സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പടിഞ്ഞാറത്തറ പഞ്ചായത്തിലെ 15ാം വാർഡിൽ അയിരൂർ എസ്റ്റേറ്റിൽ കൊപ്പിടി എന്ന സ്ഥലത്ത് വാരാമ്പറ്റ പോസ്റ്റ് ഓഫീസ് പരിധിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കക‍ൂൾ പടിഞ്ഞാറത്തറ .ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾ പ‍ൂവണിയാൻ പ്രദേശത്തിന്റെ സാമ‍ൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിദ്യാപ്രകാശം ചൊരിഞ്ഞ് കൊണ്ട് പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ള‍ുന്ന സ്ഥാപനമാണിത്. സ്കുൂൾ സ്ഥാപക മാനേജർ അബ്രാഹാം കുുരുടാമണ്ണിൽ ആയിര‍ുന്ന‍ു. 1968 മുതൽ താൽക്കാലിക അംഗീകാരത്തിലും 1985 മുതൽ സ്ഥിരമായ അംഗീകാരത്തിലും സ്കൂൾ പ്രവർത്തിച്ചു വരുന്നു.

സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ
വിലാസം
പടിഞ്ഞാറത്തറ

പടിഞ്ഞാറത്തറ
,
വാരാമ്പറ്റ പി.ഒ.
,
673575
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഇമെയിൽhmstthomaselps@gmail.com
കോഡുകൾ
സ്കൂൾ കോഡ്15222 (സമേതം)
യുഡൈസ് കോഡ്32030300606
വിക്കിഡാറ്റQ64522415
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പടിഞ്ഞാറത്തറ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ42
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിനോജ് ജോൺ
പി.ടി.എ. പ്രസിഡണ്ട്മ‍ുഹമ്മദ് ഷർഷാദ് വി വി
എം.പി.ടി.എ. പ്രസിഡണ്ട്സമീറ വീട്ടിക്കൽ
അവസാനം തിരുത്തിയത്
30-09-202315222


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1968 ജുൺ 3-നാണ് സ്കൂൾ ആരംഭിച്ചത്.ഒന്നാം ക്ലാസിൽ 112 കുുട്ടികളാണ് ഉണ്ടായിരുന്നത്.അഡ്മിഷൻ രജിസ്റ്ററിലേ ആദ്യ നമ്പറ‍ുകാരൻ ഇലവ‍ുങ്കൽ ചാക്കോയ‍ുടെ മകൻ അലക്സാണ്ടർ ഇ.സി. ആയിരുന്നു.സ്കുൂൾ അനുവദിച്ച സമയത്തു തന്നെ സ്കുൂൾ സ്ഥാപക മാനേജർ അബ്രാഹാം കുുരുടാമണ്ണിൽ ചാക്കോ സാർ, മത്തായി സാർ എന്നീ രണ്ട് അധ്യാപകരേയും നിയമിച്ചു. സ്കൂളിലെ പ്രഥമ പ്രധാനധ്യാപകൻ ചാക്കോ സാർ ആയിരുന്നു.1971 ൽ ആണ് സ്ഥിരമായ കെട്ടിടം സ്കൂളിനുണ്ടായത്. അയിരൂർ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനു എസ്റ്റേറ്റിലെതന്നെ മരം ഉപയോഗിച്ച് നിർമിച്ച ഉറപ്പുള്ള കെട്ടിടമാണ‍ുള്ളത്. 1968 മുതൽ താൽക്കാലിക അംഗീകാരത്തിലും 1985 മുതൽ സ്ഥിരമായ അംഗീകാരത്തിലും സ്കൂൾ പ്രവർത്തിച്ചു വരുന്നു. സ്കൂൾ അനുവദിക്കുന്ന സമയത്ത് ശ്രീ കൃഷ്ണൻ കുുട്ടി സാർ എ ഇ ഒ യും സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ വകുുപ്പ് മന്ത്രിയും ആയിരുന്നു. ക‍ൂട‍ുതൽ ചരിത്രം ത‍ുടർന്ന‍ു വായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

  • രണ്ടര ഏക്കർ സ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്.
  • നാല് ക്ലാസ് മ‍ുറികള‍ുള്ള കെട്ടിടം, ഓഫീസ് റ‍ൂം വൈദ്യുതി സൗകര്യം എന്നിവയ‍ുണ്ട്.
  • കമ്പ്യൂട്ടർ ലാബ്, കിണർ, മൂത്രപ്പുരകൾ, വിശാലമായ കളിസ്ഥലം എന്നിവ സ്ക‍ൂളിന‍ുണ്ട്.
  • സ്ക‍ൂൾ ബസ്
  • പ്രീ പ്രൈമറി

ക‍ൂട‍ുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സകൂൾ മാനേജർമാർ

ക്രമ നമ്പർ പേര്
1 ശ്രീ. അബ്രഹാം കുുരുടാമണ്ണിൽ
സ്ഥാപക മാനേജർ
2 ശ്രീ. സൈമൺ അബ്രഹാം.
3 ശ്രീമതി. മറിയാമ്മ സൈമൺ

{ നിലവിലെ മാനേജർ }

സ്കൂളിലെ മുൻ അധ്യാപകർ

ക്രമ

നമ്പർ

പേര് വർഷം ഫോട്ടോ
1 ശ്രീ. കെ എ ചാക്കൊ സ്ക‍ൂൾ ആരംഭ കാലം

മ‍ുതൽ 2001 വരെ പ്രധാന

അധ്യാപകൻ

2 ശ്രീ. മാത്യ‍ു സ്കറിയ 2001 മ‍ുതൽ 2004 വരെ

പ്രധാന അധ്യാപകൻ

3 ശ്രീമതി. ശോശാമ്മ കോശി 2004 മ‍ുതൽ 2015 വരെ

പ്രധാന അധ്യാപിക.

4 ശ്രീമതി. മേരി ജോസഫ് അധ്യാപിക.
5 ശ്രി. പൊന്ന‍ൂസ് അധ്യാപകൻ
6 ശ്രീ. എ ആലി 2002 വരെ അറബിക്

അധ്യാപകൻ

7 ശ്രീ. മത്തായി അധ്യാപകൻ
8 ശ്രീ. ജോർജ് ക‍ൂര്യൻ അധ്യാപകൻ
9 ശ്രീ. ജി വർഗീസ് അധ്യാപകൻ

നിലവിലെ അധ്യാപകർ

ക്രമ

നമ്പർ

പേര് തസ്തിക ഫോൺ നമ്പർ ഫോട്ടോ
1 ബിനോജ് ജോൺ 2015 മ‍ുതൽ

പ്രധാന അധ്യാപകൻ

9446889531
2 മ‍ുഹമ്മദ് അലി ഇ അറബിക്

അധ്യാപകൻ

9544602411
3 ഷിനോജ് ജൊർ‍ജ് LPSA 9496810846
4 പ്രിൻസി ജോസ് LPSA 9947399032
5 ഷാഫ്രിൻ ഷാ‍‍ജ‍ു LPSA 9020977077

അംഗീകാരങ്ങൾ

ചരിത്ര നിമിഷം

സംസ്ഥാന തല കൈറ്റ് സ്ക്കൂൾ വിക്കി അവാർഡ് മത്സരത്തിൽ വയനാട് ജില്ലയിൽ മ‍ൂന്നാം സ്ഥാനം ലഭിച്ച സെന്റ് തോമസ് ഇ എൽ.പി.സ്ക്കൂൾ  2022 ജൂലൈ  1 ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചു നടന്ന പുരസ്ക്കാര വിതരണ ചടങ്ങിൽ നിന്ന‍ും പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പുമന്ത്രി ശ്രീ. വി. ശിവൻകുട്ടിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. നിയമസഭാ സ്പീക്കർ ശ്രീ. എം.ബി രാജേഷ് യോഗം ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഗതാഗത വകുപ്പുമന്ത്രി ശ്രീ. ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ 15000 സ്ക്കൂളുകളെ കോർത്തിണക്കി കൈറ്റിന്റെ നേതൃത്വത്തിൽ പൂർണ്ണമായും മലയാള ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഡിജിറ്റൽ വിവരണ സംഭരണിയാണ് സ്ക്കൂൾ വിക്കി. അതിലെ മികച്ച താളുകൾ തയ്യാറാക്കിയ സ്ക്കൂളുകൾക്കാണ് അവാർഡ് ലഭിച്ചത്. ഇൻഫോബോക്സിന്റെ കൃത്യത, ചിത്രങ്ങൾ, തനതു പ്രവർത്തനങ്ങൾ, ക്ലബ്ബുകൾ വഴികാട്ടി, സ്ക്കൂൾ മാപ്പ്, പ്രാദേശിക ചരിത്രം തുടങ്ങി 20 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡ് നിശ്ചയിച്ചിരിക്കുന്നത്. എൽ.പി തലം മുതൽ ഹയർ സെക്കന്ററി വരെ ഒറ്റ യൂണിറ്റായി പരിഗണിച്ചാണ് അവാർഡ് നൽകിയിരിക്കുന്നത്. സ്ക‍ൂളിന്റെ ഈ നേട്ടത്തിൽ പി റ്റ് എ യ‍ും മാനേജ്‍മെന്റ‍ും അഭിനന്ദിച്ച‍ു.

സ്ക‍ൂൾ വിക്കി അവാർഡ് വിദ്യാഭ്യാസ വക‍ുപ്പ് മന്ത്രി ശ്രീ. വി.ശിവൻ ക‍ുട്ടിയിൽ നിന്ന‍ും ഏറ്റ‍ു വാങ്ങ‍ുന്ന‍ു.

ക‍ൂട‍ുതൽ നേട്ടങ്ങൾ അറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ഡോ. യ‍ു സി ആയിഷ ഈ സ്ക‍ൂളിൽ നിന്ന‍ും പ്രൈമറി വിദ്യാഭ്യാസം നേടി ത‍ുടർ പഠനത്തിന‍ു ശേഷം കേരളത്തിലെ അറിയപ്പെട‍ുന്ന ഗൈനക്കോളജിസ്റ്റായി കോഴിക്കോട് ജില്ലയിലെ ശാന്തി ഹോസ്പിറ്റലിൽ സേവനം ചെയ്യ‍ുന്ന‍ു.
2 ഡോക്ടർ എബി ഫിലിപ്പ് ഈ സ്ക‍ൂളിലെ പൂർവ്വ അധ്യാപികയ‍ുടെ മകനായ എബി ഒന്നു മുതൽ നാലു വരെ ഈ സ്ക‍ൂളിൽക പഠിച്ച് ഇപ്പോൾ ഗവൺമെൻറ് ആയുർവേദ ഡോക്ടർ ആയി ജോലി ചെയ്യുന്നു. നിലവിൽ DMO ആണ്.
3 അഡ്വ. യ‍ു സി അബ്‍ദ‍ുള്ള ഈ സ്ക‍ൂളിൽ പ്രൈമറി വിദ്യാഭ്യാസം നേടിയ യ‍ു സി അബ്‍ദ‍ുള്ള നിയമ പഠനം പ‍ൂർത്തിയാക്കി ഇപ്പോൾ ദ‍ുബൈയിൽ അഡ്വക്കറ്റായി ജോലി ചെയ്യ‍ുന്ന‍ു.
4 ബിനു ചാക്കോ ഈ സ്ക‍ൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ ചാക്കോ മാസ്റ്ററ‍ുടെ മകൻ ഈ സ്ക‍ൂളിലെ പ‍ൂർവ്വ വിദ്യാർത്ഥിയ‍ും, ഇപ്പോൾ പ്രൊഫസറായി ഇരിങ്ങാലക്ക‍ുട കോളേജിൽ ജോലി ചെയ്യ‍ുന്ന‍ു.കമ്പ്യൂട്ടർ സയൻസിൽ കണ്ണൂർ യൂണിവേഴ്സിറ്റി യിൽ നിന്ന് പിഎച്ച്ഡി നേടിയ ബിനു ചാക്കോ സ്ക‍ൂളിന്റെ ഒരു അഭിമാനമാണ്.
5 ജീന പി എസ്. ജീന പി എസ്. സ്കൂളിലെ പൂർവ വിദ്യാർത്ഥികളിൽ ഒരാളായ ജീന പി എസ് ഇന്ത്യൻ ടീമിലെ ബാസ്ക്കറ്റ് ബോൾ ക്യാപ്റ്റൻ ആണ്. നിരവധി ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.ഒട്ടനവധി പുരസ്കാരങ്ങൾ നേട‍ുകയ‍ും ചെയ്ത‍ു. ഇപ്പോൾ കെഎസ്ഇബിയിൽ ജോലി ചെയ്യുന്നു.

മാനേജ്‌മെന്റ്

1968 ജൂൺ ഒന്നിനാണ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില‍ുള്ള അയിരൂർ എസ്റ്റേറ്റ്  ഉടമ ശ്രീ അബ്രഹാം ക‍ുരുടാമണ്ണിൽ ഈ വിദ്യാലയം സ്ഥാപിക്കുന്നത്. 10 ഏക്കറോളം സ്ഥലമാണ് സ്കൂളിനായി അദ്ദേഹം നീക്കിവെച്ചത്. ബാണാസുരസാഗർ ജലവൈദ്യുത പദ്ധതിയുടെ  ഭാഗമായി ഏക്കറുകണക്കിന് സ്ഥലങ്ങൾ കെഎസ്ഇബി ഏറ്റെടുത്തതോടെ പ്രദേശത്ത് നിന്ന് ധാരാളം കുടിയിറക്കങ്ങൾ സംഭവിച്ചു. ഇത് സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നത് അടക്കമുള്ള  സ്വപ്നങ്ങൾക്ക് മങ്ങലേൽക്കുകയായിരുന്നു.  മരണശേഷം മകനായ ശ്രീ സൈമൺ അബ്രഹാം ആയിരുന്നു തുടർന്നങ്ങോട്ട് സ്കൂളിന്റെ മാനേജർ.സ്കൂളിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹം എപ്പോഴുംതാൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ ശ്രീമതി മറിയാമ്മ സൈമൺ സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്ത് നല്ല രീതിയിൽ സ്കൂളിന് വേണ്ടി പ്രവർത്തിച്ചുവരുന്നു. നിലവിലെ മാനേജ്‌മെന്റ‍ും അതാത‍ു വർഷങ്ങളിൽ ര‍ൂപീകരിക്ക‍ുന്ന പി ടി എ കമ്മിറ്റികള‍ും ക‍ൂടി ചേർന്ന് സ്ക‍ൂളിന്റെ ഉയർച്ചയില‍ും വളർച്ചയില‍ും നിർണ്ണായകമായ പങ്ക‍ുകൾ വഹിച്ച‍ു പോര‍ുന്ന‍ു.

പി ടി എ പ്രസിഡന്റ‍ുമാർ

ചിത്രശാല

ക‍ൂട‍ുതൽ ചിത്രങ്ങൾക്ക്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ. കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറയിൽ എത്തി ബസ് സ്റ്റാന്റിൽനിന്നും 4 കിലോ മീറ്റർ അകലെ

കാപ്പിക്കളം കുുറ്റ്യാംവയൽ ബാണാസ‍ുര ഡാം സൈറ്റ് റോഡിൽ അയിരൂർ എസ്റ്റേറ്റിൽ കൊപ്പിടി എന്ന സ്ഥലത്ത് എസ്റ്റേറ്റിനുള്ളിൽ സ്തിതി ചെയ്യൂന്നു.

മാനന്തവാടിയിൽ നിന്ന‍ും വാരാമ്പറ്റ പന്തിപ്പൊയിൽ വഴി ബാണാസ‍ുര ഡാം സൈറ്റ് റോഡിൽ കൊപ്പിടി മ‍ുക്കിൽ അയിരൂർ എസ്റ്റേറ്റിനുള്ളിൽ സ്തിതി ചെയ്യൂന്നു. {{#multimaps:11.67554,75.95110|zoom=13}}

പ‍ുറംകണ്ണികൾ