സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിമ‍ുക്ത വിദ്യാലയം.

ലഹരി വിമ‍ുക്ത കേരളം പരിപാടിയ‍ുടെ ഭാഗമായി സ്ക‍ൂള‍ും പരിസരവ‍ും ലഹരി വിമ‍ുക്ത പ്രവർത്തനങ്ങൾ നടത്ത‍ുന്നതിനായി സ്ക‍ൂൾ ജാഗ്രതാ സമിതി ര‍ൂപീകരിച്ച‍ു. 06/10/2022 ന് വിദ്യാലയത്തിൽ രക്ഷിതാക്കള‍ും,വിദ്യാർത്ഥികള‍ും,അധ്യാപകര‍ും സംയ‍ുക്തമായി ചേർന്ന യോഗത്തിൽ ബഹ‍ു. കേരള മ‍ുഖ്യ മന്ത്രി ശ്രീ. പിണറായി വിജയൻ നൽകിയ ലഹരി വിര‍ുദ്ധ സന്ദേശ വീഡിയൊ പ്രദർശിപ്പിച്ച‍ു. ഇതിൻറെ ഭാഗമായി പോസ്റ്റർ പ്രദർശനം ലഹരി വിരുദ്ധ കാമ്പയിൻ, ലഹരി വിരുദ്ധ പ്രതിജ്ഞ, എന്നിവ സംഘടിപ്പിച്ചു. വര‍ും ദിവസങ്ങളിൽ വിദഗ്ധരുടെ ക്ലാസുകൾ,  ക്ലാസ് തലത്തിൽ ബോധവൽക്കരണം വീ‍ഡിയൊ പ്രദർശനം, ലഹരി വിര‍ുദ്ധ പ്രവർത്തനങ്ങള‍ുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള‍ും പരിപാടികള‍ും സ്ക‍ൂളിൽ സംഘടിപ്പിക്കാന‍ും യോഗം തീര‍ുമാനിച്ച‍ു.

സെമിനാർ

ലഹരി വിമ‍ുക്ത കേരളം പരിപാടിയ‍ുടെ ഭാഗമായി 10/10/2022 ന് കാപ്പ‍ുംക‍ുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകര‍ുടെ നേതൃത്വത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ച‍ു. ആരോഗ്യ പ്രവർത്തകയായ ശ്രീമതി രാജ ലക്ഷ്മിയ‍ുടെ നേതൃത്വത്തിൽ ക്ലാസ്സിൽ ക‍ുട്ടികളിലെ ലഹരി ഉപയോഗം, വിവിധയിനം ലഹരികൾ, അവയ‍ുടെ ദ‍ുശ്യ ഫലങ്ങൾ, ത‍ുടങ്ങിയ നിരവധി കാര്യങ്ങൾ ചർച്ച ചെയ്‍ത‍ു.ലഹരി വിര‍ുദ്ധ പ്രവർത്തനങ്ങളിൽ പോരാളികളായി തങ്ങൾ മാറ‍ുമെന്ന ക‍ുട്ടികള‍ുടെ പ്രതിജ്ഞയോടെ സെമിനാർ അവസാനിച്ച‍ു.

ദീപം തെളിയിക്കൽ

25/10/2022 ന് ലഹരി വിമ‍ുക്ത കേരളം സ‍ൃഷ്ടിക്ക‍ുന്നതിനായി സർക്കാർ ആഹ്വാനം ചെയ്ത ദീപം തെളിയിക്കൽ പരിപാടി സ്ക‍ൂളിൽ നടത്തി. No Drugs എന്നെഴ‍ുതിയ വിധത്തിൽ മെഴ‍ുക‍ുതിരി ക്രമീകരിച്ച ശേഷം വിദ്യാർത്ഥികൾ തിരി തെളിയിച്ച‍ു.ക‍‍ുട്ടികൾ തയാറാക്കിയ ലഹരി വിര‍ദ്ധ പോസ്റ്ററ‍ുകൾ ഇതോടപ്പം പ്രദർശിപ്പിച്ച‍ു. ലഹരി വിമ‍ുക്ത കേരളം പ്രചരണത്തിന്റെ ഭാഗമായി സ്ക‍ൂൾ പരിസരത്തെ ച‍ുറ്റ‍ു മതിലിൽ ബോധവൽക്കരണ പോസ്റ്ററ‍ുകൾ സ്ഥാപിച്ച‍ു.

No Drugs

30/10/2022 ന് ലഹരി വിര‍ുദ്ധ സന്ദേശങ്ങൾ എഴ‍ുതിയ ബാഡ്ജ‍ുകൾ സ്ക‍ൂൾ അസംബ്ലിയിൽ വെച്ച് വിതരണം ചെയ്യ‍ുകയും അവ യ‍ൂണി ഫോം ഡ്രസ്സിൽ ക‍ുത്തി വെച്ച് ലഹരി വിര‍ുദ്ധ പ്രവർത്തനങ്ങളിൽ പോരാളികളായി പ്രഖ്യാപിച്ച‍ു.ഇതോടപ്പം No Drugs എന്ന സന്ദേശത്തിന്റെ പ്രതീകമായി No എന്ന ആകൃതിയിൽ ക‍ട്ടികൾ നിൽക്ക‍ുകയ‍ും സ്ക‍ൂൾ ലഹരി വിര‍ുദ്ധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാവ‍ുകയു‍ം ചെയ്ത‍ു.

മന‍ുഷ്യച്ചങ്ങല

01/11/2022 ന് ലഹരിക്കെതിരെ സ്ക‍ൂളിൽ മന‍ുഷ്യച്ചങ്ങല സംഘടിപ്പിച്ച‍ു. വിദ്യാലയത്തിന് ലഹരിയിൽ നിന്നൊര‍ു സ‍ുരക്ഷിത കവചം തീർക്ക‍ുക എന്ന പ്രതീതിയ‍ുണർത്തു‍ം വിധത്തിൽ അധ്യാപകര‍ും വിദ്യാർത്ഥികള‍ും കരങ്ങൾ കോർത്ത് നിർമിച്ച മന‍ുഷ്യച്ചങ്ങല വിദ്യാർത്ഥികൾക്ക് വിത്യസ്ത അന‍ുഭവമായി. മന‍ുഷ്യച്ചങ്ങല നിർമിച്ചതിന്റെ പ്രാധാന്യവ‍ും അത് നൽക‍ുന്ന സന്ദേശവും അധ്യാപകർ ക‍ുട്ടികൾക്ക് ബോധ്യപ്പെട‍ുത്തി നൽകി. 02/11/2022 ന് രക്ഷിതാക്കള‍ും ക‍‍ുട്ടികളു‍ം ചേർന്ന് നടത്തിയ

ഒപ്പിടാം ഉറപ്പ് നൽകാം

ഒപ്പിടാം ഉറപ്പ് നൽകാം ലഹരി ഇനി വേണ്ടേ വേണ്ട എന്ന പരിപാടി വിദ്യാലയത്തിൽ വെച്ച് നടത്തി. ലഹരിക്കെതിരെ ലഘ‍ുവാക്യങ്ങൾ എഴ‍ുതി രക്ഷിതാക്കള‍ും വിദ്യാർത്ഥികള‍ും അധ്യാപകര‍ും വെള്ളത്ത‍ുണിയിൽ ഒപ്പിട്ട് കൊണ്ട് ലഹരി വിമ‍ുക്ത സമ‍ൂഹത്തിനായി ഉറപ്പ് നൽകി.

പഠനമാണ് ലഹരി

ലഹരിക്കെതിരെ പഠനമാണ് ലഹരി എന്ന സന്ദേശം ക‍ുട്ടികൾ ഏറ്റെട‍ുക്ക‍ുന്നതിന്റെ ഭാഗമായി ക‍ുട്ടികൾക്ക് ഇഷ്ടമ‍ുള്ള പഠനപ്രവർത്തനങ്ങൾ പങ്ക‍ു വെക്കാന‍ും വിവിധ മത്സരങ്ങങ്ങൾ നടത്ത‍ുകയ‍ും ചെയ്ത‍ു. ലഘ‍ു പരീക്ഷണങ്ങൾ, കവിതക്ക് ഈണം നൽകൽ, ക‍ുസ‍ൃതിക്കണക്ക‍ുകൾ, അഭിനയ ഗാനം, ക്വിസ് മത്സരം, പോസ്റ്റർ രചന, എന്നിവ സംഘടിപ്പിച്ച‍ു. ലഹരിയ‍ുമായി ബന്ധപ്പെട്ട ചോദ്യങ്ങള‍ും മറ്റ‍ും മ‍ുൻക‍ൂട്ടി തയാറാക്കി ക‍ുട്ടികൾക്ക് നൽകിയിര‍ന്നതിനാൽ ക‍ുട്ടികളല്ലാം വളരെ ആവേശത്തോടെ മത്സരങ്ങളിൽ പങ്കെട‍ുത്ത‍ു.