ഗവ. യു പി സ്കൂൾ, കണ്ടിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി സ്കൂൾ, കണ്ടിയൂർ
വിലാസം
കണ്ടിയൂർ

തട്ടാരമ്പലം പി.ഒ.
,
690103
,
ആലപ്പുഴ ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽgupskandiyoor36272@gmail.com
കോഡുകൾ
സ്കൂൾ കോഡ്36272 (സമേതം)
യുഡൈസ് കോഡ്32110700409
വിക്കിഡാറ്റQ87479001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാവേലിക്കര മുനിസിപ്പാലിറ്റി
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ115
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാത .എ
പി.ടി.എ. പ്രസിഡണ്ട്ബിജു ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി
അവസാനം തിരുത്തിയത്
27-01-2022Gupskandiyoor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിലെ  മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ  മാവേലിക്കര ഉപജില്ലയിലെ  കണ്ടിയൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ഗവൺമെൻറ്  യുപിഎസ്, കണ്ടിയൂർ

ചരിത്രം

കണ്ടിയൂർ കൈമൾ വീട്ടിൽ കൈമുട്ടിൽ മഠത്തിൽ പറമ്പിൽ (ആറാട്ടുകടവിൽ) വീട്ടുകാർ വക വസ്തുവകകൾ കണ്ടിയൂർ പുത്തൻവീട്ടിൽ, കൊപ്പാറ വടക്കതിൽ, മാവേലിൽ വീട്, വാഴപ്പള്ളി വീട്, അറക്കൽ വയന ചുവട്ടിൽ ,പായിക്കാട് എന്നീ വീട്ടുകാരുടെ സാന്നിധ്യത്തിൽ ആയിരത്തി തൊണ്ണൂറാമാണ്ട് ആടി മാസം ഇരുപത്തിയഞ്ചാം തീയതി (1915) തിരുവിതാംകൂർ ഗവൺമെൻറിലേക്ക് നൽകിയതനുസരിച്ച് പ്രവർത്തനം ആരംഭിച്ചതാണ് കണ്ടിയൂർ ഗവൺമെൻറ് എൽ പി സ്കൂൾ . സ്ത്രീ വിദ്യാഭ്യാസം സാർവ്വത്രികം അല്ലാതിരുന്ന കാലത്ത് സ്ഥാപിതമായ ഈ വിദ്യാലയം സ്ത്രീ വിദ്യാഭ്യാസത്തിനും മറ്റു പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസത്തിനും വളരെയധികം സഹായകമായിരുന്നു . ആദ്യകാലങ്ങളിൽ ഓരോ ക്ലാസും 3 ഡിവിഷനുകളും പ്രവർത്തിച്ചിരുന്നു . ഏകദേശം 600 വിദ്യാർഥികളിൽ അധികം ഈ വിദ്യാലയത്തിൽ പഠനം നടത്തിയിരുന്നു.അന്ന് പ്രാഥമിക വിദ്യാഭ്യാസത്തിന് വളരെയധികം വിദ്യാലയങ്ങൾ ഒന്നും പരിസരപ്രദേശത്ത് ഉണ്ടായിരുന്നില്ല .1986 യില് ഈ സ്കൂൾ ഒരു യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ആ കാലയളവിൽ ധാരാളം കുട്ടികൾ ഇവിടെ പഠനം നടത്തിയിരുന്നു. പിന്നീട് പ്രവേശനത്തിൽ ഗണ്യമായ മാറ്റം സംഭവിച്ചു. കാലക്രമേണ ഓരോ ക്ലാസിലും കുട്ടികൾ കുറഞ്ഞുതുടങ്ങി .പരിസരപ്രദേശങ്ങളിൽ  സ്കൂളുകളുടെ ആവിർഭാവം ഈ സ്കൂളിന് വളരെയധികം ബാധിച്ചു . പല പ്രശസ്ത ആർക്കും ബാല്യകാല വിദ്യാഭ്യാസത്തിൻറെ മധുരം നുകർന്നു നൽകിയ ഈ വിദ്യാലയം കണ്ടിയൂർ പ്രദേശത്തിൻറെ അഭിമാനമാണ്

ഭൗതികസൗകര്യങ്ങൾ

ഏകദേശം ഒന്നര ഏക്കർ സ്ഥലത്ത് (മാവേലിക്കര വില്ലേജ് സർവ്വേ നമ്പർ  20/12 ,20/ 11, 20 /10 ) നാല് കെട്ടിടങ്ങളിലായി നിലകൊള്ളുന്ന വിദ്യാലയമാണ്..കൂടുതൽ  വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമം പേര് വർഷം ചിത്രം
1 ശ്രീദേവി ടീച്ചർ -2003
2 ശശിധരപണിക്കർ സാർ 2003-2006
3 അലക്സ് എം തോമസ് സാർ 2006-2008
4 സോമൻ സാർ 2008-2010
5 സുമഗല ടീച്ചർ 2010-2016
6 ജയലക്ഷ്മി ടീച്ചർ 2016-2020

നേട്ടങ്ങൾ

സീഡ് പ്രോത്സാഹന സമ്മാനം തുടർച്ചയായി മൂന്നു വർഷം ലഭിച്ചിട്ടുണ്ട്(2016/17, 2017/18,2018/19).

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട  മുഖ്യമന്ത്രിക്ക് കത്തെഴുതിയതിന് "നാം മുന്നോട്ട് "എന്ന പരിപാടിയിൽ 2017 ൽ ജെഫിൻ ജോസ് ജോയ് ക്ക് രണ്ടാം സ്ഥാനം ലഭിച്ചു .

സീഡ് ബെസ്റ്റ് ടീച്ചർ കോർഡിനേറ്റർ അവാർഡ് ഹെഡ്മിസ്ട്രസ് ശ്രീമതി ജയലക്ഷ്മി ടീച്ചർ ന് ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  1. മാവേലിക്കര ഹരിപ്പാട്  റൂട്ടിൽ മാവേലിക്കരയിൽ നിന്നും 1.3 കിലോമീറ്റർ പടിഞ്ഞാറ്(കണ്ടിയൂർ മഹാദേവക്ഷേത്ര ത്തിനു എതിർ വശം)
  2. കായംകുളം മാവേലിക്കര റൂട്ടിൽ തട്ടാരമ്പലo ജംഗ്ഷനിൽ നിന്നും 1 കി. മീ. കിഴക്ക്.ശ്രീകണ്ഠപുരം ആശുപത്രി  കഴിഞ്ഞ്..

{{#multimaps:9.2504415,76.5289806|zoom=18}}

"https://schoolwiki.in/index.php?title=ഗവ._യു_പി_സ്കൂൾ,_കണ്ടിയൂർ&oldid=1434559" എന്ന താളിൽനിന്ന് ശേഖരിച്ചത്