ജി.എം.യു.പി.എസ് ചേറൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.യു.പി.എസ് ചേറൂർ | |
---|---|
വിലാസം | |
ചേറൂർ ചേറൂർ പി.ഒ. , 676304 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 0494 2930054 |
ഇമെയിൽ | cherurgmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19862 (സമേതം) |
യുഡൈസ് കോഡ് | 32051300913 |
വിക്കിഡാറ്റ | Q64566421 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കണ്ണമംഗലം, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 742 |
പെൺകുട്ടികൾ | 729 |
ആകെ വിദ്യാർത്ഥികൾ | 1471 |
അദ്ധ്യാപകർ | 49 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയദീപ് സി |
പി.ടി.എ. പ്രസിഡണ്ട് | സൈദലവി എ പി |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത |
അവസാനം തിരുത്തിയത് | |
04-02-2022 | 19862gmupscherur |
മലപ്പുറം ജില്ലയിലെ വേങ്ങര ഉപജില്ലയിലെ ചേറൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് സി.എ.കെ.എം ജി എം.യു.പി സ്കൂൾ ചേറൂർ
ചരിത്രം
മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് യു.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ജി.എം.യു.പി.എസ് ചേറൂർ ചേറൂർ യു.പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്. 1974 ൽ ആണ് ജി.എം.യു. പി സ്കൂൾ ചേറൂർ സർക്കാർ അംഗീകരിച്ച് നൽകുന്നത്. നിയമസഭാസ്പീക്കറും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാ- ഹിബിന്റെ ശ്രമഫലമായാണ് ഈ സ്കൂളിന് അംഗീകാരം ലഭിക്കുന്നത്. തുടക്കത്തിൽ സ്ക്കൂൾ പ്രവർത്തിച്ചിരുന്നത് ചേറൂർ അങ്ങാടിയിലുള്ള എൽ. പി സ്കൂളിന്റെ ഭാഗമായി- ട്ടായിരുന്നു. പിന്നീട് പ്രദേശത്തെ പ്രമുഖരായിരുന്ന വി. പി. മുഹമ്മദ്,വി. പി. അബ്ദുറഹ്മാൻ,വി.പി. മുഹമ്മദ്കുട്ടി, സി.കെ മമ്മിദു, പുളിക്കൽ കുഞ്ഞാമുട്ടി എന്ന മൊല്ല എന്നിവർ ചേർന്ന് 2ഏക്കർ 1സെന്റ് സ്ഥലം സ്കളിന് സൗജന്യമായി നൽകി. പി.ടി.എ നിർമ്മിച്ച് നൽകിയ മൂന്ന് മുറികളുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുകയും തുടർന്ന് രണ്ട് വർഷത്തിനകം ഇപ്പോഴുള്ള മെയിൻ ബിൽഡിംഗിന്റെ പണി പൂർത്തിയാക്കുകയും ചെയ്തു. ആദ്യം യു. പി വിഭാഗം മാത്രമേ അംഗീകരിച്ചിരുന്നുള്ളൂ. എൽ. പി വിഭാഗം ചേറൂർ അങ്ങാടിയിലുള്ള എൽ. പി സ്കൂളിന്റെ ഭാഗമായി ഈ സ്കൂളിലെ ഓല ഷെഡിൽ പ്രവർത്തിച്ചുവന്നു.1993-94 വർഷത്തിൽ എൽ. പി വിഭാഗത്തിനും അംഗീകാരം ലഭിച്ചു.
ഭൗതിക സൗകര്യങ്ങൾ
വിദ്യാർത്ഥികളുടെ മികവുകൾ പ്രകടമാക്കാൻ ആവിശ്യമായ കെട്ടിടങ്ങൾ, കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്, ആഡിറ്റോറിയം ,ടോയ്ലറ്റ്, ഗ്രൗണ്ട്, കിൻഡർ പാർക്ക്, വിശ്രമ മുറി, എന്നീ സൗകര്യങ്ങൾ ഇവിടെ ഉണ്ട്
പാഠ്യാതര പ്രവർത്തനങ്ങൾ
പാഠ്യാതര പ്രവർത്തനങ്ങളുടെ കൂടുതൽ വിവരങ്ങൾ അറിയാൻ ക്ലബ്ബുകൾ എന്നതിൽ ക്ലിക്ക് ചെയ്യുക
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
1 | ജയ്ദീപ് | 2021 | |
---|---|---|---|
2 | സൈദലവി പി | 2017 | 2021 |
3 | ഗോപി കൃഷ്ണൻ പി | 2015 | 2017 |
4 | അബ്ദു റഹിമാൻ എൻ | 2014 | 2015 |
5 | ബേബി പല്ലിശ്ശേരി | 2011 | 2014 |
6 | എം ഇ സൈദലവി | 2011 | 2011 |
7 | സുരേഷ് കുമാർ | 2010 | 2011 |
8 | എൻ വേലായുധൻ | 2007 | 2010 |
9 | രാധിക സി കെ | 2006 | 2007 |
10 | അബൂ കരിമ്പിൽ | 2006 | 2006 |
11 | കെ പി അയ്യപ്പൻ | 2005 | 2006 |
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മലപ്പുറം നഗരത്തിൽ നിന്നും 18 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 3കി.മി. അകലം.
- മലപ്പുറം പരപ്പനഹ്ങാടി റോഡിൽ വേങ്ങര സിനിമാഹാൾ ജങ്ഷനിൽനിന്നും 2 കി.മീ
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 30 കി.മി. അകലം.
{{#multimaps: 11°4'6.53"N, 75°59'9.28"E |zoom=18 }} -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19862
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ