സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

എനിക്ക് ആദ്യാക്ഷരം പകർന്ന് തന്ന എന്റെ പ്രഥമ വിദ്യാലയം സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്ക‍ൂൾ ആണ്. ഓരോ വ്യക്തിയ‍ുടേയ‍ും ജീവിതത്തിന് അടിത്തറയ‍ും പ്രാധാന്യവ‍ും നൽക‍ുന്ന പ‍ുണ്യ സ്ഥലമാണ് വിദ്യീലയം.മാതാപിതാക്കള‍ുടെ കൈപ്പിടിച്ച് ആദ്യമായി വിദ്യാലയത്തിൽ എത്തിയത‍ും അന്ന് സമാധാനിപ്പിച്ച അധ്യാപകര‍ും കരഞ്ഞപ്പോൾ ഒപ്പം കരഞ്ഞ സഹപാഠികള‍ും ഇന്ന‍ും മായാതെ ഓർമ്മയിൽ തങ്ങി നിൽക്ക‍ുന്ന‍ു.നാല് പതിറ്റാണ്ട് പിന്നിലേക്ക് തിരിഞ്ഞ് നടക്ക‍ുബോൾ എനിക്ക‍ും ഓർമ്മയിൽ സ‍ൂക്ഷിക്കാൻ വല‍ുതല്ലങ്കില‍ും ഇന്ന‍ും മായാതെ നിൽക്ക‍ുന്ന ക‍റേ ഓർമ്മകൾ ഉണ്ട്. സ്‍ക‍ൂളിലെ തന്നെ ഒര‍ു അധ്യാപകന്റെ മകളായത‍ു കൊണ്ട് തന്നെ ക‍ുസ‍ൃതിത്തരങ്ങൾക്ക് ഒര‍ു സ്വാതന്ത്യക്ക‍ുറവ് അന‍ുഭവപ്പെട്ട് എന്നൊര‍ു തോന്നൽ എനിക്ക‍ുണ്ട്. ക‍ൂട്ട‍ുകാർക്കൊപ്പം ചെളിവെള്ളത്തിൽ ചാടാന‍ും മണ്ണപ്പം ച‍ുടാന‍ും ഞാൻ ആഗ്രഹിച്ചിര‍ുന്ന‍ു. ഇന്ന‍ും ഓർമ്മയുല‍ുള്ള കാര്യം എല്ലാവര‍ും ഉച്ചയാക‍ുമ്പോൾ ഉപ്പ‍ുമാവിന് ലൈൻ നിൽക്ക‍ുന്ന കാര്യമാണ്.ഒര‍ു മണിയാക‍ുമ്പോൾ അവ‍ുള്ളക്ക വിളമ്പ‍ുന്ന ഉപ്പ്മാവ് തിന്നാനായി ഞാൻ മനപ‍ൂർവം വീട്ടിൽ നിന്ന‍ും ഉച്ചഭക്ഷണം ആര‍ും കാണാതെ മാറ്റിവെച്ചത് ഇന്ന‍ും ഓർക്ക‍ുന്ന‍ു. ഒരിക്കൽ സ്ക‍ൂളിൽ സ്പോർട്സ് നടക്ക‍ുബോൾ പപ്പ എന്നേയ‍ും ഒട്ട മത്സരത്തിൽ പങ്കെട‍ുപ്പിച്ചിര‍ുന്ന‍ു.ഏറ്റവ‍ും പ‍ുറകിലായി ഓടിയ ഞാൻ പക‍‍ുതിവെച്ച് തിരിച്ച് ത‍ുടക്കത്തിലേക്ക് തന്നെ തിരിഞ്ഞോടിയത‍ും അതോട‍ു ക‍ൂടി പിന്നീട് സ്പോർട്സിൽ പങ്കെത്തതായ‍ും ഓർമ്മയിൽ ഇല്ല.

പന്തിപ്പൊയിലിൽ ഇന്ന് കാണ‍ുന്ന പാലത്തിന്റെ സ്ഥാനത്ത് തടി കൊണ്ട‍ുള്ള ഒര‍ു പാലമായുര‍ുന്ന‍ു.മഴക്കാലത്ത് തടിയിൽ മ‍ുട്ടി വെള്ളം ഒഴ‍ുക‍ുമ്പോൾ ജീവൻ പണയം വെച്ച് പപ്പയ‍ുടെ ഒപ്പം പോയത‍ും തോടിന്റെ വക്കിൽ നിന്ന‍് ആഞ്ഞിലി മരത്തിൽ നിന്ന‍ും വീഴ‍ുന്ന ചക്ക പെര‍ുക്കാൻ ഓട‍ുന്നത‍ും മായാതെ നിൽക്ക‍ുന്ന ചില ഓർമകളാണ്. പഴയ വിദ്യാലയങ്ങൾ പലത‍ും മോഡി പിടിപ്പിച്ച് പണിതെങ്കില‍ും നമ്മ‍ുടെ വിദ്യാലയം ഇന്ന‍ും പഴയ പ്രൗഡിയിൽ ഇന്ന‍ും ക‍ൂട‍ുതൽ തിളക്കത്തെടെ തല ഉയർത്തി നിൽക്ക‍ുന്ന‍ു. ഇന്ന‍ും സ്ക‍ൂളിന് മ‍ുൻപിൽ ക‍‍ൂടി യാത്ര ചെയ്യ‍ുമ്പോൾ അമ്മ പഠിച്ച സ്ക‍ൂൾ എന്ന് അഭിമാനത്തെടെ മക്കളോട് പറയാൻ മറക്കാറില്ല. എന്റെ പിൻ തലമ‍ുറക്കാര‍ും പിതാവിന്റെ ശിഷ്യര‍ുമായ വിദ്യാർത്ഥികൾ ഇന്നവിടെ അധ്യാപകരായതിൽ പിതാവിനോടപ്പം ഞാന‍ും അഭിമാനിക്ക‍ുന്ന‍ു. ഓർമകൾ മരണമില്ലാത്തടത്തോളം കാലം എന്റെ വിദ്യാലയവും ഓർമയിൽ തെളിഞ്ഞ് നിൽക്ക‍ും

പ്രീതി ബിജ‍ു

പ‍ൂർവ്വ വിദ്യാർത്ഥി.