സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവർത്തനങ്ങൾ

1.പ്രവേശനോത്സവം

2. പരിസ്ഥിതി  ദിനം

3. S.S.L.C റിസൾട്ട്

4. സത്യമേവ ജയതേ ബോധവൽക്കരണ ക്ലാസ്സ്

5. എ പ്ലസ് അനുമോദനം

6. സ്വാതന്ത്ര  ദിനാഘോഷം

7. യാത്രയയപ്പ്

8. ഓണാഘോഷം

9. സ്‌കൂൾ ശാസ്ത്രോത്സവം

10. കായികോത്സവം

11..അമ്മ അറിയാൻ ' പദ്ധതി

12. യങ്  ഇന്നോവറ്റർസ്  പദ്ധതി

13. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ-

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ അസംബ്ലി നടത്തി. ഹെഡ്മാസ്റ്റർ മനോജ് കുമാർ   സർ ഉദ്ഘാടനം ചെയ്തു . ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്യത്തിൽ മറ്റു ക്ലബ്ബുകളുടെ കൂട്ടായ്മയോടെ ചട്ടഞ്ചാൽ ജംഗ്ഷൻ മുതൽ സ്‌കൂൾ വരെ ലഹരിക്കെതിരെ വിദ്യാർത്ഥി മതിലൊരുക്കി . സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് സ്‌കൂളിലെ മുഴുവൻ കുട്ടികളെയും വൃത്താകൃതിയിൽ അണിനിരത്തി ലഹരി വിരുദ്ധ പ്രതിഞ്ജ നടത്തി . മുഴുവൻ പരിപാടികളുടെയും വീഡിയോ ഷൂട്ടിംഗും , ഫോട്ടോയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എടുത്ത് ഡോക്യൂമെന്റേഷൻ ചെയ്ത് lkchss യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്തു.

Youtube video link : https://www.youtube.com/watch?v=RztswH1WEqo

14. ലഹരി വിരുദ്ധ  ബോധവൽകരണ ക്ലാസ്സ്

15. സബ് ജില്ലാ ശാസ്ത്രോത്സവം

കാസർഗോഡ് സബ് ജില്ലാ ശാസ്ത്രോത്സവം  ഗണിത ശാസ്ത്ര മേള ,  സാമൂഹ്യ ശാസ്ത്ര  മേള , ഐ ടി മേള  എന്നിവ ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂളിലും  , പ്രവൃത്തി പരിചയമേള, സയൻസ് മേള എന്നിവ   GUPS  തെക്കിൽ പറമ്പ   സ്‌കൂളിൽ വെച്ചും  നടത്തി .സാമൂഹ്യ ശാസ്ത്ര മേളയിൽ  34  പോയന്റ് നേടി ചട്ടഞ്ചാൽ HSS  റണ്ണേഴ്‌സ് അപ്പ് ആയി . ഐ ടി മേളയിൽ  57 പോയിന്റോടെ  ചട്ടഞ്ചാൽ  HSS  ഓവറോൾ  ചാമ്പ്യന്മാരായി. ഹൈസ്‌കൂൾ വിഭാഗം 27 പോയിന്റോടെ  രണ്ടാം സ്ഥാനത്തും  , ഹയർ സെക്കണ്ടറി  വിഭാഗം  30 പോയിന്റോടെ  ഒന്നാം സ്ഥാനവും നേടി . പ്രവൃത്തി  പരിചയമേളയിൽ  230 പോയിന്റോടെ സ്‌കൂൾ റണ്ണേഴ്‌സ് അപ്പ്  ആയി .   ഗണിത ശാസ്ത്ര മേളയിൽ 83 പോയിന്റോടെ  HS വിഭാഗം  ചാമ്പ്യൻഷിപ്പ് നേടി  . 

16. ജില്ലാ ശാസ്ത്രോത്സവം

കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം  ഐ ടി മേളയിൽ  ചട്ടഞ്ചാൽ HSS റണ്ണേഴ്‌സ് അപ്പ് ആയി . മൊത്തം 41 പോയന്റാണ്  സ്‌കൂൾ നേടിയത് . ഹൈസ്‌കൂൾ വിഭാഗത്തിൽ  30 പോയിന്റോടെ ഒന്നാം സ്‌ഥാനം നേടി ഓവറോൾ  ചാമ്പ്യൻഷിപ്പ് നേടി . ഗണിത ശാസ്ത്ര മേളയിൽ 47 പോയിന്റോടെ റണ്ണേഴ്‌സ് അപ്പ് ആയി.

17. സബ് ജില്ലാ കലോൽസവം

സബ് ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ  സ്‌കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം .  മത്സരിച്ച  ഭൂരിഭാഗം ഇനങ്ങളിലും  എ  ഗ്രേഡ്  നേടിക്കൊണ്ട്  കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച  വിജയം നേടി.   ചവിട്ടു നാടകത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിലും, ഹയർ സെക്കന്ററി വിഭാഗത്തിലും  തുടർച്ചയായ കുത്തക നില നിർത്താൻ സ്‌കൂളിന് കഴിഞ്ഞു.  തിരുവാതിരക്കളി ഹയർ സെക്കണ്ടറി  വിഭാഗത്തിൽ  ഒന്നാം സ്ഥാനം നേടാൻ സ്‌കൂളിന്  കഴിഞ്ഞു.

18. ആഹ്ലാദ പ്രകടനം നടത്തി

കാസറഗോഡ് സബ്ജില്ലാ കലോത്സവ ഹൈസ്‌കൂൾ വിഭാഗം കിരീടം  തുടർച്ചയായി നേടിയതിന്റെ  ആഹ്ലാദ പ്രകടനം  കലോത്സവ വിജയികളെല്ലാം  അണി  നിരന്ന്   ചട്ടഞ്ചാലിൽ നടത്തി.  ചട്ടഞ്ചാൽ സ്‌കൂളിൽ നിന്നാരംഭിച്ച  പ്രകടനം  സ്‌കൂൾ ഹെഡ് മിസ്ട്രസ്  ശ്രീമതി. യമുന ദേവി ,   പ്രിൻസിപ്പൽ ടോമി എം ജെ എന്നിവർ നേതൃത്യം  നൽകി. ചട്ടഞ്ചാൽ ടൌൺ ചുറ്റി പ്രകടനം നടത്തി .

19. ജില്ലാ കലോൽസവം

ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ സ്‌കൂൾ   മത്സരിച്ച  ഭൂരിഭാഗം ഇനങ്ങളിലും  എ  ഗ്രേഡ്  നേടിക്കൊണ്ട്  കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച  വിജയം നേടി.  

20. ലിറ്റിൽ  കൈറ്റ്സിന്   പുതിയ ബാച്ച്

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ്  കുട്ടികൾക്കായി പുതിയ ബാച്ച്  അനുവദിച്ചു കിട്ടി.  പി.ടി.എ പ്രസിഡണ്ട്  ശ്രീ. മുഹമ്മദ് ഇക്‌ബാൽ സർ  പ്രത്യക താല്പര്യം എടുത്ത്  അപേക്ഷിച്ചതായിരുന്നു  ലിറ്റിൽ കൈറ്റ്സിന്റെ പുതിയ ബാച്ചിനായി . കാസർഗോഡ് ജില്ലയിൽ തന്നെ  ആദ്യമായാണ്  രണ്ടാമതൊരു ബാച്ച്  KITE  അനുവദിക്കുന്നത് . നൂറ്റി അൻപതോളം  കുട്ടികൾ പരീക്ഷ  എഴുതി  120 കുട്ടികൾ  ക്വാളിഫൈഡ് ആയി  നിരാശപ്പെട്ടിരിക്കെ  മറ്റൊരു ബാച്ച് അനുവദിക്കുക വഴി 40  കുട്ടികളെ കൂടി  ചേർക്കാൻ KITE  അനുമതി നൽകി . ഇങ്ങനെബാച്ച് അനുവദിച്ച കിട്ടിയതിൽ  കുട്ടികളും അധ്യാപകരും എല്ലാം  ആഹ്ലാദത്തിലാണ് .ഇങ്ങനെയൊരു ബാച്ച്  അനുവദിച്ച്  തരാൻ മുൻകൈ  എടുത്ത  KITE ടീമിനെ ഹെഡ്മാസ്റ്റർ സ്‌കൂളിന്  വേണ്ടി നന്ദി  അറിയിച്ചു

21 . സംസ്ഥാന കലോൽസവം

കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ മൽസരിച്ച ഭൂരിഭാഗം ഇനങ്ങളിലും മികച്ച  വിജയം നേടി.

22. ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ്  ജനുവരി  22 ന്  നടത്തി.   രണ്ടു ബാച്ചിലുമായി 80  കുട്ടികൾ  പങ്കെടുത്തു.  കൈറ്റ് മാസ്റ്റർ പ്രമോദ്  മാസ്റ്റർ, കൈറ്റ്  മിസ്ട്രെസ്സുമാരായ   ഷീബ ടീച്ചർ, പ്രസീന ടീച്ചർ, അർച്ചന ടീച്ചർ എന്നിവർ നേതൃത്യം നൽകി

23.  വിരമിക്കുന്ന അദ്ധ്യാപകർക്ക്  യാത്രയയപ്പ്

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന് വിരമിക്കുന്ന   ഹെഡ്മിസ്ട്രസ്  യമുന ദേവി ടീച്ചർ,   സാമൂഹ്യ ശാസ്ത്ര അദ്ധ്യാപിക  സരസ്വതി  ടീച്ചർ , മലയാളം അദ്ധ്യാപകൻ അനിൽ മാസ്റ്റർ , HSST ഹിന്ദി അദ്ധ്യാപിക  സ്വർണ കുമാരി ടീച്ചർ,  HSST  ഇംഗ്ലീഷ് അധ്യാപകൻ  കെ പി ശശി കുമാർ മാസ്റ്റർ എന്നിവർക്ക്    യാത്രയയപ്പ് നൽകി

സ്‌കൂൾ പ്രവർത്തനങ്ങൾ 2021-22

പ്രവേശനോത്സവം

കോവിഡ്  മഹാമാരി  കാരണം സ്‌കൂളുകൾ എല്ലാം   അടച്ചിട്ട സാഹചര്യത്തിൽ  ചരിത്രത്തിലാദ്യമായി  സ്‌കൂൾ പ്രവേശനോത്സവം  ഓൺലൈൻ അഴി നടത്തേണ്ട സാഹചര്യം വന്ന ഒരു അധ്യയന വർഷമായിരുന്നു 2021-22. ഓൺലൈൻ പ്രവേശനോത്സവ പരിപാടിയിൽ  പി.ടി എ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി കടവത് സാർ അധ്യക്ഷത വഹിച്ചു.  ഹെഡ്മിസ്ട്രസ് യമുനാ ദേവി ടീച്ചർ  സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്     , പ്രിൻസിപ്പൽ  രാഘുനാഥൻ മാസ്റ്റർ  എന്നിവർ ആശംസകൾ  അർപ്പിച്ച് സംസാരിച്ചു .ഗൂഗിൾ മീറ്റ് വഴി  ക്ലാസ് അടിസ്‌ഥാനത്തിൽ  പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ  കലാ  പരിപാടികൾ  അവതരിപ്പിച്ചു.

പ്രവേശനോത്സവത്തിന്റെ ചടങ്ങുകൾ ഉൾപ്പെടെ പ്രവേശനോത്സവം 2021-22 ന്റെ സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക ഗാനത്തിന്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  ഡോക്യൂമെന്റഷൻ വീഡിയോ തയ്യാറാക്കി .

പ്രവേശനോത്സവത്തിന്റെ വീഡിയോ  കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=SIIXcZv35aA