിച്ചും ജീവിച്ചിരുന്നു. ഇന്നും അതിനു് മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
ചരിത്രപരമായ ഐതീഹ്യം കേരളത്തിലെ മറ്റു പ്രദേശങ്ങളിലെന്നപോലെ പരിപ്പിലേയും ആദിമനിവാസികൾ ദ്രാവിഡരായിരുന്നു. ഇവർ നാഗാരാധകരുമായിരുന്നു. പുരയിടങ്ങളിലും ചില പുഞ്ചപ്പാടങ്ങളിലും ഇന്നു കാണുന്ന നാഗപ്രതിഷ്ഠകൾ ഇതിനു തെളിവാണ്. പരശുരാമപ്രതിഷ്ഠിതമായ നൂറ്റി എട്ട് ശിവാലയങ്ങളിൽ ഒരെണ്ണം പരിപ്പിലാണു് സ്ഥാപിക്കപ്പെട്ടത്. ഈ ക്ഷേത്രത്തിൽ പൂജാദികർമ്മങ്ങൾ നടത്തുന്നതിനു് മലയാള ബ്രാഫ്മണരേയും മറ്റടിയന്തിരാദികൾ നടത്തുന്നതിനു് മറ്റുള്ളവരേയും കൊണ്ടുവന്നു താമസിപ്പിക്കുകയും അവർക്ക് കരമൊഴിവായി ഭ്രമി പതിച്ചു നൽകുകയുംചെയ്തിരുന്നു. പുരാതന കാലത്തു് ഭരണസൗകര്യത്തിനുവേണ്ടി കേരളത്തെ പല തളികകളായി(ജില്ലകൾ)തിരിച്ചിരുന്നു.അതിൽ വടക്കൻ പറവൂർ മുതൽ മീനച്ചിലാറുവരെയുള്ള (ചുങ്കം) പ്രദേശങ്ങൾ ഉൾപ്പെട്ട തളിയുടെ ഭരണം ചേലയ്ക്കാപ്പള്ളിസ്വരൂൂപത്തിനായിരുന്നു. ഇവരുടെ രാജധാനി ഇടപ്പള്ളിയിലായിരുന്നു. പ്രസ്തുത രാജകുടുംബത്തിന്റെ ഒരു ശാഖ ഇന്ന് പാറയിൽ എന്ന പേരിലറിയപ്പെടുന്ന സ്ഥലത്ത് താമസിച്ചിരിന്നു.
തളികാതിരിമാരുടെ ഭരണം അവസാനിപ്പിച്ചുകൊണ്ട് പെരുമാൾ ഭരണം കേരളത്തിൽ നിലവിൽവന്നു. ചേരമാൻ പെരുമാളിന്റെ അന്ത്യകാലത്ത് മക്കൾക്കും മരുമക്കൾക്കും ആശ്രിതർക്കുമായി കേരളത്തെ വീതിച്ചുകൊടുത്തു. അങ്ങനെ പരിപ്പും സമീപപ്രദേശങ്ങളും ഉൾപ്പെടുന്നഭൂവിഭാഗം "ഇടത്തിൽ” രാജാക്കൻമാരുടെ(തെക്കുംകൂർ) ഭരണത്തിൻ കീഴിലായി.ഇവർ മീനച്ചിലാറിന്റെ തീരത്തുള്ള നട്ടാശ്ശേരിയിൽ സ്ഥിര താമസമുറപ്പിച്ചിരുന്നു. ഈ രാജകുടുംബത്തിന്റെ ഒരു ശാഖ ഒളശ്ശയിലുള്ള ഇടത്തിൽ പുരയിടത്തിൽ താമസിച്ചിരുന്നതായി കരുതപ്പെടുന്നു. ഈ കാലത്തും പരിപ്പ് ക്ഷേത്രത്തിന്റെ ഭരണം നടത്തിയിരുന്നത് ചേലയ്ക്കാപ്പള്ളി കുടുംബക്കാർ തന്നെയായിരുന്നു. ഇടത്തിൽ തമ്പുരാക്കന്മാർ ഈ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയിരുന്നു.
ഭൗതികസൗകര്യങ്ങൾ
ആറു കെട്ടിടങ്ങളിലായി 26ക്ളാസ് മുറികൾ, മികച്ച IT ലാബ്,സയൻസ് ലാബ്,നാലായിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്ററി,, എഡ്യൂസാറ്റ് കണക്ഷനും LCD Projector - ഉം ഉള്ള മൾട്ടിമീഡിയ തിയേറ്റർ,ഹൈസ്കൂളിനും മിഡിൽ സ്കൂളിനും ബ്റോഡ്ബാൻഡ് കണക്ഷനോടുകൂടിയ കംപ്യൂട്ടർ ലാബുകൾ,വിശാലമായ കളിസ്ഥലം,..............തുടങ്ങി എല്ലാ സൗകര്യങ്ങളും
പൊതുവിദ്യാലയ സംരക്ഷണയജ്ഞം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ്സ് മാഗസിൻ
- 'വിദ്യാരംഗം കലാ സാഹിത്യ വേദി'
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| ക്രമനമ്പർ | പേര് | വർഷം | |
|---|---|---|---|
| 1 | കെ. സി കേശവൻനായർ | ||
| 2 | കെ. എസ് ശിവരാമകൃഷ്ണഅയ്യർ | ||
| 3 | റി. ആർ കൃഷ്ണൻനായർ | ||
| 4 | പി. പത്മനാഭപിള്ള | ||
| 5 | കെ. എസ് .ഓമന | ||
| 6 | എസ്. ബി. കൃഷ്ണകുമാരി | ||
യാത്രാ വിവരണം
൧
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.618912, 76.478285| width=500px | zoom=16 }}